അയര്‍ലണ്ടിലെ മോട്ടോര്‍സൈക്കിള്‍ അപകടങ്ങള്‍ ഗുരുതരമായ പ്രശ്‌നം: റോഡ് സുരക്ഷാ വകുപ്പ്

ഡബ്ലിന്‍: മോട്ടോര്‍സൈക്കിള്‍ സവാരിക്കാര്‍ റോഡ് അപകടങ്ങളില്‍പെടുന്ന സംഭവങ്ങള്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരികയാണ് ഐറിഷ് റോഡ് സുരക്ഷാ വകുപ്പ്.. റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ കൂട്ടത്തിലും ഇത്തരക്കാര്‍ തന്നെയാണ് മുന്‍പന്തിയില്‍. മോട്ടോര്‍സൈക്കിളിസ്റ്റ് റൈഡര്‍ ബിഹേവിയര്‍ 2017 -ലെ റിപ്പോര്‍ട്ട് പ്രകാരം മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹങ്ങളാണ്. അമിത വേഗത മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരിലും മോട്ടോര്‍ ബൈക്കുകള്‍ തന്നെയാണ് കൂടുതലെന്ന് റോഡ് സുരക്ഷാ അതോറിറ്റി വ്യക്തമാക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ … Read more

പെന്‍ഷന്‍ ലഭിക്കുന്നതിലും അയര്‍ലണ്ടില്‍ സ്ത്രീ-പുരുഷ അസമത്വം വ്യാപകമെന്ന് പരാതി

ഡബ്ലിന്‍: പെന്‍ഷന്‍ ലഭിക്കുന്നതില്‍ സ്ത്രീ-പുരുഷ അസമത്വം അവസാനിപ്പിക്കണമെന്ന് സിറ്റിസണ്‍ അസംബ്ലിയില്‍ ആവശ്യമുയര്‍ന്നിരിക്കുകയാണ്. സ്ത്രീയും പുരുഷനും പെന്‍ഷന്‍ വാങ്ങുന്നതില്‍ 37 ശതമാനത്തോളം വ്യത്യാസമുണ്ടെന്ന് ഐറിഷ് ഹ്യുമന്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വളിറ്റി ചീഫ് കമ്മീഷ്ണര്‍ ഇമിലി ലോഗന്‍ ആരോപിച്ചു. കുഞ്ഞുങ്ങള്‍ ജനിച്ച ശേഷം അവരെ പരിചരിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും അനുസരിച്ച് സ്ത്രീകള്‍ക്ക് ജോലിയില്‍ നിന്നും പുറത്തു പോകേണ്ട സ്ഥിതി വിശേഷം ഉണ്ടാകുന്നതാണ് പെന്‍ഷന്‍ കാലത്തെ അസമത്വമായി മാറുന്നത്. കുറഞ്ഞ വേതനമുള്ള ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും വാര്‍ധക്യത്തില്‍ കുറഞ്ഞ പെന്‍ഷന്‍ ആണ് ലഭിക്കുന്നത്. … Read more

രോഗികളുടെ കാത്തിരിപ്പ് എന്ന് അവസാനിക്കും? ഉത്തരം നല്‍കാതെ എച്ച്.എസ്.ഇ

ഡബ്ലിന്‍: ഓരോ മാസത്തേയും കണക്കെടുപ്പുകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍പ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ മാസം രാജ്യത്ത് 677 ,500 പേര്‍ കാത്തിരുപ്പ് പട്ടികയിലെത്തി. മേയ് മാസം അവസാനിച്ചപ്പോള്‍ 672 ,000 ആയിരുന്ന കാത്തിരുപ്പ് രോഗികള്‍ 5500 എണ്ണമായി വര്‍ദ്ധിച്ചിരിക്കുകയായിരുന്നു. ഗ്യാസ്ട്രോ ഇന്‍ഡസ്റ്റിനാല്‍ വിഭാഗത്തില്‍പെട്ട രോഗികള്‍ മാത്രമാണ് കാത്തിരുപ്പ് പട്ടികയില്‍ കുറവ് രേഖപ്പെടുത്തിയത്. നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേഴ്സ് ഫണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വെയ്റ്റിങ് ലിസ്റ്റ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രിയികളിലെ തിരക്ക് മൂലം സ്വകാര്യ … Read more

വരുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ സ്ത്രീ പ്രാധാന്യം കൊണ്ടുവരും: ലിയോ വരേദ്കര്‍

