വാരാന്ത്യത്തില്‍ രാജ്യത്ത് ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് റിപോപര്‍ട്ട്

ഈ വാരാന്ത്യത്തില്‍ രാജ്യത്ത് ഈര്‍പ്പവും ചെറുചൂടുമുള്ള കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍ താപനില 22 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശനിയാഴ്ച ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച മിശ്രമായ കാലവസ്ഥയായിരിക്കുമെന്നും മുണ്‍സ്റ്റെറിലും വെസ്റ്റ് കോന്നാച്ചിലും ഉച്ചയ്ക്ക് ശേഷം മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ അറിയിച്ചു. താപനില 22 ഡിഗ്രിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയില്‍ കടല്‍ തീരങ്ങളിലും കുന്നില്‍ പ്രദേശങ്ങളിലും വ്യാപകമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും ശനിയാഴ്ച ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും … Read more

ബ്രിട്ടണ് വനിതാ പ്രധാനമന്ത്രി

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ഒരു വനിതയായിരിക്കും എന്നത് ഉറപ്പായി കഴിഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പില്‍ ആകെയുണ്ടായിരുന്ന പുരുഷ സ്ഥാനാര്‍ത്ഥി മൈക്കില്‍ ഗോവ് പുറത്തുപോയതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി വനിതയാകുമെന്നുറപ്പിച്ചത്. മത്സര രംഗത്തുണ്ടായിരുന്ന മൂന്ന് പുരുഷന്മാരില്‍ രണ്ട് പേര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഹോം സെക്രട്ടറി തെരേസ മെയ്,  മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ  ആന്‍ഡ്രിയ ലെഡ്‌സണ്‍ എന്നിവരാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ തെരേസ മെയ് വ്യക്തമായ മുന്‍തൂക്കം കാഴ്ചവെച്ചിരുന്നു. അഞ്ച് പേര്‍ മത്സരിച്ച … Read more

കെന്നി മാറിയാല്‍ ഫിനഗേല്‍ നേതൃസ്ഥാനത്തേക്ക് വരാദ്കറിന് പ്രഥമപരിഗണന

 പ്രധാനമന്ത്രി എന്‍ഡാ കെന്നി നേതൃസ്ഥാനത്തുനിന്ന് മാറാനുള്ള സാഹചര്യമുണ്ടായാല്‍ പിന്‍ഗാമിയായി വോട്ടര്‍മാരുടെ മനസ്സില്‍ ഒന്നാംസ്ഥാനത്തുള്ളത് ഇന്ത്യന്‍ വംശജനായ സാമൂഹ്യസുരക്ഷാ വകുപ്പ് മന്ത്രി ലിയോ വരാദ്കര്‍. ഐറിഷ് ടൈംസ്/ ഇപ്‌സോസ് എംആര്‍ബിഐ സര്‍വേയില്‍ തൊട്ടുപിന്നിലുള്ളത് സൈമണ്‍ കോവനിയാണ്. കൃഷിക്കാരുടെയും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാരുടെയും ഉറച്ച പിന്തുണയാണ് കോവനിയെ രണ്ടാംസ്ഥാനത്ത് പിടിച്ചുനിര്‍ത്തുന്നത്. സര്‍വേ പ്രകാരം വരാദ്കര്‍ക്ക് 31 ശതമാനത്തിന്റെയും കോവനിക്ക് 21 ശതമാനത്തിന്റെയും പിന്തുണയാണ് ഉള്ളത്. അതേസമയം 29 ശതമാനം വോട്ടര്‍മാര്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. മന്ത്രിമാരായ ഫ്രാന്‍സസ് … Read more

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഭീമന്‍ വാട്ടര്‍സ്ലൈഡ് എത്തുന്നു

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഭീമന്‍ വാട്ടര്‍ സ്ലൈഡെത്തുന്നു. നഗരത്തില്‍ എത്തുന്ന പുതിയ വാട്ടര്‍സ്ലൈഡിന് 260 അടി ഉയരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡബ്ലിന്റെ 98 എഫ് എം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 260 അടിയുള്ള ഈ വാട്ടര്‍ സ്ലൈഡിന് രണ്ട് വരികളാവും ഉണ്ടാവുക. ഡബ്ലിന്‍ സിറ്റിയിലെ ക്രൈസ്റ്റ്ചര്‍ച്ച് കത്തീട്രലിന് സമീപമുള്ള വൈനെറ്റാവണ്‍ സ്ട്രീറ്റിലാണ് വാട്ടര്‍സ്ലൈഡ് നിര്‍മ്മിക്കുന്നത്. ഈ മാസം തന്നെ വാട്ടര്‍സ്ലൈഡ് സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാട്ടര്‍സ്ലൈഡ് ജനങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 മണി മുതല്‍ വൈകുന്നേരം … Read more

