പുതുതായി നിര്‍മ്മിക്കപ്പെടുന്ന വീടുകള്‍ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു: പരാതിയുമായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍: 2013-ന് ശേഷം നിര്‍മ്മിക്കപ്പെട്ട വീടുകളെ വസ്തുനികുതിയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. ഡബ്ലിന്‍ നഗരസഭക്ക് ഇതിലൂടെ നഷ്ടപ്പെടുന്നത് ദശലക്ഷക്കണക്കിന് യൂറോ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 2013-ല്‍ നടപ്പാക്കിയ നികുതി വിലയിരുത്തല്‍ കമ്മിറ്റിയുടെ പരിധിയില്‍പെടാത്ത വീടുകളെ നികുതിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. അതായത് 2013-നു ശേഷം നിര്‍മ്മിക്കപ്പെട്ട വീടുകള്‍ നികുതിയില്‍ നിന്നും മുക്തമാക്കപ്പെട്ടു. നികുതി കരാറില്‍ വന്നിട്ടുള്ള ഈ പാകപ്പിഴവ് ഉടന്‍ പരിഹരിക്കപ്പെടണമെന്ന് സിറ്റി കൗണ്‍സില്‍ റവന്യു-ഭവന മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. 2019 വരെ നിലവിലുള്ള ഈ നികുതി കരാറിന് ഉടന്‍ … Read more

വിന്റര്‍ സീസണില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു: ജാഗ്രതാ നിര്‍ദേശം നല്‍കി റോഡ് സുരക്ഷാ വകുപ്പ്

    ഡബ്ലിന്‍: ശൈത്യ മാസങ്ങളില്‍ റോഡില്‍ അതീവ സുരക്ഷ പാലിക്കാന്‍ റോഡ് സുരക്ഷാ വകുപ്പിന്റെ നിര്‍ദേശം. കോ-മീത്തില്‍ കാര്‍ സൈക്കിളില്‍ ഇടിച്ച് സീനിയര്‍ സിറ്റിസണ്‍ മരിച്ചത് ഉള്‍പ്പെടെ കഴിഞ്ഞ ആഴ്ചയില്‍ രണ്ട് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെറിയില്‍ ഒരു സ്ത്രീ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് സ്ത്രീ മരണപ്പെടുകയായിരുന്നു. മഞ്ഞു വീഴ്ച ഏറെക്കുറെ ആരംഭിച്ച അയര്‍ലണ്ടില്‍ വിന്റര്‍ സീസണില്‍ നേരത്തെ ഇരുട്ട് വ്യാപിക്കുമെന്നതിനാല്‍ കാല്‍നടയാത്രക്കാരും പ്രേത്യകിച് ശ്രദ്ധ ചെലുത്താന്‍ നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ ലൈറ്റ് കൃത്യമായി … Read more

തൈക്കൂടം ബ്രിഡ്ജിനും ആസ്വാദകര്‍ക്കും നന്ദിയോടെ ടീം വിശ്വാസ് & ഡബിള്‍ ഹോഴ്‌സ്

ഡബ്ലിന്‍: നവംബര്‍ 10, 11, 12 തീയതികളില്‍ അയര്‍ലണ്ടിലെ ദ്രോഗഡ, ഡബ്ലിന്‍, ലിമെറിക് എന്നിവിടങ്ങളില്‍ നടന്ന വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ അയര്‍ലണ്ട് മലയാളികളില്‍ ആസ്വാദനത്തിന്റെ പുത്തനുണര്‍വ് സമ്മാനിച്ചാണ് സമാപിച്ചത്. അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായാണ് 18 പേരടങ്ങുന്ന ഒരു സംഘം പരിപാടികള്‍ അവതരിപ്പിക്കാനെത്തിയത്. അയര്‍ലന്റിലെ ഏറ്റവും മികച്ച കണ്‍സേര്‍ട്ട് ഹാളുകളിലാണ് 3 ദിന പരിപാടികള്‍ അരങ്ങേറിയത് എന്നതും ഏറെ ശ്രദ്ധേയമാണ്. കള്ളപ്രചരണങ്ങളേയും അഭ്യൂഹങ്ങളേയും തികച്ചും അവഗണിച്ചാണ് അയര്‍ലണ്ട് മലയാളികള്‍ ഇന്നേവരെ കാണാത്ത സംഗീത … Read more

