അബോധാവസ്ഥയില്‍ ജന്മം നല്‍കിയ മകനെ നാല് മാസങ്ങള്‍ക്ക് ശേഷം കാണുന്ന ഒരമ്മ

തന്റെ കുഞ്ഞിനെ നാലുമാസം പ്രായമായതിനുശേഷം കാണുന്ന അമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും. അര്‍ജന്റീനയിലെ സിറ്റി ഓഫ് പൊസാഡസിലാണ് സംഭവം. പൊലീസുദ്യോഗസ്ഥയായിരുന്ന അമേലിയ ബെന്നാന്‍ എന്ന 34 കാരിയാണ് തെന്റ മകനെ ജനിച്ച് നാലുമാസത്തിനു ശേഷം ആദ്യമായികണ്ടത്. പ്രസവ സമയത്ത് അബോധാവസ്ഥയിലായിരുന്നു അവര്‍. ഗര്‍ഭിണിയായ അമേലിയയും ഭര്‍ത്താവും മറ്റൊരു പൊലീസ്ഉദ്യോഗസ്ഥനും 2016 നവംബര്‍ ഒന്നിന് സര്‍വ്വീസ് വാഹനത്തില്‍ യാത്ര ചെയ്യവേ അപകടത്തില്‍ പെടുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അമേലിയ ബെന്നാന്‍ അബോധാവസ്ഥയിലായി. അമേലിയയെ പൊസാഡസിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ്മസ് തലേന്ന് … Read more

കൊച്ചി-പൂനൈ സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചെന്ന അറിയിപ്പില്‍ പരിഭ്രാന്തരായി യാത്രക്കാര്‍

സ്‌പൈസ് ജെറ്റിന്റെ കൊച്ചി-പൂനെ വിമാനത്തിലെ യാത്രക്കാരാണ് കഴിഞ്ഞ ദിവസം പരിഭ്രാന്തമായ നിമിഷങ്ങളിലൂടെ കടന്നുപോയത്. കൊച്ചിയില്‍ നിന്നും പൂനെ വഴി ഡല്‍ഹിയ്ക്ക് പോകുന്ന സ്‌പൈസ് ജെറ്റ് എസ്.ജി-184 വിമാനം നേരത്തെ നിശ്ചയിച്ചതിലും വളരെ നേരത്തെയാണ് പൂനെയിലെത്തിയത്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ യാത്രക്കാരോട് സീറ്റുകളിലേക്ക് മടങ്ങാനും പറഞ്ഞു. യാത്രക്കാര്‍ കാര്യം തിരക്കിയപ്പോള്‍ തീപിടുത്തമുണ്ടായതായി സംശയമുണ്ടെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ജീവനക്കാരില്‍ ഒരാള്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയതാണ് പ്രശ്‌നമായത്. … Read more

മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ബ്രിട്ടനില്‍ അറസ്റ്റിലായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ എടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിജയ് മല്യ ജാമ്യത്തില്‍ പുറത്തിറങ്ങിയത് തങ്ങളെ നിരാശരാക്കുന്നില്ല. മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികളിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുപാട് മുന്നോട്ടുപോകാനുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയക്ട്രേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഒരു അന്വേഷണ ഏജന്‍സിക്കോ, സര്‍ക്കാരിനോ ബ്രിട്ടനില്‍ നിന്ന് ഒരു പ്രതിയെ വിട്ടുകിട്ടുക എളുപ്പമല്ല. ബ്രിട്ടനില്‍ തന്നെ പ്രാദേശിക കോടതികളിലും മേല്‍ക്കോടതികളിലുമായി … Read more

മുടന്തുള്ള ആളെ ജോലിക്ക് വെച്ചാല്‍ എങ്ങനെ സ്വച്ഛ് ഭാരതം സഫലമാകും?; അംഗപരിമിതനെ അധിക്ഷേപിച്ച് ബിജെപി മന്ത്രി

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അംഗപരിമിതരെ കുറിച്ച് വാചാലനായ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈവികമായ കഴിവുള്ളവരായ അംഗപരിമിതരെ വികലാംഗ്(ഹിന്ദിയില്‍) എന്നതിന് പകരം ദിവ്യാങ് എന്ന് വിളിക്കണമെന്നും മോദി അന്ന് പറയുകയുണ്ടായി. എന്നാല്‍ മോദിയുടെ നിര്‍ദേശം തനിക്ക് ബാധകമല്ലെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സത്യദേവ് പചൗരി. ലക്നൗവിലെ സ്വന്തം വകുപ്പില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു യോഗി സര്‍ക്കാരിലെ ടെക്സ്റ്റൈല്‍ മന്ത്രിയായ പചൗരി. അധികൃതരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പചൗരി അവിടെയൊരു അംഗപരിമിതനെ … Read more

ലോകത്തെ ആദ്യത്തെ എയര്‍ലൈന്‍സ് സാറ്റ്ലൈറ്റ് സംവിധാനവുമായി മലേഷ്യ

വിമാനങ്ങള്‍ക്ക് സാറ്റ്ലൈറ്റ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ഒരുങ്ങുന്നു. ഇതോടെ ഇത്തരത്തില്‍ സാറ്റ്ലൈറ്റ് നിരീക്ഷണം ഏര്‍പ്പെടുത്തുന്ന ലോകത്തെ ആദ്യത്തെ എയര്‍ലൈന്‍സായി മലേഷ്യന്‍ എയര്‍ലൈന്‍സ് മാറും. ഇതിനായി എയറോണ്‍ കമ്പനിയുമായി ധാരണയില്‍ എത്തി കഴിഞ്ഞു. ധ്രുവപ്രദേശങ്ങള്‍ അടക്കമുള്ള തികച്ചും ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ പറക്കുമ്പോഴും വിമാനങ്ങളെ നിരീക്ഷിക്കുകയാണ് ലക്ഷ്യം. 2014ല്‍ കാണാതായ യാത്രാവിമാനം എംഎച്ച് 370 യുടെ ദുരന്തത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നിരീക്ഷണ സംവിധാനത്തെക്കുറിച്ച് മലേഷ്യന്‍ എയര്‍വേസ് ആലോചിക്കുന്നത്. വിമാനം കാണാതായതിനെ ചൊല്ലി ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുകയുണ്ടായി. മലേഷ്യന്‍ വിമാന … Read more

