വിഷ്ണു ഗുപ്തയെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, കേരള ഹൗസില്‍ ഇന്ന് വിളമ്പിയത് 30 കിലോ ബീഫ്

  ഡല്‍ഹി: കേരളാ ഹൗസില്‍ ഗോമാംസം വില്‍ക്കുന്നുവെന്ന് പൊലീസിന് പരാതി നല്‍കിയ ഹിന്ദുസേന ദേശീയ അദ്ധ്യക്ഷന്‍ വിഷ്ണു ഗുപ്തയെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗോമാംസം വില്‍ക്കുന്നതിനെതിരെ സംഘര്‍ഷം നടക്കുന്നു എന്ന വ്യാജ പരാതി നല്‍കിയതിനാണ് ഹിന്ദുസേന ദേശീയ അദ്ധ്യക്ഷന്‍ വിഷ്ണു ഗുപ്തയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ അഡീഷണല്‍ പൊലീസ് കമ്മീഷണറുടെ മുമ്പാകെ ഹാജരാക്കിയ വിഷ്ണു ഗുപ്തയെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം ഇന്ന് കേരളാ … Read more

പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാം; ലോകത്താദ്യമായി ക്ലൗഡ് പാസ്‌പോര്‍ട്ട് സംവിധാനം ഓസ്‌ട്രേലിയയില്‍

മെല്‍ബണ്‍: ലോകത്താദ്യമായി പാസ്‌പോര്‍ട്ട് ഇല്ലാതെ വിദേശ യാത്ര നടത്താന്‍ ഓസ്‌ട്രേലിയയില്‍ നൂതന സംവിധാനമൊരുങ്ങുന്നു. ക്ലൗഡ് കംപ്യൂട്ടിംഗ് പോലെ ക്ലൗഡ് പാസ്‌പോര്‍ട്ട് സംവിധാനമാണ് പരിഗണനയിലുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി ലോകം മുഴുവന്‍ പിന്‍തുടരുമെന്ന് വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ഇന്നവേഷന്‍ എക്‌സ്‌ചേഞ്ചിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയം ഉയര്‍ന്നു വന്നത്. വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ്, സെക്രട്ടറി പീറ്റര്‍ വര്‍ഗീസ്, സഹമന്ത്രി സ്റ്റീവ് കിയോബോ, ലോകബാങ്ക് പ്രതിനിധി ക്രിസ് വെയ്ന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ … Read more

അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ അതിര്‍ത്തിയില്‍ ഭിത്തി നിര്‍മിക്കും: ഓസ്ട്രിയ

വിയന്ന: അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ സ്ലോവേനിയ അതിര്‍ത്തിയില്‍ ഭിത്തി നിര്‍മിക്കുമെന്ന് ഓസ്ട്രിയ. ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍നര്‍ ഫെയ്മാനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ വരവ് വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. അഫ്ഗാന്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗംപേരെയും അവരുടെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നു ജര്‍മനി തീരുമാനമെടുത്തതോടെയാണ് ഓസ്ട്രിയയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. ക്രൊയേഷ്യയുമായുള്ള അതിര്‍ത്തി ഹംഗറി അടച്ചതോടെയാണ് അഭയാര്‍ഥികള്‍ യാത്രാദൈര്‍ഘ്യമേറിയ സ്ലോവേനിയ വഴി തെരഞ്ഞെടുക്കുന്നത്. സിറിയന്‍ അഭയാര്‍ഥികളെ ജര്‍മനി സ്വാഗതം ചെയ്തിട്ടുള്ളതിനാല്‍, ഓസ്ട്രിയയില്‍ എത്തിയ പലരുടെയും ലക്ഷ്യം ജര്‍മനിയാണ്. -എജെ-

കന്നഡ എഴുത്തുകാരന്‍ ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകിയുടേതെന്നു സംശയിക്കുന്നയാളെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി

ബംഗളൂരു : കന്നഡ എഴുത്തുകാരന്‍ ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകിയുടേതെന്നു സംശയിക്കുന്നയാളെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് തയാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുള്ളയാളുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ബെലഗാവിയില്‍ ഖാനാപുര്‍ വനത്തില്‍ നിന്നാണ് ജഡം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, 18നാണ് ജഡം കണ്ടെത്തിയതെന്നും ഇന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം വിട്ടുകിട്ടാനായി ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും പ്രതിയുടെ രേഖാചിത്രവും മൃതദേഹവും തമ്മിലുള്ള സാമ്യം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കര്‍ണാടകത്തിലെ ധാര്‍വാഡില്‍ വച്ച് ഓഗസ്റ്റ് … Read more

കേരള ഹൗസില്‍ പശുമാംസമെന്ന് വ്യാജ പരാതി നല്കിയ വിഷ്ണുഗുപ്ത അറസ്റ്റില്‍

  ഡല്‍ഹി : കേരളഹൗസില്‍ ഗോമാംസം വിറ്റെന്ന് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ തിലക് നഗറില്‍ നിന്നും അറസ്റ്റ ചെയ്തത്.ഡല്‍ഹി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പോലീസിന് തെറ്റായ വിവരം നല്‍കുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ ചെയ്തത്.പാര്‍ലമെന്റ സ്ട്രീറ്റ് പോലീസ് ഇയാളെ ചോദ്യം ചെയ്തുവരുന്നു. അതേസമയം വിഷ്ണു ഗുപ്തയുടെ അറസ്റ്റ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വിഷ്ണുവിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ … Read more

ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നടത്താന്‍ വിദേശികളെ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  ന്യൂഡല്‍ഹി: വാണിജ്യപരമായ വാടക ഗര്‍ഭധാരണം നിരോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിദേശികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നടത്താന്‍ അനുവദിക്കരുതെന്ന ആവശ്യവും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കും. വാടക ഗര്‍ഭധാരണത്തിന്റെ തലസ്ഥാനമായി ഇന്ത്യയെ മാറാന്‍ അനുവദിക്കില്ലെന്നു മോദിസര്‍ക്കാര്‍ ഉന്നതതല ചര്‍ച്ചയില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇക്കാര്യം സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ കേന്ദ്രം ചുമതലപ്പെടുത്തി. കുട്ടികള്‍ ഉണ്ടാകില്ലാത്തവര്‍ക്കു വാടക ഗര്‍ഭധാരണമാര്‍ഗം സ്വീകരിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍, ഇത് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുകയും … Read more

പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ 140 നാള്‍ നീണ്ട വിദ്യാര്‍ഥിസമരം അവസാനിപ്പിച്ചു

  മുംബൈ: സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനു പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. 140 ദിവസം നീണ്ട സമരമാണ് അവസാനിപ്പിച്ചത്. വ്യാഴാഴ്ച മുതല്‍ ക്ലാസില്‍ പ്രവേശിക്കുമെന്നും സമരം കാമ്പസിനകത്തും പുറത്തും തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. ഗജേന്ദ്ര ചൗഹാനെ കാമ്പസില്‍ കാലുകുത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 10-നാണ് കേന്ദ്ര സര്‍ക്കാര്‍ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ചത്. മൂന്ന് ബിജെപി-ആര്‍എസ്എസ് അനുഭാവികളെ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായും … Read more

ഉന്നത വിദ്യാഭ്യാസ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി, മെറിറ്റിന് മുന്‍ഗണന നല്‍കണം

  ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രവേശനത്തിന് മെറിറ്റ് മാത്രം മാനദണ്ഡമാക്കണമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി. പന്ത് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ പലവട്ടം നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും മെറിറ്റിനേക്കാള്‍ സംവരണത്തിനു മുന്‍ഗണന ലഭിക്കുന്ന സ്ഥിതിയാണുള്ളതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണം. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. … Read more

കാഷ്മീരില്‍ പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചെന്നു മുഷാറഫിന്റെ വെളിപ്പെടുത്തല്‍

  ലാഹോര്‍: 1990കളില്‍ പാക്കിസ്ഥാന്‍, കാഷ്മീരില്‍ ലഷ്‌കര്‍ ഇ തോയ്ബ പോലുള്ള തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ വെളിപ്പെടുത്തല്‍. അക്കാലത്ത് ലഷ്‌കര്‍ നേതാക്കന്മാരായിരുന്ന ഹഫീസ് സയീദ്, സാക്കിറുള്‍ ലഖ്‌വി എന്നിവര്‍ക്ക് ഹീറോ പരിവേഷമായിരുന്നു എന്നും മുഷാറഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. മത തീവ്രവാദം പാക്കിസ്ഥാനാണ് ആരംഭിച്ചത്. സോവ്യറ്റ് ശക്തികള്‍ക്കെതിരേ പോരാടാനാണ് മത തീവ്രവാദത്തെ വളര്‍ത്തിയതെന്നും മുഷാറഫ് വെളിപ്പെടുത്തി. താലിബാനെ പരിശീലിപ്പിച്ച് റഷ്യക്കെതിരേ പോരാടാന്‍ ഇറക്കിയത് പാക്കിസ്ഥാനാണ്. ഒസാബ ബിന്‍ ലാദന്‍, താലിബാന്‍, … Read more

കേരള ഹൗസിലെ വിവാദം…പ്രധാനമന്ത്രി വിശദീകരണം തേടി

ന്യൂഡല്‍ഹി: പശു ഇറച്ചി വിളമ്പിയെന്ന് ആരോപിച്ചു കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണു റിപ്പോര്‍ട്ട് തേടിയത്. അതേസമയം, റെയ്ഡിനെ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ന്യായീകരിച്ചു. സംഘര്‍ഷം ഒഴിവാക്കാനാണു റെയ്ഡ് നടത്തിയതെന്നു കമ്മിഷണണര്‍ ബി.എസ്. ബസ്സി പറഞ്ഞു. കേരള ഹൗസില്‍ ഗോമാംസം വില്‍ക്കുന്നുവെന്ന പരാതി നല്‍കിയ വിഷ്ണു ഗുപ്തയ്‌ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയതിനാണു കേസെടുക്കുന്നത്. അതേ സമയം ഹിന്ദുത്വ അജണ്ട … Read more