ആന്റിബിയോട്ടിക്‌സിനെ സൂക്ഷിച്ചോളൂ: ഡോകര്‍മാരുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: ശൈത്യകാലത്തിന്റെ വരവ് അയര്‍ലന്‍ഡില്‍ രോഗത്തിന്റെ കടന്നുവരവ് കൂടിയാണ്. രാജ്യത്ത് ആന്റിബയോട്ടിക്സുകള്‍ ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മാസവും വിന്റര്‍ സീസണ്‍ തന്നെയാണ്. പ്രതിരോധ മരുന്നുകളുടെ സ്ഥിരമായ ഉപയോഗം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. നിരന്തരമായ ഉപയോഗത്തിലൂടെ ആന്തരാവയവങ്ങള്‍ക്ക് ക്ഷയം ഉണ്ടാകുമെന്നും വിദഗ്ദ്ധര്‍ അറിയിപ്പ് നല്‍കുന്നു. സാധാരണ ജലദോഷത്തിന് പോലും പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനം അയര്‍ലന്‍ഡിനാണ്. ജി.പിമാരുടെ കുറുപ്പടികള്‍ ഇല്ലാതെ ഓണ്‍ലൈന്‍ വഴി പ്രതിരോധ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ് … Read more

മൈന്‍ഡ് ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഡബ്ലിന്‍: ഡിസംബര്‍ 3 ഞായറാഴ്ച്ച ബാല്‍ഡോയല്‍ വച്ച് നടത്തപെടുന്ന മൈന്‍ഡിന്റെ ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു . മെന്‍സ് ഡബിള്‍!സ് , മിക്‌സഡ് ഡബിള്‍!സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തപ്പെടും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫി കളും സമ്മാനിക്കും. കഴിഞ്ഞ വര്ഷം അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ല്‍ പരം ടീമുകള്‍ മത്സരിച്ചിരുന്നു. അയര്‍ലണ്ടിലെ ബാഡ്മിന്റണ്‍ സംഘടനയായ ബാഡ്മിന്റണ്‍ അയര്‍ലണ്ടിന്റെ സഹകരണത്തോടെയായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത് . ഒളിമ്പിക്‌സ്, ഇന്റര്‍നാഷണല്‍ താരങ്ങളായിരുന്നു സമ്മാനങ്ങള്‍ വിതരണം … Read more

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ആചരിച്ചു.

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ,ലൂക്കന്‍ ഹെര്‍മിറ്റേജ് മെഡിക്കല്‍ സെന്റര്‍ ചാപ്ലയിന്‍ ഫാ.ടോമി പാറടി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കപ്പെട്ടു. ഫാ.ടോമി പാറടി വചന സന്ദേശം നല്‍കി. ഓരോ മാസങ്ങളിലും മരിച്ചവരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടു തിരികള്‍ അള്‍ത്താരയിലും കൂടാതെ അന്‍പത്തി ഒന്ന് തിരികള്‍ കാഴ്ചയായുംസമര്‍പ്പിച്ചു. അന്‍പത്തി ഒന്ന് കുടുംബങ്ങള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ഇടവക … Read more

അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് സഹായം നല്‍കാന്‍ അയര്‍ലണ്ടില്‍ ഹെലികോപ്റ്റര്‍ ആംബുലന്‍സ് തയ്യാര്‍

  ഡബ്ലിന്‍ : ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനസജ്ജമായ എയര്‍ ആംബുലന്‍സ് സംവിധാനം അയര്‍ലണ്ടില്‍ തയ്യാറായിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ മണിക്കൂറുകള്‍ക്കകം ശസ്ത്രക്രിയകള്‍ക്ക് തയ്യാറെടുക്കേണ്ട രോഗികളെ സഹായിക്കാനാണ് ഈ ആകാശ ആംബുലന്‍സിന് HSE തുടക്കമിട്ടത്. 2012 ന് ശേഷം വിദേശ രാജ്യങ്ങളില്‍ ഹൃദയ, കരള്‍മാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്ന ഐറിഷ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓരോ ആഴ്ചയിലും രണ്ടും മൂന്നും രോഗികള്‍ വീതം വിദേശത്ത് ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നുണ്ട്. അവയവ മാറ്റ ശസ്ത്രക്രിയ കൂടുതല്‍ നടക്കുന്നതുമാകട്ടെ തൊട്ടടുത്ത രാജ്യമായ ഇംഗ്ലണ്ടിലും. … Read more

