അഭയാര്‍ഥികള്‍ കൂട്ടത്തോടെ സ്ലൊവേനിയയിലേക്ക്, ഇന്നലെ എത്തിയത് 2700 പേര്‍

  ബുഡാപെസ്റ്റ്: ഹംഗറി അതിര്‍ത്തി അടച്ചതോടെ ക്രൊയേഷ്യയില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ കൂട്ടത്തോടെ സ്ലൊവേനിയയിലേക്ക്. ശനിയാഴ്ച മാത്രം 2,700 പേരാണ് സ്ലൊവേനിയയില്‍ എത്തിയത്. ഞായറാഴ്ച കൂടുതല്‍ പേര്‍ രാജ്യത്തേക്ക് ഒഴുകിയെത്തുമെന്നാണു കരുതുന്നത്. ജര്‍മനിയിലേക്കും ഓസ്ട്രിയയിലേക്കും കടക്കുന്നതിനാണ് അഭയാര്‍ഥികള്‍ സ്ലൊവേനിയയിലേക്കു പ്രവേശിക്കുന്നത്. ഹംഗറി അതിര്‍ത്തി അടച്ചതാണ് സ്ലൊവേനിയയിലൂടെ പോകാന്‍ അഭയാര്‍ഥികളെ പ്രേരിപ്പിച്ചത്. ഹംഗറി ആദ്യം സെര്‍ബിയയുടെയും കഴിഞ്ഞ ദിവസം ക്രൊയേഷ്യയോടു ചേര്‍ന്ന അതിര്‍ത്തിയും അടച്ചു. ഇതോടെ സ്ലൊവേനിയ അതിര്‍ത്തിയിലേക്ക് അഭയാര്‍ഥികള്‍ കൂട്ടമായെത്തി. എന്നാല്‍, സ്ലൊവേനിയ അഭയാര്‍ഥികള്‍ക്കു മുന്നില്‍ വാതില്‍ അടച്ചില്ല. … Read more

രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേര്‍ പിടിയില്‍

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ വീടിനു സമീപത്തുള്ളവരാണ് അറസ്റ്റിലായ രണ്ടു പേരും. പ്രായപൂര്‍ത്തിയാവാത്തവരാണ് പിടിയിലായത്. സിസി കാമറയില്‍ തെളിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടു പേര്‍ക്കും പങ്കുണ്ടോ എന്ന് കാര്യം അന്വേഷിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു. വീടിനു സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടു പേര്‍ എടുത്തു കൊണ്ടു പോകുകയായിരുന്നു. പിന്നീട് ചോരയില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ സമീപത്തെ പാര്‍ക്കില്‍ നി്ന്നാണ് … Read more

ബീഫ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് അമിത് ഷായുടെ താക്കീത്

ന്യൂഡല്‍ഹി: ബീഫിനെക്കുറിച്ച് വിവാദപരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കന്മാരെ വിളിച്ചുവരുത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ താക്കീത് നല്‍കി. ഇത്തരം വിവാദപരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ രോഷാകുലനായിനാലാണ് നടപടിയെന്ന് അമിത് ഷായോട് അടുത്ത വൃത്തങ്ങള്‍പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ, സംഗീത് സോം, സാക്ഷി മഹാരാജ് എന്നിവരെയാണ് വിളിച്ചുവരുത്തി ശാസിച്ചത്. മാട്ടിറച്ചി വിരുന്നിന്റെ പേരില്‍ ജമ്മുകശ്മീരിലെ എം.എല്‍.എ.യെ നിയമസഭയില്‍ മര്‍ദിച്ച ബി.ജെ.പി. എം.എല്‍.എ.മാരെ പാര്‍ട്ടി നേതാവും എം.പി.യുമായ സാക്ഷി മഹാരാജ് നായീകരിച്ചിരുന്നു. ‘നേതാക്കളുടെ മനോഭാവം … Read more

ഇസ്ലാമിക് സ്‌റ്റേറ്റ് പ്രതിഫലം നല്‍കുന്നത് ആറര ലക്ഷത്തോളം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍

ദമാസ്‌കസ്: സിറിയയിലും ഇറാഖിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് പ്രതിഫലമായി നല്‍കുന്നത് ആറര ലക്ഷത്തോളം രൂപ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്റെ പഠനവിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ബെല്‍ജിയത്തില്‍നിന്നാണ് സംഘടനയിലേക്ക് കൂടുതല്‍ പേര്‍ ചേരുന്നതെന്നും പഠനത്തിന് നേതൃത്വംനല്‍കിയ എലിസബത്ത് കര്‍സ്‌ക് പറഞ്ഞു. സമൂഹമാധ്യമങ്ങളും അനൗപചാരിക വാര്‍ത്താവിനിമയസംവിധാനങ്ങളുമാണ് സംഘടനയിലേക്ക് ആളെ ചേര്‍ക്കാന്‍ ഐ.എസ്. ഉപയോഗിക്കുന്നത്. സിറിയയിലും ഇറാഖിലുമായി അഞ്ഞൂറിലധികം ബെല്‍ജിയംകാരാണ് ഐ.എസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഒന്നേകാല്‍ ലക്ഷംമുതല്‍ ആറര ലക്ഷംവരെയാണ് ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനംചെയ്യുന്നത്. കമ്പ്യൂട്ടര്‍ വിദഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കാണ് … Read more

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം; കേന്ദ്രസര്‍ക്കാരിന്റെ വിധിയെഴുത്താകും

