നീനാ ക്രിക്കറ്റ് ക്ലബ് ഏകദിന മത്സരം ശനിയാഴ്ച്ച 10 മണി മുതല്‍, തീപാറുന്ന പോരാട്ടത്തിന് 9 ടീമുകള്‍

  ലീമെറിക്ക്:നീനാ ലീഗ് സീസണ്‍ 2 ശനിയാഴ്ച്ചമുക്തല്‍ ആരംഭിക്കും.ഡബ്ലിന്‍ ഉള്‍പ്പെടെ ഉള്ള മികച്ച ടീമുകള്‍ പങ്കെടുക്കുന്ന തീ പാറുന്ന പോരാട്ടത്തിനായിരിക്കും നീനായിലെ ബാലി ഗേഹന്‍ മൈതാനം സാക്ഷ്യം വഹിക്കുക.വിന്നേഴ്‌സ് മെഡല്‍ നേടുകയും കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച എന്‍ സി എല്‍ എവര്‍ റോളിങ്ങ് ട്രോഫിക്കായുള്ള മത്സരങ്ങളും മലയാളികളില്‍ ഇതിനോടകം തന്നെ ആവേശം വിതറികഴിഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ കെ സി സി ചാമ്പ്യന്മാരായ താലാ ക്രിക്കറ്റ് ടീം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ടീമുകളുടെ വരവ് ആഘോഷമാക്കുവാനുള്ള … Read more

നീനയില്‍ പോകാം, ക്രിക്കറ്റും കബാലിയും കണ്ട് മടങ്ങാം

ഡബ്ലിന്‍: നീന ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണമെന്റ് നീന ക്രിക്കറ്റ് ലീഗ് സീസണ്‍ 2 ശനിയാഴ്ച രാവിലെ 8.30 മുതല്‍ ബാലിഗഹാന്‍ ഗ്രൗണ്ടില്‍ നടക്കും. ഇതോടനുബന്ധിച്ച് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയുടെ പ്രത്യേക പ്രദര്‍ശനവും നടക്കും. ഡബ്ലിന്‍, മണ്‍സ്റ്റര്‍ മേഖലകളിലെ 9 ടീമുകളാണ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കെസിസി, ആതിഥേയരായ നീന, ലീമറിക്, ന്യൂകാസില്‍ വെസ്റ്റ്, ക്ലോണ്‍മല്‍, ഗ്ലാഡിയേറ്റേഴ്‌സ്, ഡബ്ലിന്‍, സ്വോര്‍ഡ്‌സ്, ടാലാ എന്നിവയാണ് ഇത്തവണത്തെ മത്സരത്തിനായി ഒരുങ്ങുന്നത്. … Read more

അയര്‍ലന്റില്‍ വീണ്ടും സ്വര്‍ണം വിളയുന്നു, നാല് പുതിയ ഖനികള്‍ കണ്ടെത്തി

ഡബ്ലിന്‍: മോണോഗനിലെ ഗ്ലെനിഷ് ഗോള്‍ഡ് ടാര്‍ഗറ്റില്‍ നാല് പുതിയ സ്വര്‍ണഖനികള്‍ കൂടി കണ്ടെത്തി. സ്വര്‍ണഖനന കമ്പനികളായ കോണ്‍റോയ്, നാച്വറല്‍ റിസോഴ്‌സസ് എന്നിവ സംയുക്തമായാണ് പുതിയ ഖനികള്‍ കണ്ടെത്തിയത്. ഓരോന്നിനും 150 മീറ്റര്‍ വരെ വീതിയുണ്ട്. ഇപ്പോള്‍ ആകെ 147 ഹെക്ടര്‍ സ്ഥലത്താണ് ഗ്ലെനിഷ് ഗോള്‍ഡ് ടാര്‍ഗറ്റ് സ്ഥിതി ചെയ്യുന്നത്. പുതിയ ഖനികളുടെ കണ്ടെത്തലോടെ രാജ്യത്ത് ഇനിയും വര്‍ഷങ്ങളോളം ഖനനം ചെയ്‌തെടുക്കാനുള്ള സ്വര്‍ണസമ്പത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഉറപ്പായി. _എസ്‌കെ_

ഫ്രാന്‍സിലെ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് കൂടി നീട്ടി

പാരീസ്: ഫ്രാന്‍സിലെ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് കൂടി നീട്ടി. ഫ്രാന്‍സിലെ നീസില്‍ കഴിഞ്ഞ ആഴ്ച നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പാരീസില്‍ അടുത്തിടെ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ഭീകരാക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 200 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും നിരവധിപ്പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഫ്രാന്‍സ്, … Read more

രാജ്യത്തെ ആകെ സമ്പത്തിന്റെ 53.3 ശതമാനവും 10% പേരുടെ കൈയ്യിലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ സമ്പത്തിന്റെ ഭൂരിഭാഗവും സമൂഹത്തിലെ ഏതാനും ഉന്നതരുടെ കൈയ്യിലാണെന്ന് റിപ്പോര്‍ട്ട്. ആകെ സമ്പത്തിന്റെ 53.3 ശതമാനവും രാജ്യത്തെ ഉന്നതരായ 10% പേരുടെ കൈയ്യിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പബ്ലിക് എജ്യുക്കേഷന്‍ ചാരിറ്റിയായ ടി എ എസ് സി (തിങ്ക് ടാങ്ക് ഫോര്‍ ആക്ഷന്‍ ഓണ്‍ സോഷ്യല്‍ ചെയ്ഞ്ച്) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അയര്‍ലണ്ടില്‍ സാമ്പത്തിക തുല്യത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യരേഖയ്ക്കു കീഴില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ടി എ എസ് സി പുറത്തുവിട്ട … Read more

