ലോക പുസ്തക ദിനം ആചരിച്ചു

ദോഹ. വായന സംസ്‌കാരമുള്ള മനുഷ്യന്റെ സ്വഭാവമാണെന്നും ചിന്തയേയും ജീവിതത്തേയും മാറ്റിമറിക്കാനും നവീകരിക്കാനും സഹായിക്കുന്ന ശക്തമായ മാധ്യമമാണ് പുസ്തകമെന്നും ലോക പുസ്തക ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്‌ളവകരമായ പുരോഗതിയെ തുടര്‍ന്ന് ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സ്വാധീനം മനുഷ്യന്റെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ ഒരു പരിധിവരെ കീഴടക്കിയിട്ടുണ്ടെങ്കിലും വായനയെ മലയാളിക്ക് മാറ്റിനിര്‍ത്താനാവുകയില്ലെന്ന് ചര്‍ച്ച അടിവരയിട്ടു. പുസ്തക വായനയില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടായി എങ്കിലും വായന സജീവവും സര്‍ഗാത്മകവുമായി തുടരുകയാണ്. മനുഷ്യന്റെ സാംസ്‌കാരിക … Read more

സ്ത്രീശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെങ്കില്‍ പുരുഷന്മാരുടെ ശുദ്ധി എങ്ങനെ നിര്‍ണ്ണയിക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി: ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് ശബരിമലയിലെ സ്ത്രീപ്രവേശനക്കേസില്‍ സുപ്രീംകോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. പ്രകൃതി പ്രതിഭാസം എങ്ങനെയാണ് വിവേചനത്തിന് കാരണമാകുന്നത്. പുരുഷന്മാരുടെ വ്രതശുദ്ധി കണക്കാക്കുന്നത് എങ്ങനെയാണെന്നും സുപ്രീംകോടതി ചോദിച്ചു. ഹിന്ദുമതത്തില്‍ മാത്രമല്ല സ്ത്രീകള്‍ക്ക് വേര്‍തിരിവുള്ളതെന്ന് ദേവസ്വം ബോര്‍!ഡ് സുപ്രീംകോടതിയെ അറിയിച്ചു. ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തിലാണ് സുപ്രീംകോടതിയില്‍ മറുപടി നല്‍കിയത്. മുസ്‌ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് നിയന്ത്രമുണ്ട്. ഈ നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ശബരിമലയിലേത് നിരോധനമോ നിയന്ത്രണമോ അല്ല. പത്തുമുതല്‍ അന്‍പത് വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് നിയന്ത്രണം. സായുധസേനകളിലെ നിയമനത്തിലടക്കം … Read more

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തിരുന്നയാള്‍ കൊല്ലപ്പെട്ടു

  ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര പ്രസ്ഥാനത്തിലേക്ക് ഇന്ത്യയിലെ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നവരില്‍ പ്രധാനി മുഹമ്മദ് ഷാഫി അമര്‍(26) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. കര്‍ണാടകത്തിലെ ഭട്കല്‍ സ്വദേശിയാണ് യൂസഫ് എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് ഷാഫി അമര്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത അനുയായിയായ ഇയാള്‍ ഇന്ത്യയിലെ യുവാക്കളെ ഐഎസിലേക്ക് ചേര്‍ക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. ഏകദേശം മൂപ്പതോളം പേരെ … Read more

നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ വാജ്പേയിയുടെ അനന്തരവള്‍

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അനന്തരവള്‍ കരണ ശുക്ല. മോഡി നുണയനാണെന്ന് കരുണ ആരോപിച്ചു. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ മോഡി തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നാണ് അവരുടെ ആരോപണം. പല സര്‍ക്കാരുകളും അധികാരത്തില്‍ വരുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും നുണ പറഞ്ഞ് ഒരാള്‍ അധികാരത്തില്‍ കയറുന്നത് ഇത് ആദ്യമായാണെന്നും കരുണ പറഞ്ഞു. ബി.ജെ.പിക്കും ഹിന്ദുത്വ ശക്തികള്‍ക്കുമെതിരെ കനയ്യ കുമാറിന്റെ ആസാദി മുദ്രാവാക്യവും കരുണ ശുക്ല കടമെടുത്തു. ആര്‍.എസ്.എസില്‍ … Read more

അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ വെടിവെയ്പ്പ് …ഒരു മരണം

അലിഗഡ്: അലിഗഡ് മുസ്ളീം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് നടത്തിയ സംഘര്‍ഷത്തിലും പോലീസ് വെടിവെയ്പിലും ഒരു വിദ്യാര്‍ത്ഥി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപകാരികള്‍ മൂന്ന് വാഹനങ്ങള്‍ കത്തിച്ചു. കഴിഞ്ഞ രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള വഴക്ക് ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായ സ്ഥിതിയിലായതോടെ പോലീസ് ക്യാമ്പസില്‍ എത്തുകയും വെടിവെയ്ക്കുകയും ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയിലെ വസ്തുവകകള്‍ നശിപ്പിക്കുകയും ഓഫീസിന് തീയിടുകയും ചെയ്തു. അതേസമയം ഏറ്റുമുട്ടലിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടത് ആരാണ് മരിച്ചതെന്നും വ്യക്തമല്ല. എന്നാല്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റ … Read more

വിവാദ വ്യവസായി വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കി

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. വിദേശകാര്യമന്ത്രാലയമാണ് പാസ്പോര്‍ട്ട് റദ്ദ് ചെയ്തത്. നേരത്തെ വിജയ്മല്യയുടെ പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. പാസ്പോര്‍ട്ട് ആക്ട് സെക്ഷന്‍ 10(3)(ര) , (വ) എന്നിവ പ്രകാരം പാസ്പോര്‍ട്ട് റദ്ദു ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. മല്യയുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് മന്ത്രാലയം നിയമോപദേഷ്ടകരുടെ സഹായം തേടിയിട്ടുണ്ട്. ലണ്ടനില്‍ മല്യ തമാസിക്കുന്നത് അനധികൃതമായാണെന്നും ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിജയ് മല്യയ്ക്കെതിരെ മുംബൈയിലെ … Read more

കാന്‍ബറയില്‍ കോട്ടയം മുത്തോലപുരം സ്വദേശി നിര്യാതനായി

  കാന്‍ബറ: കാന്‍ബറ സ്വദേശിയായ ഓസ്‌ട്രെലിയന്‍ മലയാളി നിര്യാതനായി ജെറി ജോണ്‍ വരികാലയില്‍ ആണ് ഇന്ന് (ഞായര്‍) പുലര്‍ച്ചെ 2.13 നു നിര്യാതനായത് .പരേതനു 45 വയസായിരുന്നു. . സിഡ്‌നി ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ആയിരിന്നു മരണം. കോട്ടയം ജില്ലയില്‍ മുത്തോലപുരം സ്വദേശിയും മുത്തോലപുരം വരികാലയില്‍ പരേതനായ ജോണിന്റെ മകനുമാണ്. ഭാര്യ ലീന തൊടുപുഴ കരിങ്കുന്നം സ്വദേശിയും കാന്‍ബറ ഹോസ്പിറ്റലില്‍ നേര്‌സുമാണ്. മക്കള്‍:സോനാ, റിയോണ (ഇരുവരും ഹോളി ട്രിനിറ്റി ക്രിസ്ത്യന്‍ സ്‌കൂള്‍, കാന്‍ബറ വിദ്യാര്‍ഥികള്‍ ). ശവസംസ്‌കാര … Read more

അധികൃതരുടെ കരുണ തേടി ഒസ്‌ട്രേലിയന്‍ മലയാളി

മലയാളിയായ നേഴ്‌സ് തന്റെ മകന്റെ രോഗം മൂലം ഒസ്‌ട്രേലിയയൈല്‍ താമസിക്കുവാനുള്ള അവകാശം അന്ന്യായമായി നഷ്ട്‌പ്പെടേണ്ടിവരുന്ന സഹപ്രവര്‍ത്തകനു വേണ്ടി എന്‍എസ്ടബ്ലിൂ ആശുപത്രിയിലെ ഡോക്ടേഴ്‌സും നേഴ്‌സുമ്മാരും പടപൊരുതുകയാണ്. വൂലോങ്ങില്‍ താമസിക്കുന്ന മലയാളി നഴ്‌സായ ദീപക് മാനുവല്‍, തന്റെ മകന്റെ അനാരോഗ്യകരമായ അവസ്ഥ സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കില്ല എന്ന് ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍കുട്ടിയുടെ ആരോഗ്യാവസ്ഥയെ ചൂണ്ടിക്കാട്ടി,ഇദ്ദേഹത്തിന്റെ സ്ഥിര താമസത്തിനുള്ള അപേക്ഷ കുടിയേറ്റ വകുപ്പ് തള്ളി കളഞ്ഞതോടെയാണ് സഹ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ താങ്ങും കരുത്തും പകരാന്‍ മുന്നിട്ടിറങ്ങിയത്. ദീപക്കിന്റെ മകനായ അഞ്ചുവയസുകാരന്‍ സാവിയൊ … Read more

പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു

മിനിസോട്ട(യു.എസ്): പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണ്‍ ( 57) ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു. മിനിസോട്ടയിലെ പെയ്‌സലെ പാര്‍ക്ക് എസ്റ്റേലുള്ള വീട്ടിലെ ലിഫ്റ്റിനുള്ളില്‍ നിന്ന് പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പ്രാദേശിക സമയം 9.43ന് പ്രിന്‍സിന്റെ വീട്ടില്‍ നിന്ന് എമര്‍ജന്‍സി നമ്പരിലേക്ക് വൈദ്യസഹായത്തിനായി വിളിച്ചിരുന്നു. 10.07ന് മരണം സംഭവിച്ചതായാണ് പോലീസ് റിപ്പോര്‍ട്ട്. സംഗീതത്തില്‍ വ്യത്യസ്തകള്‍ എപ്പോഴും കൊണ്ടുവന്ന അതുല്യഗായകനായ പ്രിന്‍സ് 80 കളില്‍ ലോക സംഗീത വേദികളില്‍ ശ്രദ്ധേയമായ സാന്നിധ്യമായി. 1958ല്‍ ജനിച്ച … Read more

ഭൗമദിനം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഗൂഗിള്‍ ഡൂഡില്‍

അന്താരാഷ്ട്ര ഭൗമദിന ആചരണത്തില്‍ അഞ്ച് വ്യത്യസ്ത ആനിമേഷന്‍ ഡുഡിലുകള്‍ ഒരുക്കി ഗൂഗിള്‍. ഭൂമിയിലെ വ്യത്യസ്തങ്ങളായ ജീവജാലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അഞ്ച് ഡൂഡിലുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. വനം, പുല്‍പ്രദേശം, മരുഭൂമി, പവിഴപുറ്റുകള്‍, മഞ്ഞുമൂടിയപ്രദേശങ്ങളും ഡൂഡിലിന്റെ ഭാഗമായിട്ടുണ്ട്. ഹിമകരടി, കുറുക്കന്‍, ആന, ആമ, നീരാളി എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ഡൂഡില്‍. സോഫി ഡിയോ എന്ന ഡൂഡില്‍ ആനിമേറ്ററാണ് ഈ ഡൂഡിലുകള്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ഡൂഡിലിലും വ്യത്യസ്തങ്ങളായ പ്രദേശങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ഓരോ മൃഗങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. പേജ് റിഫ്രഷ് ചെയ്താല്‍ ഓരോന്നായി അഞ്ചു … Read more