അയര്‍ലണ്ടിലെ ഗ്രാമീണമേഖലയില്‍ 50 ശതമാനത്തോളം ജി.പി മാര്‍ റിട്ടയര്‍മെന്റിലേക്ക്; ഗ്രാമീണ ജീവിതം താളം തെറ്റുന്നു

ഡബ്ലിന്‍: രാജ്യത്തെ ഗ്രാമീണ മേഖലയില്‍ 50 ശതമാനത്തോളം ജി.പി മാര്‍ റിട്ടയര്‍മെന്റിലേക്ക് പോകുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ ഐറിഷ് ഗ്രാമങ്ങള്‍ പ്രതിസന്ധിയിലാകും. ലിട്രിമില്‍ 60 ശതമാനം പേര്‍ റിട്ടയര്‍മെന്റിനൊരുങ്ങുമ്പോള്‍ 40 ശതമാനം പേര്‍ കില്‍കേനി ലോങ്ങ് ഫോര്‍ഡ് കൗണ്ടികളില്‍ സര്‍വീസില്‍ നിന്നും വിരമിക്കും. മായോ, ഗാല്‍വേ, കില്‍ഡെയര്‍, ലീമെറിക്, മീത്ത്, മൊനാഗന്‍, റോസ് കോമണ്‍, വെസ്റ്റ് മീറ്റ് എന്നീ കൗണ്ടികളിലും ആരോഗ്യ രംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 67 വയസാണ് ജി.പി മാരുടെ … Read more

Daily Delight IFC കലാസന്ധ്യ സീസണ്‍ 3 ; ജി വേണുഗോപാല്‍, അഖില ആനന്ദ്, സാബു തിരുവല്ല എന്നിവര്‍ പങ്കെടുക്കും

പിന്നണി ഗായകന്‍ ജി വേണുഗോപാല്‍, അഖില ആനന്ദ് & സാബു തിരുവല്ല ഇന്ത്യന്‍ ഫാമിലി ക്‌ളബ്ബ് കലാസന്ധ്യ സീസണ്‍ മൂന്നില്‍ (Sponsored by Daily Delight) പങ്കെടുക്കാന്‍ ഡബ്ലിനില്‍ എത്തുന്നു. ഇന്ത്യന്‍ ഫാമിലി ക്‌ളബ് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഈ വര്ഷം നവംബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3.00 pm മുതല്‍ ഫിബബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒരുക്കുന്ന കലാസന്ധ്യ സീസണ്‍ മൂന്നില്‍ (Sponsored by Daily Delight) പിന്നണി ഗായകരായ ജി. വേണുഗോപാല്‍, അഖില ആനന്ദ്, അനുകരണ കലയിലെ … Read more

അയര്‍ലണ്ടിലെ ഗാര്‍ഹിക പീഡന നിയമം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്യമായ സംരക്ഷണം ഉറപ്പ് വരുത്തുന്നില്ല: സെയ്ഫ് അയര്‍ലന്‍ഡ്

ഡബ്ലിന്‍: നിലവിലെ ഗാര്‍ഹിക പീഡന നിയമത്തില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ആവശ്യമായ പരിരക്ഷ നല്‍കുന്നില്ലെന്ന് സെയ്ഫ് അയര്‍ലന്‍ഡ്. ഗാര്‍ഹിക പീഡന കേസുകള്‍ വെറും ലൈംഗീക ആക്രമണങ്ങള്‍ ആയോ മാനസിക പീഡനമായി മാത്രമോ മാറുകയാണെന്നും സെയ്ഫ് അയര്‍ലന്‍ഡ് വ്യക്തമാക്കുന്നു. പീഡനം നടത്തുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ നടപടികളും അത്ര ഗൗരവമുള്ളതല്ല. രാജ്യത്തെ ഗ്രാമീണ മേഖലയിലും മറ്റ് ഒറ്റപ്പെട്ട സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പുറത്തു പറയാന്‍ കഴിയാത്ത വിധമുള്ള ഭീഷണി മൂലം നിയമത്തിനു മുന്നില്‍ കുറ്റക്കാരെ എത്തിക്കാനും കഴിയുന്നില്ല. ആദ്യം കേസ് നല്‍കുകയും പിന്നീട് … Read more

മൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെസിസി ചാമ്പ്യന്മാരായി

ഡബ്ലിന്‍: ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം മൈന്‍ഡ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെസിസി ചാമ്പ്യന്മാരായി. അയര്‍ലന്‍ഡിലെ പ്രമുഖരായ 10 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്‌ളോണ്‍മേല്‍നെയാണ് ഫൈനലില്‍ കെ.സി.സി. പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് ബാറ്റ്മാന്‍ ബെനിന്റെ കുടുംബാംഗങ്ങള്‍ എവര്‍ റോളിംഗ് ട്രോഫിയും 301 യൂറോയുടെ കാഷ് പ്രൈസും സമ്മാനിച്ചു. റണ്ണേഴ്‌സപ്പായ ക്‌ളോന്മേലിന് 201 യൂറോ കാഷ്‌പ്രൈസും ട്രോഫിയും മൈന്‍ഡ് പ്രസിഡണ്ട് സമ്മാനിച്ചു. ഫൈനലിലെ കേമനായി കെ.സി.സി യുടെ അഖില്‍ അര്ഹനായി. ഫൈനലിലെ അഖിലിന്റെ മികച്ച ബാറ്റിംഗാണ് കെ.സി.സി യുടെ … Read more

വയോധികര്‍ക്ക് ലഭിക്കേണ്ട ഹോം കെയര്‍ പദ്ധതിക്ക് വേണ്ടി കാത്തിരിക്കുന്നത് 4600 പേര്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ഹോം കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ കാത്തിരിക്കുന്നത് 4600 പേര്‍. കാത്തിരുപ്പ് ഒഴിവാക്കാന്‍ പദ്ധതിയെ വിപുലീകരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് അതിനായുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ദേശീയ അടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി പ്രകാരം രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനവിഭാഗമായ സീനിയര്‍ സിറ്റിസന്‍സിന് ഫലപ്രദമായി ഈ പദ്ധതി ഉപയോഗത്തില്‍ വരുത്താന്‍ കഴിയാത്തതിന് കാരണം പദ്ധതിക്ക് ആവശ്യമായ ഫണ്ടിങ് ലഭ്യമല്ല എന്നതു മാത്രമാണ്. സംരക്ഷണം ലഭിക്കുന്നവരുടെ വരുമാനത്തിന് ആനുപാതികമായി പദ്ധതി ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് … Read more

കേന്ദ്രീകൃത പെന്‍ഷന്‍ സമ്പ്രദായം അനിവാര്യം: സിറ്റിസണ്‍ അസംബ്ലി

റിട്ടയര്‍മെന്റ് പ്രായം തൊഴില്‍ ദാതാവ് തന്നെ നിശ്ചയിക്കുന്നതിനെതിരെ വോട്ടു ചെയ്തു സിറ്റിസണ്‍ അസംബ്ലി. 86 ശതമാനം അംഗങ്ങള്‍ സിറ്റിസണ്‍ അസംബ്ലിയില്‍ ഈ വാദത്തെ അനുകൂലിച്ചു. 65 വയസ്സില്‍ റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് 66 നു ശേഷമാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തി. സ്റ്റേറ്റ് പെന്ഷന് പുറമെ എല്ലാ തരത്തിലുള്ള തൊഴിലാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ പെന്‍ഷന്‍ സംവിധാനം ആവശ്യമാണ്. നിലവിലെ സമ്പ്രദായത്തില്‍ സ്ത്രീ, പുരുഷ തുല്യത ഇല്ലെന്ന വാദം സജീവമായ ചര്‍ച്ചകള്‍ക്ക് … Read more

ഐറിഷ് മാധ്യമ കമ്പനികളെ തളര്‍ത്തികൊണ്ട് ബ്രക്സിറ്റ് നയങ്ങള്‍

ഡബ്ലിന്‍: ബ്രക്സിറ്റ് നയങ്ങള്‍ ഐറിഷ് മാധ്യമ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിനോടനുബന്ധിച്ച് മാര്‍ക്കറ്റിങ് അഡ്വര്‍ടെയ്സിങ്ങ് രംഗവും തളച്ച നേരിടുമെന്നാണ് വിലയിരുത്തല്‍. യൂണിയനില്‍ അംഗമായിരുന്ന സമയത്ത് നിരവധി ഐറിഷ് മീഡിയ കമ്പനികള്‍ ബ്രിട്ടനില്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ ബ്രക്സിറ്റ് നിലവില്‍ വന്നതോടെ യു.കെ യിലെ സകല നിയമങ്ങളിലും മാറ്റം വരികയായിരുന്നു. ഇതോടെ ഐറിഷ് കമ്പനികള്‍ സ്വരാജ്യത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തി മടങ്ങേണ്ടി വന്നു. അതുപോലെ അയര്‍ലന്‍ഡ് ആസ്ഥാനമായ ബ്രോഡ്കാസ്റ്റിങ് കമ്പനികള്‍ക്ക് യു.കെ യില്‍ സംപ്രേക്ഷണ ലൈസന്‍സ് ലഭിക്കുന്നതിനും വിലക്ക് … Read more

