ലുവാസ് ഗ്രീന്‍ ലൈന്‍ വിപുലീകരിക്കുന്നു; പുതുതായി എട്ട് ട്രാമുകള്‍ കൂട്ടിച്ചേര്‍ക്കുന്നു

  ലുവാസ് ഗ്രീന്‍ ലൈനിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഷെയിന്‍ റോസ് 89 മില്യണ്‍ യൂറോ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആരംഭിക്കുന്ന അറ്റകുറ്റപണിയില്‍ ലുവാസില്‍ എട്ട് ട്രാമുകളും കൂട്ടിച്ചേര്‍ക്കപ്പെടും. നിലവിലുള്ള 26 ഗ്രീന്‍ ലൈന്‍ ട്രാമുകളുടെ ദൂരപരിധി 12 മീറ്റര്‍ കൂടി നീട്ടും. സാന്‍ഡിഫോര്‍ഡിലെ നിലവിലുള്ള ലുവാസ് ഡിപ്പോയില്‍ കൂടുതല്‍ ട്രാമുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന വിധത്തില്‍ വിപുലീകരിക്കും. നീളമുള്ള ട്രാമുകളെ ഉള്‍ക്കൊള്ളിക്കാന്‍ നിലവിലുള്ള ലുവാസ് പ്ലാറ്റ്‌ഫോമുകളും വിപുലപ്പെടുത്തണം. Dundrum, Stillorgan, Leopardstown തുടങ്ങി സെന്റ് സ്‌റീഫന്‍ … Read more

ബസ് ഐറാന്‍ പണിമുടക്കിന് ഒരുങ്ങുന്നു

റെയില്‍വേ സമരം ഒത്തു തീരുന്നതിനു പിന്നാലെ സമര രംഗത്തേക്ക് ചുവട് വെച്ച് ബസ് ഐറാന്‍ ജീവനക്കാര്‍. ജീവനക്കാരുടെ ഡ്യൂട്ടി സമയത്തില്‍ NTA ചില മാറ്റങ്ങള്‍ വരുത്തിയത് ബസ് ജീവനക്കാരെ പ്രകോപിതരാക്കി. ജോലി സമയം കൂടുന്നതിനനുസരിച്ച് ശമ്പള വര്‍ധനവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു ഷിഫ്റ്റില്‍ തുടര്‍ച്ചയായി 13 മണിക്കൂറോളം ജോലി ചെയ്യേണ്ടി വരുന്നത് ലേബര്‍ നിയമത്തിന് എതിരാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബസ് ഐറാന്റെ ചില റൂട്ടുകള്‍ പ്രൈവറ്റ് ബസുകള്‍ക്ക് മാറ്റി നല്‍കിയ NTA നടപടിയും ബസ് ഐറാന്‍ ജീവനക്കാരെ … Read more

ഡബ്ലിന്‍ 130 തൊഴിവസരങ്ങള്‍ സൃഷ്ടിച്ച് സോഫ്റ്റ്റ്വെയര്‍ കമ്പനിയായ കാസിയ

  അയര്‍ലണ്ടില്‍ നിക്ഷേപ സാധ്യതകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് സോഫ്റ്റ് വെയര്‍ കമ്പനിയായ കാസിയ അയര്‍ലന്‍ഡില്‍ 130 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു 20 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഐടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് നല്‍കുന്ന കമ്പനിയാണ് കാസിയ. ഡബ്ലിനിലെ ഓഫീസില്‍ നിലവില്‍ 30 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഗ്ലോബല്‍ സോഫ്റ്റ് വെയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് കാസിയ. ഐര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ യൂണിവേഴ്‌സിറ്റികളും ടെക്‌നോളജി സ്ഥാപനങ്ങളുമായും സഹകരിച്ചുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് കമ്പനി … Read more

മദ്യപിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആജീവനാന്ത വിലക്ക്; നിയമം ഉടന്‍ പാസാക്കുമെന്ന് ഗതാഗത മന്ത്രി

  നിശ്ചിത പരിധിയില്‍ കൂടുതല്‍ മദ്യം ആകത്താക്കി വാഹമോടിക്കുന്നവരെ വരുതിയിലാക്കാന്‍ പുതിയ ഡ്രൈവിങ് ബില്ലിന് നിര്‍ദ്ദേശം,. പിടിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് എന്നന്നേക്കുമായി നിരോധിക്കുന്ന നിയമമാണ് വരാനിരിക്കുന്നത്. ഡെയിലില്‍ സ്വാതന്ത്ര പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടന്ന് നിയമം പ്രാബല്യത്തില്‍ വരുത്തുമെന്ന് ഗതാഗത മന്ത്രി ഷെയിന്‍ റോസ് വ്യക്തമാക്കി. ഡ്രൈവര്‍മാരില്‍ മദ്യപാനം കണ്ടുപിടിക്കാന്‍ നടത്തുന്ന പരിശോധനയില്‍ 100 ml രക്തത്തില്‍ 50 mg യില്‍ കൂടുതല്‍ മദ്യത്തിന്റെ അളവ് കണ്ടുപിടിക്കപെടുന്നവര്‍ക്കാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഡ്രൈവിങിനിടയില്‍ പിടിക്കപെട്ടവര്‍ക്ക് പെനാല്‍റ്റി പോയിന്റുകളാണ് നേരത്തെ … Read more

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ട് വിമാനം: വിദേശ കാര്യ മന്ത്രി ഇടപെടുന്നു

അയര്‍ലന്റിലെ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസകരമായ ഇന്ത്യ-അയര്‍ലണ്ട് വിമാന റൂട്ടിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഐറിഷ് വിദേശകാര്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഇതോടെ അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ നടപടി ക്രമങ്ങള്‍ ത്വരിത ഗതിയിലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇരു രാജ്യങ്ങളിലേയ്ക്കും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുമെന്ന് 2015ല്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതുകൂടാതെ അയര്‍ലണ്ടില്‍ എയര്‍ ഇന്ത്യ ഹബ്ബിനെകുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ നിന്ന് ഏഷ്യ പസഫിക് രാജ്യങ്ങളിലേക്കുള്ള … Read more

ബിജു നിഷ ദമ്പതികള്‍ക്ക് കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

  കോര്‍ക്ക്: അയര്‍ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയായിലെ സിഡ്‌നിലേക്ക് പ്രവാസ ജീവിതം മാറ്റുന്ന ബിജു നിഷ ദമ്പതികള്‍ക്ക് കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ യാത്രയയപ്പ് നല്‍കി. നവംബര്‍ മാസം 7 തീയതി ബിജുവും കുടുംബവും കോര്‍ക്കില്‍ നിന്നും സിഡ്‌നിയിലേക്ക് യാത്രതിരിച്ചു. കോര്‍ക്ക് പ്രവാസി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും സര്‍വ്വോപരി ഒരു നല്ല കലാകാരനും കൂടിയായിരുന്നു. എല്ലാം വര്‍ഷവും ഓണാഘോഷത്തോടനുബന്ധിച്ചു മാവേലിയായി അരങ്ങത്തെത്തുന്നത് ബിജുവായിരുന്നു, കൂടാതെ ആസോസിയേഷന്റെ ആരംഭകാലം കാലം മുതല്‍ തന്നെ എക്‌സിക്യൂട്ടീവ് മെമ്പര്‍ അയി … Read more

ശരവണന്‍ സ്വര്‍ണ്ണമണി അനുസ്മരണം നവംബര്‍ 18 ന്

ഡബ്ലിന്‍ :ശരവണന്‍ സ്വര്‍ണമണിയുടെ 41 മത് ചരമദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും നവംബര്‍ 18 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ 7.30 വരെ പമേഴ്‌സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുകയാണ്.ഏവരുടേയും സാന്നിധ്യം സാദരം പ്രതീക്ഷിക്കുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു. വിവരങ്ങള്‍ക്ക് : മുരളീധരന്‍ :0879572090 വിനോദ് പിള്ള :0871320706 ബിനോയ് കുടിയിരിക്കല്‍ :0899565636  

