ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ചികിത്സാ വിവരങ്ങളും ആശുപത്രി വീഡിയോകളും പുറത്ത് വിടണമെന്ന് പ്രതിപക്ഷം

ചെന്നൈ: . ജയലളിതയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി സംശയം പ്രകടിപ്പിച്ചതോടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു. ജയലളിതയുടെ ചികിത്സാ വിവരങ്ങളും ആശുപത്രി വീഡിയോകളും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ജയലളിതയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി സംശയം പ്രകടിപ്പിച്ചതോടെ തങ്ങളുടെ പഴയ വാദങ്ങള്‍ക്ക് വിശ്വാസ്യത വന്നതായി ഇവര്‍ കരുതുന്നു. ഇതോടെയാണ് തങ്ങളുടെ ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ വിശദമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് … Read more

ഐവിഎഫ് ചികിത്സയില്‍ പിഴവ്; 26 സ്ത്രീകള്‍ ഗര്‍ഭം ധരിച്ചത് ആരുടെതെന്ന് വ്യക്തമല്ലാത്ത ബീജത്തില്‍ നിന്ന്

വന്ധ്യത അനുഭവിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും അധികം ആശ്വാസം നല്‍കുന്ന ചികിത്സാരീതിയാണ് ഇന്ന് ഐ വി എഫ്. ഈ ചികിത്സയിലൂടെ കുഞ്ഞനെ ഗര്‍ഭം ധരിച്ച ദമ്പതികള്‍ അനവധിയാണ് .എന്നാല്‍ ഐ വി എഫ് ചികിത്സയെ കുറിച്ചു ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് നെതര്‍ലാന്‍ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ വി എഫ് ചി ചികിത്സയിലെ പിഴവുമൂലം 26 സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതു തെറ്റായ ബിജത്തില്‍ നിന്നാണെന്നാണ് നെതര്‍ലാന്‍ഡിലെ ഒരു ചികിത്സ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍. ഡച്ച് വന്ധ്യത ചികിത്സ കേന്ദ്രത്തിന്റെ ആണ് … Read more

ഡോക്ടറാകാന്‍ ഇനി നെക്സ്റ്റ് പാസാകണമെന്ന നിയമം വരുന്നു

ഡോക്ടറാകാന്‍ ഇനി നെക്സ്റ്റ് (നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് ) എന്ന ഒരു പരീക്ഷ കൂടി പാസാകണമെന്ന നിയമം വരുന്നു.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഭേദഗതി ബില്ലിലാണ് നിര്‍ദേശമുള്ളത്.ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. ബില്ല് നിലവില്‍ വരുന്നതോടെ എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ പ്രാക്ടീസ് ചെയ്യാനും നെക്സ്റ്റ് പാസാകേണ്ടതായി വരും.ആരോഗ്യ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് … Read more

നോട്ട് അസാധുവാക്കലിന്റെ കാരണം പൊതുജനം അറിയേണ്ട; അസാധാരണ നിലപാടുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിയുടെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ആര്‍ബിഐയുടെ വിശദീകരണം. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നാണ് ആര്‍ബിഐയുടെ നയം. അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ പൂര്‍ണമായി വിപണിയിലെത്തുന്നതിന് എത്രസമയമെടുക്കുമെന്ന ചോദ്യത്തിനും ആര്‍ബിഐ മറുപടി നല്‍കിയില്ല. കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യത്തെ കള്ളപ്പണവും അഴിമതിയും തുടച്ചു നീക്കാനായി ഏറ്റവും മൂല്യമുള്ള കറന്‍സികളായ 500,1000 നോട്ടുകള്‍ നിരോധിച്ചത്. … Read more

ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിക്കൂടേയെന്ന് മദ്രാസ് ഹൈക്കോടതി; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നോട്ടീസ്

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മൃതദേഹം പുറത്ത് എടുത്തു വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിക്കൂടേ എന്ന് ഹൈക്കോടതി ആരാഞ്ഞു. ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും, തമിഴ്നാട് സര്‍ക്കാരിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ആയ പിഎ ജോസഫ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്മാരായ എസ് വൈദ്യനാഥനും, പ്രതിഭനും … Read more

എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു

എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവും ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഐക്യകണ്‌ഠേനെയാണ് തെരഞ്ഞെടുത്തത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രമേയം കൗണ്‍സിലില്‍ പാസാക്കി. ശശികലയെ ജനറല്‍ സെക്രട്ടറി ആക്കുന്നതടക്കം 14 പ്രമേയങ്ങള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തിനും യോഗം അംഗീകാരം നല്‍കി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് മഗ്‌സസെ പുരസാകാരം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം എന്നിവ നല്‍കുന്നതിനായി … Read more

നോട്ട് പിന്‍വലിക്കല്‍ 50 ദിവസം പിന്നിട്ടു ; രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങി മോഡി

നോട്ട് അസാധുവാക്കിയ തീരുമാനം 50 ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും. നോട്ട് നിരോധന പ്രക്രിയയും തുടര്‍ന്നുള്ള പ്രശ്നങ്ങളും അവസാനിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയ 50 ദിവസം ദിവസം ഇന്ന് പൂര്‍ത്തിയാവുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചനകള്‍. നവംബര്‍ എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് 500 1000 രൂപ നോട്ടുകള്‍ അസാധു ആക്കികൊണ്ടുള്ള കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും … Read more

3600 കോടിയുടെ ശിവാജി പ്രതിമ മുംബൈയില്‍ ഒരുങ്ങുന്നു; നിര്‍മ്മാണത്തിനെതിരെ പ്രധിഷേധം ശക്തം

നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ വലയുമ്പോള്‍ 3600 കോടി ചെലവാക്കി മുംബൈയില്‍ അറബിക്കടലില്‍ മണ്ണിട്ട് നികത്തി നിര്‍മ്മിക്കുന്ന ഛത്രപതി ശിവജി പ്രതിമ അടക്കമുള്ള  സ്മാരകം വലിയ വിവാദത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിമയ്ക്കും അനുബന്ധ സ്മാരകങ്ങള്‍ക്കും തറക്കല്ലിട്ടിരുന്നു. കടലിലെ ആവാസവ്യവസ്ഥയേയും മത്സ്യബന്ധനത്തെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. 2010ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതിഷേധവും തുടങ്ങിയിരുന്നു. ഇപ്പോള്‍ അത് ഒന്നു കൂടി സജീവമായിട്ടുണ്ട്. എന്നാല്‍ പ്രതിഷേധങ്ങളെ … Read more

തമിഴ്നാട്ടില്‍ അടി തുടങ്ങി; പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ശശികല പുഷ്പയുടെ ഭര്‍ത്താവിന് മര്‍ദ്ദനം

ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും എത്തിയപ്പോഴാണ് സംഘര്‍ഷം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശികല പുഷ്പയുടെ നാമനിര്‍ദേശ പത്രികയുമായാണ് ലിംഗേശ്വരയും സംഘവുമെത്തിയത്. ലിംഗേശ്വരയേയും അനുയായികളെയും ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു മര്‍ദ്ദിക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം നാളെയാണ് ചേരുന്നത്. ലിംഗേശ്വരയും സംഘവും നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനായി ഓഫീസിലേക്ക് കടന്നെങ്കലും പത്രിക സ്വീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. മുതിര്‍ന്ന … Read more

ഇത്തവണ പുതുവര്‍ഷമെത്താന്‍ വൈകും…

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു. എന്നാല്‍ 2017-നായുള്ള കാത്തിരിപ്പ് അല്‍പ്പമൊന്ന് വൈകും. കാരണം 2016-ന് നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ദൈര്‍ഘ്യം കൂടുതലാണ്. വര്‍ഷങ്ങളുടെ സാധാരണഗതിയിലുള്ള ദൈര്‍ഘ്യത്തേക്കാള്‍ ഒരു സെക്കന്റ് അധികമാണ് 2016-ന് ഉള്ളത്. ഡിസംബര്‍ 31-ന് രാത്രി 11:59 കഴിഞ്ഞ് 59 സെക്കന്റുകള്‍ കഴിഞ്ഞാണ് ഒരു സെക്കന്റ് അധികം ഉണ്ടാവുക. വ്യക്തമായി പറഞ്ഞാല്‍ 11:59:59 കഴിഞ്ഞാല്‍ 11:59:60 ആണ് ഔദ്യോഗിക ക്ലോക്കുകളില്‍ കാണിക്കുക. അതും കഴിഞ്ഞ് മാത്രമേ നമുക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാനാകൂ. ഓരോ നാല് വര്‍ഷം … Read more