അമേരിക്കയിലെ മുസ്ലിങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തണമെന്ന് ട്രംപ്

ന്യൂയോര്‍ക്: തീവ്രവാദി ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുസ്ലിങ്ങളുടെ വിവരശേഖരണം നടത്തണമെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. സി.ബി.എസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. ഇസ്രായേല്‍ മാതൃകയിലുള്ള മുസ്ലിം വ്യക്തി വിവരശേഖരണമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. നേരത്തെ, ഓര്‍ലന്‍ഡ് വെടിവെപ്പാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ് മുസ്ലിങ്ങളെ പുറത്താക്കണമെന്നും രാജ്യത്തേക്ക് ഇനിമേല്‍ മുസ്ലിങ്ങളെ പ്രവേശിപ്പിക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. -എജെ

മാലദ്വീപിന് പുതിയ വൈസ് പ്രസിഡന്റ്

കൊളംബോ: മാലദ്വീപില്‍ ജയിലിലടക്കപ്പെട്ട അഹമ്മദ് അദീബിനു പകരം അബ്ദുല്ല ജിഹാദിനെ വൈസ്പ്രസിഡന്റായി നിയമിച്ചു. 2013 ഒക്ടോബര്‍ 23ന് അധികാരത്തിലേറിയ അബ്ദുല്ല യമീന്‍ സര്‍ക്കാറിലെ മൂന്നാമത്തെ വൈസ് പ്രസിഡന്റാണ് നേരത്തേ ധനമന്ത്രിയായിരുന്ന ജിഹാദ്. തന്നെ വധിക്കാന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് വൈസ് പ്രസിഡന്റായിരുന്ന അഹ്മദ് അദീബിനെ പ്രസിഡന്റ് അബ്ദുല്ല യമീന്‍ സ്ഥാനഭ്രഷ്ടനാക്കി ജയിലില്‍ അടച്ചത്. യമീനും കുടുംബവും യാത്ര ചെയ്ത ബോട്ടില്‍ ബോംബ് സ്ഥാപിച്ചെനായിരുന്നു ആരോപണം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഭാര്യക്കും സഹായികള്‍ക്കും പരിക്കേറ്റിരുന്നു. 25 … Read more

പുതുസംരംഭങ്ങള്‍ക്ക് പതിനായിരം കോടിയുടെ പ്രത്യേകനിധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് പതിനായിരം കോടിയുടെ ധനസഹായം. പുതുസംരംഭങ്ങള്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള പ്രത്യേക നിധിക്കാണ് ബുധനാഴ്ച കേന്ദ്രമന്ത്രിസഭായോഗം അംഗീകാരംനല്‍കിയത്. ചെറുകിട വ്യവസായ വികസന ബാങ്ക് (എസ്.ഐ.ഡി.ബി.ഐ.) വഴിയായിരിക്കും ഫണ്ട് കൈകാര്യംചെയ്യുകയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. ജനവരിയില്‍ തുടക്കമിട്ട സ്റ്റാര്‍ട്ട് അപ്പ് പദ്ധതി കൂടുതല്‍ ശക്തമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിധി രൂപപ്പെടുത്തുന്നത്. 14, 15 ധനകാര്യ കമ്മിഷന്റെ കാലയളവില്‍ ഈ തുക സംഭരിക്കാനും വിനിയോഗിക്കാനുമാണ് തീരുമാനം. നടപ്പുസാമ്പത്തികവര്‍ഷം 500 കോടി … Read more

ഉഡ്ത പഞ്ചാബ്’ വ്യാജപതിപ്പ്; ഡല്‍ഹി സ്വദേശി അറസ്റ്റില്‍

‘ഉഡ്താ പഞ്ചാബ്’ റിലീസിന് മുന്‍പേ ഇന്റര്‍നെറ്റില്‍ എത്തിയ കേസില്‍ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. മഹഹ്വാീ്ശല.െശി എന്ന ടോറന്റ് സൈറ്റിന്റെ ഉടമ ദീപക് കുമാറാണ് മുംബൈ പൊലീസ് സൈബര്‍ വിഭാഗത്തിന്റെ പിടിയിലായത്. ചിത്രത്തിന്റെ റിലീസിന് രണ്ട് ദിവസം മുന്‍പേ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ മുംബൈ പൊലീസിന്റെ സൈബര്‍ െ്രെകം വിഭാഗത്തില്‍ കേസ് കൊടുത്തിരുന്നു. വിവിധ ടോറന്റ് വെബ്‌സൈറ്റുകളില്‍ എത്തിയ പകര്‍പ്പില്‍ ‘ഫോര്‍ സെന്‍സര്‍’ എന്ന് എഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന് ഇതില്‍ എന്തെങ്കിലും പങ്കുണ്ടാകാമെന്നും സംശയങ്ങളും … Read more

യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ പുറത്തുവരാന്‍ രണ്ടുവര്‍ഷം വേണ്ടിവരും; തുടര്‍ന്നാല്‍ ബ്രിട്ടന് പ്രത്യേക പദവി

ലണ്ടന്‍: ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്തുവരാന്‍ ബ്രിട്ടന്‍ തീരുമാനിച്ചാലും ഇതു നടപ്പാകാന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും സമയമെടുക്കും. അതുവരെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ കമ്മിഷന്റെയും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെയും തീരുമാനങ്ങള്‍ ബ്രിട്ടനു ബാധകമാകും. എന്നാല്‍ യൂണിയനില്‍ തുടരാനാണ് തീരുമാനമെങ്കില്‍ ഉടന്‍തന്നെ ബ്രിട്ടന് പ്രത്യേക അധികാരങ്ങളും പദവിയും അനുവദിച്ചുകൊണ്ടുള്ള കഴിഞ്ഞ ജനുവരിയിലെ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്റെ തീരുമാനങ്ങള്‍ നടപ്പാക്കി തുടങ്ങും. പുറത്തുവരുന്നതിനേക്കാള്‍ നല്ലത് യൂണിയനില്‍ തുടര്‍ന്നുകൊണ്ട് ഈ പ്രത്യേക പദവി സ്വീകരിക്കുന്നതാണെന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും മറ്റു … Read more

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തെ പിന്തുണക്കണമെന്ന് അംഗരാജ്യങ്ങളോട് ഫ്രാന്‍സ്

ആണവായുധം കൈകാര്യം ചെയ്യുന്ന ലോകരാജ്യങ്ങളുടെ സംഘടനയായ എന്‍സ്ജിയില്‍ അംഗത്വം ലഭിക്കുന്നതിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് അംഗരാജ്യങ്ങളോട് ഫ്രാന്‍സിന്റെ അഭ്യര്‍ത്ഥന. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം ആഗോളതലത്തില്‍ ആണവായുധ വ്യാപനം തടയുന്നതിന് സഹായകമാകുമെന്ന വിലയിരുത്തലാണ് ഫ്രാന്‍സ് മുന്നോട്ടുവയ്ക്കുന്നത്. എന്‍എസ്ജി അംഗത്വത്തിനായി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും നല്‍കുമെന്നും ഫ്രാന്‍സ് അറിയിച്ചു. ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിന് ചൈനയുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ് പരിഹരിക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ചൈനയിലെത്തിയിട്ടുണ്ട്. _എസ്‌കെ_

