മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു

ആള്‍ക്കുട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് മുംബൈ പ്രഭാദേവി റെയില്‍വേ സ്റ്റേഷനില്‍ 22 പേര്‍ മരിച്ചു. റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തിലാണ് ആളുകള്‍ തിരക്കില്‍ പെട്ട് മരിച്ചത്. പരേല്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിര്‍മിച്ച നടപ്പാലത്തിലാണ് അപകടമുണ്ടായത്. ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പോലീസും അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ കെഇഎം ആശുപത്രിയിലാണ് പരിക്കേറ്റവരെ കൂടുതലും പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ … Read more

“ചോരചിന്തുന്ന പോരാട്ടം തുടരും”, ഇസ്ലാമിക സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്

  ഭീകരസംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു. ഐഎസുമായി ബന്ധമുള്ള മാധ്യമസ്ഥാപനമാണ് 46 മിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദരേഖ പുറത്തുവിട്ടത്. ഓഡിയോ ക്ലിപ്പിന്റെ കൃത്യമായ തീയതി വ്യക്തമല്ല. വ്യാഴാഴ്ചയാണ് ശബ്ദരേഖ പുറത്തുവന്നത്. ശബ്ദരേഖ പുറത്തുവന്നതോടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി ജീവനോടെയുണ്ടെന്ന അഭ്യൂഹം ശക്തമായി. 2016 മേയ് 28ന് റാഖയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്നായിരുന്നു അവസാനമായി ബാഗ്ദാദിയെകുറിച്ച് പുറത്തുവന്ന വാര്‍ത്ത. ഇത് ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള … Read more

ആശുപത്രിയിലെത്തുമ്പോള്‍ ജയലളിത അര്‍ധബോധാവാസ്ഥയിലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

  തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോള്‍ അര്‍ധബോധാവസ്ഥയിലായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശ്വാസതടസ്സമുണ്ടായിരുന്നുവെങ്കിലും ജയലളിതക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക മാധമങ്ങളാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ജയലളിതക്ക് ന്യുമോണിയ ബാധിച്ചിരുന്നുവെന്നും അതിനാല്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയെല്ലാം കൂടിയ നിലയിലായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ജയലളിതയുടെ മരണത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ഗൂഢാലോചന വാദങ്ങള്‍ക്കിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ ആഴ്ചയാണ് ഭരണകക്ഷി അംഗങ്ങള്‍ തന്നെ അമ്മയുടെ … Read more

അസാധു നോട്ട് മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് ഇനി അവസരമില്ല: സുഷമ സ്വരാജ്

  അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനി അവസരം നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇതിനുള്ള അവസരം നല്‍കിയിരുന്നില്ല. ഇനി ആര്‍ക്കും അസാധുനോട്ടുകള്‍ മാറ്റിവാങ്ങാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ അവസരം നല്‍കില്ല- സുഷമ സ്വരാജ് … Read more

ഭൂമിയില്‍ ഒരു ചൊവ്വ നഗരം നിര്‍മിച്ച് മാര്‍സ് 2117

  ഭൂമിയില്‍ ഒരു ചൊവ്വ നഗരം ഒരുക്കാനുള്ള തയാറെടുപ്പിലാണ് യുഎഇ. ചൊവ്വ ഗ്രഹത്തിലെ ജീവിതത്തിന് സമാനമായ അനുഭവം സമ്മാനിക്കുന്ന നഗരം നിര്‍മിക്കാനുള്ള പദ്ധതി യുഎഇ പ്രഖ്യാപിച്ചു. 136 മില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് ഭൂമിയില്‍ ചൊവ്വ നഗരം നിര്‍മിക്കുന്നത്. ചൊവ്വയെ ലക്ഷ്യമിട്ട് യുഎഇ ആസൂത്രണം ചെയ്യുന്ന മാര്‍സ് 2117 ന്റെ ഭാഗമായാണ് മാര്‍സ് സയന്റിഫിക് സിറ്റി പ്രൊജക്റ്റ് ഒരുക്കിയിരിക്കുന്നത്. 1.9 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണ് നഗരം ഒരുങ്ങുന്നത്. ചൊവ്വ ഗ്രഹത്തിലെ അവസ്ഥ ഈ നഗരത്തിലൂടെ വ്യക്തമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. … Read more