ജനിതക മാറ്റം വരുത്തിയ ഭക്ഷണങ്ങള്‍ ജീവന് തന്നെ ഭീഷണി: സര്‍വേ ഫലം പുറത്ത്

ഡബ്ലിന്‍: സയന്‍സില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ഐറിഷുകാര്‍ പക്ഷെ ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളെയും സ്വീകരിക്കുവാന്‍ തയ്യാറല്ല. രാജ്യത്തെ സയന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ഫൗണ്ടേഷന്‍ അയര്‍ലന്‍ഡ് നടത്തിയ ശാസ്ത്ര സര്‍വേ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. മനുഷ്യജീവിതത്തില്‍ ശാസ്ത്ര പുരോഗതി അങ്ങേയറ്റം അനുകൂല സ്വാധീനം ചെലുത്തുന്നതിനെ 80 ശതമാനം ഐറിഷുകാരും പിന്താങ്ങുന്നു. ഭൂമിയില്‍ ചൂടേറുന്നതും, കാലാവസ്ഥാ മാറ്റവും അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കാന്‍ 90 ശതമാനം ഐറിഷുകാരും വിമുഖത കാണിക്കുന്നതായി സര്‍വേഫലം വെളിപ്പെടുത്തുന്നു. … Read more

ധ്രുവകാറ്റുകള്‍ അയര്‍ലണ്ടില്‍ ശൈത്യം കടുപ്പിക്കുന്നു: താപനില മൈനസ് 3 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ താപനില ഗണ്യമായി കുറഞ്ഞ് മൈനസ് ഡിഗ്രിയിലെത്തി. ആര്‍ട്ടിക് മേഖലയില്‍ നിന്നും വീശുന്ന കാറ്റുകള്‍ അയര്‍ലണ്ടിലെ രാത്രികാല താപനില കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 2 ഡിഗ്രിയില്‍ എത്തിച്ചിരുന്നു. പകല്‍ സമയം രാജ്യത്ത് 7 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലാണ് താപനില. കഴിഞ്ഞ 2 ദിവസം ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള പര്‍വ്വതമേഖലകളില്‍ മഞ്ഞുവീഴ്ച രൂക്ഷമായിരുന്നു. ഞായറാഴ്ച വരെ രാത്രികാല താപനില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് മൈനസ് 3 ഡിഗ്രിയാണ്. രാജ്യത്തിന്റെ തെക്ക് നിന്നും വടക്കോട്ട് പോകുമ്പോള്‍ താപനിലയില്‍ വന്‍ … Read more

ലിമെറിക്കിനെ ഇളക്കി മറിച്ച് തൈക്കൂടം ബ്രിഡ്ജ്

  തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ അയര്‍ലണ്ടിലെ കലാശക്കൊട്ട് ലീമെറിക്കിലെ നിറഞ്ഞസദസില്‍ കാണികളില്‍ ആവേശം വിതറി പെയ്തിറങ്ങി. അയര്‍ലന്റിലെ ഏറ്റവും മികച്ച കണ്‍സേര്‍ട്ട് ഹാളായ ലീമെറിക്ക് യൂണിവേഴ്സിറ്റി ഹാളില്‍ ഇന്നലെ നടന്ന അവസാന പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും ഷോയുടെ മികവിനെക്കുറിച്ചെ പറയാനുണ്ടായിരുന്നുള്ളു. അയര്‍ലണ്ട് മലയാളികള്‍ ഇന്നേവരെ കാണാത്ത സംഗീത സായാഹ്നത്തിനാണ് ലീമെറിക്ക് സാക്ഷ്യം വഹിച്ചത്. ലീമെറിക്കിലെ നൂറുകണക്കിന് ആസ്വാദകര്‍ക്ക് മറക്കാനാവാത്ത വിധത്തില്‍ മലയാളിയുടെ മനസ്സില്‍ നിന്നൊരിക്കലും മായാത്ത ഗാനമാലിക ഒഴുകിയെത്തിയപ്പോള്‍ ആരാധകവൃന്ദം ആഹ്ലാദപൂര്‍വമതേറ്റ് പാടി,നൃത്ത ചുവടുകള്‍ … Read more