ബംഗലൂരുവില്‍ പുതുവത്സര ആഘോഷത്തിനിടെ സ്ത്രീകള്‍ക്ക് നേരെ അതിക്രമം

ബംഗലൂരൂ: പുതുവര്‍ഷ രാവിലെ ആഘോഷത്തിനിടയില്‍ സ്ത്രീകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രതികരണത്തില്‍ പ്രതിഷേധം ഇരമ്പുന്നു. ഇതൊക്കെ സംഭവിക്കുന്നത് സാധാരണമാണെന്നും യുവതലമുറയുടെ പാശ്ചാത്യ വേഷവിധാനമാണ് എല്ലാത്തിനും കാരണമെന്നുമാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രതികരിച്ചത്. പുതുവര്‍ഷ ആഘോഷത്തിനായി ബംഗലൂരു എംജി റോഡില്‍ ഒത്തുചേര്‍ന്ന സ്ത്രീകളാണ് ലൈംഗിക അതിക്രമത്തിനും അശ്ലീല പദപ്രയോഗങ്ങള്‍ക്കും ഇരയായത്. പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനോ ജനങ്ങളെ സംരക്ഷിക്കാനോ കഴിഞ്ഞില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടവരെ കുറ്റപ്പെടുത്തി പൊലീസ് മന്ത്രി രംഗത്തുവന്നത്. ജി പരമേശ്വരക്കെതിരെ വ്യാപക പ്രതിഷേധം … Read more

പഴയ നോട്ട് പുതുക്കല്‍ ; പ്രവാസികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി കസ്റ്റംസ്

പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രത്യേകം സമയം അനുവദിച്ചതിന് പിന്നാലെ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്തവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കയ്യിലുള്ള നോട്ടുകളെക്കുറിച്ച് ധരിപ്പിച്ച് സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം. പ്രവാസികള്‍ക്ക് പണം നിക്ഷേപിക്കാന്‍ സമയം അനുവദിച്ചതിന് പിന്നാലെയാണ് ഈ നിര്‍ദേശം. നോട്ട് പ്രഖ്യാപനത്തെ തുടര്‍ന്ന് നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ മുപ്പത് വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കാണ് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30വരെ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ ഇന്ത്യയിലെത്തുമ്പോള്‍ … Read more

ടൈറ്റാനിക്ക് തകര്‍ന്നത് മഞ്ഞ് മലയില്‍ ഇടിച്ചല്ല !

ന്യൂയോര്‍ക്ക്: ലോകോത്തര സിനിമയായ ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ജന ഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടിയ കപ്പലിന്റെ തകര്‍ച്ചയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നു. സ്വപ്നങ്ങളുടെ നൗകയായിരുന്ന ടെറ്റാനിക് കാലത്തിന്റെ ഒഴുക്കില്‍ മറഞ്ഞിട്ട് 100ലേറെ വര്‍ഷങ്ങള്‍ പിന്നിടുന്നു. ഭീമന്‍ കപ്പലിന്റെ തകര്‍ച്ചയെ കുറിച്ചുള്ള കഥകളില്‍ പല നിഗൂഢതകളും ഇപ്പോഴും ബാക്കിയാണ്. തലമുറകളായി കൈമാറി വരുന്ന കഥകളില്‍ നിന്ന് വ്യത്യസ്തമായൊരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ടൈറ്റാനിക്ക് മഞ്ഞു മലയില്‍ ഇടിച്ച് മുങ്ങിയെന്നുള്ള വാര്‍ത്തയെ തകര്‍ത്തെറിയുന്ന സൂചനകളാണ് നിലവിലുള്ളത്. 1912 … Read more

ഇസ്താംബുള്‍ ഭീകരാക്രമണം: അക്രമിയുടെ ചിത്രം പുറത്ത്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. ഇയാള്‍ സാന്തോക്ലോസിന്റെ വേഷം അണിയുന്നതിന്റെയും ആളുകളുടെ നേര്‍ക്ക് നിറയൊഴിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. അഫ്ഗാനിസ്താനിലോ, പടിഞ്ഞാറന്‍ ചൈനയിലോ നിന്നാണ് ഇയാള്‍ വന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമി കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ മേഖലയിലെ ഐഎസ് അംഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്രമിയ്ക്കായി പൊലീസ് വ്യാപക തിരച്ചിലാണ് നടത്തുന്നത്. അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ ധീരനായ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.പുതുവല്‍സരാഘോഷത്തിനിടെ ഇസ്താംബുളിലെ നിശാക്ലബില്‍ … Read more

ഇന്ന് മുതല്‍ ഇത്തരം ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭ്യമാകില്ല

ഇന്നു മുതല്‍ ചില ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകും. ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഡിസംബര്‍ 31 ന് ശേഷം തങ്ങളുടെ ആപ്പ് പ്രവര്‍ത്തന രഹിതമാകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന രഹിതമാകുന്ന ഒഎസുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് സിമ്പിയന്‍ ഒഎസ് (Symbian OS). ഒരു കാലത്ത് രാജാവായിരുന്ന സിമ്പിയന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ നമ്മള്‍ അത്രപെട്ടെന്ന് മറക്കാനിടയില്ല. നോക്കിയ ഫോണുകളുടെ മുഖമുദ്രയായ സിമ്പിയന്‍ ഒഎസിന് വേണ്ടി മാത്രം ഒട്ടനവധി ആപ്പുകളാണ് അക്കാലങ്ങളില്‍ രംഗത്തിറിക്കിയിരുന്നത്. പിന്നീട് നോക്കിയയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ … Read more

പ്രതിസന്ധിയുടെ നടുവില്‍ നിര്‍ദ്ദേശവും പരിഹാരവും ഇല്ലാതെ മോഡിയുടെ പ്രസംഗം

ന്യൂഡല്‍ഹി : നോട്ട് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായി. നവംബര്‍ എട്ടിന് ആവശ്യമായ മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച പദ്ധതിയുടെ ദുരിതങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നതാണ് നരേന്ദ്ര മോഡിയുടെ പ്രസംഗം. ജനം സ്വന്തം പണമെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയെന്ന് തുറന്നു സമ്മതിച്ച മോഡി ബാങ്കിങ് ഇടപാടുകള്‍ ഉള്‍പ്പെടെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും പറഞ്ഞു. ആവശ്യമായ നോട്ടുകള്‍ ഇനിയും ലഭ്യമാകില്ലെന്ന് സൂചന പ്രധാനമന്ത്രി നല്‍കിയത് ആശങ്കകള്‍ക്ക് ഉടന്‍ പരിഹാരമില്ലെന്ന് വ്യക്തമാകുന്നു. കളളപ്പണം, കള്ളനോട്ട് എന്നിവയ്‌ക്കെതിരായ യുദ്ധമായി വ്യാഖ്യാനിച്ച നോട്ട് … Read more

തുര്‍ക്കിയില്‍ ഒറ്റയാള്‍ ഭീകരാക്രമണം: 39 മരണം; കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും

ഇസ്താംബുള്‍: തുര്‍ക്കിയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഇസ്താംബുളിലെ നിശാക്ലബ്ബില്‍ പുതുവര്‍ഷ രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമണത്തില്‍ മരിച്ചതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രാജ്യസഭാ മുന്‍ എംപി അക്തര്‍ ഹസന്‍ റിസ്വിയുടെ മകന്‍ അബീസ് റിസ്വി, ഗുജറാത്ത് സ്വദേശി ഖുഷി ഷാ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. റിസ്വി ബില്‍ഡേഴ്‌സിന്റെ സിഇഒയും സിനിമ സംവിധായകനുമാണ് അബീസ് റിസ്വി. … Read more

തൊണ്ണൂറ് ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍ബാങ്ക്; കള്ളപ്പണ വേട്ട എന്ന അടവ് മാറ്റി കറന്‍സി രഹിത ഇന്ത്യയിലേക്ക്

നവംബര്‍ എട്ടിന് അസാധുവാക്കിയ 1000, 500 നോട്ടുകളുടെ 94 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് രേഖകള്‍. നോട്ടു അസാധുവാക്കലിന് കാരണമായി പറഞ്ഞ കള്ളപ്പണവേട്ടയാണ് ഇതോടെ പൊളിഞ്ഞത്. കറന്‍സി പിന്‍വലിക്കുന്നതോടെ കുറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയുടെയെങ്കിലും പൂഴ്ത്തിവെച്ചിരിക്കുന്ന നോട്ടുകള്‍ ബാങ്കില്‍ നല്‍കാനാകാതെ കള്ളപ്പണക്കാര്‍ കുടുങ്ങുമെന്നുമായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷം കോടി പണം പോലും ഇനി ബാങ്കുകളില്‍ തിരിച്ചെത്താനില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.97,613 ലക്ഷം കോടി രൂപയുടെ നോട്ട് മാത്രമാണ് ഇനി വരാനുള്ളത് . … Read more

ആയുധം വാങ്ങി കൂട്ടുന്നതില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം

ലോകത്തില്‍ ഏറ്റവും അധികം ആയുധം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. സൗദി അറേബ്യയാണ് ആയുധ ഇറക്കുമതിയില്‍ മറ്റ് ലോകരാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നില്‍. സ്വകാര്യ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2008നും 2015നും ഇടയിലുള്ള ആയുധ കച്ചവടത്തിന്റെ കണക്കുകളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. 34 ബില്യണ്‍ യുഎസ് ഡോളറാണ് ആയുധശേഖരണത്തിന് ഇന്ത്യ ഈ കാലയളവില്‍ ചെലവാക്കിയത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയേയും മറ്റ് രാജ്യങ്ങളേയും ആയുധ ഇറക്കുമതിയുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കിയാണ് സൗദി അറേബ്യ … Read more

പ്രവാസികള്‍ക്ക് പഴയ നോട്ട് മാറിയെടുക്കുന്നതിനുള്ള കാലാവധി 2017 ജൂണ്‍ 30 വരെ

കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാലാവധിക്കുശേഷം അസാധുനോട്ട് കൈവശം വെക്കുന്നവര്‍ക്ക് 10,000 രൂപ അല്ലെങ്കില്‍ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടി അതില്‍ ഏതാണോ കൂടുതല്‍ അത് പിഴ ചുമത്താനാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ഇന്നലെ വരെയായിരുന്നു നോട്ട് ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്രം പറഞ്ഞ അവസാന ദിവസം. ഇന്ന് മുതല്‍ റിസര്‍വ് ബാങ്കുകളില്‍ മാത്രമായിരിക്കും നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയുക. … Read more