ബിജെപി എന്നുമുതലാണ് ഭീകരരെ വിശ്വസിക്കുന്നത്: കപില്‍ സിബല്‍

ന്യൂഡല്‍ഹി: ബി.ജെ.പി എന്നുമുതലാണ് ഭീകരരെ വിശ്വസിക്കാന്‍ തുടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇസ്രത് ജഹാന്‍ ലക്ഷ്‌കറെ തോയിബയുടെ ചാവേര്‍ ആയിരുന്നുവെന്ന ഡേവിഡ് ഹെഡ്ലിയുടെ മൊഴിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ലോകം മുഴുവന്‍ ഭീകരനെന്ന് വിളിക്കുന്ന ഹെഡ്ലി പറയുന്നത് സത്യമാണെന്ന് ബി.ജെ.പി പറയുന്നുവെന്നും ഇനി മസൂദ് അസഹറും സാക്കിയൂര്‍ റഹ്മാന്‍ ലഖ്വിയും പറയുന്നതൊക്കെ വിശ്വസിക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിക്കും അവരുടെ നേതാക്കള്‍ക്കും ഭീകരില്‍ വിശ്വാസം വരുകയും അവര്‍ പറയുന്നത് സത്യമാണെന്ന് സമ്മതിക്കുകയും ചെയ്യുന്നുവെന്ന് … Read more

മുംബൈയില്‍ മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ സെന്റര്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന മേക്ക് ഇന്‍ ഇന്ത്യ വീക്കിനും മോദി തുടക്കം കുറിച്ചു. ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും വിവിധ മേഖലകളിലെ കണ്ടുപിടുത്തങ്ങളും നിര്‍മിതികളും മേക്ക് ഇന്‍ ഇന്ത്യ വീക്കിലെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് മേക്ക് ഇന്‍ ഇന്ത്യ.

ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി കിര്‍തിക റെഡ്ഡി സ്ഥാനമൊഴിഞ്ഞു

  ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി കിര്‍തിക റെഡ്ഡി സ്ഥാനമൊഴിഞ്ഞു. ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കിര്‍തിക സ്ഥാനമൊഴിയുന്നത്. യുഎസിലേക്ക് പോകുന്നതിനുവേണ്ടിയാണ് സ്ഥാനമൊഴിയുന്നതെന്ന് കൃതിക ഫേസ്ബുക്കിലൂടെ അറിയിച്ചെങ്കിലും ഇവര്‍ക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാനുള്ള നീക്കം ട്രായ് തടഞ്ഞതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഫ്രീ ബേസിക്‌സ് പദ്ധതി ഇന്ത്യയില്‍നിന്നു പിന്‍വലിച്ചിരുന്നു. രാജിക്ക് ഫ്രീ ബേസിക്‌സിന് അനുമതി നിഷേധിച്ചതുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കിര്‍തിക നിഷേധിച്ചു.

മാലിയിലെ യുഎന്‍ താവളത്തില്‍ ഭീകരാക്രമണം

  ബാമക്കോ: മാലിയില്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയുടെ താവളത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ കിദലിലാണ് സംഭവം. ഇസ്‌ലാമിക് തീവ്രവാദികള്‍ സജീവമായ രാജ്യങ്ങളിലൊന്നാണ് മാലി. ഗിനിയയില്‍നിന്നുള്ള സമാധാന സേനാംഗങ്ങളാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിനു പിന്നില്‍ ഏതു തീവ്രവാദി ഗ്രൂപ്പാണെന്നു വ്യക്തമല്ല.

