വര്‍ണങ്ങള്‍ വാരിവിതറി ഇന്ന് ഹോളി; ആഘോഷ തിമര്‍പ്പില്‍ ഉത്തരേന്ത്യ

വസന്തത്തിന്റെ ആഗമനം അറിയിച്ച് ഇന്ന് ഹോളി. പരസ്പരം നിറങ്ങള്‍ വാരിവിതറിയും മധുരം നല്‍കിയും ആഘോഷത്തിലാണ് ഉത്തരേന്ത്യന്‍ ജനത. പൊതുസ്ഥലങ്ങളിലെ ആഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിറങ്ങളും മധുരവുമായി ആഘോഷം തുടരുകയാണ്. പരസ്പരം നിറം പുരട്ടുന്‌പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം. പ്രകൃതി ദത്ത ചായങ്ങള്‍ക്കൊപ്പം കൃത്രിമ ചായങ്ങളും ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്നു. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ എല്ലാവരും ആനന്ദ നൃത്തമാടുന്നു. മധുരങ്ങള്‍ കൈമാറിയും ആശംസകള്‍ നേര്‍ന്നും ഹോളി ആഘോഷമാക്കുന്നു. ഉത്തരേന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ ദക്ഷിണേന്ത്യയിലും ഹോളി വിപുലമായ … Read more

തട്ടിപ്പില്‍ വലഞ്ഞ് ഇന്ത്യന്‍ ബാങ്കുകള്‍

കുമിഞ്ഞു കൂടുന്ന കിട്ടാക്കടം മാത്രമല്ല, തട്ടിപ്പ് കേസുകളും ഇന്ത്യന്‍ ബാങ്കുകളെ വലയ്ക്കുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യന്‍ ബാങ്കുകളില്‍ മൊത്തം 3,870 തട്ടിപ്പുകള്‍ ഉണ്ടായെന്ന് ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മൊത്തം 17,750.27 കോടി രൂപയുടെ തട്ടിപ്പുകളാണ് ഇക്കാലയളവില്‍ നടന്നത്. ഇതില്‍, ഒരു ലക്ഷം രൂപയ്ക്കുമേലുണ്ടായ പണംതിരിമറി, തട്ടിപ്പു കേസുകള്‍ മാത്രമേ റിസര്‍വ് ബാങ്ക് കണക്കിലെടുത്തിട്ടുള്ളൂ. കേസുകളുടെ എണ്ണത്തില്‍ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐയാണ് മുന്നില്‍. … Read more

മായാവതിയുടെ ആരോപണത്തിന് പിന്‍ബലമേകി വോട്ടിങ് യന്ത്രങ്ങളിലെ അട്ടിമറി സാധ്യത ശരിവെച്ച് വിദേശരാജ്യങ്ങള്‍

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രപരമായ വിജയം നേടിയതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസം ചോദ്യം ചെയ്ത് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തിയിരുന്നു. മായാവതിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന വിശദീകരണമാണ് വിദേശ രാജ്യങ്ങള്‍ നല്‍കുന്നത്. ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളില്‍ സുതാര്യത ലഭ്യമല്ലെന്ന കാരണത്താലാണ് അമേരിക്ക, ഇറ്റലി, ഐയര്‍ലാന്റ്, ജര്‍മ്മിനി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ അവ നിരോധിച്ചത്. എകദേശം 51 മില്ല്യണ്‍ പൗണ്ട് ചിലവഴിച്ച് മുന്ന് വര്‍ഷം പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് ഐയര്‍ലാന്റ് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ നിരോധിച്ചതെന്ന് ഇന്ത്യാ … Read more

105 കോടി ലാഭം നേടിയെന്ന എയര്‍ ഇന്ത്യയുടെ വാദം തള്ളി സിഎജി; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം 321 കോടി

