പ്രസവാവധി ആറു മാസമാക്കിയ ഭേദഗതി ലോക്സഭ പാസാക്കി

സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി ആറ് മാസമാക്കി കൊണ്ടുള്ള ഭേദഗതി ലോക്സഭ പാസ്സാക്കി. ഇത് സംബന്ധിച്ചുള്ള ബില്‍ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി കൊണ്ടുള്ള ബില്‍ ആണ് പാസ്സാക്കിയത്. പുതിയ നിയമം പ്രാബല്യമാകുന്നതോടെ മൂന്ന് മാസം നല്‍കിയിരുന്ന പ്രസവാവധി ആറ് മാസം ലഭിക്കും. ആദ്യത്തെ രണ്ട് പ്രസവത്തിന് മാത്രമേ ഈ അവധിക്കുള്ള അര്‍ഹത ലഭിക്കുകയുള്ളു. ഇതിന് ശേഷം മൂന്നാമതായി ഗര്‍ഭം ധരിക്കുന്നവര്‍ക്ക് മൂന്ന് … Read more

വിവാഹിതരായ പുരുഷന്‍മാരെയും പൗരോഹത്യത്തിനായി പരിഗണിക്കാം; വിപ്ലവകരമായ തീരുമാനവുമായി പോപ്പ് ഫ്രാന്‍സിസ്

ലോകത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കത്തോലിക്ക സഭയുടെ ആരാധനാലയങ്ങള്‍ വൈദികരുടെ കുറവ് നേരിടുന്നതിനാല്‍ വിവാഹതരായ പുരുഷന്‍മാരെയും പൗരോഹത്യത്തിനായി പരിഗണിക്കാമെന്ന് പോപ്പ് ഫ്രാന്‍സിസ്. ജര്‍മ്മനിയിലെ ഡൈ സെയ്റ്റ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സഭ വളരെ ഗൗരവകരമായി വിവാഹിതനെ പുരോഹിതനാക്കുന്ന കാര്യം പരിഗണിക്കുന്നതായി വ്യക്തമാക്കിയത്. വിരി പ്രോബറ്റി നിര്‍ദേശം എന്നാണ് ഈ നീക്കം അറിയപ്പെടുന്നത്. 10,000 കത്തോലിക്കര്‍ക്ക് വെറും ഒരു വൈദികന്‍ മാത്രമേയുള്ളൂ എന്ന സ്ഥിതിയാണ് ആമസോണില്‍. വിവാഹിതരെ വൈദികന്മാരാക്കുന്ന നിര്‍ദേശങ്ങളെ തുറന്ന മനസോടെയും ഉദാരതയോടെയുമാണ് പോപ്പ് സ്വീകരിക്കുന്നത്.വൈദീകരുടെ ബ്രഹ്മചര്യത്തെ കുറിച്ചതും … Read more

ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്; ഇത് ചരിത്രത്തിലാദ്യം

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി. അറസ്റ്റ് നടപടിള്‍ തുടങ്ങുന്നതിന് കൊല്‍ക്കത്ത പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഏഴംഗ ബഞ്ചിന്റേതാണ് നിര്‍ദേശം. നേരത്തെ ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും … Read more

ട്രംപിന്റെ കീഴില്‍ ഇന്ത്യ-അമേരിക്ക ബന്ധം ദൃഢമാകും

വാഷിങ്ടണ്‍: ഇന്ത്യയുമായി കൂടുതല്‍ ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക. ഇന്ത്യയുമായി ഇപ്പോഴുള്ള നല്ല ബന്ധം തുടരാന്‍ കഴിയുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വ്യാപാര രംഗത്തും ഉള്‍പ്പടെ ഇന്ത്യയുമായി കൂടുതല്‍ ദൃഢമായ ബന്ധം ഉണ്ടാവുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയുടെ വിദേശ നയവുമായി രാജ്യം മുന്നോട്ട് പോവും. ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് പ്രസിഡന്റ് ട്രംപ് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്പൈസര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്കെതിരെ യു.എസില്‍ നടക്കുന്ന … Read more

വിക്കിലീക്‌സ് വെളിപ്പെടുത്തല്‍; വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് യു.എസ് അന്വേഷണം ശക്തമാക്കുന്നു

യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) സ്മാര്‍ട്ട് ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് യു.എസ്. യു.എസ് ഫെഡറല്‍ ഏജന്‍സികളായ എഫ്.ബി.ഐ, സി.ഐ.എ എന്നിവക്കാണ് അന്വേഷണച്ചുമതല. സുപ്രധാന വിവരങ്ങള്‍ വിക്കിലീക്‌സിന് ആരാണ് ചോര്‍ത്തിക്കൊടുത്തത് എന്നതിനെ കുറിച്ചാണ് അന്വേഷണം. സി.ഐ.എ ഉദ്യോഗസ്ഥരില്‍നിന്നാണോ വിവരങ്ങള്‍ പുറത്തായത് എന്നതും അന്വേഷണപരിധിയില്‍ വരും. വിവരങ്ങള്‍ പുറത്തായതില്‍ സി.ഐ.എ മുന്‍ മേധാവി മൈക്കിള്‍ ഹൈഡന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആയിരക്കണക്കിനു രേഖകളാണു ചൊവ്വാഴ്ച വിക്കിലീക്‌സ് പുറത്തുവിട്ടത്. … Read more

പെണ്‍കുട്ടിക്ക് നേരിട്ട ലൈംഗീകാതിക്രമം പുറത്ത് പറയാതിരിക്കാന്‍ പോലീസിന്റെ ഓഫര്‍ ഇന്ത്യ-ആസ്‌ട്രേലിയ മാച്ച് ടിക്കറ്റ്

