സൗദിയില്‍ ഐഎസ് ഭീകരാക്രമണം;അഞ്ചുപേര്‍ കൊല്ലപ്പെ

ട്ടു ജിദ്ദ: സൗദിയില്‍ വീണ്ടും ഭീകരാക്രമണം. കിഴക്കന്‍ സൗദി നഗരമായ സൈഹാത്തില്‍ ഷിയാക്കള്‍ കൂടിയിരുന്ന ഹാളിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഷിയാ മുസ്ലിംങ്ങള്‍ വിരുദ്ധദിനമായി കരുതുന്ന ആശുറാ ദിനത്തിന് രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക്ക് സ്‌റ്റേറ്റിനോട് ബന്ധപ്പെട്ടവര്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഹാളില്‍ കടന്ന തോക്കുധാരി ആളുകള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നെന്നും പോലീസിന്റെ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടതായും അഭ്യന്തരമന്ത്രാലയം അറിയിച്ചു. … Read more

ഡല്‍ഹിയില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും 20 കാരിയും മാനഭംഗത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവിധ ഇടങ്ങളിലായി രണ്ടു ബാലികമാരും ഒരു യുവതിയും മാനഭംഗത്തിനിരയായി. രണ്ടര വയസും അഞ്ചു വയസ്സുമുള്ള രണ്ട് കുഞ്ഞുങ്ങളും ഒരു വീട്ടു ജോലിക്കാരിയുമാണ് വ്യത്യസ്ത സംഭവങ്ങളിലായി ബലാല്‍സംഗത്തിന് ഇരയായത്. കുഞ്ഞുങ്ങളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ കേശവ്പുരം മേഖലയില്‍ നിന്നുള്ള നാലു വയസുകാരി ബാലിക മാനഭംഗത്തിനിരയായ സംഭവത്തിനു ഒരാഴ്ച പിന്നിടുമ്പോഴാണ് ഡല്‍ഹില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. രണ്ട് കേസുകളിലായി ഒമ്പതുപേര്‍ അറസ്റ്റിലായി. ഒരു കേസില്‍ പ്രതികളെ പിടികിട്ടിയില്ല. വെസ്റ്റ് ഡല്‍ഹിയില്‍ നഗ്ലോയി മേഖലയിലെ രണ്ടര … Read more

നെസ്ലെ ലാക്ടോജനില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി

  ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള നെസ്ലെ ലാക്ടോജനില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഗാസിയാബാദ് സ്വദേശിയായ സച്ചിന്‍ ശര്‍മ വാങ്ങിയ പാക്കറ്റുകളിലൊന്നിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. അവശേഷിച്ചിരുന്ന പാക്കറ്റുകള്‍ കസ്റ്റഡിയിലെടുത്തു. സാമ്പിളുകള്‍ പരിശോധനക്കായി ലാബിലേക്കയച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഗാസിയാ ബാദിലെ ഒരു കടയില്‍ നിന്നാണ് സച്ചിന്‍ ശര്‍മയും ഭാര്യയും ലാക്ടോജന്‍ പാക്കറ്റുകള്‍ വാങ്ങിയത്. ഇതില്‍ ഒരു പാക്കറ്റ് കുഞ്ഞിനു നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ പാക്കറ്റ് തുറന്നപ്പോഴാണ് ജീവനുള്ള … Read more

അഭയാര്‍ഥികള്‍ക്കു മുന്നില്‍ വീണ്ടും ഹംഗറി വാതിലടച്ചു

  ബുഡാപെസ്റ്റ്: അഭയാര്‍ഥി പ്രവാഹം തടയാന്‍ ഹംഗറി അതിര്‍ത്തി വീണ്ടും അടച്ചു. ഇത്തവണ ക്രൊയേഷ്യ അതിര്‍ത്തിയാണ് അടച്ചത്. കുടിയേറ്റ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വിളിച്ച യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ക്രൊയേഷ്യന്‍ അതിര്‍ത്തിയും അടയ്ക്കുവാന്‍ ഹംഗറി തീരുമാനിച്ചത്. നേരത്തെ സെര്‍ബിയ അര്‍ത്തിയും ഹംഗറി അടച്ചിരുന്നു. ‘ഇത് നല്ല നടപടിയല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഇതല്ലാതെ മറ്റുവഴിയില്ലെന്ന്’ ഹംഗേറിയന്‍ വിദേശകാര്യമന്ത്രി പീറ്റര്‍ സ്വിജാര്‍തോ പറഞ്ഞു. ഓസ്ട്രിയയിലേക്കും ജര്‍മനിയിലേക്കും കടക്കുന്നതിന് അഭയാര്‍ഥികള്‍ ഹംഗറിയിലൂടെയുള്ള മാര്‍ഗമാണ് സ്വീകരിക്കുന്നത്. ക്രൊയേഷ്യന്‍ അതിര്‍ത്തി അടച്ചതോടെ … Read more

