തുര്‍ക്കിയിലെ അട്ടിമറിശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രക്ഷോഭത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുര്‍ക്കിയില്‍ സൈന്യം ഭരണം അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 17 സൈനികര്‍ ഉള്‍പ്പെടെയാണിത്. ഹെലികോപ്ടര്‍ ആക്രമണത്തിലാണ് മരണം ഏറെയും സംഭവിച്ചത്. വിമത സൈനികരെ നേരിടാന്‍ സര്‍ക്കാര്‍ യുദ്ധ വിമാനങ്ങള്‍ അയച്ചു. പട്ടാളത്തിലെ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ഇസ്താംബൂളില്‍നിന്നു സൈന്യത്തിന് നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് പുതിയ വിവരം. പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ ആഹ്വാനപ്രകാരം ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങി പട്ടാള അട്ടിമറിക്കെതിരെ പോരാടുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെ … Read more

ഇന്‍ഫോസിസ് ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രണയം നിരസിച്ചതിന്റെ പ്രതികാരമെന്ന് പ്രതി രാംകുമാര്‍

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയോട് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി രാംകുമാര്‍. 2015 സെപ്തംബറില്‍ നഗരത്തിലേക്ക് താമസം മാറിയതിനു പിന്നാലെയാണ് സ്വാതിയെ കണ്ടത്. പ്രണയത്തെക്കുറിച്ചു സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. കോളിവുഡില്‍ അവസരങ്ങള്‍ തേടിപോയ രാംകുമാര്‍ കുറച്ചുകാലം ചെന്നൈയിലില്ലായിരുന്നു. തിരിച്ചുവന്നതിനുശേഷം വീണ്ടും സ്വാതിയെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. രാംകുമാര്‍ താമസിച്ചിരുന്നതിനു സമീപമുള്ള ക്ഷേത്രത്തില്‍ സ്വാതി സ്ഥിരം പോകാറുണ്ടായിരുന്നു. ഇവിടെവച്ച് പലപ്പോഴും രാംകുമാര്‍ സ്വാതി പിന്തുടരാറുണ്ടായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍വച്ചാണ് തന്റെ പ്രണയം രാംകുമാര്‍ ആദ്യമായി സ്വാതിയോട് … Read more

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി; സൈന്യം അധികാരം പിടിച്ചെടുത്തു: യൂറോപ്പിനെ തകര്‍ക്കാനുള്ള ഐഎസ് ശ്രമമെന്ന് സംശയം

അങ്കാറ: തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുത്തതായി സൈന്യത്തിന്റെ സ്ഥിരീകരണം. ഇന്നലെ അര്‍ധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയോടെ അധികാരം പിടിച്ചെടുത്തതായുള്ള സൈന്യത്തിന്റെ അവകാശവാദവും എത്തി. അങ്കാറയില്‍ സൈനീക ഹെലികോപ്ടറില്‍ നിന്ന് വെടിവയ്പുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്പിലെ ജനങ്ങളെ ഭീതിയിലാഴ്്ത്തി സൈന്യം നടത്തുന്ന മുന്നേറ്റത്തിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയുണ്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. അമേരിക്കയുമായി അടുത്ത ബന്ധമുള്ള തുര്‍ക്കി ഐഎസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ … Read more

നീസ് ആക്രമണം: ഭീകരന്റെ മുന്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു

പാരീസ്: ഫ്രാന്‍സിലെ തെക്കന്‍ തീരനഗരമായ നീസില്‍ ട്രക്ക് ആക്രമണം നടത്തിയ ഭീകരന്റെ മുന്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ട്രക്ക് ഡ്രൈവര്‍ മുഹമ്മദ് ലഹാവയി ബിലോലിന്റെ(31) ഭാര്യയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ് അമ്പതോളം പേരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്. അമ്പതോളം പേര്‍ മരണത്തിനും ജീവിതത്തിനും ഇടയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് പറഞ്ഞു. നീസില്‍ ഭീകരന്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഇടിച്ചുകയറ്റി 84 പേരെയാണ് കൊലപ്പെടുത്തിയത്. പ്രദേശികസമയം … Read more

പി സി ജോര്‍ജും ജയരാജ് വാരിയരും മെല്‍ബണില്‍

മെല്‍ബണ്‍: കേരള നിയമ സഭയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച സ്വതന്ത്ര പൂഞ്ഞാര്‍ എം എല്‍ എ  പി സി ജോര്‍ജും ഹാസ്യ സാമ്രാട്ട് ജയരാജ് വാരിയരും മെല്‍ബണില്‍ എത്തുന്നു.  1976 ല്‍  സ്ഥാപിതമായ ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന മലയാളി അസോസിയേഷനുകളില്‍ ഒന്നായ മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ (mav)യുടെ നാല്‍പ്പതാം വാര്‍ഷികത്തിലും 2016 ഓണാഘോഷത്തിലും പങ്കെടുക്കുന്നതിനാണ് ഇരുവരും മെല്‍ബണില്‍ എത്തുന്നത്. സെപ്റ്റംബര്‍ 3 ശനിയാഴ്ച സ്പ്രിംഗ് വെയില്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് രാവിലെ 10 മുതല്‍ … Read more

