അയര്‍ലണ്ടിലെ തിരഞ്ഞെടുപ്പ് മണ്ഡങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിച്ചു; മണ്ഡലങ്ങളുടെ എണ്ണം 40 ല്‍ നിന്ന് 39 തായി കുറഞ്ഞു

അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അയര്‍ലണ്ടിലെ നിയോജകമണ്ഡലങ്ങളില്‍ അതിര്‍ത്തി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. രണ്ടാഴ്ച മുന്‍പാണ് നിയോജകമണ്ഡല കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സെന്‍സസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരവധി മാറ്റങ്ങളുണ്ടായി. ടിഡി മാരുടെ എണ്ണം 158 ല്‍ നിന്ന് 160 ആക്കുന്നതിനു പുറമേ നിരവധി മാറ്റങ്ങള്‍ക്ക്ഇത് കാരണമാകും. ടിഡിമാരുടെ എണ്ണം വര്‍ധിക്കുന്നത് നിയോജക മണ്ഡലങ്ങളുടെ എണ്ണം 40 ല്‍ നിന്ന് 39 ആയി കുറച്ചുകൊണ്ടാണ്. ചില മണ്ഡലങ്ങളില്‍ ഒരു സീറ്റ് കൂടുതല്‍ നേടുകയോ അല്ലെങ്കില്‍ ഒരു സീറ്റ് നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. അതായത് ചില വോട്ടര്‍മാര്‍ കഴിഞ്ഞ തവണ വോട്ട് ചെയ്ത ചെയ്ത ടിഡിമാര്‍ക്കായിരിക്കില്ല ഇത്തവണ വോട്ട് ചെയ്യേണ്ടി വരിക.

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ 39 മണ്ഡലങ്ങള്‍ ഉണ്ടാകും. ഇതില്‍ 13 മണ്ഡലങ്ങളില്‍ അഞ്ച് സീറ്റുകള്‍ വീതമുണ്ട്. 17 ഇടങ്ങളില്‍ 4 സീറ്റുകളും ഒമ്പത് ഇടങ്ങളില്‍ മൂന്ന് സീറ്റും വീതമായിരിക്കും. പുതിയ സീറ്റുകളില്‍ ഒന്ന് ഡബ്ലിന്‍ സെന്‍ട്രലില്‍ ആണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് നാല് ടിഡി മാരായിരിക്കും ഉണ്ടാവുക. ഡെയിലിലെ ടിഡി മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഡോനഹോയാണ്. ഡോനഹോയുടെ മണ്ഡലമായ ഡബ്ലിന്‍ സെന്‍ട്രല്‍ മൂന്ന് സീറ്റുകളില്‍ നിന്നും നാലായി ഉയര്‍ത്തുന്നതിലൂടെ ലെയിന്‍സ്റ്റര്‍ ഹൌസില്‍ അദ്ദേഹത്തിന്റെ ഭാവി കൂടുതല്‍ സുരക്ഷിതമാണ്. പരമ്പരാഗതമായി ഈ സീറ്റുകള്‍ ഫൈന്‍ ഗെയിലിന്റെ ശക്തികേന്ദ്രം ആയിരുന്നില്ല. ഡബ്ലിന്‍ സെന്‍ട്രല്‍ മാറ്റിനിര്‍ത്തിയാല്‍ ഡബ്ലിനിലെ മറ്റ് മണ്ഡലങ്ങളില്‍ ഭൂരിഭാഗവും മാറ്റമില്ലാതെ തുടരും.

കാവന്‍-മോനഗന്‍ എന്നീ മണ്ഡലങ്ങളിലും നാലു സീറ്റുകളില്‍ നിന്ന് അഞ്ച് സീറ്റുകളിലേക്ക് മാറ്റപ്പെടുന്നതോടെ ഡെയിലില്‍ പ്രതിനിധിത്വമുണ്ടാകും. ഡബ്ലിന്‍ റാത്ത് ഡൗണ്‍ (3 സീറ്റ്) ഡണ്‍ ലൊഗോഹയറും (4 സീറ്റ്) തമ്മിലും, ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റ് (3 സീറ്റ്), ഡബ്ലിന്‍ ബേ നോര്‍ത്ത് (5 സീറ്റ്) എന്നിവിടങ്ങളിലും അതിര്‍ത്തികള്‍ പുനര്‍നിശ്ചയിച്ചിട്ടുണ്ട്. മീത്ത് ഈസ്റ്റ് മണ്ഡലം മൂന്ന് സീറ്റുകള്‍ തുടരും. മീത്ത് വെസ്റ്റ്, ലൗത്ത്, ലോങ്ഫോര്‍ഡ്-വെസ്റ്റ് മീത്ത് എന്നിവിടങ്ങളിലേയ്ക്ക് മാറ്റങ്ങളൊന്നും വരുത്തുകയില്ല.

ഡൊനിഗലിന്റെ നിയോജക മണ്ഡലം അഞ്ച് സീറ്ററായി തുടരും. എന്നാല്‍ തെക്കന്‍ ഡൊണോഗലില്‍ ചിലത് സ്ലിഗോ- ലെട്രിമില്‍ വോട്ടു ചെയ്യുന്നതില്‍ തുടരും. റോസ്‌കോമണ്‍-ഗാല്‍വേ, ഗാല്‍വേ ഈസ്റ്റ്, ഗാല്‍വേ വെസ്റ്റ് മണ്ഡലങ്ങളുടെ അതിര്‍ത്തികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ സീറ്റുകളുടെ എണ്ണം പഴയതുപോലെ തുടരും. ഗാല്‍വേ വെസ്റ്റില്‍ നിന്ന് കൂടുതല്‍ ജനസംഖ്യയുള്ള മായോയ്ക്ക് നാലു സീറ്റ് നിയോജകമണ്ഡലമായിരിക്കും. തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ക്ലയര്‍ മാറ്റമില്ലാതെ തുടരും. ടിപ്പററിയില്‍ നിന്നുള്ള കുറച്ച് ജനസംഖ്യയെ ലിമെറിക്ക് സിറ്റി നിയോജകമണ്ഡലത്തിലേക്ക് മാറ്റിയിട്ടുണ്ട്. കില്‍ഡെയര്‍ -സൗത്ത് നാലു സീറ്റുകളായി മാറും. അടുത്ത തിരഞ്ഞെടുപ്പില്‍ ലാവോസ്, ഓഫ്ലൈ എന്നീ മണ്ഡലങ്ങള്‍ ചുരുക്കി ഒന്നാക്കുന്നതോടെ നിലവിലുള്ള 6 ടിഡി സീറ്റുകളില്‍ നിന്ന് ഒരാള്‍ പുറത്താകും.

ഡികെ

Share this news

Leave a Reply

%d bloggers like this: