ക്രോഗ് പാട്രിക് തീര്‍ത്ഥാടനം അഞ്ചാം വര്‍ഷത്തിലേക്ക്

ക്രോഗ് പാട്രിക് തീര്‍ത്ഥാടനം അഞ്ചാം വര്‍ഷത്തിലേക്ക്. അയര്‍ലണ്ടിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ക്രോയ്ഗ് പാട്രിക് മലയിലേക്കു സോഡ്‌സ് മലയാളികള്‍ നടത്തി വരുന്ന തീര്‍ത്ഥാടനം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു . അയര്‍ലണ്ടിന്റെ മധ്യസ്ഥനായ വി . പാട്രിക് നാല്‍പതു ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചെന്നു വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ മലമുകളില്‍ ഏറെ ത്യാഗം സഹിച്ചാണിങ്കിലും കാല് കുത്താന്‍ സാധിക്കുന്നത് വളരെ അനുഗ്രഹപ്രദമാണെന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ മല കയറിയവര്‍ സാക്ഷ്യപ്പെടുത്തുന്നു … എല്ലാ വര്‍ഷവും മല കയറി ഇറങ്ങാറുണ്ടിങ്കിലും … Read more

വാഹനങ്ങളില്‍ 99 സെന്റിന് ഇന്ധനം നിറയ്ക്കാനുള്ള ഓഫര്‍; ഗ്യാസ് സ്റ്റേഷനുകളില്‍ ഗതാഗതക്കുരുക്ക്

ടോപസ് ഇന്ധനവിലയില്‍ പ്രഖ്യാപിച്ച ഓഫര്‍ നേടുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ ഗ്യാസ് സ്‌റേഷനുകളിലേക്ക് തിരിച്ചതോടെ അയര്‍ലന്റിലെ ഗതാഗത സംവിധാനം താറുമാറായി. രാജ്യമെമ്പാടും ഒരു ഡസനോളം സ്റ്റേഷനുകളില്‍ ഒരു പരിമിത കാലയളവില്‍ മാത്രമാണ് കമ്പനി വിലക്കിഴിവ് നല്‍കിയിരിക്കുന്നത്. ഗ്യാസ് സ്റ്റേഷനുകളിലേക്കുള്ള തുറക്ക് വര്‍ധിച്ചതോടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഗാര്‍ഡ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വരെ ഓരോ ദിവസവും രാവിലെ 9 മണി മുതല്‍ 99 മിനിറ്റ് നേരത്തേക്കാണ് ഈ ഓഫറിന് പ്രാബല്യമുള്ളത്. അയര്‍ലന്‍ഡില്‍ ടോപാസിന്റെ 430 ഓളം സര്‍വീസ് സ്റ്റേഷനുകളിലെ ഏറ്റവും പുതിയ … Read more

പുതിയ തീരുമാനങ്ങളുമായി വരേദ്കര്‍ ഫൈന്‍ ഗെയില്‍ നേതൃസ്ഥാനത്ത് ; മന്ത്രിസഭാ രൂപീകരണം അടുത്ത് ആഴ്ച

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട എഗ്രിമെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിനായിരിക്കും തന്റെ ആദ്യ നടപടിയെന്ന് പുതിയ ഫൈന്‍ ഗെയില്‍ നേതാവ് ലിയോ വരേദ്കര്‍ പറഞ്ഞു. നേരത്തെയുള്ള തെരഞ്ഞെടുപ്പിനു യാതൊരു പദ്ധതിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഗര്‍ഭഛിദ്രത്തെക്കുറിച്ച് ജനഹിത പരിശോധനയും നടത്തും. തന്റെ ആദ്യ മന്ത്രിസഭയെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നത് അസാധ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാന്‍ഷ്യന്‍ ഹൗസില്‍ നടന്ന തെരഞ്ഞെടുപ്പിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വാരദ്കര്‍. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മന്ത്രിസഭ രൂപീകരിക്കാനുള്ള തന്റെ പദ്ധതി … Read more

ഒരു കുടിയേറ്റക്കാരന്റെ മകനായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് വരേദ്കര്‍

