3,500 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് റയാന്‍ എയര്‍

ഡബ്ലിന്‍ : ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ റയാന്‍ എയര്‍ അടുത്തവര്‍ഷത്തേയ്ക്ക് 3,500 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ടു കൂടി കമ്പനിയുടെ യാത്രാവിമാനങ്ങളുടെ എണ്ണം 500 ആക്കാനാണ് പദ്ധതി. ഈ വര്‍ഷം കമ്പനി തങ്ങളുടെ വിമാനങ്ങളുടെ എണ്ണം 400 തികച്ചിരുന്നു. പ്രധാനമായും ജര്‍മ്മനി, സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനിയുടെ വളര്‍ച്ചയാണ് വരും വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷത്തേക്ക് കമ്പനിക്ക് 2,000 ക്യാബിന്‍ ക്രൂ, 1,000 പൈലറ്റ്, 250 എന്‍ജിനിയര്‍, എന്നിങ്ങനെ ആവശ്യമുണ്ട്. കൂടാതെ കമ്പനിയുടെ യൂറോപ്യന്‍ നെറ്റ് … Read more

ഐറിഷ് നേവിയുടെ കപ്പല്‍ രണ്ട് ദിവസത്തിനുള്ളില്‍ 350 അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്…

ഡബ്ലിന്‍: ഐറിഷ് നാവിക സേനയുടെ കപ്പല്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് രക്ഷിച്ചെടുത്തത് 350 പേരെ. ലെ സാമുവല്‍ ബക്കറ്റ് എന്ന കപ്പലാണ് ചൊവ്വാഴ്ച്ച മാത്രം 220 പേരെ രക്ഷിച്ചത്. രാവിലെ ആറേകാലോടെ തുടങ്ങിയ തിരച്ചിലായിരുന്നു മെഡിറ്ററേനിയനില്‍. അഭയാര്‍ത്ഥികളായി മേഖലയിലൂടെ അനധികൃതമായെത്തുന്നവര്‍ ലക്ഷങ്ങള്‍വരും. രണ്ട് റബര്‍ ബോട്ടുകളിലായി എത്തിയവരെ രക്ഷിക്കുന്നതിന് വേണ്ടി ഇറ്റാലിയന്‍ റസ്ക്യൂ കോ ഓര്‍ഡിനേറ്റര്‍ സെന്‍റര്‍ ഐറിഷ് നേവിയുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 125 പേരെ ആദ്യഘട്ടത്തിലും 95 പേരെ പിന്നീടും കരയ്ക്കെത്തിച്ചു. … Read more

കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ക്യാന്‍സര്‍വാര്‍ഡിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്…

ഡബ്ലിന്‍: കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ക്യാന്‍സര്‍വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ പണിമുടക്കിലേക്ക് പോകുന്നു. ഇന്ന് മുതലായിരിക്കും സമരമെന്നാണ് റിപ്പോര്‍ട്ടുള്ളത്. വാര്‍ഡിലെ ജീവനക്കാരുടെ എണ്ണം വളരെ കുറവാണെന്ന് നഴ്സുമാര്‍ വ്യക്തമാക്കുന്നുണ്ട്. 26 ജീവനക്കാരാണ് ഓണ്‍കോളജി, റേഡിയോളജി വിഭാഗങ്ങളില്‍ നിന്ന് പണിമുടക്കുക. ഐഎന്‍എംഒയുടെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ഓഫീസര്‍ മേരി റോസ് കരോള്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിവരെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് സമയപരിധിയൊന്നും ആശുപത്രി മാനേജ്മെന്‍റ് മുന്നോട്ട് വെയ്ക്കാത്ത പശ്ചാതലത്തില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയും ചെയ്തു. നിലവിലെ ജീവനക്കാരുടെ … Read more

അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സര്‍ജന്‍റ്സ് ആന്‍റ് ഇന്‍സ്പെക്ടേഴ്സ് 16.5 ശതമാനം വേതന വര്‍ധന ആവശ്യപ്പെട്ട് രംഗത്ത്

