പ്രിസ്റ്റണിലെ പള്ളി മലയാളികള്‍ ഏറ്റെടുത്തു

ലണ്ടന്‍: പ്രിസ്റ്റണിലെ പള്ളി കേരളത്തില്‍നിന്നുള്ള സുറിയാനി ക്രിസ്ത്യാനികള്‍ ഏറ്റെടുത്തു. പ്രിസ്റ്റണിലെ ലങ്കാഷെയറില്‍ സീറോ മലബാര്‍ വിഭാഗമാണ് സെന്റ് ഇഗ്‌നേഷ്യസ് ആര്‍.സി. ചര്‍ച്ച് ഏറ്റെടുത്തത്. ഇതോടെ ഇന്ത്യക്കാര്‍ക്ക് ഇനി അവരുടെ ഭാഷയില്‍ പ്രാര്‍ത്ഥന നടത്താം. ഇന്ത്യന്‍ ഭാഷകളിലും പ്രാര്‍ഥിക്കാന്‍ സൗകര്യമായതോടെ ഇവിടേക്കെത്തുന്ന വിശ്വാസികള്‍ വര്‍ധിച്ചിരിക്കയാണ്. ഒപ്പം ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലെത്തി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പുരോഹിതരുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പ്രാദേശികരൂപത അടച്ച പള്ളിയാണിത്. പ്രധാന പള്ളികളില്‍ പോയി പ്രാര്‍ഥിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാലാണ് മലയാളികളടക്കമുള്ളവര്‍ സ്വന്തം പള്ളികള്‍ സ്ഥാപിക്കുന്നതും … Read more

വീണ്ടും ക്രൂരത: ഐഎസ് ഭീകരര്‍ 3 ബന്ദികളെ പാല്‍മീറയിലെ സ്തൂപങ്ങള്‍ക്കൊപ്പം കെട്ടിയിട്ട് ജീവനോടെ ചുട്ടെരിച്ചു

  ബെയ്‌റൂട്ട്: സിറിയയിലെ പൗരാണിക നഗരമായ പാല്‍മീറയിലെ ചരിത്രാവശിഷ്ടങ്ങള്‍ തകര്‍ക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മൂന്ന് ബന്ദികളെ ജീവനോടെ ചുട്ടെരിച്ചു. മൂന്ന് ബന്ദികളെ സ്തൂപങ്ങള്‍ക്കൊപ്പം കെട്ടിയിട്ടാണ് സ്‌ഫോടനത്തിലൂടെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്തത്. സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രമാണ് മൂന്ന് ബന്ദികളെ കൊലപ്പെടുത്തിയ വാര്‍ത്ത സ്ഥിരീകരിച്ചത്. പാല്‍മീറയുടെ പരിസര പ്രദേശങ്ങളില്‍ നിന്ന് ഐഎസ് ഭീകരര്‍ പിടികൂടിയ മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്നും എന്നാല്‍ ആളുകളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും മനുഷ്യാവകാശ മേധാവി റാമി അബ്ദല്‍ റഹ്മാന്‍ പറഞ്ഞു. എന്തിനാണ് കൊലപാതകമെന്ന് … Read more

ഇന്ത്യ ആഫ്രിക്ക ഉച്ചകോടിക്ക് ഐ.എസ് , ബോക്കോ ഹറാം തീവ്രവാദികളുടെ ഭീഷണി

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ആഫ്രിക്ക ഉച്ചകോടിക്ക് ഐ.എസ് , ബോക്കോ ഹറാം തീവ്രവാദികളുടെ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇതേ തുടര്‍ന്ന് ഉച്ചകോടി നടക്കുന്ന പ്രദേശം കനത്ത സരുക്ഷയിലായി. ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമം നടത്തുന്ന ഇസ് ലാമിക് സ്‌റ്റേറ്റിന് ബോക്കോ ഹറാമിന്റെ സഹായത്തോടെ ഡല്‍ഹിയിലെ ഉച്ചകോടിയില്‍ ആക്രമണം നടത്താന്‍ പദ്ധതികളുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോകനേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കും സായുധസേനയുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ എത്തുന്ന എല്ലാ ആഫ്രിക്കന്‍ … Read more

ഭൂകമ്പത്തില്‍ മരണസഖ്യ 300 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. രണ്ടായിരത്തിലേറെ പേര്‍ക്കു പരിക്കേറ്റു. പാകിസ്താനില്‍ 228 പേരും അഫ്ഗാനില്‍ 80 പേരും ദുരന്തത്തില്‍ മരിച്ചു. ഉള്‍നാടുകളില്‍നിന്നുള്ള വിവരം ലഭിക്കുമ്പോള്‍ മരണ സംഖ്യ വര്‍ധിച്ചേക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.09നാണു റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ടത്. പ്രകമ്പനം ഒരു മിനിറ്റിലേറെ നീണ്ടുനിന്നു. ഭൂകമ്പ ഭീതിയെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതത്തില്‍ ജമ്മു കാഷ്മീരില്‍ ഒരു വീട്ടമ്മ മരിച്ചു. മറ്റു മരണ … Read more

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ബലാത്സംഗത്തിന് ഇരയായത് 13,833 കുട്ടികള്‍