കേന്ദ്ര സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി

  വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം 65 വയസ്സായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചില വകുപ്പുകളില്‍ വിരമിക്കല്‍ പ്രായം 60 വയസ്സും ചിലതില്‍ 62 വയസ്സുമായി തുടരുന്നതിനാലാണ് ഇവയെ ഏകോപിപ്പിച്ചത്. കേന്ദ്ര സര്‍വകലാശാല, ഐ.ഐ.ടി.കള്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ്, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലെ തുറമുഖങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, ആയുഷ് മന്ത്രാലയം, പ്രതിരോധം, ആരോഗ്യകുടുംബക്ഷേമം, റെയില്‍വേ മന്ത്രാലയങ്ങള്‍ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ദന്തല്‍ ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ വിരമിക്കല്‍ പ്രായമാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ … Read more

താലിബാനിലെ റോക്കറ്റ് ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

  അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം താലിബാന്‍ ഭീകരര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്. 180 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പറക്കാനിരുന്ന സ്പൈസ് ജെറ്റ് എസ്.ജി.22 വിമാനമാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. താലിബാന്‍ തീവ്രവാദികളാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കാറ്റാക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും സുരക്ഷിതമായി ടെര്‍മിനല്‍ കെട്ടിടത്തിനകത്തേക്ക് മാറ്റി. വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പകല്‍ 11.20 ഓടെയാണ് വിമാനം … Read more

ഇന്ത്യ-യുഎസ് പ്രതിരോധപങ്കാളിത്തം പുതിയ ഘട്ടത്തിലേക്ക്

  അമേരിക്കയുമായുള്ള തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തത്തില്‍ ഇന്ത്യ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഇരു സൈന്യവും തമ്മിലുള്ള സഹകരണം വളരുകയാണ്. പ്രതിരോധ സാമഗ്രികളുടെ ഉല്‍പ്പാദനത്തിലും വികസനത്തിലും ഇരു രാജ്യവും ഒന്നിച്ചുനീങ്ങുകയാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ജെയിംസ് മാറ്റിസുമായി കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യ നേരിടുന്ന ഭീഷണികള്‍ക്കെതിരായ തയ്യാറെടുപ്പിന് അമേരിക്കയുടെ സഹായം ജെയിംസ് മാറ്റിസ്് ഉറപ്പ് നല്‍കി. ഇന്ത്യയെ പ്രധാന പ്രതിരോധപങ്കാളിയായി അംഗീകരിച്ച് അമേരിക്ക കഴിഞ്ഞമാസം നടത്തിയ പ്രഖ്യാപനം … Read more

പ്രവാസികള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട: വിദേശകാര്യ വകുപ്പ്

പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലം. പ്രവാസി ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് ബാങ്കുകളോട് നിര്‍ദേശിക്കാന്‍ വിദേശകാര്യ മന്ത്രാലയം ധനവുപ്പിനോട് അഭ്യര്‍ത്ഥിച്ചു. എന്‍ആര്‍ഇ – എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഒന്നുകില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ വിദേശത്തെ എംബസികളില്‍ ആധാര്‍ രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് വിദേശകാര്യ വകുപ്പിന്റെ ഇടപെടല്‍. … Read more

ഈ കുപ്പിവെള്ളത്തിന് വില 65 ലക്ഷം; വില്‍ക്കുന്നത് യുഎസ് കമ്പനി

ബോട്ടിലിന് 65 ലക്ഷം രൂപ വിലവരുന്ന ആഡംബര കുടിവെള്ളം ഉടനെ ഇന്ത്യന്‍ മാര്‍ക്കറ്റുകളിലേക്കെത്തും. ബവേര്‍ലി ഹില്‍സിന്റെ ലക്ഷ്വറി കളക്ഷന്റെ ഭാഗമായ ഡയമണ്ട് എഡിഷനാണ് ഇത്രയും വില. വെള്ളവും കുപ്പിയും അത്രയും പ്രത്യേകത നിറഞ്ഞതാണ്. വൈറ്റ് ഗോള്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ മൂടിയില്‍ 14 കാരറ്റുള്ള 250 ബ്ലാക്ക് ഡയമണ്ടുകള്‍കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പ്രത്യേകം നിര്‍മിച്ച സ്ഫടിക പാനപാത്രം വ്യത്യസ്ത രീതിയില്‍ ഡിസൈന്‍ചെയ്ത കെയ്സുകളിലാണ് വില്പനയ്ക്കെത്തുക. ലോക പ്രശസ്തരായ ആഡംബര ആഭരണ നിര്‍മാതാക്കളാണ് ലക്ഷങ്ങള്‍ വിലവരുന്ന ബോട്ടില്‍ ഡയമണ്ട് കൊണ്ട് അണിയിച്ചൊരുക്കുന്നത്. … Read more