അയര്‍ലണ്ടില്‍ മക്കളെ പഠിപ്പിച്ച് കടക്കെണിയില്‍പെടുന്ന രക്ഷിതാക്കള്‍ വര്‍ധിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിദ്യാഭാസ ചെലവ് രക്ഷിതാക്കള്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രൈമറി, സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന ചെലവിന് വേണ്ടി പല രക്ഷിതാക്കളും വായ്പ വാങ്ങി കടക്കെണിയിലായി മാറുകയാണ്. പ്രൈമറിതല വിദ്യാഭ്യാസം രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ 80 ശതമാനം പണച്ചെലവ് വരുമ്പോള്‍ സെക്കണ്ടറി തലത്തില്‍ അത് അപ്രതീക്ഷിതമായി 28 ശതമാനത്തോളം കൂടുതലാണ്. സൂറിച്ച് ലൈഫ് നടത്തിയ സര്‍വേയില്‍ രക്ഷിതാക്കള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ തലത്തില്‍ നിക്ഷേപം നടത്തിയാല്‍ ഈ … Read more

ഡബ്ലിനില്‍ സംഘടിപ്പിച്ച അയര്‍ലണ്ടിന്റെ ഓര്‍മ്മപുതുക്കല്‍ ദിനം അവിസ്മരണീയമായി

രാജ്യത്തിനുവേണ്ടി ധീരമരണം സ്വീകരിച്ച നൂറുകണക്കിന് സൈനികരുടെ സ്മരണര്‍ത്ഥം മൗന പ്രാര്‍ത്ഥനയോടെയാണ് ഇന്നലെ അയര്‍ലണ്ടിന്റെ ദേശീയ ഓര്‍മ്മപുതുക്കല്‍ ദിനം ഡബ്ലിനിലെ റോയല്‍ കില്‍മെയിന്‍ഹാം ആശുപത്രിയില്‍ ആരംഭിച്ചത്. രാഷ്ട്രപതി മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്, പ്രധാനമന്ത്രി ലിയോ വരദേര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സൈനിക ചടങ്ങ്, സംഗീതം, പ്രാര്‍ഥന എന്നിവയെല്ലാം ചടങ്ങിന് മിഴിവേകി. 1921 ല്‍ ഐറിഷ് യുദ്ധത്തിന്റെ അന്ത്യം കുറിച്ചതിന്റെ ഓര്‍മ്മകളുമായാണ് ഈ ദിനാഘോഷം നടന്നത് . ക്രിസ്ത്യന്‍, കോപ്റ്റിക് ക്രിസ്ത്യന്‍, ജൂത, ഇസ്ലാമിക് മത നേതാക്കന്മാര്‍ പ്രാര്‍ഥനകളും പ്രബോധനങ്ങളും … Read more

ആകാശ ചിറകിലേറി സോണല്‍: കല്പന ചൗള സോളാര്‍ഷിപ്പ് കരസ്ഥമാക്കിയ ആദ്യ ഇന്ത്യക്കാരി

കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കല്പന ചൗളയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന ആദ്യ സ്‌കോളര്‍ഷിപ്പ് പ്രോജക്ട് കരസ്ഥമാക്കി 21കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി. ഇന്ത്യയെ പ്രതിനിധീകരിച്ച മഹാരാഷ്ട്രക്കാരിയായ സോണല്‍ ബാബര്‍വാളിനാണ് അയര്‍ലന്റിലെ ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഹുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ യാത്രികയും, ഭൂമിയിലെത്തുന്നതിന് സെക്കന്റുകള്‍ക്കകം പൊട്ടിത്തെറിച്ച കൊളംബിയ സ്‌പേസ് ഷട്ടിലിലെ ബഹിരാകാശ യാത്രികയുമായ കല്പന ചൗളയുടെ പേരില്‍ അയര്‍ലണ്ട് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി സോണലിന് മാത്രം അവകാശപ്പെട്ടതാണ്. മഹാരാഷ്ട്രക്കാരിയായ സോണല്‍ അമരാവതിയിലെ സിപ്നാ കോളേജ് … Read more