ന്യൂഡല്‍ഹി: 2015-2016 സാമ്പത്തിക വര്‍ഷം 105 കോടിയുടെ പ്രവര്‍ത്തന ലാഭം നേടിയെന്ന എയര്‍ ഇന്ത്യയുടെ അവകാശ വാദം തള്ളി സിഎജി. നഷ്ടം കണക്കാതെയാണ് ലാഭ വാദം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ലൈന്‍ കമ്പനിയുടെ പ്രവര്‍ത്തന നഷ്ടം 321.4 കോടിയാണെന്നും സിഎജി പറയുന്നു. പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലാഭത്തിലായെന്നായിരുന്നു കഴിഞ്ഞ ഒക്ടോബറില്‍ എയര്‍ ഇന്ത്യയുടെ വാദം. അക്കൗണ്ടിങ് നടപടിക്രമങ്ങളില്‍ പുലര്‍ത്തേണ്ട വ്യവസ്ഥകള്‍ പാലിച്ചല്ലായിരുന്നു പ്രവര്‍ത്തന ലാഭം കണ്ടെത്തിയ റിപ്പോര്‍ട്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. 2010-11 മുതല്‍ 2015-16 കാലയളവ് വരെയുള്ള … Read more

ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ല, അതെന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു; തോല്‍വി മറക്കാന്‍ ഇറോം കേരളത്തിലേക്ക്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മ്മിളയ്ക്ക് ലഭിച്ചിരിക്കുന്നത് വെറും 90 വോട്ടാണ്. നോട്ടയേക്കാള്‍ കുറവ് വോട്ട് നേടിയ ഇറോമിന് കെട്ടിവച്ച പണം പോലും നഷ്ടമാകുന്ന അതിദയനീയ തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു തോല്‍വി തീര്‍ച്ചയായും ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ഏറെ ദു:ഖകരം തന്നെയാണ്. താന്‍ ചതിക്കപ്പെട്ടതു പോലെ തോന്നിയെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇറോം പ്രതികരിച്ചത്. ഇതു ജങ്ങളുടെ കുഴപ്പമല്ല. അവര്‍ നിഷ്‌കളങ്കരാണ്. എന്തിനാണ് … Read more

സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട് മുംബൈ വിമാനാത്താവളം; മോക്ക് ഡ്രില്ലില്‍ കത്തിയമര്‍ന്നത് എട്ട് ഡമ്മി യാത്രക്കാര്‍

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രാജ്യാന്തര വിമാനത്താവളമാണ് മുംബൈ ഛത്രപതി ശിവാജി എയര്‍പോര്‍ട്ട്. ഈ എയര്‍പോര്‍ട്ടില്‍ വരുന്ന വിമാനങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് യാത്രക്കാരുടെ ജീവന്‍ പോലും ആശങ്കയിലാക്കുമെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ മോക്ക് ഡ്രില്‍. വ്യാഴാഴ്ച നടന്ന മോക്ക് ഡ്രില്ലില്‍ എട്ടു ഡെമ്മി യാത്രക്കാര്‍ വിമാനത്തിനൊപ്പം കത്തിയമര്‍ന്നിരുന്നു. മുംബൈ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനത്തിന്റെ കാര്യശേഷി പരിശോധിക്കാന്‍ വേണ്ടിയാണ് കാതായ് വിമാനം കത്തിച്ച് മോക്ക് ഡ്രില്‍ നടത്തിയത്. രാവിലെ പത്തിനു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം അവസാനിച്ചത് ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. … Read more

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നെന്ന് മായാവതി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന ഗുരുതര ആരോപണവുമായി ബിഎസ്പി നേതാവ് മായാവതി. ഒന്നുകില്‍ ബിജെപിക്കാരുടെ വോട്ടുമാത്രമാണ് മെഷിനില്‍ പതിഞ്ഞത്. അതല്ലെങ്കില്‍ മറ്റുപാര്‍ട്ടികളുടെ വോട്ടുകളും ബിജെപി സ്ഥാനാര്‍ഥികള്‍ക്കു കിട്ടി- മായാവതി പറഞ്ഞു. ന്യൂനപക്ഷവിഭാഗ പ്രദേശങ്ങളിലെ വോട്ടുകള്‍ പോലും ബിജെപി സ്ഥാനാര്‍ഥികള്‍ക്കു കിട്ടിയത് സംശയാസ്പദമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് ഒരു കാരണത്താലും ബിജെപിക്ക് വോട്ട് ലഭിക്കുമെന്ന് കരുതുന്നില്ല. വോട്ടിംഗ് മെഷിനില്‍ കൃത്രിമം കാട്ടി എന്നതിന്റെ തെളിവാണ് ഇതെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും ഫലപ്രഖ്യാപനം എത്രയും … Read more

പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ്സ് ബില്‍

പാകിസ്താനെ തീവ്രവാദം സ്പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ യുഎസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. ഇസ്ലാമാബാദുമായുള്ള അമേരിക്കന്‍ ബന്ധം ഉടച്ചു വാര്‍ക്കാനൊരുങ്ങുന്നതിന്റെ സൂചനയാണ് യുഎസ് കോണ്‍ഗ്രസ്സില്‍ ടെഡ് പോ അവതരിപ്പിച്ച പാകിസ്താനെ ഭീകരരാജ്യമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ ബില്‍. ഇസ്ലാമാബാദ് വര്‍ഷങ്ങളായി അമേരിക്കയുടെ ശത്രുക്കളെ സഹായിക്കുകയും അവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തുവെന്ന് ബില്ലില്‍ ടെഡ് പോ പറയുന്നു. പാകിസ്താനെ വിശ്വസിക്കാന്‍ കൊള്ളാത്ത മിത്രമെന്നാണ് ടെഡ് പോ ബില്‍ അവതരിപ്പിച്ചു കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. യുഎസ് ജനപ്രതിനിധി സഭയിലാണ് ടെഡ് … Read more

മനുഷ്യന്റെ തലച്ചോറ് തിന്ന സിഎന്‍എന്‍ അവതാരകന്‍ വിവാദത്തില്‍

പ്രോഗ്രാം ചിത്രീകരണത്തിനിടേ മനുഷ്യന്റെ തലച്ചോറ് കഴിച്ച അവതാരകന്റെ നടപടി വിവാദത്തില്‍. ഹിന്ദുത്വത്തെ അപമാനിയ്ക്കുന്നതാണ് അവതാരകന്റെ നടപടി എന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ പറഞ്ഞത്. സിഎന്‍എന്‍ അവതാരകന്‍ റാസ അസ്ലാന്‍ ആണ് മനുഷ്യന്റെ തലച്ചോര്‍ തിന്ന് വിവാദത്തില്‍ ആയിരിയ്ക്കുന്നത്. ‘വിശ്വാസങ്ങള്‍’ എന്ന പേരില്‍ സിഎന്‍എന്‍ ചാനലില്‍ അവതരിപ്പിയ്ക്കുന്ന പരിപാടിയുടെ ചിത്രീകരണത്തിനിടേയാണ് സംഭവം. ലോകത്തിലെ വിവിധ മതവിഭാഗങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങളാണ് പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിനായി മാസങ്ങള്‍ നീണ്ട ലോകപര്യടനത്തിലാണ് റാസ അസ്ലാന്‍. ഹിന്ദുമതത്തിന്റെ കേന്ദ്ര സ്ഥാനമായ ഇന്ത്യയിലും റാസ എത്തി. … Read more

എയര്‍ ഇന്ത്യ വിമാനത്തിന് പറക്കലിനിടെ ദിശതെറ്റി: സഹായവുമായി ഹങ്കേറിയന്‍ യുദ്ധവിമാനങ്ങള്‍

ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എടിസി) ബന്ധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ദിശ തെറ്റി. തുടര്‍ന്ന് സഹായവുമായി ഹങ്കേറിയന്‍ യുദ്ധവിമാനങ്ങള്‍ രംഗത്തെത്തി. ഇന്ന് രാവിലെ ഏഴു മണിക്ക് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ്ങ് 787800 വിമാനമാണ് ഹങ്കറിയുടെ വ്യോമ മേഖലയിലെത്തിയപ്പോള്‍ ദിശതെറ്റിയത്. തുടര്‍ന്ന് എടിസിയുമായുള്ള ബന്ധം പുന:സ്ഥാപിക്കുന്നതു വരെ ഹങ്കറിയുടെ യുദ്ധ വിമാനങ്ങള്‍ എയര്‍ ഇന്ത്യക്ക് വഴികാട്ടിയായി പറക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് 11.05ഓടെ കൂടി ലണ്ടനിലെ ഹെത്രോ വിമാനത്താവളത്തില്‍ വിമാനം … Read more