ജര്‍മ്മനിയില്‍ ഒരാഴ്ചക്കിടെ മൂന്നാമതും ആക്രമണം, ചാവേറാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്നാമത്തെ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. സിറിയന്‍ പൗരന്‍ നടത്തിയ ചാവേറാക്രമണത്തിലാണ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രി സൗത്തേണ്‍ ജര്‍മ്മനിയിലെ ഒരു ബാറിന് നേരെയാണ് ആക്രമണം നടന്നത്. അന്‍സ്ബാക്കില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ ആണ് അക്രമി ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ഇയാള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ബാറിന് നേരെ തിരിയുകയായിരുന്നു. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ആക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജര്‍മ്മനി അഭയം നല്‍കാത്തതിലുള്ള പ്രതിഷേധം മൂലം സിറിയന്‍ യുവാവാണ് … Read more

ഫ്‌ളോറിഡ നൈറ്റ് ക്ലബിലുണ്ടായ ആക്രമണത്തില്‍ 2 മരണം, 16 ല്‍ അധികം പേര്‍ക്ക് പരിക്ക്

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. 17 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൗമാരക്കാരുടെ പാര്‍ട്ടി നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നും ക്ലബിന് പുറത്ത് ശക്തമായ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ ഒരു മണിയോടെ(ഐറിഷ് സമയം 6am)യാണ് ആക്രമണം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഐ ഡി പരിശോധിക്കാതെയാണ് ആളുകളെ ക്ലബിലേക്ക് പ്രവേശിപ്പിച്ചതെന്നാണ് സൂചന. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ചിലരുടെ … Read more

വിദേശ പൈലറ്റുമാരുടെ മികവില്‍ ബ്രേ ആകാശ വിസ്മയം അതി ഗംഭീരം

ഡബ്ലിന്‍: 90,000 ല്‍ അധികം ആളുകളാണ് ബ്രേയില്‍ നടന്ന ആകാശ വിസ്മയം കാണുന്നതിനായി തടിച്ചുകൂടിയത്. പതിനായിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ നൂറ് കണക്കിന് മലയാളികളും ചടങ്ങ് കാണുന്നതിനായി തടിച്ചുകൂടി. ഞായറാഴ്ചയാണ് ആകാംഷയും അതിശയവും തീര്‍ത്ത ആകാശ വിസമയം സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് റെഡ് ആരോയാണ് ആകാശത്ത് വിസ്മയം തീര്‍ത്ത് ജനങ്ങളെ അതിശയിപ്പിച്ചത്. രാജ്യത്ത് കഴിഞ്ഞ 11 വര്‍ഷം തുടര്‍ച്ചയായി ഈ ആകാശ വിസ്മയം സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ ആദ്യമായി രണ്ട് ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. … Read more

ഹിലാരിക്ക് പിന്തുണയുമായി ഫിറ്റ്‌സ്‌ജെറാള്‍ഡും സംഘവും യുഎസിലേക്ക്

ഡബ്ലിന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കുന്ന ഹിലാരി ക്ലിന്റണുമായി കൂടിക്കാഴ്ച നടത്താന്‍ ഉപപ്രധാനമന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ നേതൃത്വത്തിലുള്ള ടിഡിമാരുടെ സംഘം യുഎസിലേക്ക്. ഫിനഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ഹെയ്ഡന്‍, സീനാഡ് നേതാവ് ജെറി ബട്ടിമര്‍, ഫിയനാഫാള്‍ ടിഡി തോമസ് ബൈറണ്‍ എന്നിവര്‍ ഫിറ്റ്‌സ്‌ജെറാള്‍ഡിനോടൊപ്പം ഹിലാരിയെ കാണും. ഷിന്‍ഫെന്നും ലേബര്‍ പാര്‍ട്ടിയും പ്രതിനിധികളെ അയച്ചിട്ടില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ഹിലാരിയെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കാണുന്നതില്‍ അടക്കാനാകാത്ത സന്തോഷമുണ്ടെന്ന് ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. … Read more

എന്റര്‍പ്രൈസ് ഇന്‍ഷൂറന്‍സ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

ഡബ്ലിന്‍: എന്റര്‍പ്രൈസ് ഇന്‍ഷൂറന്‍സ് കമ്പനി തകര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അയര്‍ലന്റിലെ ഉപഭോക്താക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് റൈറ്റ് വേ അണ്ടര്‍ റേറ്റിങ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സൂറിച്ച് ഇന്‍ഷൂറന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റൈറ്റ് വേ കമ്പനിയാണ് അയര്‍ലന്റില്‍ എന്റര്‍പ്രൈസിനു വേണ്ടി പോളിസികള്‍ വിറ്റത്. ഗില്‍ബാള്‍ട്ടര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് കമ്പനിക്ക് അയര്‍ലന്റിലാകെ പതിനാലായിരത്തോളം ഉപഭോക്താക്കളാണ് ഉള്ളത്. _എസ്‌കെ_

അയര്‍ലന്റും യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന പ്രതീതി അടിസ്ഥാനരഹിതം:വരാദ്കര്‍

ഡബ്ലിന്‍: ബ്രെക്‌സിറ്റിന്റെ അനന്തരഫലമായി അയര്‍ലന്റും ക്രമേണ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന പ്രതീതി ഉണ്ടാക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് സാമൂഹ്യ സംരക്ഷണ വകുപ്പ് മന്ത്രി ലിയോ വരാദ്കര്‍. യൂറോപ്യന്‍ യൂണിയന്റെ ചില നേതാക്കള്‍ പോലും ഈ സംശയത്തോടെയാണ് ഇപ്പോള്‍ രാജ്യത്തെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പ് തങ്ങളുടെ വീടാണെന്നും യൂറോപ്യന്‍ യൂണിയനെ നിര്‍മിക്കാന്‍ സഹായിച്ചത് തങ്ങളും കൂടിയാണെന്നും അതിന്റെ ഹൃദയഭാഗത്തുതന്നെ തങ്ങള്‍ തുടരുമെന്നും വരാദ്കര്‍ പറഞ്ഞു. ബ്രെക്‌സിറ്റിനു ശേഷം നടക്കുന്ന ചര്‍ച്ചകളില്‍ അയര്‍ലന്റിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ … Read more

