ഇത്തിഹാദ് പൈലറ്റ് കോക്പിറ്റില്‍ മരിച്ചു; അടിയന്തര ലാന്‍ഡിങ് നടത്തി സഹപൈലറ്റ്

  വിമാനം പറത്തിക്കൊണ്ടിരിക്കേ ദേഹാസ്വാസ്ഥ്യമുണ്ടായ പൈലറ്റ് മരിച്ചു. തുടര്‍ന്ന് സഹപൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബുധനാഴ്ച രാവിലെ അബൂദബിയില്‍നിന്ന് നെതര്‍ലാന്‍ഡ്‌സിലേക്ക് പോയ ഇത്തിഹാദ് എയര്‍വേസിന്റെ കാര്‍ഗോ വിമാനമാണ് അടിയന്തരമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയത്. പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തരമായി വിമാനം താഴെ ഇറക്കുകയുമായിരുന്നു. കുവൈത്ത് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടനെ ഡോക്ടര്‍മാരെത്തി പൈലറ്റിനെ പരിശോധിച്ചു. അപ്പോഴേക്കും പൈലറ്റ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.   ഡികെ  

30 പേരെ കൊന്നു ഭക്ഷിച്ചു; റഷ്യയില്‍ നരഭോജി ദമ്പതികള്‍ അറസ്റ്റില്‍

  റഷ്യയിലെ ക്രാസ്‌നോഡര്‍ മേഖലയില്‍ 30 പേരെ കൊന്ന് ഭക്ഷിച്ചതായി സംശയിക്കുന്ന ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഏഴുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രാസ്‌നോഡര്‍ പട്ടണത്തില്‍ റോഡ് നവീകരണ ജോലികള്‍ക്കിടെ തൊഴിലാളിക്ക് ലഭിച്ച മൊബൈല്‍ ഫോണാണ് അതിക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. അടുത്തിടെ കാണാതായ 35കാരിയുടെ അവയവങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലുള്ള ചിത്രത്തോടൊപ്പം പോസ് ചെയ്ത വ്യക്തിയുടെ ചിത്രം മൊബൈലില്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് ഈ യുവതിയുടെ മൃതദേഹം ബാഗില്‍പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ … Read more

ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും

  യമനില്‍ ഭീകരരുടെ തടവില്‍നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ടോം ഉഴുന്നാലില്‍ തലസ്ഥാനത്തെത്തുക. ദില്ലിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും അദ്ദേഹം പങ്കെടുക്കും. രാവിലെ ഏഴരയ്ക്ക് ദില്ലിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ ബിഷപ് ഹൗസിലേക്ക് പോകും. അവിടെ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി ഫാ … Read more

സൗദിയില്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് നീക്കുന്നു

  സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുവാദം നല്‍കുന്ന പുരോഗമനപരമായ തീരുമാനവുമായി സൗദി അറേബ്യാ. സ്ത്രീസ്വാതന്ത്ര്യത്തിനുമേലുള്ള അടിച്ചമര്‍ത്തലിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമായി ലോകം സൗദിയെ കുറ്റപ്പെടുത്തിയിരുന്ന ഒന്നായിരുന്നു സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് നിരോധനം. വനിതകള്‍ക്ക് വാഹന ഡ്രൈവിംഗിന് അനുമതി നല്‍കിക്കൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഇത് 2018 ജൂണ്‍ മുതല്‍ പ്രാബല്യത്തിലാകുമെന്ന് സൗദി ഗവണ്‍മെന്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം നടപ്പാക്കാന്‍ ആഭ്യന്തര, ധന, തൊഴില്‍, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. 30 ദിവസത്തിനകം റിപ്പോര്‍ട്ട് … Read more

98 -ാം വയസില്‍ ബിരുദാനന്തര ബിരുദം നേടി രാജ്കുമാര്‍ ശ്രെദ്ധേയനാകുന്നു

  വാര്‍ദ്ധക്യത്തില്‍ ബിരുദാനന്തര ബിരുദം പാസ്സായി താരമായിരിക്കുകയാണ് 98 വയസ്സുകാരനായ രാജ്കുമാര്‍ വൈശ്യ. നളന്ദ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎ എക്കണോമിക്സിലാണ് ഇദ്ദേഹം ബിരുദാന്തര ബിരുദം നേടിയത്. 1938 ലായിരുന്നു ഇദ്ദേഹം ബിരുദം പാസായത്. പിന്നീട് സ്വകാര്യ സ്ഥാപത്തില്‍ ജോലി നേടുകയും 1980ല്‍ വിരമിക്കുകയും ചെയ്തു. 2015 ലാണ് ഇദ്ദേഹത്തിന് പോസ്റ്റ് ഗ്രാജുവേഷന്‍ നേടണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ നളന്ദ യൂണിവേഴ്സിറ്റിയില്‍ ചെല്ലുകയും അവര്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. പിജി പാസാകണമെന്നത് എന്റെ ജീവിതത്തിലെ … Read more

