ബജറ്റിന്റെ ഭാഗമായി അയർലൻഡിലെ ആദായ നികുതി പരിധികളിൽ മാറ്റം വരുത്തുമെന്ന് സർക്കാർ

താഴ്ന്ന, ഇടത്തരം വരുമാനമുള്ള തൊഴിലാളികളെ സഹായിക്കുന്നതിനായി ആദായനികുതി പരിധികൾ പരിഷ്കരിക്കുമെന്ന് Public Expenditure മന്ത്രി Michael McGrath.രാജ്യത്ത് ജീവിതച്ചിലവ് ഉയരുന്ന സാഹചര്യം നിലനിൽക്കെ നിലവിലെ ആദായനികുതി പരിധികൾ നിലനിർത്തുന്നത് സാധരണക്കാരായ തൊഴിലാളികൾക്ക് കൂടുതൽ സമ്മർദ്ദം നൽകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരിധികൾ പുനർനിശ്ചയിക്കേണ്ട കാര്യങ്ങൾ സജീവമായി ചർച്ച ചെയ്യുന്നുണ്ടെന്നും ഇതിനായുള്ള നടപടികൾ വാർഷിക ബജറ്റിൽ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന സമ്മർ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ്,ബജറ്റിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത നൽകുമെന്ന് മഗ്രാത്ത് പറഞ്ഞു. വർദ്ധിക്കുന്ന … Read more

അയർലന്‍ഡിലെ വിദേശ നിക്ഷേപ വിവരങ്ങൾ ഇനി സർക്കാർ പരിശോധിക്കും, പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വന്നേക്കും

യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ വിവരങ്ങളും കണക്കുകളും ഇനി സർക്കാർ പരിശോധിക്കും, ഇതിനനുവദിക്കുന്ന ഒരു പുതിയ നിയമം സർക്കാർ ഉടൻ പാസാക്കിയേക്കും. രാജ്യത്തിൻറെ നിർണായക സാങ്കേതികവിദ്യകളും, അടിസ്ഥാന സൗകര്യങ്ങൾക്കും ചില നിക്ഷേപങ്ങൾ ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് കണ്ടാണ് സർക്കാർ നീക്കം. ആരോഗ്യം , വൈദ്യുതി ഗ്രിഡ്, മിലിറ്ററി ഇൻഫ്രാസ്ട്രക്ചർ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ നിർണ്ണായക ഇടങ്ങളിലുള്ള സാങ്കേതികവിദ്യകളിലെ നിക്ഷേപം ഉടമസ്ഥാവകാശവും ഇടപാട് മൂല്യ മാനദണ്ഡവും അനുസരിച്ച് ഇനിമുതൽ സ്ക്രീനിംഗിന് വിധേയമാക്കും. നിലവിലെ ഇടപാട് മൂല്യ … Read more

ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികൾക്കായി അടുത്ത ബജറ്റ് വരെ കാത്തിരിക്കണമെന്ന് ജനങ്ങളോട് ഐറിഷ് പ്രധാനമന്ത്രി

വർദ്ധിച്ച ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യം അടുത്ത ബജറ്റ് വരെ കാത്തിരിക്കണമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കാൻ ഒക്ടോബറിലെ ബജറ്റിൽ പാക്കേജുകൾ ഉൾപ്പെടുത്തുമെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. വിലക്കയറ്റത്തെ ചൊല്ലി ഐറിഷ് തെരുവുകളിൽ പ്രതിഷേധങ്ങൾ ഇരമ്പിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ജീവിതച്ചെലവ് കുറക്കാൻ മാസംതോറും നടപടികൾ സ്വീകരിക്കുന്നത് അപ്രായോഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു ധനകാര്യം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള summer economic statement സർക്കാർ ഉടൻ പ്രസിദ്ധീകരിച്ചേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.സോഷ്യൽ … Read more

അ‌ടുത്ത ബജറ്റ് ജീവിതച്ചിലവിലെ വര്‍ദ്ധനവ് മൂലം കഷ്ടതയനുഭവിക്കുന്നവരെ ലക്ഷ്യം വച്ച്: പ്രധാനമന്ത്രി

