പ്ലാസ്റ്റിക് കപ്പുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

ഡബ്ലിന്‍: പ്ലാസ്റ്റിക് കോഫീ കപ്പുകള്‍ക്ക് നികുതി ചുമത്താന്‍ നിര്‍ദ്ദേശം. വരും മാസങ്ങളില്‍ തന്നെ നിയമം പ്രാബല്യത്തില്‍ വന്നേക്കും. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നികുതി ചുമത്തിയ മാതൃകയില്‍ പ്ലാസ്റ്റിക് കപ്പുകള്‍ക്കും നികുതി ഈടാക്കുമെന്ന് പരിസ്ഥിതി മന്ത്രി ഡെന്നീസ് നോട്ടന്‍ വ്യക്തമാക്കി. പുനരുപയോഗിക്കാന്‍ കഴിയുന്ന കപ്പുകള്‍, ബാഗുകള്‍ എന്നിവയ്ക്ക് പ്രചാരം നല്‍കുന്നതിന്റെ ഭാഗമാണ് പുതിയ പരിഷ്‌കാരം. അയര്‍ലണ്ടില്‍ ദിനംപ്രതി 20,00,000 -ല്‍ കൂടുതല്‍ പ്ലാസ്റ്റിക്-ടീ, കോഫീ കപ്പുകള്‍ വലിച്ചെറിയപ്പെടുന്നതായാണ് കണക്കുകള്‍. പരിസ്ഥിതി മലിനീകരണം തടയുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി … Read more

മന്ത്രിസഭയില്‍ സ്ത്രീ വിരുദ്ധ നിലപാട്: പൊട്ടിത്തെറിച്ച് വിദ്യാഭ്യാസ മന്ത്രി

ഡബ്ലിന്‍: ദെയിലില്‍ സംഭവിക്കുന്നത് ലിംഗ അസമത്വമാണെന്ന് ഉപവിദ്യാഭ്യാസ മന്ത്രി മേരി മിഷേല്‍. കഴിഞ്ഞ ദിവസം മന്ത്രി സഭ പിരിഞ്ഞതിന് ശേഷം ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി സ്ത്രീകള്‍ നേരിടുന്ന അസമത്വത്തെക്കുറിച്ച് പ്രസ്താവിച്ചത്. ദെയിലില്‍ സ്ത്രീവിരുദ്ധ നിലപാട് വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ലിയോവരേദ്കറിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി മേരി മിഷേല്‍. മന്ത്രിസഭയില്‍ ചര്‍ച്ചകളിലും ചോദ്യോത്തര വേളകളിലും സ്ത്രീ പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കാത്ത നിലപാടിനെ ശക്തമായ ഭാഷയില്‍ മന്ത്രി പ്രതികരണം നടത്തി. സ്ത്രീകള്‍ക്ക് ചോദ്യം ചോദിക്കാനും ഉത്തരം നല്‍കാനുമുള്ള അവസരങ്ങള്‍ നല്‍കാതെ … Read more

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റെയില്‍വേ സമരം ഇന്ന് രണ്ടാം ഘട്ടത്തിലേക്ക്

  നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്റെ റെയില്‍വേ പണിമുടക്ക് ഇന്ന് വീണ്ടും പുനരാരംഭിക്കും. ഓരോ ആഴ്ച ഇടവിട്ട് നടത്തുന്ന സമരം ഡിസംബര്‍ വരെ തുടര്‍ച്ചയായി നടക്കുമെന്ന് NBRU വ്യക്തമാക്കി. റെയില്‍വേയും റെയില്‍ യൂണിയനുകളും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂണിയന്‍ ഭീക്ഷണി മുഴക്കി. സംഭവത്തില്‍ ഇടപെട്ട ലേബര്‍ കമ്മീഷന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചെങ്കിലും ജീവനക്കാര്‍ ആവശ്യപ്പെടുന്ന ശമ്പള നിരക്ക് നല്‍കാന്‍ തയ്യാറല്ലെന്ന് റെയില്‍വേ അറിയിക്കുകയായിരുന്നു. ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് നിക്ഷ്പക്ഷമായ … Read more

പതിനായിരത്തോളം ഐറിഷ് കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കി കാനഡ