ഉപഗ്രഹവിക്ഷേപണ രംഗത്ത് അജയ്യശക്തിയായി ഇന്ത്യ

17 വിദേശ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എല്‍വി സി 34 ചരിത്രം സൃഷ്ടിച്ചതോടെ ആഗോളതലത്തില്‍ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യ അജയ്യശക്തിയായി സ്ഥാനമുറപ്പിച്ചു. ഭാരമേറിയ ഉപഗ്രഹങ്ങളെ പോലും ചുരുങ്ങിയ ചെലവില്‍ ബഹിരാകാശത്തെത്തിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയ്ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത് ബഹിരാകാശ വിപണിയില്‍ വരുംകാലങ്ങളിലും രാജ്യത്തിന് നേട്ടമാകും. ഒരു കാലത്ത് ബഹിരാകാശ സാങ്കേതികവിദ്യ മതിയായ പ്രതിഫലത്തിന് ഇന്ത്യയ്ക്ക് കൈമാറാന്‍ പോലും വിസമ്മതം പ്രകടിപ്പിച്ച രാജ്യങ്ങളാണ് ഇപ്പോള്‍ അവരുടെ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഇന്ത്യ തനതായി വികസിപ്പിച്ചെടുത്ത ബഹിരാകാശ … Read more

രാജ്യത്തെ പൊതുമേഖലയില്‍ നാലോ അഞ്ചോ ബാങ്കുകള്‍ മാത്രം നിലനിര്‍ത്താന്‍ നീക്കം

അസോസിയേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനു പിന്നാലെ മറ്റ് പൊതുമേഖലാ ബാങ്കുകളെയും പരസ്പരം കൂട്ടിച്ചേര്‍ത്ത് രാജ്യത്തെ പൊതുമേഖലയിലെ ബാങ്കുകളുടെ എണ്ണം ഒറ്റ അക്കത്തിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് സൂചന. ഈ സാമ്പത്തിക വര്‍ഷാവസാനം അസോസിയേറ്റ് ബാങ്കുകളുടെ ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിഐ ലോകനിലവാരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആസ്തിയും ഇടപാടുകളുമുള്ള ബാങ്കുകളില്‍ ഒന്നായി മാറുകയാണ്. മറ്റു പൊതുമേഖലാ ബാങ്കുകളെയും പരസ്പരം സംയോജിപ്പിക്കുന്നതിലൂടെ ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഗണ്യമായ സ്ഥാനം നേടിയെടുക്കാന്‍ ഇന്ത്യന്‍ ബാങ്കുകളെ സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ … Read more

ഇന്ത്യ യുഎസില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു

തീര സംരക്ഷണത്തിനായി അമേരിക്കയില്‍ നിന്നും ഇന്ത്യ പൈലറ്റില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) വാങ്ങാന്‍ ഒരുങ്ങുന്നു. മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ ഗ്രൂപ്പില്‍ (എം.ടി.സി.ആര്‍) അടുത്തിടെ അംഗമായതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ നേരത്തെതന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എം.ടി.സി.ആറില്‍ അംഗമല്ലാത്തതിനാല്‍ ഡ്രോണുകള്‍ നല്‍കാന്‍ അമേരിക്ക നേരത്തേ വിസമ്മതിച്ചിരുന്നു. ഇപ്പോള്‍ സാഹചര്യം അനുകൂലമായതോടെ 250 ഓളം ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്.  മുംബൈ ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് … Read more

ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ മലയാളികളെ ബാധിക്കും;കുടിയേറ്റക്കാര്‍ പ്രതിസന്ധിയിലാകും

ലണ്ടന്‍:യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനുള്ള ഹിതപരിശോധന ബ്രിട്ടനില്‍ നാളെ നടക്കാനിരിക്കെ ലോകം കടുത്ത ആശങ്കയിലാണ്്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോയാല്‍ സുരക്ഷയും ജോലി സാധ്യതയും സാമ്പത്തിക സ്ഥിതിയുമെല്ലാം പ്രശ്‌നത്തിലാകുമെന്നാണ് കരുതുന്നത്. ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ഇത് സാരമായി ബാധിക്കും. യൂറോയുടെയും പൗണ്ടിന്റെയും മൂല്യം ഇടിയും. മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ പ്രതിസന്ധിയിലാകുമെന്നും ബ്രിട്ടനിലുള്ള ഇന്ത്യന്‍ വ്യവസായങ്ങള്‍ അനിശ്ചിതത്വത്തിലാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഐടി മേഖലകളിലെ സാമ്പത്തിക മാന്ദ്യത്തിനും ഇത് കാരണമാകും. -എജെ-