ഈഫല്‍ ഗോപുരത്തിന് സുരക്ഷാ സംവിധാനം ശക്തമാക്കുന്നു

പാരീസ്: ഈഫല്‍ ടവറിനു ചുറ്റിലും നിര്‍മ്മിക്കപ്പെട്ട ഇരുമ്പ് വേലി ഒഴിവാക്കി ചില്ലുകൊണ്ട് വേലിയൊരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടവറിന്റെ സൗന്ദര്യവത്കരണം മുന്നില്‍കണ്ട് ആരംഭിക്കുന്ന ഈ വേലി സുരക്ഷാ സംവിധാനം ശക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. 128 വര്‍ഷത്തെ പഴക്കമുള്ള ടവറിന്റെ നവീകരണത്തിന് 35 ലക്ഷം ഡോളര്‍ അനുവദിച്ചിരുന്നു. ഫ്രാന്‍സിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമായ ഈഫല്‍ ടവറില്‍ ഇടയ്ക്കിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരാറുണ്ട്. ടവര്‍ കേന്ദ്രീകരിച്ച് സുരക്ഷാപിഴവ് ഉണ്ടെന്ന് കാണിച്ച് ഫ്രാന്‍സ് സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാക്കള്‍ നടത്തിയ പരാമര്‍ശമാണ് ഇരുമ്പു വേലി മാറ്റി … Read more

ടേക്ക് ഓഫിന് ഒരുങ്ങിയ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പരിഭ്രാന്തി പരത്തി

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറക്കാന്‍ ഒരുങ്ങിയ ഇന്‍ഡിഗോ 6 ഇ 4134 നമ്പര്‍ വിമാനത്തില്‍ യാത്രക്കാരന്റെ അപ്രതീക്ഷിത പെരുമാറ്റം മറ്റ് വിമാന യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. മുംബൈയില്‍ നിന്നും ചണ്ടീഗഡ്-ലേക്ക് പോകാന്‍ തയ്യാറെടുത്ത ഇന്‍ഡിഗോ വിമാനത്തിലെ 12 സി സീറ്റിലെ യാത്രക്കാരന്‍ പെട്ടെന്ന് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും തൊട്ടടുത്ത സീറ്റിലെ യാത്രക്കാരന് പരുക്കേല്‍ക്കുകയും ചെയ്തതാണ് മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്. ഇന്നലെ മുംബൈ യില്‍ നിന്ന് 176 യാത്രക്കാരുമായി പറക്കാന്‍ തുടങ്ങിയ വിമാനം സംഭവത്തെ തുടര്‍ന്ന് രണ്ടര … Read more

ചേരിപ്പോര് മുറുകുന്ന തമിഴ് രാഷ്ട്രീയം വീണ്ടും അനിശ്ചിതത്വത്തില്‍

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രിപദത്തിനെ ചൊല്ലി ഭരണപക്ഷം അണ്ണാ ഡി.എം.കെ യിലെ ചേരിപ്പോര് തുടരുന്നു. ശശികല മാറ്റി താമസിപ്പിച്ച 130 എം.എല്‍.എ മാരില്‍ ഒരു വിഭാഗം ഉപവാസം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവര്‍ മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പമെന്നും ആരോപണം ഉയരുന്നുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ട മദ്രാസ് ഹൈക്കോടതി എം.എല്‍.എ-മാര്‍ ഇപ്പൊ എവിടെ ഉണ്ടെന്നു ഭരണകക്ഷിയോട് ചോദിച്ചിരിക്കയാണ്. തമിഴ്‌നാട് ഗവര്‍ണറെ കണ്ട ശശികലയും, പനീര്‍സെല്‍വവും തങ്ങളുടെ അംഗബലം അറിയിച്ചെങ്കിലും ആര് മുഖ്യമന്ത്രി പദത്തില്‍ തുടരണമെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടയ്ക്ക് ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ … Read more

