പരിസ്ഥിതി മലിനീകരണം: ജയിലില്‍ പോകേണ്ടി വന്നാലും പിഴയൊടുക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം നടത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ചു കോടി രൂപ പിഴ ഒടുക്കില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ജയിലില്‍ പോകേണ്ടിവന്നാലും പിഴ ഒടുക്കില്ലെന്ന നിലപാടിലാണ് രവിശങ്കര്‍. പിഴ ശിക്ഷയില്‍നിന്ന് ഒഴിവാകാന്‍ അപ്പീല്‍ നല്‍കാനുള്ള തയാറെടുപ്പിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ലോക സാംസ്‌കാരികോത്സവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കു മറുപടി പറയവേയാണ് രവിശങ്കര്‍ നയം വ്യക്തമാക്കിയത്. പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടിയാണ് യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുന്നതിനു ഹരിത ട്രൈബ്യൂണല്‍ … Read more

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനുശേഷം രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി മുഖ്താര്‍ അബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ സമ്പത്തുമായി കടന്നുകളയാന്‍ ആരെയും അനുവദിക്കില്ലെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ടെന്ന് അഡ്വക്കറ്റ് ജനറലാണ് സുപ്രീം കോടതിയെ അറിയിച്ചത്. ഈ മാസം രണ്ടിന് മല്യ ഇന്ത്യയില്‍ നിന്ന് പോയെന്നാണ് എജി അറിയിച്ചിരിക്കുന്നത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയില്‍ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനും വിജയ് മല്യയ്ക്ക് … Read more

സൈന്യം കശ്മീരിലെ സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന് കനയ്യകുമാര്‍

ന്യൂഡല്‍ഹി: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ കനയ്യാകുമാര്‍ വീണ്ടും വിവാദത്തില്‍. ജെഎന്‍യുവില്‍ നടന്ന സ്ത്രീപക്ഷ പരിപാടിയിലാണ് സൈനികരോട് അങ്ങേയറ്റം ബഹുമാനം നിലനില്‍ക്കുമ്പോള്‍ തന്നെ കശ്മീരില്‍ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന പ്രസ്താവന കനയ്യകുമാര്‍ നടത്തിയത്. വനിതാദിനത്തില്‍ കനയ്യാ നടത്തിയ പ്രസംഗം ഹൈക്കോടതിയുടെ ജാമ്യ ഉപാധികള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് ബിജെപിയുടെ യുവജനവിഭാഗമാണ് രംഗത്ത് വന്നത്. കനയ്യാകുമാറിനെതിരേ ഇവര്‍ പോലീസില്‍ പരാതി നല്കി. ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന കനയ്യയുടെ ജാമ്യ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ … Read more

ഇന്ത്യ ആറാമത് ഗതി നിര്‍ണയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത് ഗതി നിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ് 1 എഫ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് നാലുമണിക്കാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്‍ഷം ഇന്ത്യ വിക്ഷേപിയ്ക്കുന്ന രണ്ടാമത് ഗതിനിര്‍ണയ ഉപഗ്രഹമാണിത്. പിഎസ്എല്‍വി സി32 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. അമേരിക്കയുടെ ജിപിഎസിന് ഇന്ത്യന്‍ ബദല്‍ എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഐആര്‍എന്‍എസ്എസ് പരമ്പരയില്‍ മൊത്തം ഏഴ് ഉപഗ്രഹങ്ങളാണുള്ളത്. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് 150 കോടിയാണ് ചെലവ്. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് … Read more

നോര്‍വേയില്‍ ഇരട്ട പൗരത്വം യാഥാര്‍ഥ്യമാകുന്നു

ഓസ്ലോ: നോര്‍വേയില്‍ ഇരട്ട പൗരത്വം അനുവദിക്കാന്‍ പാര്‍ലമെന്ററി സമിതി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. ഇതോടെ ഇരട്ട പൗരത്വം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നോര്‍വേ ഒരു പടി കൂടി പിന്നിട്ടിരിക്കുകയാണ്. ഇരട്ട പൗരത്വം അനുവദിക്കാത്ത ഏക നോര്‍ഡിക് രാജ്യവും, യൂറോപ്പിലെ അപൂര്‍വം രാജ്യങ്ങളിലൊന്നുമാണ് നോര്‍വേ. ഇപ്പോള്‍ സുപ്രധാനമായ നയം മാറ്റത്തിന് അനുകൂലമാണ് രാജ്യത്തെ രാഷ്ര്ടീയ നിലപാടുകള്‍. ഇതു സംബന്ധിച്ചു പഠിച്ച സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വിദേശികള്‍ക്ക് നോര്‍വീജിയന്‍ പൗരത്വം നേടാന്‍ ജന്മനാട്ടിലെ പൗരത്വം ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയാണിപ്പോള്‍. ഇന്നത്തെ ആഗോള … Read more

