ബ്രിട്ടന്റെ പിന്‍മാറ്റം; ഇന്ധന വിലയിടിഞ്ഞു

ലണ്ടന്‍: വരാനിരിക്കുന്ന വന്‍ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍ നല്‍കിക്കൊണ്ട് ഇന്ധന വില ഇന്ന് ആറു ശതമാനത്തിലധികം ഇടിഞ്ഞു. ബ്രെക്‌സിറ്റിനെക്കുറിച്ച് വാണിജ്യലോകം നേരത്തേ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്നതോടെ യൂറോപ്പിന്റെ ഭാവി സംബന്ധിച്ചും ആശങ്കകളുയരുന്നുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കണമെന്ന നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഒക്ടോബറോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് എല്‍സിഒ സി 1 ന് 1.91 ഡോളര്‍ ഇടിഞ്ഞ് ബാരലിന് 49 ഡോളറിലെത്തി. യുഎസ് ക്രൂഡ് സിഎല്‍ … Read more

ലൈവ് സ്ട്രീമിങ്ങുമായി യൂട്യൂബ് മൊബൈല്‍ ആപ്പ്

യൂട്യൂബ് തങ്ങളുടെ മൊബൈല്‍ ആപ്പിലും ലൈവ്‌സ്ട്രീമിങ് സംവിധാനം ഏര്‍പ്പെടുത്തി. ഇതിലൂടെ ഇനി മുതല്‍ സ്വന്തം ഫോണിലൂടെ തന്നെ വീഡിയോകള്‍ യൂട്യൂബിലൂടെ ലൈവായി പുറത്ത് വിടാനാകും. ലോകത്തെ ഏറ്റവും വലിയ വീഡിയോ ഫ്‌ലാറ്റ്‌ഫോമായി യൂട്യൂബ് ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഏറെ വൈകിയെന്നാണ് വിലയിരുത്തല്‍. ട്വിറ്ററിന്റെ പെരിസ്‌കോപ്പും, ഫെയ്ബുക്ക് ലൈവും പുറത്ത് വന്നതിന് പിന്നാലെയാണ് യൂട്യൂബും ലൈവ് സ്ട്രീമിങ് സംവിധാനം മൊബൈല്‍ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നത്. പെരിസ്‌കോപ്പ് പോലെതന്നെയാണ് യുട്യൂബ് ആപ്പും പ്രവര്‍ത്തിക്കുകയെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. കാഴ്ചക്കാരില്‍ നിന്ന് മെസേജുകള്‍ സ്വീകരിക്കാനുള്ള … Read more

ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ തന്റെ നിലപാടിനു വിരുദ്ധമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു. ഒക്‌ടോബറോടെ രാജിവെക്കുമെന്നാണ് കാമറണ്‍ പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ ശക്തവും സുരക്ഷിതവുമാണെന്ന് കരുതുന്നുവെന്നും രാജ്യം യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ മറ്റൊരു തീരുമാനമാണെടുത്തത്. ബ്രിട്ടീഷ് ജനതയുടെ വിധി ബഹുമാനിക്കുന്നു. രാജ്യത്തെ ഈ ദിശയില്‍ നയിക്കാന്‍ പുതിയ നേതൃത്വം ആവശ്യമാണെന്നും രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് കാമറണ്‍ പറഞ്ഞു. ഈ … Read more

ബ്രെക്‌സിറ്റ് ആശങ്കയില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ കൂപ്പുകുത്തി

ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ഫലസൂചനകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള സാധ്യത വര്‍ധിപ്പിച്ചതോടെ ആഗോള സാമ്പത്തികമേഖലയില്‍ അതിന്റെ ആദ്യ പ്രതികരണങ്ങള്‍ കണ്ടുതുടങ്ങി. ഇന്ത്യന്‍ ഓഹരി വിപണിക്ക് മറ്റൊരു കറുത്ത വെള്ളി സമ്മാനിച്ചുകൊണ്ട് ഓഹരി സൂചികകള്‍ കൂപ്പുകുത്തി. സെന്‍സെക്‌സ് 940 പോയിന്റ് നഷ്ടത്തില്‍ 26062 ലും നിഫ്റ്റി 287 പോയിന്റ് താഴ്ന്ന് 7982 ലുമെത്തി. 1065 കമ്പനികളുടെ ഓഹരികളാണ് ഒറ്റയടിക്ക് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്‌സ് 10 ശതമാനവും ടാറ്റ സ്റ്റീല്‍ എട്ട് ശതമാനവും നഷ്ടം നേരിട്ടു. ഐസിഐസിഐ ബാങ്ക്, … Read more

മെല്‍ബണില്‍ ഇടതു മതേതര കൂട്ടായ്മയുടെ യോഗം 26 ന്

മെല്‍ബണിലെ മലയാളികള്‍ക്കിടയില്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ രൂപീകരിക്കുന്നു. പിറന്ന നാടിന്റെയും ജീവിക്കുന്ന രാജ്യത്തിന്റെയും സമഗ്ര പുരോഗതിയും അതിരുകളോ ജാതി-മത-വര്‍ണ വേര്‍തിരിവുകളോ ഇല്ലാത്ത സമൂഹത്തിനായുള്ള പ്രയത്‌നവുമാണ് ലക്ഷ്യം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അകറ്റിനിര്‍ത്താനും സമൂഹത്തില്‍ മതേതര ജനാധിപത്യ ചിന്ത ശക്തിപ്പെടുത്താനുമായി പുരോഗമന ചിന്താഗതിയുള്ള മനസ്സുകള്‍ക്ക് ഒന്നിച്ചുനില്‍ക്കാനുള്ള വേദിയായിരിക്കും കൂട്ടായ്മയെന്ന് സംഘാടകര്‍ പറഞ്ഞു. ജൂണ്‍ 26 ന് ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ക്ലാരിന്‍ഡ സണ്‍ഡൗണര്‍ അവന്യൂവിലെ സണ്‍ഡൗണര്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ആദ്യ യോഗം. കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് … Read more

അഡലെയ്ഡില്‍ സമന്വയ മലയാളി കൂട്ടായ്മ പിറന്നു

അഡലെയ്ഡിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായി രൂപംകൊണ്ട സമന്വയയുടെ ആദ്യ സമ്മേളനം എന്‍ഫീല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു. യുവര്‍ ലൈഫ് ആസ് എ ഗ്രാന്റ് പാരന്റ് ഇന്‍ ആസ്‌ട്രേലിയ എന്ന വിഷയത്തിലുള്ള ചര്‍ച്ചയാണ് ആദ്യത്തെ പരിപാടിയായി സംഘടിപ്പിച്ചത്. ആസ്‌ട്രേലിയയിലെ ആദ്യകാല മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. അഡലെയ്ഡിലെ സാമൂഹ്യ പ്രവര്‍ത്തകയായ ഡീന സജു വിഷയാവതരണം നടത്തി. കാലികപ്രസക്തിയുള്ളതും മലയാളികളെ സംബന്ധിക്കുന്നതുമായ സാമൂഹിക സാംസ്‌കാരിക വിഷയങ്ങള്‍ ഏറ്റെടുത്തു നടത്താനുള്ള വേദി അഡലെയ്ഡില്‍ ഒരുക്കുകയാണ് സമന്വയയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ … Read more

ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനം യാഥാര്‍ത്ഥ്യമായേക്കില്ല

ആണവ വിതരണ ഗ്രൂപ്പില്‍ പ്രവേശിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെടുമെന്ന് സൂചന.  ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന എന്‍ എസ് ജി അംഗ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രവേശത്തെ  എതിര്‍ത്ത് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ചൈനയ്ക്ക് പുറമെ ബ്രസീല്‍, ഓസ്ട്രിയ, ന്യൂസിലാന്റ്, തുര്‍ക്കി, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്ത് നിലപാടെടുത്തിരിക്കുന്നത്. അമേരിക്കയും മെക്‌സികോയും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത … Read more

പശ്ചിമ ജര്‍മനിയില്‍ സിനിമാ തീയറ്ററിനുള്ളില്‍ വെടിയുതിര്‍ത്ത ആയുധധാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

പശ്ചിമ ജര്‍മനിയിലെ സിനിമാ തീയറ്ററിനുള്ളില്‍ വെടിയുതിര്‍ത്ത ആയുധധാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ആയുധധാരി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ജര്‍മന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50 ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പശ്ചിമ ജര്‍മനിയിലെ വിയെന്‍ഹൈം നഗരത്തിലെ സിനിമാ തീയറ്ററിലാണ് ആക്രമണം. ആയുധധാരി ജനങ്ങളെ പുറത്ത് വരാന്‍ സമ്മതിക്കാതെ തടുത്തുനിര്‍ത്തിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തീയറ്ററിന് പുറത്ത് വന്‍ പോലീസ് സംഘം തമ്പടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 40 പേരെ തീയറ്ററിനുള്ളില്‍ തടഞ്ഞിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. … Read more

ഹിലാരിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അരങ്ങുണര്‍ന്നതോടെ ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ ഹിലാരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും തീവ്രമായ വാക്‌പോരില്‍. ഹിലാരി ലോക നുണച്ചിയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതുവരെ മത്സരിച്ചിട്ടുള്ളവരില്‍ ഏറ്റവും വലിയ അഴിമതിക്കാരിയാണെന്നും ട്രംപ് ആക്ഷേപിച്ചു. വാഷിങ്ടണില്‍ നിലനില്‍ക്കുന്ന കുഴിതോണ്ടിയ സംവിധാനങ്ങളുടെ ഉല്‍പന്നമാണ് ഹിലാരിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കേ ഉണ്ടായ ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് ഹിലാരി നല്‍കിയ വിശദീകരണം സഹതാപാര്‍ഹമാണെന്നും ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ക്ലിന്റണ്‍ ഫൗണ്ടേഷനു വേണ്ടി വിദേശരാജ്യങ്ങളിലും കോര്‍പ്പറേറ്റുകളിലും … Read more

അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍

അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തു. ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി സി സി ഐ ചെയര്‍മാന്‍ അനുരാഗ് ഠാക്കൂറാണ് കുംബ്ലെയെ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകനായ തെരഞ്ഞെടുത്തെന്ന പ്രഖ്യാപനം നടത്തിയത്. സചിന്‍ ടെണ്ടുല്‍ക്കര്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതിയാണ് കുംബ്ലെയെ തെരഞ്ഞെടുത്തത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളര്‍ എന്ന ഖ്യാതി നേടിയയയാളാണ് കുംബ്ലെ. 2008ല്‍ കളി നിര്‍ത്തിയ കുംബ്‌ളെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഉപദേശകനായിരുന്നു. ഇന്റര്‍നാഷനല്‍ … Read more