ഡബ്ലിനില്‍ മലയാളി ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയ നൈജീരിയക്കാരന് 9 മാസം തടവ്

ഡബ്ലിനിലെ മലയാളി ടാക്‌സി ഡ്രൈവര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് കേസ് നല്‍കുകയും അദ്ദേഹത്തെ ആക്രമിച്ച് പണം തട്ടുകയും ചെയ്ത നൈജീരിയക്കാരനെ ഒന്‍പത് മാസത്തെ തടവിന് കോടതി ശിക്ഷിച്ചു. ഡബ്ലിനില്‍ താമസമാക്കിയ ബുട്ടി സാഷി എന്ന 20 കാരനാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മലയാളിയായ സജി ജോസഫിന്റെ ആക്രമിക്കുകയും പണം തട്ടുകയും ചെയ്‌തെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള കുറ്റം. 2014 ആഗസ്റ്റ് 23നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. 23 ന് … Read more

സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

  സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ മൂന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ 10 ന് തനതു ശൈലിയില്‍ നടത്തപ്പെടും .ശനിയാഴ്ച സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാള്ളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.ലസ്‌ക്, ഡോണാബെറ്റ്,മാലഹൈഡ്,ക്ലെയര്‍ ഹാള്‍,ഓള്‍ഡ് ടൗണ്‍ , സ്വോര്‍ഡ്‌സ് എന്നിവടങ്ങളിലെ മലയാളികളാണ് ഓണാഘോഷങ്ങളില്‍ പങ്കെടുക്കുക. മലയാളികളുടെ സ്വന്തം ക്ലബ്ബായ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബാണ് … Read more

വിമതസ്വരങ്ങള്‍ അടങ്ങുന്നു; വരാദ്കറിന്റെ പിന്തുണയില്‍ കെന്നി സുരക്ഷിതന്‍

വിമതനീക്കങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി എന്‍ഡാ കെന്നിയുടെ നേതൃസ്ഥാനത്തിനു നേരെ ഉയര്‍ന്ന ചോദ്യചിഹ്നങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും വിട്ടകലുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും ഭാവിനേതാവായി കാണുന്ന സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ലിയോ വരാദ്കറിന്റെ ഭാഗത്തുനിന്ന് ലഭിച്ച അപ്രതീക്ഷിത പിന്തുണയോടെ കെന്നി പാര്‍ട്ടിയിലും സര്‍ക്കാരിലും വീണ്ടും സുരക്ഷിതനായിരിക്കുകയാണ്. വരാദ്കര്‍ പരസ്യമായിത്തന്നെ കെന്നിക്കുവേണ്ടി രംഗത്തിറങ്ങിയതോടെ കെന്നിയെ മാറ്റാനുള്ള നീക്കങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും വിജയം കാണില്ലെന്ന് ഉറപ്പായി. ഇതോടെ വിമതര്‍ പത്തി താഴ്ത്തുകയായിരുന്നു. ഇനി വരുന്ന പാര്‍ട്ടി യോഗങ്ങളില്‍ ഇവരിലാരെങ്കിലും വീണ്ടും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടാനുള്ള സാധ്യത … Read more

ബ്രിട്ടനില്‍ ഇനി തെരേസ മേയ് യുഗം

മാര്‍ഗരറ്റ് താച്ചര്‍ യുഗത്തിന് കാല്‍നൂറ്റാണ്ടിനു ശേഷം ബ്രിട്ടന്റെ സാരഥ്യം വീണ്ടുമൊരു ഉരുക്കുവനിതയുടെ കൈകളിലേക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി തെരേസ മേയ് തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രതീക്ഷിച്ചതിലും നേരത്തേ പടിയിറങ്ങാന്‍ ഡേവിഡ് കാമറൂണ്‍ തീരുമാനിച്ചു. ബുധനാഴ്ച കാമറൂണ്‍ രാജിക്കത്ത് നല്‍കും. വൈകിട്ടായിരിക്കും മേയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ഉറച്ചതും ശുഭസൂചകവുമായ പുതിയ വീക്ഷണം അവതരിപ്പിക്കുമെന്ന് പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടയുടനെ തെരേസ പ്രതികരിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നതിനായി ബ്രിട്ടനിലെ ജനങ്ങളെടുത്ത തീരുമാനം ശരിയായ വിധത്തില്‍ നടപ്പാക്കുകയും രാജ്യത്തെ … Read more