അച്ഛന് പുറകെ മകളും പദവിയൊഴിഞ്ഞ് പടിയിറങ്ങി

ഡബ്ലിന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും അയര്‍ലന്‍ഡ് ഡോണ്‍ബെഗിലെ ഹോട്ടല്‍ ആന്‍ഡ് ഗോള്‍ഫ് റിസോര്‍ട്ടിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചു. T1GL എന്റര്‍പ്രൈസ് ലിമിറ്റഡ്, T1GL മാനേജ്മെന്റ് ലിറ്റഡ്സില്‍ നിന്നും അച്ഛന്‍ പടിയിറങ്ങിയതിനു പിന്നാലെയാണ് മകള്‍ ഇവന്‍ക ട്രംപും പദവിയൊഴിഞ്ഞത്. മുഴുവന്‍ സമയ പ്രസിഡന്റ് ആയി തുടരാന്‍ വേണ്ടിയാണ് താന്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇവന്‍ക വൈറ്റ്ഹൗസില്‍ ഔപചാരിക പദവികളൊന്നും വഹിക്കുന്നിലെങ്കിലും അച്ഛന്റെ പ്രധാന ഉപദേശകരില്‍ ഒരാള്‍ മകള്‍ തന്നെയാണ്. ഇവങ്കയുടെ ഭര്‍ത്താവ് … Read more

ന്യൂസ്‌ലാന്‍ഡ് തീരത്ത് 400 ലേറെ തിമിംഗലങ്ങള്‍ ഒഴുകിയെത്തി; 300 ഓളം മരണത്തിന് കീഴടങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

വെല്ലിംഗ്ടണ്‍: ന്യൂസ്‌ലാന്‍ഡ് തീരത്ത് കുടുങ്ങിയ തിമിംഗലങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തെക്കന്‍ ദ്വീപിലെ ഫെയര്‍വൈല്‍ സ്പ്ലിറ്റിലാണ് 400 ലേറെ തിമിംഗലങ്ങള്‍ ഒഴുകിയെത്തിയത്. ഇതില്‍ 300 ഓളം മരണത്തിന് കീഴടങ്ങി. ബാക്കിയുള്ളവയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സമീപവാസികളും കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുമടക്കും നൂറുകണക്കിന് പേര്‍ വെള്ളിയാഴ്ച രാവിലെയും തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചയക്കാനുള്ള പരിശ്രമത്തിലാണ്. വ്യാഴാഴ്ച രാത്രിയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞെന്ന റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. എന്നാല്‍ രാത്രിയിലെ രക്ഷാപ്രവര്‍ത്തനം അപകടമാണെന്ന് കണ്ട് വെള്ളിയാഴ്ച രാവിലെയാണ് … Read more

ജയലളിതയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡോക്ടര്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരക്കവെ അവരെ മുമ്പ് ചികില്‍സിച്ച ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ജഡ്ജിയുടെ കീഴില്‍ അന്വേഷണകമ്മിറ്റിയെ ഒ പനീര്‍ശെല്‍വം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.അക്യുപങ്ചര്‍ സ്‌പെഷ്യലിസ്റ്റും ജയലളിതയെ സ്ഥിരമായി ചികില്‍സിക്കുകയും ചെയ്ത ഡോക്ടര്‍ എം എന്‍ ശങ്കറാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ ചികില്‍സിക്കാന്‍ തുടങ്ങിയ ശേഷം ജയലളിതയ്ക്ക് നല്ല പുരോഗതിയാണ് ഉണ്ടായതെന്ന് ശങ്കര്‍ പറഞ്ഞു.ചികിത്സ തന്റെ കീഴിലായിരുന്നെങ്കില്‍ ജയലളിതയെ രക്ഷിക്കാന്‍ … Read more

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയിലെ വിമാനം ന്യുസിലാന്‍ഡില്‍ ഇറങ്ങി.

  ഒറ്റ യാത്രയില്‍ 16 മണിക്കൂര്‍ 23 മിനിറ്റ് പറക്കുന്ന വിമാനം ന്യുസിലാന്‍ഡിലെ ഓക്‌ലാന്‍ഡ് വിമാനത്താവളത്തില്‍ ഇറങ്ങി.14535 കിലോമിട്ടര്‍ ദൂരമാണ് ഈ വിമാനം ഒറ്റ പറക്കല്‍ കൊണ്ട് എത്തുന്നത്.ഇതിനിടയില്‍ 16 സമയ മേഖലകളും കടന്ന് പോകും. ദോഹ മുതല്‍ ഓക്‌ലാന്‍ഡ് വരെയുള്ള വിമാന പാതയിലെ ആദ്യ വിമാനം ഇറങ്ങിയ വാര്‍ത്ത ഖത്തര്‍ എയര്‍വേയ്‌സ് ആണ് ട്വീറ്റ് ചെയ്തത്.ഇതോടെ ഏറ്റവും ദൈര്‍ഘ്യമേറിയ പാത ഖത്തര്‍ എയര്‍ വെയ്‌സിന് സ്വന്തം.ക്യു ആര്‍ 920 എന്ന വിമാനം ഞായറാഴ്ച്ച രാവിലെ 4.25 … Read more

