അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മല്യയ്ക്ക് ജാമ്യം; ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

വിവാദ വ്യവസായി വിജയ് മല്യയ്ക്ക് അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യം. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്‌കോട് ലാന്‍ഡ് യാര്‍ഡ് ആണ് മല്യയെ പിടികൂടിയത്. ഇന്ത്യക്ക് മല്യയെ കൈമാറാന്‍ ബ്രിട്ടന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.അന്യരാജ്യത്തുനിന്നു വന്ന കുറ്റവാളിയെ ആ ഗവണ്‍മെന്റിന് തിരിയെ ഏല്‍പിച്ചുകൊടുക്കലായ എക്‌സ്ട്രാഡിഷന്‍ നടപടി ബ്രിട്ടനിലെ നിയമനടപടികള്‍ക്ക് ശേഷം മാത്രമേ ആരംഭിക്കുവെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജയ് മല്യക്കെതിരെ ഡല്‍ഹി കോടതിയടക്കം രാജ്യത്തെ വിവിധ കോടതികളും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ … Read more

രാജ്യംവിട്ട വിജയ് മല്ല്യ ലണ്ടനില്‍ അറസ്റ്റില്‍

ഇന്ത്യന്‍ ബാങ്കുകളുടെ 9,000 കോടി രൂപ തട്ടിയ കേസില്‍ കിംഗ് ഫിഷര്‍ ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ വിജയ് മല്യയെ സ്‌കോട്‌ലന്‍ഡ് യാഡ് പൊലീസ് ലണ്ടനില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. രാജ്യസഭാംഗമായ മല്യ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗപ്പെടുത്തിയാണ് മുങ്ങിയത്. മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്. കിംഗ് … Read more

മരാണാസന്നനായ കൊച്ചുമകനെ കാണാന്‍ ആഗ്രഹിച്ച വൃദ്ധദമ്പതിമാര്‍ക്കു വേണ്ടി വിമാനം തിരിച്ചറക്കി എത്തിഹാദ്

ലോകത്തിനു മുന്നില്‍ ആകാശത്തോളം ഉയര്‍ന്നു അബുദാബിയുടെ വിമാന സര്‍വ്വീസായ എത്തിഹാദ്. മരണാസന്നനായ കൊച്ചുമകനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ച വൃദ്ധ ദമ്പതികള്‍ക്കായി ടേക്ക് ഓഫിനൊരുങ്ങിയ വിമാനം തിരിച്ചിറക്കിയാണ് എത്തിഹാദ് ലോകത്തിനു മുന്നില്‍ മാതൃകയായത്. മാര്‍ച്ച് 30നാണ് പ്രസ്തുത സംഭവം. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അബുദാബി വഴി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട വിമാനമാണ് വൃദ്ധദമ്പതികളുടെ ആവശ്യത്തെ തുടര്‍ന്നു തിരിച്ചിറക്കിയത്. വിമാനത്തില്‍ കയറിയപ്പോള്‍ മാത്രമാണ് തങ്ങളുടെ കൊച്ചുമകന്റെ ആരോഗ്യ നിലയെപ്പറ്റി ആ വൃദ്ധദമ്പതികള്‍ അറിഞ്ഞത്. വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിന്റെ നിര്‍ദ്ദേശപ്രകാരം … Read more

ശശികലയെയും കുടുംബാംഗങ്ങളെയും ഒഴിവാക്കി ഐക്യമുണ്ടാക്കാന്‍ ശ്രമം; അണ്ണാ ഡിഎംകെയുടെ ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച

ശശികലയെയും കുടുംബാംഗങ്ങളെയും ഒഴിവാക്കി അണ്ണാ ഡിഎംകെയില്‍ ഐക്യമുണ്ടാക്കാന്‍ പനീര്‍സെല്‍വം പക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രത്യേക പ്രതിനിധികളെ നിയോഗിച്ചാണ് അണ്ണാ ഡിഎംകെ (അമ്മ), അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) വിഭാഗങ്ങളുടെ ചര്‍ച്ച. ഐഎന്‍എസ് ചെന്നൈ എന്ന കപ്പലില്‍ ആണ് ചര്‍ച്ചകള്‍ നടക്കുന്നത്. പാര്‍ട്ടി ഒന്നിച്ച് മുന്നോട്ടുപോകുമെന്ന് ഒ. പനീര്‍സെല്‍വം അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാറാണു നിര്‍ണായക ഐക്യതീരുമാനം അറിയിച്ചത്. പാര്‍ട്ടി ജനറല്‍ … Read more

യാത്ര വൈകിപ്പിച്ചാല്‍ ഇനി മുതല്‍ പിഴ; മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ ഈടാക്കാനുള്ള നടപടിയുമായി എയര്‍ ഇന്ത്യ

വിമാനയാത്ര വൈകിപ്പിച്ചാല്‍ കനത്ത പിഴ ഈടാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ. കഴിഞ്ഞ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിമാനയാത്ര തടസപ്പെടുത്തുന്ന യാത്രക്കാരില്‍ നിന്ന് അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം. ജീവനക്കാര്‍ക്കെതിരെയും മറ്റുമുള്ള യാത്രക്കാരുടെ അനിയന്ത്രിത പ്രതിഷേധം ജീവനക്കാര്‍ക്കും കമ്പനിക്കും ദുഷ്‌പേരുണ്ടാക്കിയിരുന്നു. ഇതാണ് കടുത്ത നടപടിയുമായി മുന്നോട്ടുപോകാന്‍ എയര്‍ ഇന്ത്യക്ക് പ്രേരണയായിരിക്കുന്നത്. യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു … Read more

