ലിമെറിക്കിനെ ഇളക്കി മറിച്ച് തൈക്കൂടം ബ്രിഡ്ജ്

 

തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ അയര്‍ലണ്ടിലെ കലാശക്കൊട്ട് ലീമെറിക്കിലെ നിറഞ്ഞസദസില്‍ കാണികളില്‍ ആവേശം വിതറി പെയ്തിറങ്ങി. അയര്‍ലന്റിലെ ഏറ്റവും മികച്ച കണ്‍സേര്‍ട്ട് ഹാളായ ലീമെറിക്ക് യൂണിവേഴ്സിറ്റി ഹാളില്‍ ഇന്നലെ നടന്ന അവസാന പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും ഷോയുടെ മികവിനെക്കുറിച്ചെ പറയാനുണ്ടായിരുന്നുള്ളു. അയര്‍ലണ്ട് മലയാളികള്‍ ഇന്നേവരെ കാണാത്ത സംഗീത സായാഹ്നത്തിനാണ് ലീമെറിക്ക് സാക്ഷ്യം വഹിച്ചത്.

ലീമെറിക്കിലെ നൂറുകണക്കിന് ആസ്വാദകര്‍ക്ക് മറക്കാനാവാത്ത വിധത്തില്‍ മലയാളിയുടെ മനസ്സില്‍ നിന്നൊരിക്കലും മായാത്ത ഗാനമാലിക ഒഴുകിയെത്തിയപ്പോള്‍ ആരാധകവൃന്ദം ആഹ്ലാദപൂര്‍വമതേറ്റ് പാടി,നൃത്ത ചുവടുകള്‍ വെച്ച്, കേരളം എക്കാലവും കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കലാകാരന്മാര്‍ക്കൊപ്പം അണിനിരന്നു. പ്രവാസിയുടെ മനസ്സുകളെ എന്നും ത്രസിപ്പിക്കുന്ന,ഗൃഹാതുരത്വം ഉണര്‍ത്തുന്ന അപൂര്‍വഗാനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ സദസ് ഒന്നടങ്കം കരഘോഷത്തോടെയും,ആര്‍പ്പുവിളികളോടെയും പ്രോത്സാഹനം നല്‍കി.

കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ്,തുടങ്ങിയ കൗണ്ടികളില്‍ നിന്നുമുള്ള കലാപ്രേമികള്‍ അടക്കമുള്ളവര്‍ ലീമെറിക്കിലെത്തിച്ചേര്‍ന്നിരുന്നു. ദ്രോഗഡയിലും, ഡബ്ലിനിലും, നിറഞ്ഞ സദസുകളെ ആഹ്ളാദ ലഹരിയിലാഴ്ത്തിയതിനുശേഷമാണ് തൈക്കുടം ബ്രിഡ്ജ് ലീമെറിക്കിലെത്തിച്ചേര്‍ന്നത്. വിശ്വാസ് ഫുഡ്സ്, ഡബിള്‍ ഹോഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടിലെത്തിച്ചേര്‍ന്നത്.

 

 

Share this news

Leave a Reply

%d bloggers like this: