ഡബ്ലിനിൽ പിഞ്ചുകുഞ്ഞ് ഇരിക്കുകയായിരുന്ന കാർ തട്ടിയെടുക്കാൻ ശ്രമം; പ്രതിയെ തിരഞ്ഞ് ഗാർഡ

ഡബ്ലിനില്‍ പിഞ്ചുകുഞ്ഞ് ഇരിക്കുകയായിരുന്ന കാർ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. Mountjoy Square-ല്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സില്‍വര്‍ നിറത്തിലുള്ള Nissan Qashqai കാര്‍ തട്ടിയെടുക്കപ്പെട്ടത്. ഈ സമയം അഞ്ച് മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയും കാറിന്റെ ബാക്ക് സീറ്റില്‍ ഉണ്ടായിരുന്നു. വിവരം ലഭിച്ച ഗാര്‍ഡ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കാറും, കുട്ടിയും North Richmond St ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തി. കുട്ടി സുരക്ഷിതയാണ്. കുട്ടിയെ രക്ഷിതാക്കളുടെ പക്കല്‍ എത്തിച്ചു. അതേസമയം കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് വേണ്ടി … Read more

മയോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ‘ആർപ്പോണം 2024’ അതീവ ഗംഭീരമായി

മയോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ‘ആർപ്പോണം 2024’ അതീവ ഗംഭീരമായി നടത്തപ്പെട്ടു. Balla community centre-ൽ വച്ച് ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിപാടി Castlebar മേയർ Cllr. Donna Sheridan ഉത്ഘാടനം ചെയ്തു. പിന്നീട് ആവേശം നിറഞ്ഞതും വർണാഭവുമായ നിരവധി കലാപരിപാടികളും ഓണക്കളികളും പൂക്കളമത്സരവും വടംവലിയും നടത്തപ്പെട്ടു. തൂശനിലയിട്ട് വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരെയും സ്വന്തം നാടിന്റെ ഗൃഹദൂരതയിലേക്ക് കൊണ്ട് പോയി. Mayo Beatz-ന്റെ “Musical Onam” മ്യൂസിക്ക് ഇവന്റ് ആഘോഷത്തിന്റെ … Read more

ഡ്രോഹെഡാ മലയാളിയ്ക്ക്, മലയാളി ബിൽഡർ കൊടുത്ത പണി. അവസാനം ഭീക്ഷണിയും കേസും

ഡ്രോഹെഡാ മലയാളിയായ സാജൻ വർഗീസ് വീട് നവീകരണം ചെയ്യാൻ  വേറൊരു മലയാളിയെ ഏല്പിച്ചു അവസാനം  നിയമ, സുരക്ഷാ പ്രശ്‌നങ്ങളിൽ. വീട് വാങ്ങിയപ്പോൾ പുറകിൽ ഉണ്ടായിരുന്ന ഗ്യാരേജ്,  ഒരു മുറിയും, ചെറിയ അടുക്കളയും, ഒരു ടോയ്‌ലെറ്റും പണിയുവാനുള്ള സ്ഥലം ഉണ്ടെന്ന് മനസിലാക്കി സാജന്റെ കുടുംബം  അത് പണിയാനുള്ള ആളെ അന്വേഷിച്ചപ്പോഴാണ് മലയാളിയായ   ‘ജോസഫിനെ’  (ശരിയായ പേരല്ല)  പരിചയപ്പെട്ടത്. ജോസഫ് അതുവരെ ചെയ്തുകൊണ്ടിരിക്കുന്ന പണി  വീടുകളിലെ വേസ്റ്റ് കളയുക, പഴയ ഫര്‍ണ്ണിച്ചര്‍ മറ്റ് സാധനങ്ങള്‍ എന്നിവ എടുക്കുക, മരം മുറിക്കുക … Read more

NMBI ബോർഡ് ഇലക്ഷൻ ആരംഭിച്ചു: ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി സോമി തോമസ് മാറ്റുരക്കുന്നു