സീറ്റ് മാറിയിരുന്ന വധൂവരന്മാരെ യുനൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നും പുറത്താക്കി

കോസ്റ്റ്റിക്കയിലേക്ക് വിവാഹത്തിനായി പോവുകയായിരുന്ന കമിതാക്കളെ യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്ന് പുറത്താക്കി. ടെക്സാസിലെ ഹൂസ്റ്റണില്‍ നിന്ന് കോസ്റ്റ്റിക്കയിലേക്ക് യാത്ര ചെയ്യാനിരുന്ന മൈക്കല്‍ ഹോല്‍ അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ആബര്‍ മാക്സ്വെല്‍ എന്നിവരെയാണ് യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. പ്രണയിതാക്കള്‍ വിമാനത്തില്‍ ക്ലാസ് മാറിയിരുന്നതിനാലാണ് ജീവനക്കാര്‍ ഇവരെ പുറത്താക്കിയതെന്നാണ് വിശദീകരണം. കഴിഞ്ഞ ആഴ്ച യാത്രക്കാര്‍ അധികമെന്ന കാരണത്താല്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കിയ വിവാദം അണയുന്നതിനു മുമ്പേ വീണ്ടും പണി. സഹയാത്രികരിലൊരാള്‍ ദൃശ്യങ്ങള്‍ … Read more

ഇന്ത്യയെ വിശ്വസിച്ച എമന്‍ അഹമ്മദിന്റെ ഭാരം 242 കിലോ കുറഞ്ഞു

ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിനെ വിശ്വസിച്ച് ചികിത്സ തേടി ഈജിപ്തില്‍ നിന്നെത്തിയ ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീ എമന്‍ അഹമ്മതിന് ആശ്വാസം. 500 കിലോ ഭാരവുമായി ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ക്ക് മാര്‍ച്ച് ഏഴിന് നടത്തിയ സര്‍ജറിയില്‍ 242 കിലോ കുറഞ്ഞതായി മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. 36കാരിയായ എമന്റെ ഭാരം ഇപ്പോള്‍ 262 കിലോയായി. അവരുടെ ശരീരാവയവങ്ങളെല്ലാം നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോ. മുഫാസല്‍ ലക്ദാവാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചികിത്സിക്കുന്നത്. … Read more

ഐഎസ് ക്യാമ്പിലെ അമേരിക്കന്‍ ആക്രമണം: കൂടുതല്‍ മലയാളികള്‍ ഉണ്ടായിരുന്നോ എന്ന സംശയത്തില്‍ എന്‍ഐഎ

അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാര്‍ മേഖലയിലെ ഐ.എസ് ക്യാമ്പില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളികള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ തേടി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അഫ്ഗാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. അതിനിടെ, കൂടുതല്‍ പേര്‍ ഇവിടേക്ക് പോയിട്ടുണ്ടാകുമെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്നു കാണാതായ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ എന്‍.ഐ.എ തേടും. നാംംഗര്‍ഹാറിലെ ആക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. 94 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നു കാണാതാവുകയും ഐഎസില്‍ ചേര്‍ന്നുവവെന്ന് … Read more

ബോംബുകളുടെ മാതാവിന്റെ വരവ് രണ്ടാം ലോകമഹായുദ്ധത്തിലെ ആയുധങ്ങളില്‍ നിന്നും

അഫ്ഗാനിലെ ഐഎസ്ഐഎസ് കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം അമേരിക്ക വര്‍ഷിച്ച ‘ബോംബുകളുടെ മാതാവ്’ രണ്ടാംലോക മഹായുദ്ധ കാലത്ത് നാസികള്‍ക്കെതിരെ പ്രയോഗിച്ച പല ആയുധങ്ങളുടെയും മാതൃകകള്‍ സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്ത പ്രത്യേക ആയുധം. ഏകദേശം 22 പൗണ്ട് ഭാരം വരുന്ന ബോംബ് യൂണിറ്റ് പതിനഞ്ചെണ്ണം മാത്രമാണ് ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളത്. 2001ല്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ തിരയുന്നതിനായാണ് അമേരിക്ക ബോംബുകളുടെ അമ്മ എന്നറിയപ്പെടുന്ന മാസിവ് ഓഡിയന്‍സ് എയര്‍ ബ്ലാസ്റ്റ് ബോംബ് വികസിപ്പിച്ചത്. തുരങ്കളില്‍ ഒളിച്ചിരിക്കുന്ന ലാദനെ പിടികൂടുകയോ വധിക്കുകയോ ചെയ്യാന്‍ … Read more

തുര്‍ക്കി ഹിതപരിശോധനയില്‍ എര്‍ദോഗന് വിജയം

തുര്‍ക്കിയില്‍ പ്രസിഡന്റ് തയിപ് എര്‍ദോഗന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധന അവസാനിച്ചു. ഹിതപരിശോധന എര്‍ദോഗന് അനുകൂലമാണ്. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.3% വോട്ടര്‍മാര്‍ ഭരണഘടനാ ഭേദഗതി അംഗീകരിച്ചു. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണകക്ഷി വിജയം അവകാശപ്പെട്ടു. രാജ്യം ചരിത്രപരമായ തീരുമാനമെടുത്തെന്ന് എര്‍ദോഗന്‍ അവകാശപ്പെട്ടപ്പോള്‍, ഈ വിജയം ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും രാജ്യത്തിന്റെ ശത്രുക്കള്‍ക്കുമുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പറഞ്ഞു. അതേസമയം, വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രധാന പ്രതിപക്ഷ കക്ഷികള്‍ വീണ്ടും … Read more