ഭക്ഷ്യ വിഷബാധ: ഡബ്ലിനില്‍ ആദ്യ തിരുവത്താഴമെടുത്ത അമ്പതുകാരി മരിച്ചു.

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് അന്‍പതുകാരിയുടെ മരണത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും-എച്ച്.എസ്.ഇ യും സംയുക്തമായി അന്വേഷണം ആരംഭിച്ചു. വടക്കന്‍ ഡബ്ലിനിലെ ഒരു പബ്ബില്‍ നിന്നും തന്റെ ആദ്യ തിരുവത്താഴ ചടങ്ങിനിടെ ഭക്ഷണം കഴിച്ച സ്ത്രീ അല്പസമയത്തിനകം മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പഴകിയ ഭക്ഷണത്തില്‍ സാധാരണയായി ഈ ബാക്ടീരിയയെ കണ്ടെത്താറുണ്ട്. പബ്ബില്‍ വെച്ച് നടന്ന കുടുംബ ചടങ്ങില്‍ പങ്കെടുത്ത ബാക്കിയുള്ളവര്‍ വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ … Read more

ഭീകരാക്രമണം സൂചന; അയര്‍ലന്‍ഡ് ഏതു നേരത്തും സജ്ജമായിരിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡബ്ലിന്‍: മാഞ്ചസ്റ്ററില്‍ ഒരു സംഗീത വിരുന്നിനിടെ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡ് ഏതു നേരത്തും സജ്ജമായിരിക്കണമെന്ന് യൂറോപ്യന്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍. ഈ വര്‍ഷം ഇസ്താംബുള്‍, ലണ്ടന്‍, സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ്, സ്റ്റോക്ക് ഹോം എന്നിവടങ്ങളിലായി 64 പേര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടപെട്ടതോടൊപ്പം 59 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. യൂറോപ്പില്‍ എവിടെയും ഭീകരാക്രമണം പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യൂറോ പോള്‍ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് … Read more

നികുതി-ഗതാഗത മേഖലകളില്‍ സമഗ്രമാറ്റം കൊണ്ട് വരും: മന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: നികുതി നിരക്കുകള്‍ കുറച്ചും, പൊതു ഗതാഗതത്തിന് പ്രഥമ പരിഗണന നല്‍കിയും തയ്യാറാക്കിയ അടിസ്ഥാന വികസന മേഖലക്ക് ഊര്‍ജ്ജം പകരുമെന്ന് ലിയോ വരേദ്കര്‍. ഫൈന്‍ ഗെയ്‌ലിന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ അവസരം ലഭിച്ചാല്‍ 5 ബില്യണ്‍ യൂറോയുടെ വികസന മാതൃകകള്‍ കൊണ്ടുവരുമെന്ന് ലിയോ പ്രഖ്യാപനം നടത്തി. പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ പാസ്‌ക്കല്‍ ഡോണോഹി, ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സാസ് ഫിറ്റസ് ജെറാള്‍ഡ്, തൊഴില്‍ മന്ത്രി മേരി മിഷല്‍, കലാ-സാംസ്‌കാരിക മന്ത്രി ഹെതര്‍ ഹംഫ്രി തുടങ്ങിയ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി … Read more

അയര്‍ലണ്ടില്‍ ഇന്ധനവില കുറയുമ്പോഴും ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്ന വില താഴുന്നില്ല

ഡബ്ലിന്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇന്ധന വില നിലവാരം പരിശോധിച്ചാല്‍ അയര്‍ലണ്ടില്‍ ഇന്ധന ഉപഭോക്താക്കള്‍ക്ക് അധിക വില നല്‍കേണ്ടി വരുന്നുണ്ടെന്ന് എ എ അയര്‍ലന്‍ഡ് പഠനം സൂചിപ്പിക്കുന്നു. ഇന്ധന വില ഈ വര്‍ഷം കുത്തനെ താഴ്ന്ന നിരക്കിലെത്തിയപ്പോഴും ആവശ്യക്കാര്‍ പെട്രോളിന് ഒരു മാസത്തില്‍ 10 യൂറോയും, ഡീസലിന് 15 യൂറോയും അധികം നല്‍കേണ്ടി വരുന്നതായും എ എ കണ്ടെത്തി. ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില 13.15 സെന്റും, ഡീസലിന് 123.5 സെന്റും ആയിരുന്നത് ഡീസലിന് 2 … Read more

ഡബ്ലിന്‍ IPC വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 26, 27 തീയതികളില്‍

IPC ഡബ്ലിന്‍ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 26, 27 തീയതികളില്‍ ഗ്രീന്‍ഹില്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. യു.കെ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്ബ് ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യുന്ന യോഗത്തില്‍ പാസ്റ്റര്‍ അനീഷ് കാവാലം, യു.കെ റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സ്‌കറിയ എന്നിവര്‍ പ്രസംഗിക്കും. സഭാ ശുശ്രുഷകന്‍ പാസ്റ്റര്‍ സാനു മാത്യു നേത്രത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877818783

റൈന്‍എയറും-യുറോപ്പയും കൈ കോര്‍ക്കുന്നു.