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ഒരാള്‍ മരിച്ച നിലയില്‍

  പൂരി: വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വിജയ് ബഹാദൂറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയിലെ ജര്‍സുഗുഡയിലുള്ള റെയില്‍പ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം കുടുംബത്തിനൊപ്പം പൂരി-ജോധ്പൂര്‍ എക്‌സ്പ്രസില്‍ മടങ്ങിയ ബഹാദൂറിനെ കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേസന്വേഷണം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു സാമൂഹ്യപ്രവര്‍ത്തകന്‍ അജയ് ദുബെയും രംഗത്തുവന്നു. -എജ-

വ്യക്തി വിരോധം തീര്‍ക്കാന്‍ അശ്ലീല ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്കെതിരെ പോണ്‍ ഹബ്

ന്യൂയോര്‍ക്ക്: വ്യക്തി വിദ്വേഷം തീര്‍ക്കുന്നതിനോ അവഹേളനത്തിനോവേണ്ടി പോണ്‍ വീഡിയോകള്‍ പ്രമുഖ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ ഇനി കുടുങ്ങും.ഇത്തരം നടപടികളെ പരമാവധി ചെറത്തു തോല്‍പ്പിക്കാനാണ് പ്രമുഖ പോണ്‍ സൈറ്റുകളുടെ തീരുമാനം. ഇതിന്റെ തുടക്കമെന്ന നിലയില്‍ പോണ്‍ഹബ് തങ്ങളുടെ നിയമാവലി പുതുക്കി പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റിന്റെ ഹെല്‍പ്പ് പേജില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഫോമിലൂടെ പരാതികള്‍ നല്‍കാനാവും. പരാതിക്കാരന്റെ ആരോപണം ശരിയെന്ന് പരിശോധിച്ച് തെളിയുന്ന സാഹചര്യത്തില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ പോണ്‍ഹബ് നീക്കം ചെയ്യും. അപ്‌ലോഡ് ചെയ്തയാള്‍ക്ക് എതിരെ സമാന ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ … Read more

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സിബിഐ പ്രത്യേക കോടതി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സിബിഐ പ്രത്യേക കോടതി. മന്‍മോഹന്‍ സിംഗിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മധു കോഡ അറിയിച്ചു. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ സമര്‍പ്പിച്ച ഹര്‍ജിയാണ് ദില്ലി സിബിഐ പ്രത്യേക കോടതി തള്ളിയത്. ജിന്‍ഡാല്‍ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ … Read more

പശുക്കളെ കള്ളക്കടത്ത് നടത്തിയെന്നാരോപിച്ച് ഒരു സംഘം പേര്‍ മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ മരിച്ചു

ഷിംല: പശുക്കളെ കള്ളക്കടത്ത് നടത്തിയെന്നാരോപിച്ച് ഒരു സംഘം പേര്‍ മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ മരിച്ചു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നില്‍ എന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. നൊമാന്‍ എന്നയാളാണ് മരിച്ചത്. പശുക്കളുമായി പോകുകയായിരുന്ന ലോറി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് നോമാനോപ്പം യാത്ര ചെയ്ത സഹോദരന്‍ ഇമ്രാന്‍ സാഗര്‍ പോലീസിനോട് പറഞ്ഞു. അതിനിടെ ലോറിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത നിരോധന നിയമമനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പശുവിറച്ചി … Read more

തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ഖട്ടാര്‍…മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുറത്ത് വിട്ട് മാധ്യമവും

ഛണ്ഡിഗഡ്: ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്‌ലിം മതവിശ്വാസികള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും അദ്ദേഹം വിശദീകരണം നല്‍കി. പ്രസ്താവന വിവാദമായതോടെയാണ് മുഖ്യമന്ത്രി നിലപാട് തിരുത്തി രംഗത്തെത്തിയത്. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. വിദ്വേഷമുണ്ടാക്കുന്ന ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും എല്ലാവരും പരസ്പര ബഹുമാനത്തോടെയാണ് കഴിയുന്നതെന്നും ഖട്ടാര്‍ വ്യക്തമാക്കി. എന്നാല്‍ ഖട്ടാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രം ഇതിന്റെ ഓഡിയോ ടേപ്പ് പുറത്തുവിട്ടു. ഇതില്‍ ഖട്ടാര്‍ … Read more

‘ഭജ്‌രംഗീ ഭായിജാന്‍’ 15 വര്‍ഷത്തിന് ശേഷം ഗീത പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്

  ഡല്‍ഹി: സല്‍മാന്‍ ഖാന്റെ അടുത്തിടെ പുറത്തിറങ്ങിയ ഭജ്‌രംഗീ ഭായീജാന്‍ എന്ന സിനിമയുടെ കഥയുമായി സാമ്യമുള്ളതാണ് ഗീതയുടെ ജീവിതവും. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ഊമയായ പെണ്‍കുട്ടിയെ തിരികെ പാക്കിസ്ഥാനിലെത്തിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം. സിനിമ സൂപ്പര്‍ഹിറ്റായതോടെയാണ് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴിതെറ്റി പാക്കിസ്ഥാനിലെത്തിയ ഊമയും ബധിരയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീതയുടെവിവരവും മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നത്. 15 വര്‍ഷത്തിന് ശേഷം ഗീതയുടെ കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ബിഹാറിലാണ് ഗീതയുടെ ബന്ധുക്കള്‍ കഴിയുന്നത്. പെണ്‍കുട്ടിയെ … Read more