ഒരു കുടിയേറ്റക്കാരന്റെ മകന് നേതാവാകാന്‍ കഴിയുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ താന്‍ അഭിമാനംകൊള്ളുന്നുവെന്ന് അദ്ദേഹം വൈകാരികമായി തന്റെ വിജയ പ്രസംഗത്തില്‍ പറഞ്ഞു. ഒരു സ്വവര്‍ഗാനുരാഗിയും ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ മകനും ആണെന്നറിഞ്ഞിട്ടും ഈ റിപ്പബ്ലിക്കില്‍ മുന്‍വിധികള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ പിതാവ് 5000 മൈല്‍ അകലെയുള്ള അയര്‍ലന്‍ഡിലെക്ക് ഒരു വസതിക്കായി യാത്ര ചെയ്തതായി എനിക്കറിയാം, എന്നാല്‍ തന്റെ മകന്‍ വളര്‍ന്ന് വലുതായി ആ രാജ്യത്തിന്റെ നേതാവാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. അയര്‍ലണ്ടിലെ അഭിമാനമുള്ള എല്ലാ രക്ഷിതാക്കള്‍ക്കും ഇന്ന് … Read more

അയര്‍ലണ്ടില്‍ ചരിത്രമെഴുതി ലിയോ വരേദ്കര്‍ എന്ന ഇന്ത്യന്‍ വംശജന്‍

അയര്‍ലണ്ടിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി മറിച്ച് ലിയോ വരദ്കറെന്ന ഇന്ത്യന്‍ വംശജന്‍ ഐറിഷ് ജനതയെ ഭരിക്കും. അവസാനഘട്ട വോട്ടെടുപ്പ് ഫലങ്ങളും പുറത്ത് വന്ന് കഴിഞ്ഞപ്പോള്‍ 60 ശതമാനം വോട്ടോട് കൂടെയാണ് ഏകപക്ഷീയമായ വിജയം വരേദ്കര്‍ കൈവരിച്ചത്. വിജയം കൈവരിച്ചതില്‍ താന്‍ വിനയാന്വീതനാകുന്നതായി അദ്ദേഹം പറഞ്ഞു. ഫൈന്‍ ഗെയിലിന്റെ പതിനൊന്നാമത്തെ നേതാവായാണ് വരേദ്കര്‍ തിരഞ്ഞെടുക്കപ്പെട്ടത്. കൂടുതല്‍ ജനാധിപത്യപരവും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതുമായി ഫൈന്‍ ഗെയില്‍ പാര്‍ട്ടിയെ വാര്‍ത്തെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ലിനിലെ മാന്‍ഷ്യന്‍ ഹൌസിലാണ് പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം വരേദ്കര്‍ … Read more

ഫൈന്‍ ഗെയില്‍ നേതാവായി എന്‍ഡാ കെന്നിയുടെ അവസാന കത്ത്

  ഫൈന്‍ ഗെയില്‍ നേതൃസ്ഥാനത്ത് നിന്നുമൊഴിയുന്ന എന്‍ഡാ കെന്നി ജനങ്ങള്‍ക്ക് തന്റെ നന്ദി അവസാന കത്തിലൂടെ അറിയിച്ചു. തനിക്ക് പിന്നാലെ വരുന്നവര്‍ക്ക് മികച്ച പിന്തുണ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, സാമ്പത്തീക പ്രതിസന്ധി ഘട്ടത്തിലും തന്നാല്‍ ആകുന്ന വിധം പരിഹാര നടപടികള്‍ ചെയ്തിട്ടുണ്ടെന്നും ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും കെന്നി കുറിച്ചു. തന്റെ സ്വകാര്യ ജീവിതം മനോഹരമാക്കിയതിന് ഭാര്യ ഫിയോണലയ്ക്കും പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തി. എന്‍ഡാ കെന്നിയുടെ കത്തിന്റെ പൂര്‍ണ്ണ രൂപം : പ്രിയ സുഹൃത്തേ , … Read more

പോളിംഗ് അവസാനിച്ചു; ഇനി ഫലത്തിനായി കാത്തിരിപ്പ്

എന്‍ഡ കെന്നിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള അവസാന വട്ട വോട്ടെടുപ്പുകള്‍ അവസാനിച്ചപ്പോള്‍ ഫൈനല്‍ ഗെയില്‍ ടിഡിമാര്‍, സെനറ്റര്‍മാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി. പാര്‍ട്ടിയുടെ അംഗങ്ങളും കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്ന മൂന്നു ഇലക്ട്രല്‍ കോളേജ് മണ്ഡലങ്ങളില്‍ ഉടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയുടെ പിന്തുണയില്‍ ലിയോ വരേദ്കര്‍ തന്നെ നേതൃത്വമേറ്റെടുക്കുമെന്നാണ് സൂചന. എന്നാല്‍ എതിരാളിയായ സൈമണ്‍ കോവ്നി ഇപ്പോഴും വിജയ പ്രതീക്ഷയില്‍ തന്നെയാണ്. ഫൈന്‍ ഗെയ്ല്‍ കൗണ്‍സിലര്‍മാരും പാര്‍ട്ടി അംഗങ്ങളും നാലുദിവസത്തെ വോട്ടെടുപ്പിന് ശേഷമാണ് ഇന്ന് രാവിലെ … Read more