ഡബ്ലിന്‍: ഐറിഷ് കുടിയേറ്റക്കാരെ സതോഷിപ്പിക്കുന്ന വാര്‍ത്തയുമായി കാനഡ. കാനഡയിലെ ഐറിഷ് പൗരന്മാര്‍ക്ക് 10,700 വര്‍ക്കിംഗ് പെര്‍മിറ്റുകളാണ് കാനഡ നല്‍കിയിരിക്കുന്നത്. വര്‍ക്കിങ് ഹോളിഡേ പെര്‍മിറ്റുകള്‍, യെങ് പ്രൊഫഷണല്‍ പെര്‍മിറ്റുകള്‍, ഇന്റര്‍നാഷണല്‍ കോ-ഓപ് പെര്‍മിറ്റുകള്‍ എന്നിവയാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്. ഐറിഷ് കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഈ വടക്കന്‍ അമേരിക്കന്‍ രാജ്യം ഐറിഷുകാരുടെ ഇഷ്ട കുടിയേറ്റ രാജ്യങ്ങളില്‍ ഒന്നാണ്. 2011 മുതല്‍ 30,000 ഐറിഷുകാരന്‍ കാനഡയില്‍ ഉണ്ടായിരുന്നത്. 2014-നു ശേഷം കൂടുതല്‍ കുടിയേറ്റക്കാര്‍ കാനഡയില്‍ എത്തിയിട്ടുണ്ടെന്ന് കനേഡിയന്‍ ഇമൈഗ്രെഷന്‍ വിഭാഗം … Read more

ഹാലോവീന്‍ മറവില്‍ മാലിന്യ നിക്ഷേപം തകൃതിയായി നടന്നു.

ഡബ്ലിന്‍: ഡബ്ലിനില്‍ ഹാലോവീന്‍ ദിനത്തിന്റെ മറവില്‍ വന്‍ തോതില്‍ മാലിന്യ നിക്ഷേപം നടന്നതായി പരാതി. നിക്ഷേപിക്കപെട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മാസം അവസാനം വരെ സമയം വേണ്ടി വരുമെന്ന് സിറ്റി കൗണ്‍സിലിന്റെ സ്വീപ്പിങ് തൊഴിലാളികള്‍ പറയുന്നു. ഹാലോവിന്റെ ഭാഗമായി മാത്രമുണ്ടായ മാലിന്യമാണ് ഇതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. താലയിലെ റോഡരികില്‍ നിന്നും നീക്കം ചെയ്യേണ്ടി വരുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങളാണ്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ അടുക്കള മാലിന്യം വരെ ഈ മാലിന്യ നിക്ഷേപ കൂമ്പാരത്തിലുണ്ട്. ഹാലോവീന്‍ … Read more

തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി ഒന്നാം തീയതി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിനമാണെന്ന് സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസ് അറിയിച്ചു. ജനുവരി 20 വരെ അപേക്ഷ നല്‍കുന്നവര്‍ക്ക് 30 യൂറോ രെജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കും. ജനുവരി 20 നു ശേഷമുള്ള അപേക്ഷകര്‍ക്ക് 45 യൂറോ നല്‍കേണ്ടി വരുമെന്ന് സി.എ.ഓ മുന്നറിയിപ്പ് നല്‍കി. കോഴ്‌സ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇനി മറ്റൊരു അവസരം ഉണ്ടാകില്ലെന്ന് അപേക്ഷാ കേന്ദ്രം വ്യക്തമാക്കി. അപേക്ഷകര്‍ അവസാന ദിനം വരെ കാത്തിരിക്കാതെ … Read more

ഡബ്ലിന്‍ മേയറെ തിരഞ്ഞെടുക്കാന്‍ ഡബ്‌ളിനിലെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന ബില്‍ ഉടന്‍