ഗള്‍ഫില്‍ കനത്ത മഴ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വൈകി

അബുദാബി: യുഎഇ എമിറേറ്റ്‌സുകളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജനജീവിതം താറുമാറായി. രാവിലെ 11 ഓടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ കാറ്റില്‍ നഗരത്തിലെ കെട്ടിടങ്ങളിലെ ഗ്ലാസ് ഭിത്തികളും പരസ്യ ബോര്‍ഡുകളും ഇളകി വീണു. ട്രാഫിക് ലൈറ്റ് സംവിധാനം തകരാറിലായി. വഴിയോരങ്ങളിലുള്ള മരങ്ങള്‍ റോഡുകളിലേക്കു കടപുഴകി വീണതോടെ ഗതാഗതം താറുമാറായി. കനത്ത മഴ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളേയും ബാധിച്ചു. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. ഇതുമൂലം പല വിമാനങ്ങളും വഴിതിരിച്ചു വിട്ടു. … Read more

ശ്രീ ശ്രീ രവിശങ്കറിന്‍റെ പരിപാടിക്ക് ഉപാധികളോടെ അനുമതി…നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ യമുന നദീ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോല്‌സവത്തിന് ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കി. എന്നാല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് അഞ്ചു കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. സാംസ്‌കാരിക സമ്മേളനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ഹരിത ട്രൈബ്യൂണല്‍ പരിസ്ഥിതി മന്ത്രാലയത്തോടും ജലവിഭവ മന്ത്രാലയത്തോടും നിര്‍ദേശിച്ചിരുന്നു. പരിപാടി നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലേയെന്നും ഹരിത ട്രൈബ്യൂണല്‍ ചോദിച്ചിരുന്നു. പാരിസ്ഥിതിക … Read more

ഉത്തര കൊറിയന്‍ സൈന്യത്തിനോട് യുദ്ധത്തിനൊരുങ്ങിയിരിക്കാന്‍ കിംജോങ് ഉന്‍ നിര്‍ദേശം നല്‍കി

സോള്‍ : ബാലിസ്റ്റിക് മിസൈലുകളില്‍ ആണവ പോര്‍മുനകള്‍ ഘടിപ്പിക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തനം നടന്നുവരുന്ന പ്രദേശങ്ങളില്‍ കിം സന്ദര്‍ശനം നടത്തിയതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ അറിയിച്ചു. രാജ്യത്തിനെതിരായ ആക്രമങ്ങളെ തടയുന്നതിനായി ആണവായുധങ്ങളുടെ ശേഖരം നിര്‍മിക്കണമെന്നാണ് ആവശ്യം. ഗവേഷകര്‍ക്ക് ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ആറിന് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. എന്നാല്‍ അത് ആണവായുധ പരീക്ഷണമായിരുന്നുവെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇതേത്തുടര്‍ന്ന് ഇരുപതു വര്‍ഷത്തിനിടയില്‍ ഉണ്ടായതില്‍ … Read more

മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ച് പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്…സ്ഥലവും തീയതിയും മാര്‍ച്ച് 15നു പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ച് പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങ് നടക്കുന്ന സ്ഥലവും തീയതിയും മാര്‍ച്ച് 15നു പ്രഖ്യാപിക്കും. സെപ്റ്റംബര്‍ നാലിനു മദര്‍ തെരേസയുടെ നാമകരണം നടക്കും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 15നു വത്തിക്കാന്‍ സമയം രാവിലെ 10നാണ് തീയതി പ്രഖ്യാപനത്തിനായുള്ള കര്‍ദിനാള്‍ തിരുസംഘത്തിന്റെ യോഗം. മെക്‌സിക്കോ, സ്വീഡന്‍, പോളണ്ട്, അര്‍ജന്റീന എന്നിവടങ്ങളില്‍നിന്നുള്ള ഓരോരുത്തരുടെ കൂടി നാമകരണ തീയതി അപ്പോള്‍ പ്രഖ്യാപിക്കും. വത്തിക്കാനെ ഉദ്ധരിച്ച് അന്തരാഷ്ട്രമാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1997 ല്‍ … Read more

എന്‍ഡിഎ കേരള ഘടകം രൂപീകരിക്കുന്നു

തിരുവനന്തപുരം: എന്‍ഡിഎ കേരളഘടകം രൂപീകരിക്കാന്‍ തീരുമാനം. ബിജെപി നേതാവ് വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ബിഡിജെഎസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ തുടരുകയാണ്. ഇപ്പോള്‍ നടന്നത് പ്രാരംഭ ചര്‍ച്ചകളാണെന്നും ചര്‍ച്ചകള്‍ ചൊവ്വാഴ്ചയും തുടരുമെന്നും ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. എന്‍ഡിഎ കേരളഘടകത്തില്‍ കൂടുതല്‍ അംഗങ്ങളുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടു.