എച്ച്1 ബി വിസയില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ യുഎസ് കോണ്‍ഗ്രസ്സില്‍ ; കുറഞ്ഞ ശമ്പളം ഇനി ഒരു ലക്ഷം ഡോളറാക്കും

അമേരിക്കയിലെ ജോലിക്കാര്‍ക്ക് പകരം ഇന്ത്യാക്കാര്‍ അടക്കമുള്ളവരെ വിദഗ്ദ്ധരായ വിദേശീയരെ ജോലിക്കായി നിയമിക്കുന്നതിനുള്ള എച്ച് 1 ബി വിസ പദ്ധതിയില്‍ സമൂല മാറ്റം ആവശ്യപ്പെടുന്ന ബില്‍ യു.എസ് കോണ്‍ഗ്രസില്‍ വീണ്ടും കൊണ്ടുവന്നു. കാലഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ അംഗങ്ങളായ ഡാരല്‍ ഐസ, സ്‌കോട്ട് പീറ്റേഴ്‌സ് എന്നിവരാണ് ബില്‍ വീണ്ടും കൊണ്ടുവന്നത്. തൊഴില്‍ വിസ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇതിലൂടെ കഴിയുമെന്ന് ഇരുവരും പറഞ്ഞു. കുടിയേറ്റ പെര്‍മിറ്റില്ലാത്ത വിഭാഗത്തില്‍ പെടുന്ന വൈദഗ്ദ്ധ്യമുള്ള തൊഴിലിനായി എത്തുന്നവര്‍ക്ക് നല്‍കുന്ന താത്കാലിക പെര്‍മിറ്റാണ് എച്ച്1 … Read more

നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ താത്കാലികമായ തളര്‍ച്ച സൃഷ്ടിക്കുമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി മുന്നറിയിപ്പ് നല്‍കി. നോട്ട് നിരോധനം മൂലം പാവപ്പെട്ടവര്‍ക്കുണ്ടായിരിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. ‘നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തെ ഇല്ലാതാക്കുകയും അഴിമതിയെ ചെറുക്കുകയും ചെയ്യുമെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ താത്കാലികമായ മാന്ദ്യത്തിന് അത് കാരണമാകും’. അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ക്ക് ഉണ്ടായിരിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിലൂടെ പാവപ്പെട്ടവര്‍ക്ക് ഉണ്ടായിരിക്കുന്ന ദുരുതങ്ങള്‍ … Read more

ശിവന്റെ ചിത്രം വികലമാക്കിയതിനെതിരെ വിശ്വാസികള്‍

ലണ്ടന്‍ : കോഴിത്തലയും ചുണ്ടില്‍ എരിയുന്ന സിഗരറ്റും മടിയില്‍ ഷാംപെയിനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണുമായി ഒരു കണ്ണ് മൂടപ്പെട്ട കടുവയ്ക്കുമേല്‍ ഇരിക്കുന്ന ശിവന്റെ ചിത്രത്തിനെതിരെ പ്രതിഷേധം. ‘എല്‍റോ’ എന്ന പേരില്‍ ലോകം മുഴുവന്‍ നിശാപാര്‍ട്ടികള്‍ ഒരുക്കുന്ന ബാഴ്‌സലോണ ക്ലബ്ബാണ് ഇത്തരമൊരു ചിത്രം പുറത്തിറക്കി പുലിവാല് പിടിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ ബോളിവുഡ് പ്രമേയമാക്കി ഒരുക്കിയ വിരുന്നിനായി ശിവനെ ഇത്തരത്തില്‍ ചിത്രീകരിച്ചതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം കത്തുകയാണ്. ആരാധനാ മൂര്‍ത്തിയായ ശിവനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രചാരണം വിശ്വാസികളെ ആകമാനം പ്രകോപിപ്പിച്ചിരിക്കുകയാണ്. പരസ്യം ഓണ്‍ലൈനില്‍ എത്തിയതോടെ … Read more

ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി

വാഷിംഗ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഇദ്ദേഹത്തിനുണ്ട്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഗവേഷണവിഭാഗം തലവനായ രാജ് ഷാ, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണെതിരായ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു. ആഗോള തലത്തില്‍ പട്ടിണി അവസാനിപ്പിക്കുക ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യുഎസ്എഐഡിയുടെ തലവനും കൂടിയാണ് രാജ്. 30 കാരനായ രാജിന്റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് … Read more

2017ല്‍ ചൈനയില്‍ നിന്ന് പുറപ്പെട്ട വിമാനം അമേരിക്കയിലെത്തിയത് 2016ല്‍

സാന്‍ഫ്രാന്‍സിസ്‌കോ: ന്യൂ ഇയര്‍ രാവില്‍ ചൈനയിലെ ഷാങ്ഗായിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട യാത്രക്കാര്‍ക്ക് ലഭിച്ചത് അപൂര്‍വ്വ ഭാഗ്യമാണ്. രണ്ട് പുതുവര്‍ഷം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആഘോഷിക്കാനുള്ള അപൂര്‍വ്വ അവസരം. ചൈനയില്‍ 2017 പുതുവര്‍ഷാഘോഷം നടത്തി അമേരിക്കയിലേക്ക് വിമാനം കയറിയവര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയപ്പോഴാണ് ഈ അപൂര്‍വ്വ സംഭവം ഉണ്ടായത്. വിമാനത്തില്‍ അവിടെ ചെന്നിറങ്ങുമ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും 2016ല്‍ ജീവിക്കുന്ന ആളുകളെ. ആദ്യമുണ്ടായ അമ്പരപ്പിനും കൗതുകത്തിനു പിന്നാലെയാണ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമയവ്യത്യാസമാണ് ഈ പ്രതിഭാസത്തിനു കാരണം. ഭൂമിയുടെ … Read more

18 ദിവസം, ഏഴു രാജ്യങ്ങള്‍, 12,000 കിലോമീറ്റര്‍, ചരിത്രം കുറിച്ച് ചൈനയില്‍ നിന്നും ലണ്ടനിലേക്ക് ട്രെയിന്‍ സര്‍വീസ്

18 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര. ദൈര്‍ഘ്യം 12,000 കിലോമീറ്റര്‍. പിന്നിടുന്നത് ഏഴ് രാജ്യങ്ങള്‍. ചരിത്രം കുറിച്ച ട്രെയിന്‍ സര്‍വീസിന് ചൈനീസ് റെയില്‍വേ കോര്‍പ്പറേഷന്‍ തുടക്കമിട്ടു. ചൈനയില്‍ നിന്നും ലണ്ടനിലേക്കാണ് ചരിത്രം കുറിച്ച ചരക്കുതീവണ്ടി സര്‍വീസിന് തുടക്കമിട്ടത്. ലോകത്തെ ഏറ്റവും ദൈര്‍ഘമേറിയ ട്രെയിന്‍ സര്‍വീസാണിത്. 18 ദിവസം നീളുന്ന യാത്രയില്‍ കസാഖിസ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ട്രെയിന്‍ കടന്നുപോകുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് ഷി ജിംഗ്പിംഗ് തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് … Read more

പുതുവര്‍ഷത്തില്‍ ബ്രിട്ടനില്‍ ആദ്യം പിറന്നത് ഇന്ത്യന്‍ പെണ്‍കുട്ടി

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ബ്രിട്ടനില്‍ ആദ്യം പിറന്നത് ഒരു ഇന്ത്യന്‍ പെണ്‍കുട്ടി. പുതുവര്‍ഷം പിറന്ന് സെക്കന്റുകള്‍ക്കുള്ളിലാണ് ഇന്ത്യക്കാരിയായ ഭാരതി ദേവി ബര്‍മ്മിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റലില്‍ എലീന കുമാരി എന്ന പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. അഞ്ചി ദിവസം വൈകിയാണ് താന്‍ പ്രസവിച്ചതെന്നും 2016ല്‍ അല്ല 2017ലാണ് തന്റെ കുട്ടി ജനിക്കേണ്ടത് എന്നത് ദൈവനിശ്ചയമാണെന്നും ഭാരതി ദേവി പറഞ്ഞു. മകള്‍ വളരെ ആരോഗ്യവതിയാണെന്നും അവര്‍ പറഞ്ഞു. സെയില്‍സ് അസിസ്റ്റന്റ് ആയ അശ്വനി കുമാറാണ് എല്ലീനയുടെ പിതാവ്. എല്ലീനയെ കൂടാതെ രണ്ടു വയസുള്ള … Read more

ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് സുരക്ഷയും; പുതിയ ഇ-പാസ്പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ സ്മാര്‍ട്ടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് ചിപ്പും ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പുതിയ പാസ്പോര്‍ട്ട് ഈ വര്‍ഷം തന്നെ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. പാസ്പോര്‍ട്ടിലെ ചിപ്പില്‍ പാസ്പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ബയോമെട്രിക്ക് വിവരങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ പരമ്പരാഗത രീതിയിലുള്ള പരിശോധനയ്ക്ക് പകരം ഇ-പരിശോധനയായിരിക്കും ഇത്തരം പാസ്പോര്‍ട്ടുകളിന്‍മേല്‍ നടത്തുക. വ്യാജ പാസ്പോര്‍ട്ടുകള്‍ക്ക് പൂര്‍ണ്ണമായും തടയിടുക എന്നതാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളില്‍ ബയോമെട്രിക്ക് സംവിധാനത്തോട് കൂടിയ ഇ-പാസ്പോര്‍ട്ടാണ് നിലവിലുള്ളത്. … Read more

ചിലിയില്‍ വന്‍ തീപിടുത്തം; കത്തിയെരിഞ്ഞത് 100 വീടുകള്‍

സാന്‍ഡിയാഗോ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 100 വീടുകള്‍ കത്തി നശിച്ചു. പടിഞ്ഞാറന്‍ ചിലിയിലെ വല്‍പരായിസോ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് 400-ലധികം പേരെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ലബ്ബില്‍ നിന്നുമാണ് തീ പടര്‍ന്നത്. പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ഇത്രയും പടരാന്‍ … Read more

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ അഞ്ച് മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.35നാണ് ഭൂമികുലുക്കമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി. ഇംഫാലിന് പടിഞ്ഞാറ് 29 കിലോമീറ്റര്‍ അകലെ ഭൂമിക്കടിയിലായി 57 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. അസം, മണിപ്പുര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര, പശ്ചിമബംഗാള്‍, ഒഡിഷ എന്നീ … Read more