എയര്‍ ഇന്ത്യ കൊച്ചി ഡ്രീംലൈനര്‍ വിമാനത്തിന് ദുബൈയില്‍ വരവേല്‍പ്പ്

യര്‍ ഇന്ത്യയുടെ കൊച്ചിയില്‍ നിന്നുള്ള ആദ്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിന് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ വരവേല്‍പ്പ്. ബുധനാഴ്ച സര്‍വീസ് ആരംഭിച്ച വിമാനം മൂടല്‍ മഞ്ഞ് മൂലം അല്‍പം വൈകി. ജീവനക്കാരെയും എയര്‍ ഇന്ത്യാ അധികൃതരെയും കേക്ക് മുറിച്ചും പൂക്കള്‍ നല്‍കിയുമാണ് സ്വീകരിച്ചത്. മലയാളത്തനിമയുള്ള സെറ്റും മുണ്ടും ധരിച്ച ജീവനക്കാരാണ് യാത്രക്കാര്‍ക്ക് സേവനം ചെയ്യാന്‍ അണിനിരന്നത്. യാത്രക്കാരില്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവനും ഉണ്ടായിരുന്നു. യാത്ര ഹൃദമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നും രാവിലെ 5.10ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന … Read more

ഇ അഹമ്മദ് എംപിയുടെ മരണം സംബന്ധിച്ച ദുരൂഹത; ലോക്സഭ പ്രക്ഷുബ്ദം

ഇ അഹമ്മദ് എംപിയുടെ മരണം സംബന്ധിച്ച് ഉയര്‍ന്ന ദുരൂഹത ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. എന്‍. കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്. അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗളെപ്പോലും കാണിക്കാന്‍ അനുവദിച്ചില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റ് അവതരണം മുടങ്ങാതിരിക്കാന്‍ ഇ അഹമ്മദിന്റെ മരണം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കുന്നതിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദ് പിന്നീട് ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. അദ്ദേഹത്തെ … Read more

സ്ത്രീധനം ചോദിക്കുന്നതിന് കാരണം പെണ്‍കുട്ടികളുടെ വൈരൂപ്യമെന്ന വിചിത്ര കണ്ടെത്തലുമായി മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പ്

സ്ത്രീധനം മൂലമുള്ള അതിക്രമങ്ങളില്‍ ജീവനുകള്‍ പൊലിയുന്ന ഇന്ത്യയില്‍ സ്ത്രീധന സമ്പ്രദായത്തെ ന്യായീകരിക്കുന്ന വാദങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് കൊടുത്ത് ബിജെപി. മഹാരാഷ്ട്രയിലെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിലാണ് വിവാദമായ പരാമര്‍ശമുള്ളത്. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിക്കുന്നതിന് കാരണം പെണ്‍കുട്ടികളുടെ വൈരൂപ്യമാണെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കണ്ടുപിടിച്ചിരിക്കുന്നത്. സോഷ്യോളജി പാഠപുസ്തകത്തിലാണ് നിയമ വിരുദ്ധമായ സ്ത്രീധനത്തെ ന്യായീകരിച്ചിരിക്കുന്നത്. സ്ത്രീധനത്തെ ന്യായീകരിച്ചുകൊണ്ടുള്ള പാഠപുസ്തകത്തിലെ വരികള്‍ ഇങ്ങനെ:ഒരു പെണ്‍കുട്ടി വിരൂപയോ, വൈകല്യമുള്ളവളോ ആണെങ്കില്‍, അവളെ വിവാഹം കഴിപ്പിക്കുന്നത് പ്രയാസകരമാണ്. അവളെ വിവാഹം കഴിക്കുന്നതിന് വേണ്ടി വരന്റെ … Read more

കുവൈറ്റ് 5 രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കി

  ഡബ്ലിന്‍:ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലേയ്ക്ക് ഇനി മുതല്‍ 5 മുസ്ലീം രാജ്യങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി.പാകിസ്ഥാന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.ഈ രാജ്യക്കാര്‍ ഇനി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വിസ ലഭിച്ച് എത്തുന്നവരെ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ യു എ ഇ ഭരണകൂടം ട്രമ്പിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയിരുന്നു.നിരോധനം ആ രാജ്യത്തെ ആഭ്യന്തര … Read more

ഫ്രാന്‍സില്‍ കടുത്ത വലതുപക്ഷ നേതാവ് മുന്നില്‍

ഫ്രാന്‍സിലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്ന ആന്റി -ഇമിഗ്രേഷന്‍ നാഷണല്‍ ഫ്രണ്ടിന്റെ മരീന്‍ ലേ പെന്‍ അഭിപ്രായ സര്‍വേകളില്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. അടുത്ത കാലത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനസമ്മതി രണ്ടുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിലൂടെ പുറത്തുവരുമെന്നും അവര്‍ കരുതുന്നു. വടക്കന്‍ ഫ്രാന്‍സിലെ കുടിയേറ്റക്കാരുടെ കേന്ദ്രമായ കാലേ മുതല്‍ രാജ്യത്തിന്റെ തെക്കേ അറ്റമായ കുറ്റി ഡി അസര്‍ വരെയുള്ള പ്രദേശങ്ങളില്‍ മറീന ലീ പെനിന്റെ പാര്‍ട്ടി 40 ശതമാനം വോട്ട് നേടുമെന്ന് ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. വലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി യാഥാസ്ഥിതികനായ ഫ്രാന്‍സ്വാ … Read more