ചെന്നൈ: ഇന്ത്യയില്‍ 2014ല്‍ ബലാത്സംഗത്തിനിരയായത് 13,833 കുട്ടികള്‍. 2010ല്‍ ഇത് 5,484 ആയിരുന്നുവെങ്കില്‍ 2012ല്‍ 8,541ല്‍ എത്തി. 2014ല്‍ ഇത്തരം കേസുകളുടെ എണ്ണത്തില്‍ 150 ശതമാനത്തിലധികമാണ് വര്‍ധനയുണ്ടായിട്ടുള്ളത്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കാണിത്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബലാത്സംഗത്തിനിരയായിട്ടുള്ളത് 2352 പേര്‍. മഹാരാഷ്ട്രയില്‍ 1,714 കുട്ടികളും ഉത്തര്‍പ്രദേശില്‍ 1,538 പേരും ഡല്‍ഹിയില്‍ 1004 കുട്ടികളും കഴിഞ്ഞവര്‍ഷം ഇരയായി. ദക്ഷിണേന്ത്യയില്‍ പൊതുവേ ഇതിന്റെ തോത് കുറവാണ്. 2014ല്‍ കര്‍ണാടകയില്‍ 699 കുട്ടികളും കേരളത്തില്‍ 763 … Read more

ഹിന്ദുകുഷ് ഉത്ഭവ കേന്ദ്രമായി ഉണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ മരണമടഞ്ഞവരുടെ എണ്ണം 130 ആയി

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് ഉത്ഭവ കേന്ദ്രമായി ഉണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ മരണമടഞ്ഞവരുടെ എണ്ണം 130 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്താനിലെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അവസാനം ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാനില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കാശ്മീരില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. അഫ്ഗാനിലും പാകിസ്താനിലുമായി ആയിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ പ്രവര്‍ത്തന സമയമായതിനാല്‍ മരിച്ചവരിലും പരിക്കേറ്റവരിലും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ … Read more

ദാദ്രി സംഭവം ഹിന്ദുപെണ്‍കുട്ടിയെ സ്നേഹിച്ചത് മൂലമെന്ന് എബിവിപി

ന്യഡല്‍ഹി: ദാദ്രി സംഭവത്തില്‍ വ്യത്യസ്ത നിലപാടുമായി ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി. ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്‌ലാഖിന്റെ മകന്‍ പ്രദേശത്തെ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് എ.ബി.വി.പിയുടെ നിലപാട്. നവംബര്‍ 1 മുതല്‍ 3 വരെ നടക്കുന്ന എ.ബി.വി.പി സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയാക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ഒന്നാം ദിവസം ”പ്രീണന രാഷ്ട്രീയം” എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് ദാദ്രി സംഭവം ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എ.ബി.വി.പി ഇത് സംബന്ധിച്ച് പരസ്യപ്രസ്താവന … Read more

പാക് എഴുത്തുകാരി കന്‍സ ജാവേദിന് ഇന്ത്യ വിസ നിഷേധിച്ചു…പുസ്തകം എഴുത്തുകാരി സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തു

ഇസ്ലാമാബാദ് : പാക് എഴുത്തുകാരി കന്‍സ ജാവേദിന് ഇന്ത്യ വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് തന്റെ ഏറ്റവും പുതിയ പുസ്തകം എഴുത്തുകാരി സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന കുമവോണ്‍ സാഹിത്യോത്സവത്തില്‍ കന്‍സയുടെ പുസ്തകം പ്രകാശനം ചെയ്യാനിരിക്കെ ആയിരുന്നു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കന്‍സയ്ക്ക് വിസ നിഷേധിച്ചത്.കന്‍സയുടെ ആഷസ്, വൈന്‍ ആന്‍ഡ് ഡസ്റ്റ് എന്നീ പ്രഥമ പുസ്തകമായിരുന്നു സാഹിത്യോത്സവത്തില്‍ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഉത്തരാഖണ്ഡിലും നൈനിറ്റാളിലുമായാണ് സാഹിത്യോത്സവം നടക്കുന്നത്. വിസ ലഭിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും നേരത്തെ തന്നെ കന്‍സ ഇന്ത്യന്‍ ഹൈക്കമ്മീഷനെ … Read more

ബീഹാറില്‍ എസ്.എസി എസ്.ടി ഒ.ബി.സി വിഭാഗക്കാരുടെ സംവരണാനുകൂല്യം എടുത്തു കളയാന്‍ മഹാസഖ്യം ഗൂഢാലോചന നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഹാജിപ്പൂര്‍: ബീഹാറില്‍ എസ്.എസി എസ്.ടി ഒ.ബി.സി വിഭാഗക്കാരുടെ സംവരണാനുകൂല്യം എടുത്തു കളയാന്‍ മഹാസഖ്യം ഗൂഢാലോചന നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പട്ടികജാതി, പട്ടികവിഭാഗക്കാരുടെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സംവരണാനുകൂല്യം എടുത്ത് കളഞ്ഞ് ഇത് മറ്റ് ചില സമുദായങ്ങള്‍ക്ക് നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മോഡി ആരോപിച്ചു. ബീഹാറിലെ ഹാജിപ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണ വിഷയത്തില്‍ മഹാസഖ്യത്തിന്റെ നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മോഡി ആരോപിച്ചു. ഇവര്‍ മഹാസഖ്യമല്ല അവസരവാദികളുടെ കൂട്ടമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ദളിതരുടെയും മഹാദളിതരുടെയും … Read more

അധോലോക നേതാവ് ഛോട്ടാ രാജന്‍ പിടിയില്‍

അധോലോക നേതാവ് ഛോട്ടാ രാജന്‍ പിടിയില്‍ ബാലി: അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്റര്‍പോള്‍ പിടികൂടി. ഇന്തോനേഷ്യയിലെ ബാലിയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ വലയിലാക്കിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. 1995ല്‍ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച രാജന്‍ 20 ലധികം കൊലക്കേസുകളില്‍ പ്രതിയാണ്. തിങ്കളാഴ്ച തന്നെ ഛോട്ടാ രാജനെ ഇന്ത്യക്കു കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. -എജെ-