ബില്ലുകളില്‍ നിന്നുള്ള വാട്ടര്‍ റവന്യൂവില്‍ വന്‍ ഇടിവ്

ബില്ലുകളില്‍ നിന്നുള്ള ഐറിഷ് വാട്ടര്‍ റവന്യൂവില്‍ വന്‍ ഇടിവ്. കഴിഞ്ഞ തവണ ലഭിച്ചതിന്റെ പകുതി റവന്യൂ മാത്രമാണ് ഏപ്രില്‍, മെയ് മാസത്തെ ബില്ലില്‍ നിന്നും ലഭിച്ചിരിക്കുന്നത്. 33.4 മില്യണ്‍ യൂറോയാണ് കഴിഞ്ഞ തവണ ബില്ലില്‍ നിന്നും റവന്യൂ ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം 18.3 മില്യണ്‍ യൂറോ മാത്രമാണ് ബില്ലില്‍ നിന്നും റവന്യൂ ലഭിച്ചിരിക്കുന്നത്. ഉപഭോക്താക്കളില്‍ 65 ശതമാനം പേരും ആദ്യ അഞ്ച് ബില്‍ സൈക്കിളിന്റെ എല്ലാ നിരക്കുകളും അടച്ചവരാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രസ്താവനയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. … Read more

ഗാസ്ട്രോഇന്‍റസ്റ്റിനോള്‍ പരിശോധനകള്‍ക്കായി കാത്തിരിക്കേണ്ടി വരുന്നതിന‍്റെ സമയം കുറയ്ക്കണമെന്ന് ആവശ്യം

ഡബ്ലിന്‍:  നാഷണല്‍ ട്രീറ്റ്മെന്‍റ് പര്‍ച്ചേസ് ഫണ്ട് ഗാസ്ട്രോഇന്‍റസ്റ്റിനോള്‍ പരിശോധനകള്‍ക്കായി കാത്തിരിക്കേണ്ടി വരുന്നതിന‍്റെ സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ എണ്ണം 1500 എങ്കിലും കുറയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ എന്‍ടിപിഎഫ് സജീവമാകണമെന്ന് ആഗ്രഹിക്കുന്നതായും കാത്തിരിപ്പ് പട്ടിക കുറയ്ക്കാന്‍ ഒരു പ്ലാന്‍  തയ്യാറാക്കി സമര്പ്പിക്കാനും ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ് പറഞ്ഞു. എന്‍ഡോസ്കോപിയ്ക്കായികാത്തിരിക്കുന്നത്   19,800 പേരാണിത്. ബുമോണ്ട് ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍കാത്തിരിക്കുന്നത്.2,764  പേരാണ് ബമോണ്ടില്‍ കാത്തിരിക്കുന്നതെങ്കില്‍ നാവിസില്‍ 1922 പേരാണുള്ളത്. ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ 1818 പേരും കാത്തിരിപ്പ് … Read more

ലീപ് കാര്‍ഡുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര

ചൈല്‍ഡ് ലീപ് കാര്‍ഡുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി ഗതാഗത വകുപ്പ്. ലീപ് കാര്‍ഡുള്ള കുട്ടികള്‍ക്ക് രണ്ട് ആഴ്ച സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി ഷാന്‍ റോസ് അറിയിച്ചു. ഈ മാസം അവസാനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലീപ് കാര്‍ഡ് കൈവശമുള്ള കുട്ടികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ജൂലൈ 25 മുതല്‍ ആഗസ്റ്റ് ഏഴ് വരെയാണ് കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്. നാല് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ യാത്ര നടത്തുന്നതിന് അവസരം ലഭിക്കും. ബസ്  … Read more