ഡബ്ലിന്‍: ഗ്രാന്‍ഡ്-അത്ലാന്റിക് യാത്രയില്‍ യുറോപ്പയ്ക്കൊപ്പം ലൈന്‍ സര്‍വീസ് യുറോപ്പയും-റൈന്‍എയറും കൂട്ടുകെട്ടിനൊരുങ്ങുന്നു. യുറോപ്പയില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് ഇനി മുതല്‍ ryanair.com-ലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഇതോടെ മാഡ്രിഡില്‍ നിന്ന് 16 ട്രാന്‍സ്-അത്ലാന്റിക് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ റൈന്‍എയറിലൂടെ ബുക്കിങ് നടത്താം. എയര്‍ യുറോപ്പയ്ക്ക് അര്‍ജന്റീന, ബ്രസീല്‍, മെക്‌സിക്കോ, യു.എസ് തുടങ്ങി നിരവധി നോര്‍ത്ത്-സെന്‍ട്രല്‍-സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്ക് എയര്‍ റൂട്ടുകള്‍ നിലവിലുണ്ട്. കസ്റ്റമര്‍ എക്‌സ്പിരിയന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് യൂറോപ്പ-റൈന്‍എയറുമായി പങ്കാളിത്വ ബിസിനസ്സിന്റെ ഭാഗമാകുന്നത്. ഇതോടെ റൈന്‍എയര്‍ കസ്റ്റമേഴ്സിനെ യൂറോപ്പാക്ക് … Read more

അയര്‍ലണ്ടില്‍ റാഡോണ്‍ വാതക വ്യാപനം കൂടുന്നു; 460,000 ആളുകള്‍ക്ക് അര്‍ബുദ സാധ്യതാ മുന്നറിയിപ്പുമായി ജിയോളജിസ്റ്റുകള്‍

ഡബ്ലിന്‍: ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്ന റാഡോണ്‍ വാതകം അയര്‍ലന്‍ഡില്‍ സുലഭമാണെന്ന് ജിയോളജിസ്റ്റുകള്‍. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ റാഡോണ്‍ സാധ്യതയുള്ള സ്ഥലങ്ങളെ കോര്‍ത്തിണക്കി പ്രസിദ്ധീകരിച്ച ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 4,60,000 പേര്‍ക്ക് ഈ വാതകം ശ്വസിക്കുന്നതിലൂടെ ശ്വാസകോശ അര്‍ബുദമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഓരോ വര്‍ഷവും 250-ല്‍ അധികം ശ്വാസകോശ അര്‍ബുദ മരണം റിപ്പോര്‍ട്ട് ചെയ്യപെടുന്നുണ്ടെന്നും ഗവേഷകസംഘം തെളിവ് നല്‍കുന്നു. ഭൂപടത്തെ അടിസ്ഥാനമാക്കി തെക്ക്-കിഴക്കും, പടിഞ്ഞാറന്‍ അയര്‍ലണ്ടുമാണ് കൂടുതലും റാഡോണിന്റെ വ്യാപനം കൂടുതലുള്ള ഭൂഭാഗം. റാഡോണിന്റെ … Read more

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ തേവേദ്രയോസ് രണ്ടാമനുമായി അയര്‍ലണ്ടിലെ ഡബ്ലിനില്‍ വച്ച് കൂടിക്കാഴ്ച നടത്തി. കോപ്റ്റിക് സഭയുടെ ഡബ്ലിന്‍ ദേവാലയ കൂദാശയില്‍ മലങ്കര സഭയെ പ്രതിനിധീകരിച്ചു കൊണ്ട് അഭിവന്ദ്യ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ സെന്റ്. തോമസ് ഇടവക വികാരി ഫാ. അനിഷ് കെ. സാം, ഡബ്ലിന്‍ എക്യൂമെനിക്കല്‍ കമ്മിറ്റി അംഗങ്ങളായ ജോണ്‍ മാത്യു, ഗീവര്‍ഗീസ് ജോ … Read more

വേള്‍ഡ് മലയാളി കൗണ്‍സില്‍ ,അയര്‍ലണ്ട് പ്രൊവിന്‍സ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും 27ന് .

ഡബ്ലിന്‍ :ആഗോള മലയാളികളുടെ ഏററവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അയര്‍ലണ്ട് പ്രൊവിന്‍സ് ജനറല്‍ ബോഡി യോഗവും 201719 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മേയ് 27 ന് ഉച്ചകഴിഞ്ഞു 2നു പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ ചേരുമെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് ,പ്രസിഡണ്ട് ദീപു ശ്രീധര്‍ ,സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.പുതിയതായി സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോഗത്തില്‍ പങ്കെടുക്കാം. അന്‍പതില്പരം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളുള്ള കൗണ്‍സിലിന് അയര്‍ലണ്ടിലെ കോര്‍ക്കിലും യൂണിറ്റ് ഉണ്ട് .അയര്‍ലണ്ടില്‍ … Read more

അപകടകരമായി മാനസികാരോഗ്യം തകരാറിലായ കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുന്നു;നടപടി മനുഷ്യത്വ രഹിതമെന്ന് ആരോപണം

ഡബ്ലിന്‍: ഗുരുതരമായി മാനസിക രോഗം പ്രകടിപ്പിക്കുന്ന കുട്ടികളെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രോഗത്തിന്റെ തോത് കുറയാതെ പറഞ്ഞു വിട്ടതായ് ആരോപണം. ഇവരില്‍ എല്ലാവരും കടുത്ത മാനസിക രോഗികളും ആത്മഹത്യ പ്രവണത ഉള്ളവരുമാണെന്ന് ഡോക്ടര്‍മാര്‍ തന്നെ സ്ഥിതീകരിച്ചിരുന്നു. ഫിയാന ഫോള്‍ ടി.ഡി മൈക്കല്‍ മാര്‍ട്ടിന്‍ മന്ത്രിസഭയില്‍വെച്ച് ഈ സംഭവം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഡബ്ലിനിലെ മാനസിക ആരോഗ്യകേന്ദ്രത്തില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതു മൂലം പതിനൊന്ന് കുട്ടികളെ വീട്ടിലേക്ക് പാഞ്ഞയച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മാനസിക രോഗത്തിന് അടിമകളായ കുട്ടികളെ എമര്‍ജന്‍സി … Read more