കഴിഞ്ഞ മാര്‍ച്ച് നാലിന് ബംഗ്ളൂരുവില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് തന്റെ അനുഭവം അഞ്ച് തവണ പോലീസിനോട് വിശദീകരിക്കേണ്ടി വന്നെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിന് പോലീസ് അവര്‍ക്ക് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ ടിക്കറ്റ് വാഗ്ദാനം ചെയ്തതായും ആരോപണം.. ഇന്ത്യയില്‍ എമ്പാടും നടക്കുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണ കേസുകളില്‍ പോലീസ് അനാസ്ഥ കാണിക്കുന്നു എന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പ്രമുഖ ദേശീയ മാധ്യമം പുറത്ത് വിട്ടിരിക്കുന്ന ഈ വാര്‍ത്ത ബംഗളൂരുവില്‍ ജോലി ചെയ്യുന്ന 20 കാരിക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. … Read more

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു; ഉത്തര്‍പ്രദേശില്‍ ബിജെപി ,പഞ്ചാബില്‍ കോണ്‍ഗ്രസ്സ്

യുപിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആരും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. വിവിധ ദേശീയ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നേറ്റം നടത്തുമെന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യാടുഡേ, ടൈംസ് നൗ, സിഎന്‍എന്‍ ന്യൂസ്, എന്‍ഡിടിവി സര്‍വേകള്‍ ബിജെപി മേല്‍ക്കൈ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി മേല്‍ക്കൈ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിനു പഞ്ചാബില്‍ മാത്രമാണ് അധികാരം ലഭിക്കുമെന്നു പ്രവചിക്കപ്പെടുന്നത്. ടെംസ് നൗ നടത്തിയ സര്‍വേയില്‍ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും … Read more

പ്രവാസി മലയാളികളെ ഞെട്ടിച്ച സാം എബ്രഹാം കൊലപാതകത്തിന്റെ ചുരുളുകളഴിഞ്ഞു; ഭര്‍ത്താവിനെ കൊല്ലാന്‍ സോഫിയ ഉപയോഗിച്ചത് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി.

പ്രവാസി മലയാളികളെ ഞെട്ടിച്ച ഓസ്ട്രേലിയയിലെ സാം എബ്രഹാം വധക്കേസിന്റെ ചുരുളുകളഴിച്ച് പോലീസ്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോടതിയില്‍ ഹാജരായിരുന്ന സോഫിയ അതു കേട്ടത്. സോഫിയയും, സുഹൃത്തായ ‘എ കെ’യും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞ പോലീസ്, കൊലപാതകത്തിന്റെ മറ്റു വിശദാംശങ്ങളും വ്യക്തമാക്കി. അരുണ്‍ കമലാസനന്‍ എന്ന സോഫിയയുടെ സുഹൃത്തിനെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് കോടതിയില്‍ പറഞ്ഞത് ഇങ്ങനെ: എകെ (അരുണ്‍ കമലാസനന്‍) യുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതില്‍ നിന്നാണ് പോലീസിന് പ്രധാന വിവരം ലഭിച്ചത്. സംഭവദിവസം രാത്രിയോടെ സാമിന്റെയും … Read more

ഇന്ത്യയില്‍ അച്ഛാ ദിന്‍ വരുന്നു… (ബാങ്കുകള്‍ക്ക്)

കറന്‍സിരഹിത ഇടപാട് പ്രോത്സാഹിപ്പിക്കണമെന്ന മോഡി സര്‍ക്കാരിന്റെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ പണമിടപാടുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. അക്കൌണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയും സേവന നികുതിയും ഈടാക്കാനുള്ള തീരുമാനവും വിമര്‍ശന വിധേയമാകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്ഡി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നിരക്ക് ഉയര്‍ത്തിയത്. എടിഎം ഇടപാടുകള്‍ ഒരുമാസം നിശ്ചിത എണ്ണത്തില്‍ കൂടിയാല്‍ 20 രൂപയും നികുതിയും ഈടാക്കി തുടങ്ങി. ഡെബിറ്റ് കാര്‍ഡ് … Read more

ഫേസ്ബുക്കില്‍ ഡിസ്ലൈക്ക് ബട്ടണുകള്‍ ഉടനെത്തും

ഒരു വര്‍ഷം മുമ്പാണ് ഫെയ്സ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫെയ്സ് ബുക്കിന്റെ ഡിസ്ലൈക്ക് ബട്ടണേക്കുറിച്ച് അതിനേക്കാള്‍ മുമ്പേ കേട്ടുതുടങ്ങിയതാണ്. പക്ഷേ പറഞ്ഞുകേട്ടതുപോലെയൊന്നും ഡിസ്ലൈക്ക് ബട്ടണുകള്‍ വന്നില്ല. എന്നാലിപ്പോള്‍ ഡിസ്ലൈക്ക് ബട്ടണുകള്‍ ഉടന്‍തന്നെ ഫെയ്സ്ബുക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക് കൊടുക്കുമ്പോള്‍ പതിയുന്ന തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ച ചുരുട്ടിയ മുഷ്ടിയുടെ തലതിരിഞ്ഞ രൂപമായിരിക്കും ഡിസ്ലൈക്ക് ബട്ടണ്‍. അടുത്ത അപ്ഡേഷനില്‍ മെസ്സെഞ്ചെറിലാണ് ആദ്യം ഡിസ്ലൈക്ക് പരീക്ഷിക്കുക. നിലവില്‍ ലഭ്യമായ ആറ് റിയാക്ഷനുകള്‍ക്ക് സമമായിരിക്കും ഇതും. എത്ര റിയാക്ഷന്‍ ലഭിച്ചു എന്നുസൂചിപ്പിക്കുന്ന റിയാക്ഷന്‍ … Read more