ഇനി മുതല്‍ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്താല്‍ സ്ലിപ്പ് നല്‍കുന്ന വോട്ടിങ് യന്ത്രങ്ങള്‍

വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നല്‍കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതിനായി 3,000 കോടി രൂപ നീക്കിവച്ചു. വോട്ടിങ് കൃത്രിമം ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രചരണം ശക്തമാകുന്നതിനിടെയാണ് തീരുമാനം. വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി. പാറ്റ്) മെഷിന്‍ ഉപയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. ഇത്തരം യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പണം അനുവദിക്കും. യന്ത്രങ്ങള്‍ വാങ്ങാന്‍ 3100 കോടി വേണമെന്നാണ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് … Read more

മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം സുഖപ്പെടുത്തിയതായി ഇന്ത്യന്‍ ദമ്പതികള്‍

ബ്രിട്ടണിലെ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദന്പതികളുടെ മകന്റെ ഓട്ടിസം മണ്ണിര ചികിത്സയിലൂടെ ഭേദപ്പെട്ടതായി റിപ്പോര്‍ട്ട്. ബുദ്ധിമാന്ദ്യം സംഭവിച്ച മിലന്‍ സോളങ്കിക്ക് ഒരിക്കലും ഒരു സാധാരണ ജീവിതം നയിക്കാനാവില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നത്. എന്നാല്‍ മണ്ണിര ചികിത്സക്ക് വിധേയനാകാന്‍ തുടങ്ങിയതോടെ കുട്ടിയില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഹെല്‍മിന്‍ത് സപ്ലൈ കന്പനിയായ ബയോം റിസ്റ്റോറേഷനാണ് മിലാന് റേറ്റ് ടേപ് വേമുകളെ നല്‍കിയിരിക്കുന്നത്. ലങ്കാഷെയര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി മൈക്രോസ്‌കോപ്പിക് ലാര്‍വകളെ മിലാന് വേണ്ടി എത്തിച്ച് കൊടുക്കുയായിരുന്നു. ഇതിനായി യുകെയില്‍ … Read more

അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റി

അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി മാറ്റി. ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പാണ് ഇപ്പോഴത്തെ നീക്കത്തിനു കാരണം. ചൈനീസ് ഭാഷയിലെ പേരുകളാണ് ഈ സ്ഥലങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അരുണാചല്‍ പ്രദേശിനുമേല്‍ ചൈന കാലാകാലങ്ങളായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ദലൈലാമ അരുണാചലില്‍നിന്നു തിരിച്ചതിനു പിറ്റേന്നാണ് പേരുമാറ്റിയത്. ഏപ്രില്‍ നാലു മുതല്‍ ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്നതായിരുന്നു ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം. വിഷയത്തില്‍ ചൈന നിലപാടു കടുപ്പിക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. ടിബറ്റിനോടു … Read more

തുര്‍ക്കി ഹിതപരിശോധന: കള്ളവോട്ടുകള്‍ കടന്നുകൂടിയിരിക്കാമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വെളിപ്പെടുത്തല്‍

തുര്‍ക്കിയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കാനുള്ള ഹിതപരിശോധനയില്‍ 25 ലക്ഷം കള്ളവോട്ടുകള്‍ കടന്നുകൂടിയിരിക്കാമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വെളിപ്പെടുത്തല്‍. തുര്‍ക്കി ഹിതപരിശോധന നിരീക്ഷിച്ച യൂറോപ്യന്‍ ദൌത്യസംഘത്തില്‍ അംഗമായ ഓസ്‌ട്രേലിയന്‍ എംപി അലെവ് കൊറുന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹിതപരിശോധനയില്‍ ക്രമക്കേടുണ്ടായെന്ന് 47 അംഗ നിരീക്ഷകസംഘം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഹിതപരിശോധനയില്‍ ‘യെസ്’ വോട്ടുകള്‍ക്ക് കൂടുതല്‍ പ്രചാരണം ലഭിച്ചെന്നും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്‌തെന്നും മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിച്ചെന്നും സംഘടന ചൂണ്ടിക്കാട്ടി. ഓദ്യോഗിക സീല്‍ പതിച്ച വോട്ടിങ് … Read more

എഞ്ചിന്‍ തകരാര്‍:എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡല്‍ഹി: മൂന്നൂറു യാത്രക്കാരുമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യ വിമാനം എന്‍ജിന്‍ തകരാര്‍ മൂലം നിലത്തിറക്കി.?പുലര്‍ച്ചെ 1.40ന് യാത്രയാരംഭിച്ച ബോയിംഗ് 777 -300 ഇ ആര്‍ വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നിലുണ്ടായ ഹൈട്രോളിക് ഫെയിലിയര്‍ മൂലമാണ് തിരിച്ചിറക്കിയത്. എല്ലാവരും വിമാനത്തില്‍ കയറിയതിന് ശേഷമാണ് എഞ്ചിന്‍ പ്രശ്നം കണ്ടെത്താനായത്. എന്‍ജിനീയര്‍മാരെത്തി പ്രശ്‌നം പരിഹരിച്ചെങ്കിലും യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി. മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യം സജ്ജമാക്കാന്‍ കന്പനി ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്ന് വക്താവ് … Read more