ആദ്യ പറക്കും ടാക്സി നഗരമാകാന്‍ ദുബായ്

  പറക്കും ടാക്സിയുടെ പരീക്ഷണ പറക്കലിന് ദുബായ് നഗരം സാക്ഷ്യം വഹിച്ചു. ഡ്രോണ്‍ ടാക്സി സര്‍വീസുകളുള്ള ലോകത്തെ ആദ്യ നഗരമാകാനുള്ള പുറപ്പാടിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഈ നഗരം. ജര്‍മ്മന്‍ ഡ്രോണ്‍ കമ്പനിയായ വോളോകോപ്റ്ററാണ് പറക്കും ടാക്സി വികസിപ്പിച്ചത്. ചെറിയ, 2 സീറ്റര്‍ ഹെലികോപ്റ്റര്‍ കാബിന് സമാനമാണ് ഈ പറക്കും കാര്‍. മുകളിലെ വളയത്തില്‍ പതിനെട്ട് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചാണ് വാഹനം പറക്കലിന് അനുയോജ്യമാക്കിയിരിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനുവേണ്ടി നടത്തിയ കന്നി പരീക്ഷണപ്പറക്കലില്‍ യാത്രക്കാരായി … Read more

നൊബേല്‍ സാധ്യതാ പട്ടികയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും

  ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരത്തിനായുള്ള സാധ്യതാ പട്ടികയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. റിസര്‍ച് അനലിറ്റിക്സ് മേഖലയിലെ പ്രശസ്തരായ ക്ലാരിവേറ്റ് അനലിറ്റിക്സ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് രഘുറാം രാജന്‍ ഉള്‍പ്പെട്ടത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഭാഗങ്ങളിലായി ഇരുപത്തി രണ്ട് പേരുടെ സാധ്യത പട്ടിക പുറത്തിറക്കിയതില്‍ ഇടം നേടിയ ഏക ഇന്ത്യാക്കാരനാണ് രഘുറാം രാജന്‍. കോര്‍പ്പറേറ്റ് ഫിനാന്‍സ് മേഖലയുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതില്‍ വഹിച്ച പങ്കാണ് രഘുറാം രാജനെ പരിഗണിക്കുന്നതിന് ഇടയാക്കുന്നത്. നിലവില്‍ … Read more

ന്യുസിലാന്‍ഡ് പാര്‍ലമെന്റില്‍ ആദ്യ മലയാളി എംപി: നേട്ടം കൈവരിക്കുന്നത് എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍

  ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യുസിലാന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍ ആണ് നേട്ടം കൈവരിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എംപി ആയിട്ടായിരിക്കും പ്രിയങ്ക സ്ഥാനമേല്‍ക്കുക. ഒക്ടോബര്‍ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും. കിവി ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ ഓക്ക് ലാന്‍ഡിലെ മൗന്‍ഗാകിക്കിയെ പ്രതിനിധീകരിച്ചാണ് പ്രിയങ്ക രാധാകൃഷ്ണന്‍ എംപി ആവുക. നേരത്തെ ഭരണകക്ഷി ആയ നാഷണല്‍ പാര്‍ട്ടിക്ക് രണ്ടു കിവി ഇന്ത്യന്‍ എംപിമാര്‍ ഉണ്ടായിരുന്നു. കണ്‍വെല്‍ജിത് ബക്ഷിയും, … Read more

ഭാരം കുറയ്ക്കാന്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമ്മദ് അന്തരിച്ചു. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാരം കുറയ്ക്കുന്നതിനായുള്ള ചികിത്സകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ചികിത്സ നടക്കുന്നതിനിടെ ഇമാന്റെ കിഡ്നി തകരാറിലാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തതാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്തുകാരിയായ ഇമാന്‍ കഴിഞ്ഞ ഏപ്രിലിലായിരുന്നു ചികിത്സയ്ക്കായി ബുര്‍ജീലില്‍ എത്തിയത്. ഇരുപതോളം ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. 500 കിലോയിലധികം ഭാരമുണ്ടായിരുന്ന ഇമാന്‍ ചികിത്സയ്ക്കായി ഇന്ത്യയിലുമെത്തിയിരുന്നു. … Read more

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം മംഗള്‍യാന്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി

  2013 നവംബര് അഞ്ചിനു ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാള്‍ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി. 2013 നവംബര്‍ അഞ്ചിനായിരുന്നു മംഗള്‍യാന്‍ വിക്ഷേപണം നടന്നത്. 2014 സെപ്റ്റംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമായിരുന്നു ഇത്. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന, അണുവികിരണ സാന്നിധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. പിഎസ്എല്വി-എക്‌സ്എലാണ് മംഗള്‍യാനെ ഭ്രമണപഥത്തിലെത്തിച്ചത്. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‌നിന്നു 2013 നവംബര് 5 ന് ഉച്ചകഴിഞ്ഞ് 2.38ന് വിക്ഷേപിച്ച ഉപഗ്രഹം … Read more