ഇന്ന് രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ചു ഒക്ടോബർ രണ്ടിന് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന നഴ്സിംഗ് ബോർഡിന്റെ ബോർഡ് തിരഞ്ഞെടുപ്പിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി ശ്രീമതി സോമി തോമസ് മത്സരിയ്ക്കുന്നു. 23 അംഗങ്ങൾ ഉള്ള നഴ്സിംഗ് ബോർഡിന്റെ ജനറൽ നഴ്സിംഗ് വിഭാഗത്തിലേക്കാണ് സോമി തോമസ് മത്സരിയ്ക്കുന്നത്. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ ട്രെഷറർ ആയി പ്രവർത്തിച്ചു വരുന്ന സോമി തോമസ് നാളിതുവരെയായി നൂറു കണക്കിന് നഴ്സുമാരെ വിവിധ വിഷയങ്ങളിൽ സഹായിക്കുകയും … Read more

University Hospital Limerick-ൽ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; 6 പേർക്കെതിരെ അച്ചടക്ക നടപടി

University Hospital Limerick’s (UHL)-ല്‍ സമയത്ത് ചികിത്സ കിട്ടാതെ Aoife Johnston എന്ന രോഗി മരിച്ച സംഭവത്തില്‍ ആറ് പേര്‍ അച്ചടക്കനടപടികള്‍ നേരിടുകയാണെന്ന് HSE മേധാവി Bernard Gloster. Aoife-യുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം ഞായറാഴ്ച പറഞ്ഞു. അച്ചടക്ക നടപടി നേരിടുന്ന നാല് ആശുപത്രി ജീവനക്കാരോട് ഇപ്പോള്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവായി അവധിയില്‍ പോകാന്‍ പറഞ്ഞിരിക്കുകയാണ്. അന്വേഷണവും, മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷം ബാക്കി കാര്യങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നടപടി നേരിടുന്നത് ആരൊക്കെയാണെന്ന് … Read more

അയർലണ്ടിലെ വിദ്വേഷ കുറ്റകൃത്യ ബില്ലിൽ നിന്നും ‘വിദ്വേഷ ജനകമായ സംസാരം; എടുത്തുമാറ്റി; ബിൽ വീണ്ടും അവതരിപ്പിക്കും

അയര്‍ലണ്ടില്‍ ഏറെക്കാലമായി ചര്‍ച്ചയിലിരിക്കുന്ന വിദ്വേഷ കുറ്റകൃത്യ ബില്ലില്‍ (The Criminal Justice (Incitement to Violence or Hatred and Hate Offences) Bill 2022) നിന്നും വിദ്വേഷം ജനിപ്പിക്കുന്ന സംസാരം (hate speech) എന്ന സെക്ഷന്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ. എന്താണ് വിദ്വേഷജനകമായ സംസാരം എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കാത്തത് സര്‍ക്കാരിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ സൃഷ്ടിച്ചതോടെയാണ് നടപടി. അതേസമയം ‘physical hate crimes’ കുറ്റകരമാക്കുന്ന രീതിയില്‍ ബില്ലുമായി മുമ്പോട്ട് പോകുമെന്ന് … Read more

ഐറിഷ് ആശുപത്രികളിൽ ബെഡ്ഡ് ലഭിക്കാത്ത രോഗികളുടെ എണ്ണം വീണ്ടും 500 കടന്നു

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും 500 കടന്നു. Irish Nurses and Midwives Organisation (INMO)-ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 510 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. ഇതില്‍ 364 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് University Hospital Limerick-ലാണ്- 86. ഇതില്‍ 45 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. Cork University Hospital (69 രോഗികള്‍), University Hospital … Read more