എല്‍.ജി.ബി വിഭാഗത്തിന് എതിരെയുള്ള പകുതിയോളം ലൈംഗിക അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 10 വര്‍ഷത്തിന് ശേഷമെന്ന് പഠനം

ഗേ, ബൈസെക്ഷ്യല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 10 വര്‍ഷം വരെ എടുക്കുന്നുണ്ടെന്ന് പഠനം. അതിക്രമങ്ങള്‍ക്ക് വിധേയരായവരില്‍ പകുതിയോളം പേരും പത്ത് വര്‍ഷത്തിന് ശേഷമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും പഠനത്തില്‍ പറയുന്നു. അയര്‍ലണ്ടിലെ റേപ്പ് ക്രൈസിസ് നെറ്റ് വര്‍ക്ക് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സ്വവര്‍ഗാനുരാഗികളില്‍ ഭൂരിഭാഗം പേരും തങ്ങള്‍ ലൈംഗിക അതിക്രമത്തിന് വിധേയരായ വിവരം വീട്ടില്‍ പറയുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. സ്വവര്‍ഗാനുരാഗികളില്‍ കുറച്ച് പേര്‍ മാത്രമാണ് തങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ രക്ഷിതാക്കളോടും … Read more

ഐറിഷ് വാട്ടറിന്‍റെ വരുമാനത്തില്‍ ഇടിവ്

ഡബ്ലിന്‍: ഐറിഷ് വാട്ടറിന് വരുമാനത്തില്‍ ഇടിവെന്ന് സൂചന.  അഞ്ചാം ബില്ലിന്‍റെ കാര്യത്തിലാണ് വരുമാനം ഇടിഞ്ഞതായി വ്യക്തമാകുന്നത്. 33.4 മില്യണ്‍ യൂറോ വരുമാനം ആയിരുന്നു ഇതിന് മുമ്പ് ലഭിച്ചതെങ്കില്‍ ഏപ്രില്‍ മേയ് മാസത്തില്‍ ലഭിച്ചിരിക്കുന്നത് 18.3 മില്യണ്‍ യൂറോ മാത്രമാണ്. 989,000 ഉപഭോക്താക്കളാണ് ഇത് വരെയുള്ള അഞ്ച് ബില്ലുകള്‍ പേ ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ 65 ശതമാനം പേരാണ്  ആണിത്. ഒമ്പത് മാസത്തേക്ക് വാട്ടര്‍ ചാര്‍ജ് മരവിപ്പിച്ചത് അഞ്ചാം ബില്‍ നല്‍കിയതിനൊപ്പമായിരുന്നു.14000 ഉപഭോക്താക്കളാണ് പുതിയതായി അ‍ഞ്ചാം ബില്ലിന്‍റെ സമയത്ത് നിരക്ക് … Read more

രണ്ടാം ഹിതപരിശോധന നടത്തില്ലെന്ന് തെരേസ മെയ്

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട് രണ്ടാമതും ഹിതപരിശോധന നടത്തില്ലെന്ന് ഹോം സെക്രട്ടറിയും ബ്രിട്ടണ്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തെരേസ മെയ്. ബ്രക്‌സിറ്റ് ബ്രക്‌സിറ്റ് തന്നെയാണെന്നും അവര്‍ പറഞ്ഞു. ബ്രക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നാല് മില്യണ്‍ ജനങ്ങള്‍ ഒപ്പിട്ട് സമര്‍പ്പിച്ച നിവേധനം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തള്ളിയിരുന്നു. രണ്ടാം ഹിതപരിശോധന ഉണ്ടാവില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും നേരത്തെ അറിയിച്ചിരുന്നു. കുറച്ച് പേരുടെ താല്‍പര്യത്തിനനുസരിച്ചല്ല രാജ്യം തീരുമാനങ്ങളെടുക്കേണ്ടതെന്നും എടുക്കുന്ന തീരുമാനം രാജ്യത്തെ ഓരോരുത്തര്‍ക്കും വേണ്ടിയായിരിക്കണമെന്നും അവര്‍ പറഞ്ഞു. … Read more