പാട്‌ന : ബീഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പൂര്‍ത്തിയായതോടെ ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഉടലെടുക്കുന്നു. സംസ്ഥാന തലത്തില്‍ മാത്രമല്ല ബീഹാറിന്റെ ഫലം ശ്രദ്ധ നേടുന്നത് മറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കു നേരെയുള്ള ജനങ്ങളുടെ നിലപാടുകളും ഈ തെരഞ്ഞെടുപ്പു ഫലത്തില്‍ പുറത്താകും. സംസ്ഥാനത്ത് എന്‍ഡിഎയും മുന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റേയും പാര്‍ട്ടികള്‍ തന്നെയാണ് ഏറ്റു മുട്ടലില്‍ മുന്‍പന്തിയിലുള്ളത്. നിതീഷ് കുമാറിന്റെ സഖ്യം ബിജെപിയുടെ വിജയത്തിനു ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. സംസ്ഥാനത്തെ 243 … Read more

ബീഹാറില്‍ മോഡിയുടെ കാല്‍ ഇടറുമെന്ന് കേജ്‌രിവാള്‍

  ഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നയിക്കുന്ന ബി ജെ പി പരാജയപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ വിജയം കൈവരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ട്വിറ്ററിലൂടെ ആയിരുന്നു കെജ്‌രിവാള്‍ സംസ്ഥാനത്തെ ജയപരാജയ സാധ്യതകളെക്കുറിച്ച് പറഞ്ഞത്. തനിക്ക് ലഭ്യമായ വിവരം അനുസരിച്ച് ബിഹാറിലെ തെരഞ്ഞെടുപ്പില്‍ മോഡിക്ക് ദയനീയപരാജയം നേരിടേണ്ടി വരും. നിതിഷ് തെരഞ്ഞെടുപ്പില്‍ വിജയിക്കും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ബീഹാറിലെ രണ്ടാഘട്ട വോട്ടെടുപ്പ് … Read more

പലസ്തീന്‍കാര്‍ യഹൂദ പുണ്യസങ്കേതമായ പൂര്‍വയൗസേപ്പിന്റെ കബറിടത്തിന് തീവച്ചു

??????:?????????? ???? ????????????????? ??????? ????????. ?????????? ???????? ??????????? ???? ????????????????? ????????? ??????? ???????. ??????????? ???? ????? ???????. ??????????? ?????????? ??????? ?????????????. ????????? ????????????? ????????? ??????????? ??????????????? ?????????????????? ????????? ????????? ?????? ???????????????????. ?????? ???????????????? ?????? ????????????? ???????? ??????????? ???????? ????????????????? ????????????????????. ?????????? ?????? ????????? ?????????????? ?????????????????. ??????? ??????? ??? ???????????? ?????? ?????????????? ??????. ??????????? ???????? ????????? … Read more

ഒക്ടോബര്‍ 19 ന് മരണം, നവംബര്‍ 13 ന് സംസ്‌കാരം, സ്വന്തം മരണം പ്രഖ്യാപിച്ച് 57-കാരന്‍

  ????????? 19 ?????????? ?????????????????????? ??????????????, ??????? 13 ?? ?????????. ???????? ?????? ??????????? ??????? ???????????????? ??????? ???? ??????? ?????????????????? 57 ??????? ????????????. ?????? ????????????? ?????? ????????????????? ??????? ?????????? ?????? ????????. ???????????? ???????????? ??????????? ????????? ????????? ???? ???? ??????? ???????? ????????? ?????? ????????????????????????? ????????????????????????? ?????. 2015 ???????????? ?????????? ???? ??????????????. ????????????? 3 ????????? ????? ??????????????????????? ??????? … Read more

ട്രെയിനിലെ റെയില്‍നീര്‍ കുടിവെള്ളവിതരണത്തില്‍ വന്‍തട്ടിപ്പ്

  ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ കുപ്പിവെള്ളവിതരണത്തിന്റെ മറവില്‍ നടന്ന വന്‍ അഴിമതി നടന്നതായി സി.ബി.ഐ കണ്ടെത്തി. റെയില്‍നീര്‍ എന്ന അംഗീകൃത ബ്രാന്‍ഡ് കുപ്പിവെള്ളം മാത്രമേ ട്രെയിനുകളില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. എന്നാല്‍ ഇതിന്റെ മറവില്‍ മറ്റ് വിലകുറഞ്ഞ പല ബ്രാന്‍ഡുകളുടെ കുപ്പിവെള്ളവും വിതരണം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ട്രെയിനുകളില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്ന കരാറുകാര്‍ ഐ.ആര്‍.സി.ടി.സിയില്‍ നിന്ന് കുപ്പി ഒന്ന് 10.50 രൂപയ്ക്ക് റെയില്‍നീര്‍ കുപ്പിവെള്ളം വാങ്ങണമെന്നാണ് കരാര്‍. 10.50 രൂപയ്ക്ക് വാങ്ങി 15 രൂപയ്ക്കാണ് കരാറുകാര്‍ … Read more

യുപിയില്‍ മാനഭംഗത്തിനിരയായെന്നാരോപിച്ച 17 കാരി ജീവനൊടുക്കി

  നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ മാനഭംഗത്തിനിരയായെന്നു ആരോപിച്ച 17 കാരി ജീവനൊടുക്കി. നോയ്ഡയിലെ ചിജാര്‍സിയിലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പ് തന്നെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രാജ, രാഹുല്‍, ശിവം എന്നീ യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവരെ പിടികൂടാന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം. മൂന്നംഗ സംഘത്തിനെതിരെ ആത്മഹത്യപ്രേരണയ്ക്കും കേസെടുത്തു. -എജെ-