ചികിത്സ രംഗത്ത് ആയിരക്കണക്കിന് യൂറോയുടെ നികുതി ഇളവുകള്‍ ലഭിക്കാനുള്ള വഴി ഇതാ…

വര്‍ഷം തോറും നികുതി ഇളവ് ഇനത്തില്‍ നേടാന്‍ കഴിയുന്ന ആയിരക്കണക്കിന് യൂറോ ഐറിഷുകാര്‍ വെറുതെ കളയുന്നതായി റിപ്പോര്‍ട്ട്. ദന്ത ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ ചികിത്സ രംഗത്തും ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന നികുതി ഇളവുകളെപ്പറ്റി അധികമാരും ബോധവാന്മാരല്ല എന്നതാണ് സത്യം. യോഗ്യത നേടുന്നവര്‍ക്ക് മെഡിക്കല്‍ ചെലവിന്റെ 20 ശതമാനം തുക തിരികെ ലഭിക്കുന്നതാണ്. മറ്റേതെങ്കിലും വ്യക്തിക്ക് വേണ്ടി നിങ്ങള്‍ ചെലവഴിച്ച തുകയിലും നികുതി ഇളവ് ഉണ്ടായിരിക്കുന്നതാണ്. നികുതി ഇളവ് നല്‍കുന്ന ചികിത്സ സാഹചര്യങ്ങള്‍ HSE വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ കുറിക്കുന്ന ബില്ലുകള്‍, … Read more

നിങ്ങളുടെ ബാങ്ക് അകൗണ്ട് വിവരങ്ങളുള്‍പ്പെടെ ചോര്‍ത്താന്‍ ഇന്റര്‍നെറ്റില്‍ അപകടം പതിയിരിക്കുന്നു

നിങ്ങളുടെ ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ വ്യക്തിപരമായ വിശദാംശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഇ-മെയില്‍ തട്ടിപ്പികള്‍ അയര്‍ലണ്ടില്‍ വ്യാപകമാകുന്നതായി ഗാര്‍ഡയുടെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളെ സൂക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയില്‍ തുറന്നാല്‍ അതില്‍ godaddy.com എന്ന വെബ്സൈറ്റ് ലിങ്ക് കൊടുത്തിട്ടുണ്ടാകും. ഇതില്‍ നിന്നുള്ള പെയ്‌മെന്റ് റിക്വസ്റ്റ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാകും മെയില്‍. ഇത്തരം മെയിലുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരുതരത്തിലുള്ള മറുപടിക്കും മുതിരരുതെന്നാണ് ഗാര്‍ഡ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം മെയിലുകള്‍ക്ക് മറുപടി കൊടുക്കുകയോ അതിലുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ … Read more

ലീവിംഗ് & ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ തുടങ്ങാനിരിക്കുമ്പോള്‍ പരീക്ഷ നടത്തിപ്പിന് അദ്ധ്യാപകരെ കിട്ടാതെ വിദ്യാഭ്യാസ വകുപ്പ്

ലീവിംഗ് & ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പേപ്പറുകളുടെ മൂല്യ നിര്‍ണ്ണയത്തിന് അദ്ധ്യാപകരില്ലാതെ വിദ്യാഭ്യാസ വകുപ്പ് വലയുന്നു. പരീക്ഷകള്‍ക്ക് തുടക്കം കുറിക്കുന്നതിന് ഒരാഴ്ച മാത്രമുള്ളപ്പോഴാണ്, പരീക്ഷാ നടത്തിപ്പിന് ഉള്‍പ്പെടെ അദ്ധ്യാപകര്‍ക്ക് ഗുരുതരമായ ക്ഷാമം അനുഭവപ്പെടുന്നത്. ചില വിഷയങ്ങളില്‍ ഗുരുതരമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് സ്റ്റേറ്റ് എക്‌സാമിനേഷന്‍സ് കമ്മീഷന്‍ പറയുന്നു. നിലവിലുള്ള വിടവുകള്‍ നികത്തുന്നതിന് പുതുതായി യോഗ്യത നേടിയവരും വിരമിച്ചവരും ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് അടിയന്തിരമായി അപ്പീല്‍ നല്‍കാന്‍ സെക് നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ലീവിംഗ് സെര്‍ട്ട്, ജൂനിയര്‍ സെര്‍ട്ട് എന്നിവയില്‍ ഒരുപോലെ ഐറിഷ്, … Read more