ദുരന്തഭൂമിയായി നീസ് നഗരം; ചിത്രങ്ങള്‍

നീസ്:ഫ്രാന്‍സിനെ നടുക്കി വീണ്ടും ഭീകരാക്രമണം. നീസ നഗത്തില്‍ ദേശീയ ദിനാഘോഷത്തിനിടെ അക്രമി ട്രക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 80 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 18 ഓളം പേരുടെ നില ഗുരുതരമാണ്. ട്രക്ക് ഡ്രൈവറെ പിന്നീട് വെടിവെച്ചുകൊന്നു. കരിമരുന്നുപ്രയോഗം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അമിതവേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തോളം പേര്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. നിരവധി പേര്‍ റോഡില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് … Read more

ഇനിയെന്ന് കാര്യങ്ങള്‍ തിരിച്ചറിയും, പ്രശ്‌നങ്ങള്‍ വഷളാകുകയാണ്; താന്‍ പ്രസിഡന്റായാല്‍ ഐഎസിനെതിരേ യുദ്ധം പ്രഖ്യാപിക്കും: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: താന്‍ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തിനു മണിക്കൂറുകള്‍ക്കു ശേഷം ട്രംപ് ട്വിറ്ററില്‍ തന്റെ പ്രതിഷേധമറിയിച്ചു. മറ്റൊരു ഭീകരാക്രമണം കൂടി സംഭവിച്ചിരിക്കുന്നു. ഇത്തവണ അത് നീസിലാണ്. നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. ഇനിയെന്നാണ് നാം കാര്യങ്ങള്‍ തിരിച്ചറിയാനും പഠിക്കാനും പോകുന്നത്? ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; 80 മരണം: അടുത്ത ഇര ആരെന്ന ഭീതിയില്‍ ലോകം

??????: ??????????? ??????? ????????????????????????? ??????? ?????????????????? ?????????? 80 ????? ?????????????. ????????? ????????? ???????????. ????????? ??????????? ??????? ?????????????????????????? ?????????? ??????????? ????????????????????????. ????? ?????? ??????????? ???? ???????????? ?????? ?????????? ???????????????????? ?????????????????? ????? ??????? ?????????. ????????????? ??????????????? ???????? ????????? ??????? ???????? ??????? ??????????????????????????? ??????????????? ????????? ?????. ?????? ?????? ?????? ???????????? ???? ???????????? ?????????????? ????? ???????????????? ??????? ????????. ???????????????? … Read more

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് പരസ്യ പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ്

ന്യൂഹാംഷെയര്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് പരസ്യ പിന്തുണയുമായി മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്‌സ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിയെ പിന്തുണക്കുന്നതായി സാന്‍ഡേഴ്‌സ് വ്യക്തമാക്കി. വിജയം ഉറപ്പിക്കാന്‍ പ്രവര്‍ത്തിക്കും. യു.എസിന്റെ അടുത്ത പ്രസിഡന്റ് ഹിലരിയാകുമെന്നും സാന്‍ഡേഴ്‌സ് ആശംസിച്ചു. െ്രെപമറി തെരഞ്ഞെടുപ്പുകളില്‍ 60 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ച ന്യൂഹാംഷെയറിലെ പ്രചാരണ പരിപാടിയില്‍ നേരിട്ടെത്തിയാണ് സാന്‍ഡേഴ്‌സ് ഹിലരിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. െ്രെപമറികളില്‍ മുഖ്യ എതിരാളിയായിരുന്നു സാന്‍ഡേഴ്‌സ്. സ്ഥാനാര്‍ഥിത്വം ഉറപ്പിക്കും വരെ ഹിലരിക്കെതിരെ ശക്തമായ വിമര്‍ശവും … Read more

സാക്കിര്‍ നായിക്ക് സ്‌കൈപ്പ് വഴി മാധ്യമങ്ങളെ കാണും

മുംബൈ: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ സ്പാനിഷ് കഫേയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായെന്ന് ബംഗ്ലദേശ് ആരോപിച്ച മതപണ്ഡിതനും പ്രാസംഗികനുമായ സാക്കിര്‍ നായിക്ക് നാളെ മാധ്യമങ്ങളെ കാണും. നിലവില്‍ സൗദി അറേബ്യയിലുള്ള സാക്കിര്‍ നായിക്ക്, സ്‌കൈപ്പ് വഴിയായിരിക്കും മാധ്യമങ്ങളെ കാണുക. സാക്കിര്‍ നായിക്ക് തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. സമൂഹത്തിലെ നാനാതുറകളില്‍നിന്നുള്ള ചില പ്രമുഖ വ്യക്തികളും സാക്കിര്‍ നായിക്കിനൊപ്പം മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ബോളിവുഡ് താരങ്ങള്‍, അഭിഭാഷകര്‍, വിവിധ എന്‍ജിഒകളിലെ അംഗങ്ങള്‍ എന്നിവരാകും സാക്കിര്‍ നായിക്കിനൊപ്പം മാധ്യമങ്ങളെ … Read more