ഡബ്ലിന്‍: ഡബ്ലിന്‍ മേയറെ നേരിട്ട് ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ബില്‍ ഉടന്‍ പാസായെക്കും. ബില്ലിനെ പിന്താങ്ങുമെന്ന് ഫിയനഫോള്‍, ലേബര്‍, ഗ്രീന്‍ പാര്‍ട്ടികള്‍ അറിയിച്ചു. നിലവില്‍ ഡബ്ലിനില്‍ കൗണ്‍സിലര്‍മാരാണ് ഡബ്ലിന്‍ മേയറെ തിരഞ്ഞെടുക്കുന്നത്. ഡബ്ലിന്‍ സിറ്റി, സൗത്ത് ഡബ്ലിന്‍, ഫിന്‍ഗാല്‍, ഡൗണ്‍ ലോഗയ്ര്‍, റാത്ത് ഡൗണ്‍ കൗണ്ടികള്‍ തിരഞ്ഞെടുക്കുന്ന കൗണ്‍സിലര്‍മാര്‍ അവരുടെ ചെയര്‍ പേഴ്‌സണെ തിരഞ്ഞെടുക്കുകയും ചെയര്‍ പേഴ്‌സണെ ഡബ്ലിന്‍ മേയര്‍ ആയി അലങ്കരിക്കുകയുമാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്തമായി ഡബ്ലിന്‍ നഗരത്തിലെ ജനങ്ങള്‍ നേരിട്ട് ജനങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയാണ് … Read more

മലയാളി ബാലന്റെ നൊമ്പരം ഏറ്റു വാങ്ങാന്‍ അയര്‍ലണ്ടിലെ മാധ്യമങ്ങളും

ക്രിസ്മസ് ആകാന്‍ ഇനിയും ഒരു മാസം കഴിയണം. എന്നാല്‍ എന്നാല്‍ ജേക്കബ് തോംസണ്‍ എന്ന 9 വയസുകാരനും അവന്റെ വീട്ടുകാര്‍ക്കും വീട്ടില്‍ ഇപ്പോഴാണ് ക്രിസ്മസ്. എന്തെന്നാല്‍ ജേക്കബ് ക്രിസ്മസ് വരെ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി കഴിഞ്ഞു. ശരീരത്തിലെ നാഡീ കോശങ്ങളെ ബാധിക്കുന്ന കാന്‍സറാണ് ജേക്കബിന്. കാന്‍സര്‍ അതിന്റെ എല്ലാപരിധിയും ലംഘിച്ച് അവസാന സ്റ്റേജില്‍ എത്തിനില്‍ക്കുന്നു. ഇതോടെ അവന് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ജേക്കബിന്റെ വാര്‍ത്ത ഐറിഷ് മാധ്യമങ്ങളും ഏറ്റെടുത്ത് … Read more

പുകവലി ഉപേക്ഷിക്കൂ… അവധി ആഘോഷിക്കൂ; ഐറിഷ് കമ്പനികള്‍ക്കും പരീക്ഷിക്കാം ഈ ജാപ്പനീസ് ബുദ്ധി

  പുകവലി ഉപേക്ഷിച്ചാല്‍ ആറ് അധിക അവധി പ്രഖ്യാപിച്ച് ജാപ്പനീസ് കമ്പനി ആരോഗ്യത്തിന് ഹാനികരമായ പുകവലി ഉപേക്ഷിച്ചാല്‍ ആറ് അധിക അവധിയാണ് ഒരു കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. പുകവലി കുറയ്ക്കുന്നതിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് ജാപ്പനീസ് കമ്പനി.പുകയില ഉപയോഗിക്കാത്ത ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ ആറ് അധിക അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിയാല ഇന്‍കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ് കമ്പനി. പുകവലിക്കുന്നതിനായി ഒരു വിഭാഗം സിഗരറ്റ് ബ്രേക്ക് എടുക്കുന്നതിനെതിരെ മറ്റ് ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പുകവലിക്കാത്തവര്‍ക്ക് അധിക അവധി … Read more

ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റ് വിസ അനുവദിക്കാന്‍ ഒരുങ്ങി കാനഡ

  കാനഡയിലേയ്ക്ക് നീങ്ങാന്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത. ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ വിതരണം ചെയ്യാനാണ് കനേഡിയന്‍ ഇമിഗ്രെഷന്റെ സര്‍വീസിന്റെ തീരുമാനം. 2018ല്‍ കുടിയേറ്റക്കാരുടെ ആകെ എണ്ണം 300,000ത്തില്‍ നിന്നും 310,000 ആക്കുന്നതിനും അതിനടുത്ത വര്‍ഷം 330,000, 2020ല്‍ 340,000 എന്നിങ്ങനെ ഉയര്‍ത്താനുമാണ് തീരുമാനം. 18 നും 35 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. കാനഡയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര കോ-ഓപ്ട് വിസകളും അനുവദിച്ചിട്ടുണ്ട്. … Read more