ലോക യുവജന ദിനാഘോഷത്തിന് ഐറിഷ് സീറോ മലബാര്‍ സഭയില്‍ നിന്ന് നാലു മലയാളികള്‍

ഡബ്ലിന്‍: ഈ വര്‍ഷം പോളണ്ടിലെ ക്രാക്കോവില്‍ നടക്കുന്ന ലോക യുവജന ദിനാഘോഷത്തില്‍ അയര്‍ലന്റിലെ സീറോ മലബാര്‍ സഭയുടെ യുവജനവിഭാഗത്തിന്റെ പ്രതിനിധികളായി മൂന്ന് വനിതകളുള്‍പ്പെടെ നാല് മലയാളികള്‍ പങ്കെടുക്കും. ഡബ്ലിന്‍ സെന്റ് ജോസഫ് മാസ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കന്‍ മാസ് സെന്ററിലെ സിഞ്ജുമോള്‍ സണ്ണി, ഇഞ്ചികോര്‍ മാസ് സെന്ററിലെ ക്രിസ്റ്റി പയസ്, ലെവിന്‍ ജോര്‍ജ് എന്നിവരാണ് സീറോ മലബാര്‍ സഭയുടെ യൂത്ത് ഇഗ്നൈറ്റിനെ പ്രതിനിധീകരിക്കുക. പോളണ്ടിലേക്ക് യാത്ര പുറപ്പെടുന്ന യുവജന പ്രതിനിധികള്‍ക്ക് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. … Read more

ഇനി ഐറിഷ് പാസ്‌പോര്‍ട്ട് പുതുക്കാം, ഓണ്‍ലൈനായി

ഡബ്ലിന്‍: ലോകത്തെവിടെയിരുന്നും ഓണ്‍ലൈനായി ഐറിഷ് പാസ്‌പോര്‍ട്ട് പുതുക്കാനാവുന്ന സംവിധാനം വരുന്നു. രാജ്യത്തെ പാസ്‌പോര്‍ട്ട് സംവിധാനം നവീകരിക്കുന്നതിനായുള്ള 16.6 മില്യണ്‍ യൂറോയുടെ പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് റിന്യൂവല്‍ നിലവില്‍ വരും. ഇപ്പോള്‍ രാജ്യത്താകെ ഏഴുലക്ഷത്തോളം പാസ്‌പോര്‍ട്ടുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നാണ് കണക്കുകള്‍. ബ്രെക്‌സിറ്റ് പ്രഖ്യാപനത്തിനു ശേഷമാണ് ഐറിഷ് പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകളില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ താല്‍പര്യമുള്ള ബ്രിട്ടീഷ് വംശജര്‍ പോലും ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നുണ്ട്. ഐറിഷ് പൗരത്വം സ്വീകരിച്ചതിനു ശേഷം മറ്റു … Read more

വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കാന്‍ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് യൂത്ത് ഇഗ്‌നൈറ്റില്‍ നിന്നും 4 പേര്‍.

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘Youth Ignite’ നാലു യുവജനങ്ങള്‍ക്ക് ഈ വര്‍ഷം പോളണ്ടില്‍ വച്ചു നടക്കുന്ന world youth Day യില്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കിയിരിക്കുന്നു. 2016 മാര്‍ച്ചില്‍ നടത്തിയ യുവജന കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്ത നാലു യുവജനങ്ങളെയാണ് സീറോ മലബാര്‍ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ അവസരം ഒരുക്കിയിരിക്കുന്നത്. സെന്റ്. ജോസഫ് മാസ്സ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കന്‍ മാസ്സ് സെന്ററിലെ സിഞ്ജുമോള്‍ സണ്ണി, ഇഞ്ചികോര്‍ മാസ്സ് … Read more

അയാള്‍ കഥ എഴുതുകയാണ്……

അതെ. അയാള്‍ കഥ എഴുതുകയാണ്. കവിത എന്ന പതിവ് കര്‍മ്മമണ്ഡലത്തെ ചാരത്തു നിര്‍ത്തി കഥയെ ചെറുതായൊന്നു തലോടി നോവലിലേക്ക് കുതിച്ചു പായുകയായിരുന്നു അയാള്‍.ബ്ലോഗ്ഗ് എഴുത്തില്‍ തുടങ്ങി ഫേസ്ബുക് പോലുള്ള ഓണ്‍ലൈന്‍ എഴുത്തുകളില്‍ സജീവ സാനിധ്യം അറിയിച്ച എഴുത്തുകാരന്‍. മലയാള ഭാഷയുടെ ഷെല്‍ഫിലേക്കു അയര്‍ലണ്ടിലെ പ്രവാസി സമൂഹത്തിന്റെ പ്രഥമ സംഭാവനയായിരുന്നു 2015 ല്‍ ലോഗോസ് ബുക്‌സ് പുറത്തിറക്കിയ ഇദ്ദേഹത്തിന്റെ പിന്‍ബെഞ്ച് എന്ന കവിതാ സമാഹാരം. കാവ്യ കൈരളിയെ തന്നോളം പ്രണയിച്ച കവി. മലയാള കാവ്യശാഖ അത്യാധുനികതയുടെ പരിവേഷമണിയുന്ന ഇക്കാലത്തു … Read more