വിദ്യാഭ്യാസ ലോണുകള്‍ കൊടുക്കാന്‍ ഒരുങ്ങി ഫ്യുച്ചര്‍ ഫിനാന്‍സ്:

ഡബ്ലിന്‍ : ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യുച്ചര്‍ ഫിനാന്‍സ് അയര്‍ലണ്ടില്‍ വിദ്യാഭ്യാസ ലോണുകള്‍ കൊടുക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ കമ്പനി സെന്‍ട്രല്‍ ബാങ്കില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷം മുതല്‍ ലോണുകള്‍ ലഭ്യമാക്കി തുടങ്ങുമെന്ന് ഫ്യുച്ചര്‍ ഫിനാന്‍സ് ചീഫ് എക്‌സികുട്ടീവ് ബ്രയാന്‍ നോര്‍ട്ടന്‍ അറിയിച്ചു. ഐറിഷ് തേര്‍ഡ് ലെവല്‍ സ്റ്റുഡന്റസ് ഫീസുകള്‍ക്കു ലോണുകള്‍ അനുവദിക്കുമെന്നുള്ള ഗവണ്മെന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ ഈ ഉദ്യമത്തിന് ഇറങ്ങിയിരിക്കുന്നത്. 2 വര്‍ഷം മുന്‍പാണ് യു എസ് കാരനായ നോര്‍ട്ടന്‍ … Read more

അയര്‍ലണ്ടില്‍ സാമ്പത്തിക മാന്ദ്യമുള്ള സമയങ്ങളില്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കുറവുണ്ടായിട്ടിട്ടുണ്ടെന്ന് പഠനങ്ങള്‍

ഡബ്ലിന്‍ : രാജ്യത്ത് ഏതൊക്കെ സമയങ്ങളില്‍ സാമ്പത്തികമാന്ദ്യം ഉണ്ടായിട്ടുണ്ടോ ആ സമയങ്ങളില്‍ കുറ്റകൃത്യങ്ങളുടെ അളവില്‍ കുറവുണ്ടായിട്ടുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നതിലും, പൊതു അക്രമങ്ങള്‍, മയക്ക് മരുന്നിലൂടെയുള്ള കുറ്റകൃത്യങ്ങള്‍, വാഹന മോഷണങ്ങള്‍ എന്നിവയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ അനേക വര്‍ഷങ്ങള്‍ നിരീക്ഷണ വിധേയമാക്കിയായപ്പോള്‍ രാജ്യത്തെ സാമ്പത്തിക ഘടന കുറ്റകൃത്യങ്ങളെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തി. അതേസമയം ചില മേഖലയിലെ കുറ്റകൃത്യങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഉദാഹരണമായി ഗാര്‍ഡ റിപ്പോര്‍ട്ട് ചെയ്ത മാനഭംഗ കേസുകള്‍ 2008 വര്‍ഷത്തേക്കാള്‍ 54 ശതമാനമായി … Read more

പുതിയ വീട് വാങ്ങുന്നവര്‍ക്കും പെന്‍ഷനുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കും മുന്‍തൂക്കം നല്‍കി പുതിയ ബജറ്റ്

ഡബ്ലിന്‍ : മാതാപിതാക്കള്‍, പുതിയ വീട് വാങ്ങുന്നവര്‍, പെന്‍ഷന്‍ അനുകുല്യമുള്ളവര്‍ തുടങ്ങിയവരായിരിക്കും വരാന്‍ പോകുന്ന ബജറ്റിന്റെ മുഖ്യ ഉപഭോക്താക്കളെന്ന് ഉറപ്പായി. ഈ ആഴ്ചയില്‍ പബ്ലിക് എക്‌സ്‌പെന്‍ഡിക്ച്വര്‍ & റിഫോം മിനിസ്റ്റര്‍ പാസ്‌ക്കല്‍ ഡോനഹോ ക്യാബിനറ്റ് അംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്താനിരിക്കെ, ബജറ്റിന്റെ രൂപരേഖ ഏറെക്കുറെ വന്നു കഴിഞ്ഞുവെന്ന് ഗവണ്‍മെന്റ്റ് ഇതിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 100 മില്യണ്‍ യൂറോയുടെ ചൈല്‍ഡ് കെയര്‍ പാക്കേജാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കുടിക്കാഴ്ചകളില്‍ നിന്ന് വ്യക്തമായിരുന്നു. വരുമാനം കുറഞ്ഞവരെ ലക്ഷ്യമിട്ടാണ് ശിശുക്ഷേമ മന്ത്രി … Read more