ലിമറിക്കിൽ വീടിന് നേരെ പെട്രോൾ ബോംബേറ്; ഒരാൾക്ക് പരിക്ക്

കൗണ്ടി ലിമറിക്കിലെ വീട്ടില്‍ നടന്നപെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 10 മണിയോടെയാണ് Garryowen-ലെ Pike Avenue-വില്‍ ഉള്ള ഒരു വീടിന് നേരെ പെട്രോള്‍ ബോബേറ് ഉണ്ടായത്. ആക്രമണം നടക്കുന്ന സമയം വീടിന്റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്ന പുരുഷന് പിന്‍ഭാഗത്ത് പരിക്കേറ്റു. രക്ഷപ്പെടാനായി ജനല്‍ വഴി പുറത്തേയ്ക്ക് ചാടിയത് കാരണമുള്ള പരിക്കുമുണ്ട്. സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം ഇദ്ദേഹത്തെ ആംബുലന്‍സില്‍ University Hospital Limerick-ല്‍ എത്തിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ഗാര്‍ഡയും, അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. … Read more

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇനി അതിവേഗം; പുതുതായി 70 ടെസ്റ്റർമാരെ കൂടി നിയമിക്കുന്നു, ടെസ്റ്റർമാരാകാൻ ഇപ്പോൾ അപേക്ഷിക്കാം

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള കാലതാമസം പരിഹരിക്കാൻ പുതുതായി 70 സ്ഥിരം ടെസ്റ്റർമാരെ കൂടി നിയമിക്കുമെന്ന് ഗതാഗത മന്ത്രി ഈമൺ റയാൻ. ഇതോടെ രാജ്യത്ത് Road Safety Authority (RSA) നിയമിക്കുന്ന സ്ഥിരം ഡ്രൈവിംഗ് ടെസ്റ്റർമാരുടെ എണ്ണം 200 ആയി ഉയരും. കോവിഡിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് താമസം നേരിട്ടതിന്റെ ഭാഗമായി 2023 മാർച്ചിൽ 75 താൽക്കാലിക ടെസ്റ്റർമാരെ നിയമിച്ചതിനു പുറമെയാണിത്. പുതിയ നിയമനങ്ങളുടെ ആദ്യ ഘട്ടം 2025 മാർച്ചിൽ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷ. നിലവിലെ ടെസ്റ്റുകളുടെ മന്ദഗതി … Read more

അയർലണ്ടിൽ ഡിസംബർ 1 മുതൽ ടാക്സി ചാർജ്ജ് വർദ്ധിക്കും; ശനി, ഞായർ അർദ്ധരാത്രിക്ക് ശേഷവും നിരക്ക് കൂടും

അയര്‍ലണ്ടിലെ ടാക്‌സി ചാര്‍ജ്ജ് ഡിസംബര്‍ 1 മുതല്‍ വര്‍ദ്ധിക്കും. ചാര്‍ജ്ജില്‍ 9% വര്‍ദ്ധന വരുത്താനുള്ള ശുപാര്‍ശ National Transport Authority (NTA) അംഗീകരിച്ചു. ടാക്‌സി ഓടിക്കാനുള്ള ചെലവ് വര്‍ദ്ധിച്ചതാണ് ചാര്‍ജ്ജ് വര്‍ദ്ധനയിലേയ്ക്ക് നയിച്ചതെന്ന് NTA അറിയിച്ചു. ഓരോ രണ്ട് വര്‍ഷവും രാജ്യത്തെ ടാക്‌സി നിരക്കുകള്‍ പുനഃപരിശോധിച്ച ശേഷമാണ് കൂട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പുതുക്കിയ ചാര്‍ജ്ജുകള്‍ക്ക് അനുസൃതമായി ടാക്‌സി മീറ്ററുകളിലും വരും മാസങ്ങളില്‍ മാറ്റം വരുത്തും. നിലവിലുള്ള ടാക്‌സി സ്‌പെഷ്യല്‍ റേറ്റ് ദിനങ്ങള്‍ നീട്ടുന്നതായും NTA അറിയിച്ചിട്ടുണ്ട്. … Read more