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപി അന്തരിച്ചു; ഖബറടക്കം നാളെ കണ്ണൂരില്‍

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 12 മണിക്കൂറോളം വെന്റിലേറ്ററിന്റെ … Read more

ബ്രസ്റ്റ് പമ്പ് കൈയ്യില്‍ കരുതിയ യുവതിയോട് മുലയൂട്ടുന്നുവെന്ന് തെളിയിക്കണമെന്ന് വിമാനത്താവള അധികൃതര്‍; പൊട്ടിക്കരഞ്ഞ് ഇന്ത്യക്കാരി

ബര്‍ലിന്‍ : മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ മാറിടം കാട്ടാനും പരസ്യമായി മുലയൂട്ടാന്‍ ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയെ അപമാനിച്ചു. സിംഗപ്പൂരില്‍നിന്നുള്ള മുപ്പത്തിമൂന്നുകാരിയായ ഗായത്രി ബോസ് ആണ് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടത്. മുലപ്പാല്‍ ശേഖരിക്കുന്ന ബ്രെസ്റ്റ് പമ്പ് കൈയില്‍ കരുതിയതിനാണ് ഗായത്രിയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മനുഷ്യത്വ രഹിതമായി പെരുമാറിയത്. പാരിസിലേക്ക് പോവാനായി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെത്തിയ ഗായത്രിയുടെ ബാഗിലുള്ള ബ്രെസ്റ്റ് പമ്പ് സ്‌കാനറില്‍ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി അവരെ പ്രത്യേക മുറിയിലേക്ക് വിളിക്കുകയായിരുന്നു. പാലൂട്ടുന്ന അമ്മയാണെന്ന് അറിയിച്ചപ്പോള്‍ … Read more

ട്രംപിനെ പേടിയ്ക്കണം; പാകിസ്താന്‍ കുലുങ്ങിത്തുടങ്ങി, ഹാഫിസ് സയീദ് വീട്ടുതടങ്കലില്‍

മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്‌കറെ തയിബ നേതാവുമായ ഹാഫിസ് സയിദിനെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വീട്ടുതടങ്കിലിലാക്കിയതിന് പിന്നില്‍ അമേരിക്കയുടെ അദൃശ്യകരം. ഹാഫിസ് സയിദിനെയും ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഭീകര സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ട് നയതന്ത്ര തലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഇന്ത്യ നടത്തിയിരുന്നെങ്കിലും പാക്ക് സര്‍ക്കാര്‍ ഭീകരരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ച് പോന്നിരുന്നത്. എന്നാല്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതോടെ സ്ഥിതിഗതികള്‍ മാറിയിരിക്കുകയാണ്. സയിദിനെ ആറ് മാസത്തേക്കാണ് വീട്ട് തടങ്കലിലാക്കിയിരിക്കുന്നത്. ഇയാള്‍ നേതൃത്വം നല്‍കുന്ന ജമാഅത്തുദ്ദവയെ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകളും … Read more

എച്ച് 1 ബി വീസ നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക; ഇന്ത്യക്ക് തിരിച്ചടിയാകും

ഐ.ടി രംഗത്ത് അടക്കം അതിവിദഗ്ധമേഖലകളിലെ പ്രഫഷണലുകള്‍ക്ക് അമേരിക്ക അനുവദിക്കുന്ന എച്ച് വണ്‍ ബി വീസയ്ക്കുള്ള നിയന്ത്രണ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടന്‍ ഒപ്പുവച്ചേക്കും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈഡറാണ് ഇക്കാര്യം അറിയിച്ചത്. ഈ വീസ നിയമം റദ്ദാക്കപ്പെടുന്നതു വഴി നിലവില്‍ ഇന്ത്യക്കാരടക്കമുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും. കുടിയേറ്റ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് എച്ച് 1 ബി വീസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തു താന്‍ നേരില്‍ കണ്ടു സംസാരിച്ച എല്ലാ തദ്ദേശീയ … Read more

വാട്‌സ് ആപ്പില്‍ പുത്തന്‍ ഫീച്ചേഴ്‌സ് ഒരുങ്ങുന്നു

ഉപഭോക്താക്കള്‍ക്കള്‍ക്ക് സന്തോഷം പകര്‍ന്ന് രണ്ട് പുതിയ ഫീച്ചേഴ്‌സ് കൂട്ടിച്ചേര്‍ക്കാനൊരുങ്ങി വാട്‌സാപ്പ്. വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷനുകളിലാണ് കൂട്ടിച്ചേര്‍ക്കുന്ന സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില വാട്‌സാപ്പ് പതിപ്പുകളില്‍ ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനത്തിനുശേഷം മാത്രമേ ഇവ ഇന്റര്‍ഫെയ്‌സില്‍ ലഭ്യമാകൂ. ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എന്ന പുത്തന്‍ സംവിധാനമാണ് ലഭ്യമാക്കാനൊരുങ്ങുന്നവയിലൊന്ന്. നമ്മുടെ വാട്‌സാപ്പ് സുഹൃത്തുക്കള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് മനസിലാക്കാനാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുക. പുത്തന്‍ വാട്‌സാപ്പ് പതിപ്പില്‍ ഷോ മൈ ഫ്രണ്ട്‌സ് എന്ന ഒപ്ഷനു … Read more