ഗാല്‍വേയില്‍ അമിതവേഗതയ്ക്ക് പിഴ അടച്ചത് 300റോളം ഡ്രൈവര്‍മാര്‍

ഗാല്‍വേ : ഏകദേശം 3000 ത്തോളം മോട്ടോര്‍ വാഹന യാത്രക്കാരാണ് ഈ വര്‍ഷം എട്ട് മാസത്തിനുള്ളില്‍ അമിതവേഗതയുടെ പേരില്‍ പിഴ അടക്കേണ്ടി വന്നത്. ഗാള്‍വേയിലെ ഗാര്‍ഡ ചീഫ് സൂപ്രണ്ട് ടോം കേര്‍ലിയാണ് ഈ കണക്ക് പുറത്ത് വിട്ടത്. ട്രാഫിക് നിയമ ലംഘനം നടത്തുന്നവരെ നിരീക്ഷിക്കാന്‍ പുതിയ ഇന്‍സ്പെക്ടറെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും ഇനി മുതല്‍ പിടി വീഴും. 3,025 ഡ്രൈവര്‍മാര്‍ക്കാണ് അമിത വേഗതയുടെ പേരില്‍ പിഴ അടക്കേണ്ടി വന്നത്. ഇതില്‍ … Read more

പകര്‍ച്ചപനിക്കെതിരെ വാക്സിന്‍ എടുക്കണമെന്ന് എച്ച്എസ്ഇ

ഡബ്ലിന്‍: ശൈത്യകാലത്ത് പകര്‍ച്ച പനി പിടിപെടാന്‍ സാധ്യതയുള്ളവര്‍ വാക്സിന്‍ എടുക്കണമെന്ന് എച്ച്എസ്ഇ നിര്‍ദേശിച്ചു. പനി എളുപ്പം പകരാന്‍ സാധ്യതയുള്ളവര്‍ക്ക് ശൈത്യകാലത്ത് പകര്‍ച്ചപ്പനി മൂലം ആരോഗ്യം പരിതാപകരമാകാവുന്നതാണ്. തീരെ പ്രതിരോധ ശേഷിയില്ലെങ്കില്‍ മരണത്തിനും കാരണമാകാം. ജിപിമാരും പാരാമെഡിക്കലുകളില്‍ നിന്നും വാക്സിന്‍ ലഭ്യമാകും. മെഡിക്കല്‍ കാര്‍ഡും മറ്റുമുള്ളവര്‍ക്ക് സൗജന്യമായും വാക്സിനെടുക്കാം. മറ്റുള്ളവര്‍ക്ക് വാക്സിന്‍ സൗജന്യമാണെങ്കിലും കുത്തിവെയ്പ്പെടുക്കുന്നതിന് ചെലവ് നല്‍കേണ്ടി വരും. 65 വയസിന് മുകളിലുള്ളവര്‍ വാക്സിന്‍ എടുക്കുന്നതാണ് ഉചിതം. ഇവര്‍ക്ക് പനി പിടിപെടാനുള്ള സാധ്യത അധികമാണ്. ഇവരെ കൂടാതെ ദീര്‍ഘനാളായി … Read more

വിദ്യാര്‍ത്ഥികളുടെ അക്കോമഡേഷന്‍ …യൂറോപ്യന്‍ കമ്മീഷന്‍റെ അനുമതി ആവശ്യമായി വന്നേക്കും

ഡബ്ലിന്‍: വിദ്യാര്‍ത്ഥികള്‍ക്കുള്ള 700 കിടക്കകള്‍ ലഭ്യമാകുന്ന പദ്ധതിയുടെ ഭാവി യൂറോപ്യന്‍ യൂണിയന്‍റെ അനുമതിയെ ആശ്രയിച്ചിരിക്കുന്നവെന്ന് റിപ്പോര്‍ട്ടുകള്‍. പദ്ധതിയ്ക്കുള്ള സര്‍ക്കാര്‍ ധനസഹായം രാജ്യത്തിന്‍റെ കടത്തെ എങ്ങനെ ബാധിക്കുമെന്ന സംശയത്തെ തുടര്‍ന്നാണിത്. ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ജിഡിഎയും ആണ് താമസസൗകര്യം ഒരുക്കാന്‍ ആഗ്രഹിക്കുന്നത്. നോര്‍ത്ത് ഇന്നര്‍ സിറ്റിയില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പദ്ധതി സ്വകാര്യ പങ്കാളിത്തവും ഉറപ്പ് വരുത്തുന്നതാണ്.അതിനാല്‍ സര്‍ക്കാരിന്‍റെ കടത്തെ ഇത് വര്‍ധിപ്പിക്കില്ലെന്ന് വാദമുണ്ട്. എന്നാല്‍ കടത്തിന്‍റെ കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ഡവലപ്മെന്‍റ് ഫിനാന്‍സ് ഏജന്‍സി … Read more

