അയർലണ്ടിലെ കോർപ്പറേറ്റ് ടാക്സ് വരുമാനം കുതിച്ചുയർന്നു; ജൂൺ മാസത്തിൽ ലഭിച്ചത് 7.4 ബില്യൺ യൂറോ

അയര്‍ലണ്ടില്‍ സര്‍ക്കാരിന് ലഭിക്കുന്ന കോര്‍പ്പറേറ്റ് ടാക്‌സ് ഒരു വര്‍ഷത്തിനിടെ 25% വര്‍ദ്ധിച്ചു. 2024 ജൂണ്‍ മാസത്തെ അപേക്ഷിച്ച് 2025 ജൂണില്‍ കോര്‍പ്പറേറ്റ് ടാക്‌സ് വകയില്‍ സര്‍ക്കാരിന് ലഭിച്ചത് 7.4 ബില്യണ്‍ യൂറോയാണ്. 2025 മെയ് മാസത്തില്‍ ലഭിച്ച ടാക്‌സ് 2024 മെയ് മാസത്തെക്കാള്‍ 30% കുറവായിരുന്നു എന്നയിടത്താണ് ജൂണിലെ ടാക്‌സ് വരുമാനം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയെയാണ് കോര്‍പ്പറേറ്റ് ടാക്‌സ് എന്ന് പറയുന്നത്. അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ പ്രധാന വരുമാന … Read more

ഇയുവിൽ ജീവിതച്ചെലവ് ഏറ്റവുമേറിയ രണ്ടാമത്തെ രാജ്യം അയർലണ്ട്; ഭക്ഷണം, ഇന്ധനം എന്നിവയ്‌ക്കെല്ലാം ഇയു ശരാശരിക്ക് മുകളിൽ വില

യൂറോപ്യന്‍ യൂണിയനില്‍ ജീവിതച്ചെലവ് ഏറ്റവും കൂടിയ രണ്ടാമത്തെ രാജ്യമായി അയര്‍ലണ്ട്. ഡെന്മാര്‍ക്ക് മാത്രമാണ് പുതിയ പട്ടികയില്‍ അയര്‍ലണ്ടിന് മുന്നിലുള്ളത്. ഇയുവിലെ ശരാശരി ജീവിതച്ചെലവിനെക്കാള്‍ 38% അധികമാണ് അയര്‍ലണ്ടില്‍ എന്നും യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015-ല്‍ 28% അധികമായിരുന്നു ഇത്. ടൊബാക്കോ, ആല്‍ക്കഹോള്‍ എന്നിവയ്ക്ക് ഏറ്റവും ചെലവേറിയ ഇയു രാജ്യം അയര്‍ലണ്ടാണ്. ഇയു ശരാശരിയെക്കാള്‍ 205% ആണ് ഇവയ്ക്ക് ഇവിടെ വില. ഉയര്‍ന്ന നികുതി, ആല്‍ക്കഹോളിന് മിനിമം യൂണിറ്റ് പ്രൈസ് ഏര്‍പ്പെടുത്തിയത് എന്നിവയാണ് ഇതിന് പ്രധാന കാരണം. ആല്‍ക്കഹോള്‍ … Read more

അയർലണ്ടിൽ മോർട്ട്ഗേജ് പലിശനിരക്കുകൾ കുറഞ്ഞു; എന്നാൽ ഉയർന്ന നിരക്കിന്റെ കാര്യത്തിൽ യൂറോസോണിൽ അഞ്ചാം സ്ഥാനത്ത് തുടർന്ന് രാജ്യം

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറഞ്ഞെങ്കിലും ഇപ്പോഴും യൂറോസോണില്‍ ഏറ്റവുമധികം പലിശ നിരക്കുള്ള അഞ്ചാമത്തെ രാജ്യമായി അയര്‍ലണ്ട് തുടരുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെ അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് പലിശയില്‍ ഇളവുണ്ടായെങ്കിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പലിശനിരക്ക് ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഏപ്രിലില്‍ തുടര്‍ച്ചയായി മൂന്നാം മാസമാണ് രാജ്യത്ത് പലിശനിരക്ക് കുറയുന്നത്. മാര്‍ച്ചില്‍ ഇത് 3.77% ആയിരുന്ന പലിശനിരക്ക് ഏപ്രിലില്‍ 3.72% ആയാണ് കുറഞ്ഞത്. ഇതോടെ നിലവില്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറവ് പലിശനിരക്കിലാണ് … Read more

വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് തിരിച്ചടവിൽ മാസം 13 യൂറോ ലാഭം

തുടര്‍ച്ചയായി ഏഴാം തവണയും പലിശനിരക്കുകള്‍ കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം തട്ടിക്കുമെന്നത് മുന്നില്‍ക്കണ്ടാണ് നടപടി. വ്യാപാരപ്രതിസന്ധി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നതായി പറഞ്ഞ ബാങ്ക്, ഭാവിയിലെ പലിശനിരക്കുകള്‍ അപ്പപ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ ബാങ്ക് നിലവിലെ പലിശനിരക്ക് .25% കുറച്ച് 2.25% ആക്കിയതോടെ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കും, പുതുതായി … Read more

യുഎസിന് മേൽ 25% നികുതി ഏർപ്പെടുത്തുന്നതിന് ഇയു അംഗരാജ്യങ്ങളുടെ അംഗീകാരം; യുഎസിനെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യമോ?

യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് മറുപടിയായി യുഎസില്‍ നിന്നുമുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25% നികുതി തിരിച്ചും ഏര്‍പ്പെടുത്താന്‍ ഇയു. ഇയു കമ്മീഷന്‍ തിങ്കളാഴ്ച ഇത് സംബന്ധിച്ച് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ ഇന്ന് ഇയു അംഗരാജ്യങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ യുഎസിന് മേല്‍ ഇയു ഏര്‍പ്പെടുത്തുന്ന ‘പകരച്ചുങ്കം’ 23 ബില്യണ്‍ ഡോളര്‍ (18 ബില്യണ്‍ യൂറോ) വരും. പല ഘട്ടങ്ങളിലായാണ് ഈ നികുതി പ്രാബല്യത്തില്‍ … Read more

ഇയുവിന് മേലുള്ള 20% നികുതി: ഉഭയകക്ഷി ചർച്ചയ്ക്കായി ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് യുഎസിലേയ്ക്ക്

യൂറോപ്യന്‍ യൂണിന് മേല്‍ യുഎസ്എ ഏര്‍പ്പടുത്തിയ 20% ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് യുഎസിലേയ്ക്ക്. വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് ഹൊവാര്‍ഡ് ലുട്‌നിക്കുമായി ഹാരിസ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇയു ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 20% നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ചയാണ് വ്യക്തമാക്കിയത്. ഏപ്രില്‍ 5 മുതല്‍ 10% നികുതി നിലവില്‍ വന്നിട്ടുണ്ട്. ബാക്കി 10% ഏപ്രില്‍ 9 മുതല്‍ നിലവില്‍ … Read more

യുഎസിന്റെ 20% നികുതിനയത്തിൽ മരുന്നുകൾ ഇല്ല; ഐറിഷ് ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് താൽക്കാലിക ആശ്വാസം

യുഎസിന്റെ പുതിയ നികുതി നയത്തില്‍ നിന്നും അയര്‍ലണ്ടിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് താല്‍ക്കാലികാശ്വാസം. അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഏപ്രില്‍ 5 മുതല്‍ 10% നികുതി ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് ബുധനാഴ്ച വ്യക്തമാക്കിയത്. ഏപ്രില്‍ 9 മുതല്‍ മറ്റ് ചില തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ‘പകരത്തിന് പകരമായി’ മറ്റൊരു 10% അധികനികുതി കൂടി ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ നികുതിയില്‍ നിലവില്‍ ഫാര്‍മസ്യൂട്ടിക്കല്‍, സെമികണ്ടക്ടര്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് അയര്‍ലണ്ടിന് ആശ്വാസകരമായിരിക്കുന്നത്. … Read more

പലിശനിരക്ക് വീണ്ടും കുറച്ച് സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് എടുത്തവർക്ക് സന്തോഷവാർത്ത

വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. നിരക്ക് .25% കുറച്ചതോടെ നിലവിലെ നിരക്ക് 2.5% ആയി. ഈ വര്‍ഷം ഇത് രണ്ടാം തവണയും, 2024 ജൂണിന് ശേഷം ഇത് ആറാം തവണയുമാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു നേരത്തെ പലിശനിരക്ക് പടിപടിയായി കൂട്ടിയത്. പലിശനിരക്ക് 2023-ല്‍ റെക്കോര്‍ഡായ 4 ശതമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കും, ഊര്‍ജ്ജത്തിനുമുണ്ടായ അസാമാന്യമായ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യം. പണപ്പെരുപ്പം … Read more

പുതുവർഷത്തിൽ അയർലണ്ടിന്റെ ടാക്സ് വരുമാനം കുതിച്ചുയർന്നു; ആദ്യ 2 മാസങ്ങളിൽ 12% വർദ്ധന

2025-ലെ ആദ്യ രണ്ട് മാസങ്ങളിലായി ടാക്‌സ് ഇനത്തില്‍ ഐറിഷ് സര്‍ക്കാരിന് ലഭിച്ചത് 13.5 ബില്യണ്‍ യൂറോ. 2024-ലെ ആദ്യ രണ്ട് മാസങ്ങളെക്കാള്‍ 12.1% വര്‍ദ്ധനയാണ് ടാക്‌സ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വിധിപ്രകാരം ആപ്പിള്‍ കമ്പനിയില്‍ നിന്നും അയര്‍ലണ്ടിന് ലഭിക്കുന്ന 1.7 ബില്യണ്‍ യൂറോ ഒഴിവാക്കിയുള്ള തുകയാണിത്. ഈ വര്‍ഷം ലഭിച്ച ആകെ ടാക്‌സ് വരുമാനത്തില്‍ 5.7 ബില്യണ്‍ യൂറോ ഇന്‍കം ടാക്‌സ് ഇനത്തിലാണ്. 5.8% ആണ് മുന്‍ വര്‍ഷം ഇതേ കാലയളവിനെ … Read more

രൂപയ്‌ക്കെതിരെ യൂറോയ്ക്ക് സർവകാല റെക്കോർഡ്; വിനിമയനിരക്ക് 94 രൂപ കടന്നു

ഇന്ത്യന്‍ രൂപയ്ക്ക് എതിരെ യൂറോയ്ക്ക് റെക്കോര്‍ഡ് വിനിമയ നേട്ടം. രൂപയുമായുള്ള യൂറോയുടെ വിനിമയനിരക്ക് ഇന്ന് (2025 മാര്‍ച്ച് 6) സര്‍വ്വകാല റെക്കോര്‍ഡായ 94 രൂപ കടന്നു. നിലവില്‍ 1 യൂറോയ്ക്ക് 94.0860 രൂപ എന്നതാണ് വിനിമയനിരക്ക്.