ഡബ്ലിന്‍: അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സര്‍ജന്‍റ്സ് ആന്‍റ് ഇന്‍സ്പെക്ടേഴ്സ് 16.5 ശതമാനം വേതന വര്‍ധന ആവശ്യപ്പെട്ട് രംഗത്ത്. സംഘടന പ്രതിനിധികള്‍ നീതിന്യായ മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡിനെ കാണുകയും ചെയ്തു. മന്ത്രിയുമായി തുറന്ന് സംസാരിച്ചിട്ടുണ്ട് ആവശ്യങ്ങളെന്ന് പ്രസിഡന്‍റ് അന്‍റോണിയറ്റി കണ്ണിങ്ഹാം കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. മന്ത്രിക്ക് കാര്യങ്ങള്‍ വളരെ നന്നായി മനസിലാക്കാനാകുമെന്നാണ് കരുതുന്നതെന്നും കണ്ണിങ്ങ്ഹാം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ചയായിരുന്നു വകുപ്പുമായി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. മന്ത്രി അറിയിച്ചിരിക്കുന്നത് സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനമാണ് ഇതെന്നാണ്. ഏത് വിധത്തിലാണ് … Read more

ലിമെറിക് ബ്ലാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടുര്‍ണമെന്റ് 2016 സമാപിച്ചു

???????? ?????????????? ????????????? ????????? ?????????????? ???????????? ??????????? ??????????????? ?????????? ?????? ????????? 2 ??  ??????? ???? ???????????? ???????????? ???? ????????????????. ????????, ????, ?????????, ????, ??????????????? ????????, ???????? ???????????????? ??????? 30 ??? ????? ???????? ??? ????????????. ???????? ???????? & ??????? ???????? ????????????? ??? ??????????? ???????????. ????????????? ????????? ?????? ????????? ???? ??????? ?????? ?????-??? ???????????? ??????? ??????????? ??????? ?????????????? … Read more

ഡബ്ലിന്‍ സ്‌കൂള്‍ പ്രവേശനത്തിന് അസാധാരണ ക്യൂ: അധികൃതര്‍ ഞെട്ടലില്‍…

ഡബ്ലിന്‍: അടുത്ത അധ്യയന വര്‍ഷത്തേക്ക് സ്‌കൂളില്‍ പ്രവേശനം നേടാന്‍ മാതാപിതാക്കള്‍ ക്യൂ നിന്ന് വലഞ്ഞു. ആദ്യം എത്തിയവര്‍ക്ക് ആദ്യം എന്ന നിലയിലായിരുന്നു അഡ്മിഷന്‍ നല്‍കിയത്. തിങ്കളാഴ്ച തന്നെ പ്രവേശനം പൂര്‍ത്തിയായെന്ന്  സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൂസന്‍ സ്യാംപ്‌ബെല്‍ അറിയിക്കുകയുണ്ടായി. എങ്കിലും അഡ്മിഷന് വേണ്ടി ഞായറാഴ്ച പകല്‍ തുടങ്ങിയ തിരക്ക് രാത്രി വൈകിയും അവസാനിക്കാതിരുന്നത് വളരെ കൗതുകമേകി. ഇതുവരെ പരമാവധി 96- പേര്‍ക്ക് പ്രവേശനം ലഭിച്ചിട്ടുള്ളൂ എങ്കിലും ലഭിക്കാത്തവര്‍ അധികമാണ്. ഇനി സീറ്റ് ലഭ്യമാക്കാന്‍ കഴിയില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. … Read more

ഇന്ത്യയിലെ സഹജാനന്ദ് മെഡിക്കല്‍ ടെക്നോളജി അയര്‍ലണ്ടിലേക്ക്…

ഗാല്‍വേ: ഇന്ത്യയില്‍ ബയോ മെഡിക്കല്‍ രംഗത്ത് സജീവമായ സഹജാനന്ദ് മെഡിക്കല്‍ ടെക്നോളജിയുടെ റിസര്‍ച് റിസര്‍ച് സെന്റര്‍ ഗാല്‍വേയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. കാര്‍ഡിയോ വാസ്‌കുലാര്‍ ഉപകരണ നിര്‍മ്മിതിയില്‍ മുന്‍നിരയിലുള്ള സഹജാനന്ദ് കമ്പനിക്കു ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ ഏറെയാണ്. ഗാല്‍വേയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഉതകുന്ന ഇന്ത്യന്‍ കമ്പനിയുടെ വരവ് ഐറിഷ് ഇന്ത്യക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ലോജിസ്റ്റിക്, റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് എന്നിവക്കാണ് ഗാല്‍വേയില്‍ കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കാര്‍ഡിയോ വാസ്‌കുലര്‍ സ്റ്റെന്റ്, കൊറോണറി ഡിസീസ് സ്റ്റെന്റ് എന്നിവ ഇവിടെ … Read more

കോ കെറിയില്‍ മെറ്റ് എറാന്റെ ഓറഞ്ചു വര്‍ണിങ്…

അയര്‍ലന്‍ഡ്: മഴ ശക്തമായതിനെ തുടര്‍ന്ന് കോ-കേറിയില്‍ ഓറഞ്ചു വര്‍ണിങ്. കഴിഞ്ഞ 36 മണിക്കൂറില്‍ മഴ ശക്തമായ കോ കേറിയില്‍ കനത്ത മഴയ്ക്ക് സാധ്യത. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തു ഇവിടേക്കുള്ള റോഡ് മാര്‍ഗം ഭാഗികമായി അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. 100 മില്ലീമീറ്ററില്‍ പെയ്ത് ഇറങ്ങാന്‍ സാധ്യതയുള്ള മഴയ്ക്ക് വേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്താന്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ കോണ്ടികളായ ഗാല്‍വേ, മായോ, ക്ലെര്‍, കോര്‍ക്ക് എന്നിവിടങ്ങളില്‍ യെല്ലോ വാര്‍ണിംഗും നിലവിലുണ്ട്. തീരദേശങ്ങള്‍, പര്‍വ്വത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ … Read more

അയര്‍ലണ്ടില്‍ നേഴ്സുമാര്‍ക്ക് അവഗണന

ഡബ്ലിന്‍: നിത്യ ഹരിത ഭൂമികയായ അയര്‍ലണ്ടില്‍ പിടിച്ചു നില്‍ക്കാനാവാതെ നേഴ്‌സിങ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ കടുത്ത ആശങ്കയിലാണ്. മറ്റു രാജ്യങ്ങള്‍ നേഴ്‌സിങ് മേഖലയെ പരിപോഷിപിക്കുമ്പോള്‍ ഇവിടെ വളരെ വേദനാജനകമായ റിപ്പോര്‍ട്ടുകളാണ് അടുത്ത നാളുകളിലായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും അനേകം നേഴ്സുമാര്‍ അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ഭൂമി വില, വീട് വാടക, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി എല്ലാത്തിനും വില വര്‍ദ്ധനവ് കുത്തനെ ഉയരുന്ന അയര്‍ലണ്ടില്‍ നേഴ്സുമാരുടെ വേതന വ്യവസ്ഥയില്‍ മാത്രം യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. ലോകത്ത് എവിടെയും ജോലി … Read more

ബ്രക്സിറ്റ് വോട്ട് : രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് തെരേസാ മേയ്

ബ്രക്സിറ്റ് ജനഹിത പരിശോധനയ്ക്ക് മൂന്ന് മാസം മാത്രം ശേഷിക്കെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് അറിയിച്ചു. ബിര്‍മിംഗില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് മേയ് ഈ പ്രസ്ഥാവന നടത്തിയത്. യുറോപ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിയുന്നത് അയര്‍ലണ്ട് പോലുള്ള രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധങ്ങള്‍ക്ക് തിരിച്ചടിയാകും. ബ്രക്സിറ്റ് നിലവില്‍ വന്നാല്‍ തന്റെ ഗവണ്‍മെന്റ്റില്‍ നിന്നും ഇമിഗ്രേഷന്‍ ആനുകൂല്യങ്ങളൊന്നും പ്രതീക്ഷിക്കണ്ടാ എന്നും തെരേസാ … Read more