ഭവന വിലയില്‍ 7.6 ശതമാനം വര്‍ധനയെന്ന് പുതിയ റിപ്പോര്‍ട്ട്

ഡബ്ലിന്‍: കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഭവന വില 7.6 ശതമാനം വര്‍ധിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഡാഫ്റ്റിന്‍റാണ് വിലകള്‍ എത്രയെന്ന് കണക്കാക്കിയിരിക്കുന്നത്. 2016 മൂന്നാം ത്രൈമാസത്തില്‍ രാജ്യത്ത് ശരാശരി ഭവന വില 221000 യൂറോയാണ്ഒരു വര്‍ഷം മുമ്പിത് 205000 യൂറോ ആയിരുന്നുവെന്നുംചൂണ്ടികാണിക്കുന്നു. ഏറ്റവും കുറഞ്ഞ ശരാശരി വില 164000 യൂറോയുമാണ്. ഡബ്ലിനിലെ വില വര്‍ധന 5.3 ശതമാനമാണെന്നും ഇത് മറ്റ് മേഖലയിലെ ശരാശരി വില വര്‍ധനവിനേക്കാള്‍ കുറവാണെന്നും വ്യക്തമാക്കുന്നു. 9.3 ശതമാനം വരെയാണ് മറ്റ് മേഖലയില്‍ പ്രകടമാകുന്ന വില … Read more

252 വിദൂര റേഡിയോ പ്രക്ഷേപണങ്ങള്‍ അവസാനിപ്പിച്ച് ആര്‍.ടി.ഇ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പൊതു വാര്‍ത്താ വിതരണ ശൃംഖലയായ ആര്‍.ടി.ഇ തങ്ങളുടെ റേഡിയോ പ്രക്ഷേപണനത്തിന്റെ ദുരം കുറയ്ക്കുന്നു. 252 സര്‍വിസുകള്‍ അവസാനിപ്പിക്കാനാണ് തിരുമാനിച്ചിരിക്കുന്നത്. 2014 ഒക്ടോബറില്‍ വിദൂര പ്രക്ഷേപണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും റേഡിയോ ശ്രോതാക്കളുടെ എതിര്‍പ്പ്മൂലം നീണ്ടുപോകുകയായിരുന്നു. ഭാവിയിലെ റേഡിയോ പ്രക്ഷേപണ സംവിധാനങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ വെട്ടികുറയ്ക്കുന്നത്. വിദൂര പ്രക്ഷേപണങ്ങള്‍ കലഹരണപ്പെട്ടതും, ചിലവ് കൂടിയതും, മൂല്യം കുറഞ്ഞതുമാണ് വിദൂര പ്രക്ഷേപണങ്ങള്‍ അവസാനിപ്പിക്കാന്‍ അധികൃതരെ നിര്‍ബന്ധിപ്പിക്കുന്നത്. നിലവില്‍ അയര്‍ലണ്ടിലെ എല്ലാ സ്ഥലങ്ങളിലും, ബ്രിട്ടനിലുമായി വ്യാപിച്ചു കിടക്കുന്നതാണ് ആര്‍.ടി.ഇ … Read more

ഒത്തൊരുമയുടെ സന്ദേശം പകര്‍ന്ന് കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു

കാവന്‍:കേരളീയത വിളിച്ചറിയിച്ചും, നൃത്തസംഗീത വിസ്മയത്തോടെയും കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു. ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷപരിപാടികളില്‍ കുട്ടികളുടെ പുലികളി വേറിട്ട അനുഭവമായി. താലപ്പൊലിയുമായി മലയാളി മങ്കമാര്‍, കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് മാവേലിയെ സ്വീകരിച്ചു. മാവേലിയായി എത്തിയ സഞ്ചു ജോര്‍ജ്ജ് നിലവിളക്ക് തെളിച്ച് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജോജസ്റ്റ് മാത്യൂ ഓണസന്ദേശം നല്‍കി. അത്തപ്പൂക്കളവും തിരുവാതിരയും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും വിഭ്വസമൃദ്ധമായ ഓണസദ്യയും കൂടിയായപ്പോള്‍ കാവന്‍ സമൂഹം ആഘോഷത്തിമിര്‍പ്പില്‍ ഒത്തൊരുമയോടെ ഓണത്തെ വരവേറ്റു. സൂസന്‍ മാത്യൂ, … Read more

ഐറിഷ് ആരോഗ്യ മേഖലയില്‍ തൊഴില്‍ സാധ്യത: 6 വന്‍കിട ആശുപത്രികള്‍ കൂടി നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ:

അയര്‍ലന്‍ഡ്: ലോകോത്തര നിലവാരമുള്ള 6 വന്‍കിട ആശുപത്രികള്‍ നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകളാണ് കില്‍കെന്നില്‍ കഴിഞ്ഞ ദിവസം നടന്ന ഐറിഷ് ഹോസ്പിറ്റല്‍സ് കണ്‍സള്‍ട്ടന്‍സ് അസോസിയേഷന്‍ (IHCA) ല്‍ തിളങ്ങി നിന്നതു. ആരോഗ്യരംഗത്തു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു പ്രധാനമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഇതിന്റെ ഫലമായാണ് 6 വന്‍കിട ആശുപത്രികള്‍ നിര്‍മിക്കുന്നതിനായി IHCA സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആശുപത്രികളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ വിവിധതരം സജീകരണങ്ങളോട് കൂടിയ നൂറുകണക്കിന് കിടക്കകള്‍ കൂടിയേ തീരു എന്നതായിരുന്നു തീരുമാനം. രാജ്യത്തു ആശുപത്രികളുടെ കുറവ് മൂലം … Read more