റഷ്യന്‍ പാത്രിയാര്‍ക്കീസുമായി മാര്‍പാപ്പയുടെ ചരിത്ര കൂടിക്കാഴ്ച, പ്രതീക്ഷയോടെ ലോകം

വത്തിക്കാന്‍: ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കാന്‍ പോപ് ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും ക്യൂബയിലെത്തി. റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭാ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ചയാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാന താവളത്തില്‍വെച്ചാണ് കൂടിക്കാഴ്ച നടക്കുക. പാത്രിയാര്‍ക്കീസ് കിറില്‍ വ്യാഴാഴ്ചതന്നെ ക്യൂബയില്‍ എത്തിയിരുന്നു. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ വിഭാഗമാണ് … Read more

ന്യൂസിലാന്‍ഡിലെ ചെമ്മരിയാടിന്‍ കൂട്ടം, അപൂര്‍വ്വമായ ആകാശദൃശ്യം

  ന്യൂസിലാന്‍ഡിലെ ചെമ്മരിയാടിന്‍ പറ്റത്തെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ കാണാം. -എജെ-

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായി യുഎഇയില്‍ ആഹ്ലാദവകുപ്പ്

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായി യുഎഇയില്‍ ആഹ്ലാദവകുപ്പ് അബൂദാബി: യുഎഇയില്‍ പൊതുജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനു പുതിയ മന്ത്രാലയം രൂപീകരിച്ചു. പുതിയ ആഹ്‌ളാദ വകുപ്പിനെ ഒഹൂദ് അല്‍ റൂമി നയിക്കും. യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെയാണ് ആഹ്ലാദവകുപ്പില്‍ പുതിയ മന്ത്രിയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. നിലവില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഡയറക്ടര്‍ ജനറലായ അല്‍റൂമി ഈ സ്ഥാനത്തുതന്നെ തുടരും. കഴിഞ്ഞ വര്‍ഷം യുഎന്‍ ഫൗണ്ടേഷന്‍ അല്‍ റൂമിയെ ആഗോളസംരംഭകത്വ സമിതി അംഗമായി തിരഞ്ഞെടുത്തിരുന്നു. … Read more

അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട പ്രതി അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസെടുത്തു. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ക്രിമിനല്‍ ഗൂഡാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ സംഗമം നടത്തിയത്. അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും വധശിക്ഷ ജുഡീഷ്യല്‍ കൊലപാതകങ്ങളാണെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നത്. ചരമവാര്‍ഷിക ദിനത്തില്‍ ഇന്ത്യാ … Read more

സിയാച്ചിനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളി

  ന്യൂഡല്‍ഹി: സിയാച്ചിന്‍ മേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളിക്കളഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ നിന്നും ഉഭയകക്ഷി സമ്മതപ്രകാരം സൈന്യത്തെ പിന്‍വലിക്കാമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. ശൈത്യകാലത്ത് മേഖലയില്‍ ഹിമപാതം മൂലം സൈനികരുടെ ജീവനു ഭീഷണിനേരിടേണ്ടിവരുന്നതിനാലാണ് പാക്കിസ്ഥാന്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്നും അതിര്‍ത്തി കാക്കാന്‍ സൈന്യം പ്രതിജ്ഞാബന്ധമാണെന്നും ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹുഡ പറഞ്ഞു. പകല്‍ മൈനസ് 22ഉം രാത്രി മൈനസ് 45നും 50നും ഇടയിലാണ് … Read more

ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ഹെഡ്‌ലി

മുംബൈ: അതീവ സുരക്ഷിത മേഖലയായ മുംബൈയിലെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈയിലെ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രേഖപ്പെടുത്തിയ മൊഴിയിലാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. അറ്റോമിക് സെന്ററിലെ ഉദ്യോഗസ്ഥരില്‍ നിന്നും ചാരന്മാരെ കണ്ടെത്തണമെന്നും പാക് ചാര സംഘടനയായ ഐഎസ്‌ഐ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഹെഡ്‌ലി അറിയിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യ, മുംബൈ വിമാനത്താവളം, സിദ്ധിവിനായക ക്ഷേത്രം, ജൂത കേന്ദ്രമായ നരിമാന്‍ ഹൗസ് തുടങ്ങിയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഹെഡ്‌ലി … Read more