ഡബ്ലിന്‍: പ്രാദേശിക തെരഞ്ഞെടുപ്പില്‍ ശക്തമായ സ്ത്രീ പ്രാധാന്യം ഉറപ്പാക്കാനൊരുങ്ങി മന്ത്രി ലിയോ വരേദ്കര്‍. സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിന് 56 ,000 യൂറോ ചെലവിടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അടുത്ത തിരഞ്ഞെടുപ്പിന് ഫൈന്‍ ഗെയ്ല്‍ 20 സ്ത്രീകളെയെങ്കിലും ഡയലില്‍ എത്തിക്കുമെന്ന് വരേദ്കര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ തീരുമാനത്തെ രാജ്യത്തെ പ്രധാന വനിതാ സംഘടനകള്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിച്ച് സ്ത്രീ-പുരുഷ സമത്വം ശക്തമാക്കേണ്ടത് ആധുനിക അയര്‍ലണ്ടിന്റെ പ്രധാന ആവശ്യമായ മാറി കഴിഞ്ഞു. വരേദ്കറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ സുപ്രധാന … Read more

ഐറിഷ് സേനയുടെ ദേശീയ ഓര്‍മ്മപുതുക്കല്‍ ദിന ചടങ്ങുകള്‍ ഇന്ന് ഡബ്ലിനില്‍

സൈനികര്‍ക്കായുള്ള ദേശീയ ഓര്‍മ്മപുതുക്കല്‍ ദിനാചരണത്തിന് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്, പ്രധാനമന്ത്രി ലിയോ വാരേദ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും. കില്‍മെയിന്‍ഹാമിലെ റോയല്‍ ഹോസ്പിറ്റലിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്ക്, സ്ലിഗോ, കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലും ഓര്‍മ്മപുതുക്കല്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ സൈനിക സേവനം അനുഷ്ടിച്ചവരുടെ ഓര്‍മ്മപുതുക്കലുകളും ഉണ്ടാകും. യുദ്ധങ്ങളില്‍ മരിച്ച സൈനികര്‍ക്കും ഐക്യരാഷ്ട്ര രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഐറിഷ് പൗരന്മാരെയും ഇന്ന് ആദരിക്കും. ഐറിഷ് പ്രസിഡന്റ്, പ്രധാനമന്ത്രി, ജുഡീഷ്യറി, കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്, നയതന്ത്രജ്ഞര്‍ … Read more

അയര്‍ലണ്ടിലെ കാര്‍ ഉടമകളുടെ ഇന്‍ഷുറന്‍സ് ബില്ലുകളില്‍ 350 യൂറോ വര്‍ധനവ്

ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പ്രീമിയം നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് അയര്‍ലണ്ടിലെ കാര്‍ ഉടമകള്‍ക്ക് ഇരുട്ടടിയാകുന്നു. നിരക്ക് ഉയരുന്നതോടെ കാര്‍ ഉടമകള്‍ വര്‍ഷം 350 യൂറോ വരെ അധികമായി അടക്കേണ്ടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ പ്രീമിയം നിരക്കില്‍ പ്രതിവര്‍ഷം 700 മില്യണ്‍ യൂറോവരെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭിക്കുന്നത്. ഏതായാലും നിരക്കില്‍ ഉണ്ടായ കനത്ത വര്‍ദ്ധനവ് കാര്‍ ഉടമകളെ പ്രതിസന്ധിയിലാക്കും. പുതിയ നിയമപരിഷ്‌കാരം അനുസരിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഉപഭോക്താക്കള്‍ ഇപ്പോഴുള്ള 65 ശതമാനം പരിരക്ഷ 100ശതമാനത്തിലേക്കാണ് ഭേദഗതി വരുത്തുന്നത്. രാജ്യത്ത് … Read more

ഡബ്ലിന്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ഭാവിയില്‍ അത്യാധുനിക രീതിയിലുള്ള ബിസിനസ്സ് കേന്ദ്രമായി മാറും

ഡബ്ലിന്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ അയര്‍ലന്‍ഡിലെ അടുത്ത തലമുറയിലെ മികച്ച വ്യാപാര കേന്ദ്രമാകാനുള്ള ഒരുക്കത്തിലാണ്. ടെര്‍മിനല്‍ 2 നെ ബന്ധപ്പെടുത്തി ദേശീയ, അന്തര്‍ദേശീയ ബിസിനസ്സ് വിപ്ലവത്തിനായിരിക്കും വരും നാളുകളില്‍ നാം സാക്ഷിയാവുക. ബിസിനസും സോഷ്യല്‍ സൗകര്യങ്ങളും കൂട്ടിയിണക്കി തനതായ ഒരു വളര്‍ച്ചയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇടം പിടിച്ചിരുന്നു. ഇവിടുത്തെ വിമാനത്താവള സുരക്ഷ, വെയിറ്റിങ് ഏരിയ, ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റ്, തുടങ്ങിയ … Read more