ജീവിതച്ചിലവിലെ വര്‍ദ്ധനവ് മൂലം ബുദ്ധിമുട്ടിലായ ജനവിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ഒക്ടോബറില്‍ പ്രഖ്യാപിക്കുക എന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ജീവിതച്ചിലവിലെ വര്‍ദ്ധനവ് ജനങ്ങളിലുണ്ടാക്കിയ സമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ദാരിദ്ര്യത്തിന്റെ വക്കിലുള്ളവരെയാണ് ബജറ്റില്‍ സര്‍ക്കാര്‍ പ്രധാനമായും പരിഗണിക്കുകയെന്നും, അതിനായി ഒരു ‘കോസ്റ്റ്-ഓഫ്-ലിവിങ് ബജറ്റ്’ആണ് ഒക്ടോബറില്‍ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം ഇനിയും വര്‍ദ്ധിക്കാതെ തന്നെ ഇത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. വിലക്കയറ്റം സംബന്ധമായ വിഷയത്തില്‍ സര്‍ക്കാര്‍ ശ്രദ്ധകൊടുക്കുന്നില്ലെന്ന ആരോപണങ്ങളെയും കഴിഞ്ഞ … Read more

അയർലൻഡ് സർക്കാരിന്റെ നികുതി വരുമാനത്തിൽ വർദ്ധനവ് , 1.4 ബില്യൺ യൂറോ മിച്ചം

മെയ് മാസത്തിലെ ആദായ നികുതി വരുമാനം വഴി ഖജനാവിൽ 1.4 ബില്യൺ യൂറോ മിച്ചം ഉണ്ടായതായി ഐറിഷ് ധനകാര്യവകുപ്പ് റിപ്പോർട്ട് , കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6 ബില്യൺ യൂറോയുടെ വരുമാന കമ്മിയായിരുന്നു അയർലണ്ടിൽ ഉണ്ടായത്, ഈ കാലയളവിൽ കോവിഡ് നിയന്ത്രണങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നിരുന്നു. വാറ്റ്, കോർപ്പറേറ്റ് നികുതി,ആദായ നികുതി എന്നിവയിലെ വലിയ വർദ്ധനവ് അയർലണ്ടിന്റെ ഈ വർഷത്തെ മൊത്ത നികുതി വരുമാനം 30.1 ബില്യൺ യൂറോയാക്കി ഉയർത്തി, കഴിഞ്ഞ വർഷം ഇതേ … Read more

മോർട്ട്‌ഗേജ് അംഗീകരിക്കുന്നതിൽ വർദ്ധനവെന്ന് പുതിയ കണക്കുകൾ ഒപ്പം സ്വിച്ചിങ്ങിലും വർദ്ധനവ്

അയർലൻഡിൽ മോർട്ട്ഗേജ് അംഗീകരിക്കുന്നതിൽ ഗണ്യമായ വർദ്ധനവെന്ന് കണക്കുകൾ, അതേസമയം മോർട്ട്ഗേജ് സ്വിച്ചിങ്ങിലും വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഫെബ്രുവരിയിൽ മാത്രം , ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള 2,053 മോർട്ട്ഗേജുകൾ ഉൾപ്പെടെ 3,894 മോർട്ട്ഗേജുകൾ രാജ്യത്ത് അംഗീകരിച്ചു. ബാങ്കിംഗ് & പേയ്‌മെന്റ് ഫെഡറേഷൻ അയർലൻഡ് (BPFI ) കണക്കുകൾ പ്രകാരം, അംഗീകരിച്ച മോർട്ട്‌ഗേജുകളുടെ എണ്ണം മുൻമാസത്തെ അപേക്ഷിച്ച് 7.5 ശതമാനവും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.7 ശതമാനവും വർദ്ധിച്ചു.മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൊത്തം മൂല്യം മുൻമാസത്തെ അപേക്ഷിച്ച് … Read more

ഐറിഷ് സമ്പദ്‌വ്യവസ്ഥയിൽ കുതിപ്പ് , 2021ൽ 13.5 ശതമാനം വളർച്ച കൈവരിച്ചതായി കണക്കുകൾ

ഐറിഷ് സമ്പദ്‌വ്യവസ്ഥ 2021ൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ GDP 13.5 ശതമാനവും GNP 11.5 ശതമാനവും വർദ്ധിച്ചു. ആഭ്യന്തര സാമ്പത്തിക പ്രവർത്തനത്തിന്റെ അളവുകോലായ domestic demand 2021-ൽ 6.5 ശതമാനമാണ് വർദ്ധിച്ചത്. സിഎസ്ഒയുടെ പുതിയ കണക്കനുസരിച്ച്, രാജ്യത്ത് സാധനങ്ങളുടെയും സേവനങ്ങളുടെയും വ്യക്തിഗത വാർഷിക ചെലവ് 5.7 ശതമാനം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെട്ട സാമ്പത്തിക മേഖല 21.9 ശതമാനമെന്ന … Read more

അയർലണ്ട് സർക്കാരിന്റെ ടാക്സ് വരുമാനം 10.1 ബില്യൺ യൂറോ, 20% വർധന

ആഭ്യന്തര സാമ്പത്തിക മേഖലയുടെ മുന്നേറ്റത്തിന്റെ ഫലമായി സർക്കാരിന്റെ നികുതി വരുമാനം 20% വർദ്ധിച്ച് 10.1 ബില്യൺ യൂറോയായതായി റിപ്പോർട്ട്. 2022 ഫെബ്രുവരി അവസാനം വരെയുള്ള കണക്കുപ്രകാരം 10.1 ബില്യൺ യൂറോയാണ് നികുതി വരുമാനമായി സർക്കാരിന് ലഭിച്ചിട്ടുള്ളത്, 2021 ൽ ഫെബ്രുവരി വരെയുള്ള വരുമാനത്തേക്കാൾ 20 ശതമാനം കൂടുതലാണിത്. മുൻവർഷത്തെ കണക്കുകളെ അപേക്ഷിച്ച് ആദായനികുതി വരുമാനം17 ശതമാനം വർദ്ധിച്ച് 4.7 ബില്യൺ യൂറോയായിട്ടുണ്ട്. അതേസമയം കോവിഡിനെ തുടർന്ന് സാമ്പത്തികമാദ്യം നേരിട്ട 2020 ,2021 വർഷങ്ങളെ അപേക്ഷിച്ചുള്ള ഈ വർദ്ധനവ് … Read more

ഉക്രെയ്‌ൻ സംഘർഷം യൂറോപ്പിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ ?

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും, ലോകം എങ്ങനെ പ്രതികരിക്കുന്നു എന്നതും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഊർജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം മുതൽ വ്യാപാരത്തെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കും. പണപ്പെരുപ്പം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ? യുദ്ധത്തിന്റെ പിരിമുറുക്കം വർദ്ധിക്കുന്നതും അനിശ്ചിതത്വം തുടരുന്നതും ഇന്ധന-ഭക്ഷ്യ ഉൽപന്നങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകും. റഷ്യ~ ഉക്രൈൻ സംഘർഷത്തിന് മുൻപ് തന്നെ അയർലണ്ട് അടക്കം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പം കുത്തനെ വർധിച്ചിരുന്നു. അതിനാൽ യുദ്ധം കാരണം ഇനിയും ജീവിതചിലവ് വർധിപ്പിച്ചാൽ ജനജീവിതം ദുസ്സഹമാകും. … Read more

അയർലണ്ടിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില കുതിച്ചുയരുന്നു , മാസങ്ങൾക്കുള്ളിൽ 14.4% വർധന

പണപ്പെരുപ്പവുമായി മല്ലിടുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി അയർലണ്ടിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിലയും കുതിച്ചുയരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2021 ഡിസംബർ വരെയുള്ള 12 മാസങ്ങളിൽ രാജ്യത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില 14.4 ശതമാനം ഉയർന്നു. നിലവിലെ വിലവർദ്ധനവ് അയർലണ്ടിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. 2013-ൽ ഏറ്റവും താഴ്ന്ന നിലയിലെത്തിയ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില 8 വർഷം കൊണ്ട് 114 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില … Read more