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി; പനീര്‍ശെല്‍വം രാജിവെച്ചു; സത്യപ്രതിജ്ഞ അടുത്തയാഴ്ച

ചെന്നൈ: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ ശശികലയെ തമിഴ്‌നാട് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ശശികല വ്യാഴാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ നിര്‍ണായകയോഗത്തിലാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീര്‍ശെല്‍വം തന്നെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത്. ഇത് യോഗം കയ്യടിയോടെ പാസാക്കുകയായിരുന്നു. ശശികല ഉടന്‍ ഗവര്‍ണറെ കണ്ടേക്കുമെന്നാണ് സൂചന.ശശികല മുഖ്യമന്ത്രിയാകുന്നതോടെ പനീര്‍ശെല്‍വത്തിന് ഏതുപദവി നല്‍കുമെന്നതാണ് അടുത്ത ചോദ്യം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്നു … Read more

നിങ്ങളുടെ കാര്‍ പൂട്ടിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണോ?

നിങ്ങളുടെ കാര്‍ പൂട്ടിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണോ?എങ്കില്‍ അതു തെറ്റാണന്ന് ആധുനിക മോഷ്ടാക്കള്‍ ഡബ്ലിന്‍:കാര്‍ മോഷണം തടയാന്‍ പുത്തന്‍ സാങ്കേതക വിദ്യകള്‍ കാര്‍നിര്‍മ്മാണ കമ്പനികള്‍ തേടുമ്പോള്‍ അതിനേക്കാള്‍ മികച്ച സാധ്യതകള്‍ തേടി മോഷ്ടാക്കള്‍ ഡബ്ലിനില്‍ വിലസുന്നു. ഏറ്റവും പുതിയ എളുപ്പ വിദ്യ ഓണ്‍ലൈനില്‍ വാങ്ങാന്‍ ലഭിക്കുന്ന സിഗ്‌നല്‍ ജാമര്‍ ആണ്.ഇതു വഴി വാഹനം പാര്‍ക്ക് ചെയ്ത ശേഷം പുറത്ത് ഇറങ്ങി ഫാബില്‍ ഞെക്കി പൂട്ടുന്ന കാറുകള്‍ ആണ് ഭീക്ഷിണിയില്‍.ഇതു വഴി മറഞ്ഞിരിക്കുന്ന മോഷ്ടാവ് ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതോടെ കാറിന്റെ … Read more

പൊതുസ്ഥലങ്ങളില്‍ ബുര്‍ക്ക നിരോധിക്കാന്‍ തയ്യാറെടുത്ത് ഓസ്ട്രിയ

വിയന്ന: പൊതുസ്ഥലങ്ങളില്‍ ബുര്‍ക്ക ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ പ്രഖ്യാപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, മജിസ്ട്രേറ്റര്‍മാര്‍ തുടങ്ങിയ ഉദ്ധ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും. ഓസ്ട്രിയന്‍ രാഷ്ട്രീയ പാര്‍ട്ടികളായ സോഷ്യല്‍ ഡെമോക്രാറ്റ്സും, സെന്‍ട്രിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയും സംയുക്തമായി പാസാക്കിയ ബുര്‍ക്ക നിയമം രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഭാഗമാണെന്ന് ചാന്‍സിലര്‍ ക്രിസ്ത്യന്‍ കെന്‍ വ്യക്തമാക്കി. ബുര്‍ഖ നിരോധനം യൂറോപ്പില്‍ ആദ്യമായി നടപ്പാക്കിയ ഫ്രാന്‍സിനെ തുടര്‍ന്ന്, ബെല്‍ജിയവും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജര്‍മനിയും നിരോധനം നടത്താന്‍ തയ്യാറാവുകയാണ്. തുറന്ന … Read more