അയര്‍ലണ്ടിലെ തിരഞ്ഞെടുപ്പ് മണ്ഡങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിച്ചു; മണ്ഡലങ്ങളുടെ എണ്ണം 40 ല്‍ നിന്ന് 39 തായി കുറഞ്ഞു

അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അയര്‍ലണ്ടിലെ നിയോജകമണ്ഡലങ്ങളില്‍ അതിര്‍ത്തി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. രണ്ടാഴ്ച മുന്‍പാണ് നിയോജകമണ്ഡല കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സെന്‍സസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരവധി മാറ്റങ്ങളുണ്ടായി. ടിഡി മാരുടെ എണ്ണം 158 ല്‍ നിന്ന് 160 ആക്കുന്നതിനു പുറമേ നിരവധി മാറ്റങ്ങള്‍ക്ക്ഇത് കാരണമാകും. ടിഡിമാരുടെ എണ്ണം വര്‍ധിക്കുന്നത് നിയോജക മണ്ഡലങ്ങളുടെ എണ്ണം 40 ല്‍ നിന്ന് 39 ആയി കുറച്ചുകൊണ്ടാണ്. ചില മണ്ഡലങ്ങളില്‍ ഒരു സീറ്റ് കൂടുതല്‍ നേടുകയോ അല്ലെങ്കില്‍ ഒരു സീറ്റ് നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. … Read more

നിറസന്ധ്യ 2017 ന്റെ ഭാഗമാവാന്‍ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭയും ദ്രോഗഡയില്‍ എത്തുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ദ്രോഗഡയില്‍ സെപ്തംബര്‍ 22 ന് അവതരിപ്പിക്കപ്പെടുന്ന ‘നിറസന്ധ്യ 2017 പരിപാടിയില്‍ പങ്കെടുക്കാന്‍ സുപ്രസിദ്ധ നടിയും നര്‍ത്തകിയും ഗായികയുമായ കൃഷ്ണപ്രഭയും എത്തുന്നു.ലോകമെമ്പാടുമുള്ള സ്റ്റേജുകളില്‍ മികവ് തെളിയിച്ചിട്ടുള്ള കൃഷ്ണപ്രഭ ഇതാദ്യമായാണ് അയര്‍ലണ്ടില്‍ എത്തുന്നത്.കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി കൊണ്ടാണ് ‘നിറസന്ധ്യ 2017 ‘ അയര്‍ലണ്ടില്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ 22 ന് വൈകിട്ട് 6 മണിക്ക് ദ്രോഗഡ ബാര്‍ബിക്കേന്‍ സെന്ററിലാണ് പ്രോഗ്രാം. സിനിമാതാരവും,സംവിധായകനുമായ നിയാസ് നേതൃത്വം നല്‍കുന്ന ടീം ഹാസ്യവും ,സംഗീതവും,നൃത്താഭിനയങ്ങളും ചേര്‍ത്തിണക്കിയാണ് കലാവിരുന്നൊരുക്കുന്നത്. കലാഭവന്‍ നിയാസ്(മറിമായം ഫെയിം) കലാഭവന്‍ … Read more

ഡബ്ലിനില്‍ 1 ബില്യണ്‍ യൂറോയുടെ വൈദ്യുത യൂണിറ്റും ഡേറ്റ സെന്ററും തുടങ്ങാന്‍ പദ്ധതിയിട്ട് ആമസോണ്‍

ഇന്റര്‍നെറ്റ് ഭീമന്മാരായ ആമസോണ്‍ അയര്‍ലണ്ടില്‍ തങ്ങളുടെ പ്രവത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡബ്ലിനില്‍ പുതിയ വൈദ്യുത ട്രേഡിംഗ് യൂണിറ്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കൂടാതെ തലസ്ഥാനത്ത് 1 ബില്ല്യന്‍ യൂറോ ചിലവഴിച്ച് ഡേറ്റാ സെന്റര്‍ കോംപ്ലക്‌സ് പണിയാനും പദ്ധതിയുണ്ട്. ആമസോണ്‍ എനര്‍ജി ഇയൊറൈപ്പ് എന്ന പേരില്‍ ആരംഭിക്കുന്ന ആമസോണ്‍ വെബ് സര്‍വീസ് യൂണിറ്റ് ഏത് തരത്തിലുള്ള വൈദ്യുതോര്‍ജ്ജം വഹിക്കുമെന്നത് വ്യക്തമല്ല. എന്നാല്‍ ആമസോണ്‍ ഡാറ്റ സെന്ററുകളുടെ വൈദ്യുത ഉപഭോഗം വലിയ തോതില്‍ ഈ യൂണിറ്റുമായി ബന്ധപ്പെട്ടായിരിക്കും അയര്‍ലണ്ടില്‍ വരാന്‍ പോകുന്ന … Read more