ലിസ്റ്റീരിയ ബാക്റ്റീരിയയുടെ സാന്നിദ്ധ്യം: അയർലണ്ടിലെ ജനകീയ സാലഡ് ലീവ്‌സ് ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കുന്നു
McCormack Family Farms നിർമ്മിക്കുന്ന സാലഡ് ലീവ്സ് പാക്കറ്റുകളിൽ ലിസ്റ്റീരിയ ബാക്റ്റീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിന്നും ഉൽപ്പന്നങ്ങളെ തിരിച്ചു വിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (FSAI). ഈ ബാക്ടീരിയ ഉണ്ടാക്കുന്ന ലിസ്റ്റീരിയോസിസ് പിടിപെട്ടതിനെ തുടർന്ന് ഒരാൾ മരിക്കുകയും തുടർന്ന് ടെസ്‌കോ, സൂപ്പർവാലു, സെൻട്ര തുടങ്ങിയ ജനപ്രിയ സൂപ്പർമാർക്കറ്റുകളിൽ നിന്നും നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നടപടി. കഴിഞ്ഞ ആഴ്ചയിൽ ഇതേ ബാക്റ്റീരിയയെ കണ്ടെത്തിയതിനെ തുടർന്ന് വിവിധ കമ്പനികളുടെ … Read more