ഡബ്ലിനില്‍ കുറഞ്ഞ വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി കൊവനി

ഡബ്ലിന്‍: ഡബ്ലിനില്‍ കുറഞ്ഞ വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുമെന്ന് ഭവന വകുപ്പ് മന്ത്രി സൈമണ്‍ കൊവനി. 250,000 യൂറോ മുതല്‍ 260,000 യൂറോ വരെയുള്ള നിരക്കില്‍ ഡബ്ലിനില്‍ പുതിയ വീടുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്റെ പുതിയ നടപടിക്രമങ്ങളുടെ ഭാഗമായാണ് വീടുകള്‍ വിലക്കുറവില്‍ ലഭ്യമാക്കാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. സ്റ്റാറ്റര്‍ജിക്ക് ഡവലപ്‌മെന്റ് സോണ്‍ എന്ന് അറിയപ്പെടുന്ന സൗത്തീസ്റ്റ് പ്രദേശമായ ചെറിവുഡിലും വെസ്റ്റേണ്‍ പ്രദേശമായ ആഡംസൗണിലുമാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പദ്ധതി പ്രബല്യത്തില്‍ വന്നാലുടന്‍ വീടുകള്‍ … Read more

ഇന്ത്യന്‍ യുവത്വത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച്‌ ഡബ്ലിന്‍ ചലച്ചിത്രകാരന്‍

ഡബ്ലിന്‍: ഇന്ത്യന്‍ യുവാക്കളുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് ഡബ്ലിനില്‍ നിന്നൊരു ചലച്ചിത്രകാരന്‍. പ്രശസ്ത സംവിധായകന്‍ സ്റ്റീവ് ബാരന്റെ പുതിയ സിനിമയിലാണ് ഇന്ത്യന്‍ കൗമാരക്കാരുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നത്. മൈക്കല്‍ ജാക്‌സനു വേണ്ടിയും ആഹായ്ക്കു വേണ്ടിയും വീഡിയോസ് സംവിധാനം ചെയ്തിട്ടുള്ള ചലച്ചിത്രകാരനാണ് സ്റ്റീവ് ബാരന്‍. ‘ബ്രാഹ്മണ്‍ നമാന്‍’ എന്നാണ് അദ്ദേഹം നിര്‍മ്മാണം നിര്‍വഹിച്ച ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഹാസ്യരൂപേണെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ ക്വിസ് മത്സരത്തില്‍ വിജയിച്ച ഏതാനും കൗമാരക്കാര്‍ വലിയൊരു ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയിലേയ്ക്ക് യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ … Read more

എന്റാ കെനിയുമായും മൈക്കിള്‍ ഡി ഹിംഗിന്‍സുമായും ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് കൂടിക്കാഴ്ച നടത്തും

ഡബ്ലിന്‍: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദോ അയര്‍ലണ്ട് പ്രധാനമന്ത്രി എന്റാ കെനിയുമായും പ്രസിഡന്റ് മൈക്കിള്‍ ഡി ഹിംഗിന്‍സുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. ഡബ്ലിനില്‍ വെച്ചാവും കൂടിക്കാഴ്ച. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രഞ്ച് പ്രസിഡന്റ് അയര്‍ലണ്ടില്‍ എത്തുന്നത്. വിദേശകാര്യ മന്ത്രിയുമായും യൂറോപ്യന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജൂനിയര്‍ മന്ത്രിയുമായും ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. നീസില്‍ ഭീകരാക്രമണം നടന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനം എന്ന പ്രത്യേകതയുമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളും കഴിഞ്ഞ … Read more

രാജ്യത്തെ ആശുപത്രികളിലുള്ളത് പഴയ ഉപകരണങ്ങള്‍, എത്രയും പെട്ടെന്ന് ഇവ മാറ്റണമെന്നാവശ്യം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രികളില്‍ നിലവിലുള്ള ഉപകരമങ്ങള്‍ പഴക്കം ചെന്നവയാണെന്ന് റിപ്പോര്‍ട്ട്. ഈ ഉപകരണങ്ങള്‍ എത്രയും പെട്ടെന്ന് മാറ്റി പകരം പുതിയ ഉപകരണങ്ങള്‍ ആശുപത്രികള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ആരോഗ്യമേഖയിലേക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുന്നതില്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ മേഖല വലിയ സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ആരോഗ്യ മേഖലയിലേക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബഡ്ജറ്റിന് മുന്നോടിയായുള്ള സബ്മിഷന്‍ ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടറ്റ്‌സ് അസോസിയേഷന്‍ ഇന്ന് സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിക്കും. കൂടുതല്‍ ഉപകരണങ്ങളും  ബെഡ്ഡുകളും അത്യാവശ്യമായി … Read more

തൂര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വെള്ളിയാഴ്ചയുണ്ടായ സൈനിക അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് രാജ്യത്ത് മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തുര്‍ക്കിയുടെ ജനാധിപത്യ ഭരണത്തിനെതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനാണ് നടപടിയെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും തടസം നേരിടേണ്ടിവരില്ലെന്നും അദ്ദേഹം അറിയിച്ചു. കാബിനറ്റ് മന്ത്രിമാരുമായും ഉന്നത സുരക്ഷാ ഉപദേഷ്ടാക്കളുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യ പറഞ്ഞത്. സംഭവത്തില്‍ 10,000 ത്തോളം ആളുകളെയാണ് സര്‍ക്കാര്‍ ജയിലലടച്ചിരിക്കുന്നത്. 600 ല്‍ അധികം … Read more