ഡബ്ലിന്‍ മേയര്‍ തെരഞ്ഞെടുപ്പ് നേരിട്ട്: മലയാളികള്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്കും പ്രതീക്ഷിക്കാന്‍ ഏറെ

ഡബ്ലിന്‍: ഡബ്ലിന്‍ മേയറെ നേരിട്ട് തെരഞ്ഞെടുക്കുന്ന നിയമം ആഴ്ചകള്‍ക്കുള്ളില്‍ പാസ്സാക്കിയേക്കും. ഫൈന്‍ ഗെയില്‍ ഈ തെരഞ്ഞെടുപ്പിനെ പൂര്‍ണമായും പിന്തുണക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓരോ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മേയര്‍-തെരഞ്ഞെടുപ്പ് നടത്തും. മേയറുടെ അധികാര പരിധി വര്‍ധിപ്പിച്ച് എക്‌സിക്യൂട്ടീവ് അധികാരം കൈമാറും. പ്രധാന അധികാരങ്ങള്‍ കൈവരുന്നതോടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ മേയര്‍ക്ക് അധികാരം ഉണ്ടാകും. ഭവന പ്രതിസന്ധി മുതല്‍ കുടിയേറ്റ പ്രശ്‌നങ്ങള്‍ വരെ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡബ്ലിനില്‍ പഠനത്തിനും,ജോലിക്കുമായ് വന്നെത്തുന്ന നൂറ് കണക്കിന് മലയാളികള്‍ക്ക് താമസ സൗകര്യം … Read more

പ്രമേഹ രോഗികളില്‍ ഡിമെന്‍ഷ്യ സാധ്യത 90 ശതമാനം

ഡബ്ലിന്‍: പ്രമേഹ രോഗികള്‍ക്ക് മറവി രോഗം എന്ന് അറിയപ്പെടുന്ന ഡിമെന്‍ഷ്യ ബാധിക്കാന്‍ സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍. പ്രമേഹ രോഗികളില്‍ 35 ശതമാനം പേരും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കവെ ഐറിഷ് ഡിമെന്‍ഷ്യ വിദഗ്ദ്ധയായ ഡോക്ടര്‍ കാതറിന്‍ ഡോളന്‍ രണ്ട് രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു. ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുക, ആശയക്കുഴപ്പം ഉണ്ടാവുക തുടങ്ങിയവ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. അയര്‍ലണ്ടില്‍ 45 ശതമാനം പ്രമേഹരോഗികളിലും ഡിമെന്‍ഷ്യ കണ്ടുവരുന്നുണ്ട്. പ്രമേഹത്തെ തടയുന്നതിലൂടെ … Read more

ഭവന പ്രതിസന്ധിയെക്കുറിച്ച് വിരുദ്ധ പ്രസ്താവന നടത്തിയ വരേദ്കറിനെതിരെ പ്രതിഷേധം പുകയുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയില്‍ വരേദ്കറിന്റെ പ്രസ്താവന വിവാദത്തില്‍. അന്താരാഷ്ട്രത്തലത്തിലുള്ള ഭവന പ്രതിസന്ധിയുടെ താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലണ്ടിലെ ഭവന രഹിത പ്രശ്‌നങ്ങള്‍ നിസാരമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുന്നു. രാജ്യത്ത് 8500-ല്‍ പരം ആളുകള്‍ ഭവന രഹിതരായി തുടരുമ്പോള്‍ പ്രധാനമന്ത്രി നടത്തിയ വിരുദ്ധ അഭിപ്രായത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 3000 കുട്ടികളടക്കം തെരുവുകളിലും എമര്‍ജന്‍സി അക്കോമഡേഷനുകളിലും ഓരോ ദിവസവും തള്ളിനീക്കുന്നതിന്റെ ബുദ്ധിമുട്ട് നേരിട്ട് മാനിസിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്ന് ഹൗസിങ് സംഘടനങ്ങള്‍ ആവശ്യപ്പെട്ടു. യൂറോപ്പില്‍ ഭവന പ്രതിസന്ധി ഏറ്റവും കൂടുതല്‍ … Read more