പ്രീ സ്‌കൂളുകളില്‍ 60,000 കുട്ടികള്‍ക്ക് കൂടി സൗജന്യ പ്രവേശനം

60,000 കുട്ടികള്‍ക്ക് കൂടി സൗജന്യ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്ന 6.5 മില്യണ്‍ യൂറോയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു. പ്രീ സ്‌കൂളുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് നിലവിലുള്ള സ്‌കൂളുകള്‍ വിപുലീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. 60,000 ല്‍ അധികം കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഫണ്ട് അനുവദിച്ചതിനാല്‍ ഈ സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്ക് 61 ആഴ്ച സൗജന്യ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാകും. മുമ്പ് 38 ആഴ്ചയായിരുന്നു സൗജന്യ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കിയിരുന്നത്. പദ്ധതി സെപ്റ്റംബര്‍ മുതല്‍ … Read more

ഡബ്ലിന്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വഴിതിരിച്ചുവിടുന്നത് നൂറ് കണക്കിന് വിമാനങ്ങള്‍

ഡബ്ലിന്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണം നൂറ് കണക്കിന് വിമാനങ്ങളാണ് ഒരോ മാസവും വഴി തിരിച്ചു വിടേണ്ടിവരുന്നത്. രാത്രികാലങ്ങളില്‍ ഡബ്ലിന്‍ വിമാനത്താവളത്തിലെത്തേണ്ട വിമാനങ്ങള്‍ സൗത്ത് ഡബ്ലിന്‍ വഴിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഒരു വര്‍ഷത്തിലധികമായി ഈ സ്ഥിതിയാണ് തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാത്രി 11 മണിക്കും പുലര്‍ച്ചെ അഞ്ച് മണിക്കും ഇടയിലുള്ള വിമാനങ്ങളെയാണ് വഴിതിരിച്ചുവിടുന്നത്. ഏകദേശം 420 ഓളം വിമാനങ്ങളാണ് ഒരാഴ്ചയില്‍ ഇത്തരത്തില്‍ വഴിതിരിച്ചുവിടേണ്ടിവരുന്നത് അതായത് ഒരോ മാസവും 1800 ഓളം വിമാനങ്ങള്‍ ഇത്തരത്തില്‍ വഴിതിരിച്ചുവിട്ടിണ്ടുണ്ടെന്നാണ് കണക്കുകള്‍ … Read more

വീട്ടുവാടകയില്‍ ഉണ്ടാകുന്ന വന്‍വര്‍ധന ജനങ്ങളുടെ സമ്പാദ്യം ഇല്ലാതാക്കുന്നതായി റിപ്പോര്‍ട്ട്

വീട്ടുവാടകയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന വന്‍ വര്‍ധനയും സ്ഥലങ്ങളുടെ വിലയില്‍ ഉണ്ടാകുന്ന വര്‍ധനയും കാരണം ജനങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജോലിയിലൂടെ ലഭിക്കുന്ന പണം വീട്ടുവാടകയ്ക്കും മറ്റുമായി ചിലവഴിക്കപ്പെടുന്നതുകാരണം പണം മിച്ചം പിടിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. യുവാക്കളെയാണ് ഈ പ്രശ്‌നം കൂടുതലായും ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ജനങ്ങളുടെ സമ്പാദ്യമെന്നും ഈ രംഗത്ത് വലിയ തകര്‍ച്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. 2016 ജൂണില്‍ ദേശീയ തലത്തിലുള്ള സേവിങ് … Read more

നാലാമത് പിറവം സംഗമവും ഓണാഘോഷവും ആഗസ്റ്റ് 27ന്. ക്രംലിനില്‍

ഡബ്ലിന്: പിറവത്തും പരിസരപ്രദേശങ്ങളില്‍ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നവരുടെ നാലാമത് പിറവം സംഗമവും,ഓണാഘോഷവും ആഗസ്റ്റ് 27ന് (27/08/2016) ശനിയാഴ്ച ക്രംലിനില്‍ ( 15 somerville drive ല്‍ ) വെച്ച് നടത്താന്‍ താത്പര്യപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും,ഓണക്കളികളും നടക്കുന്ന ആഘോഷത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.വൈകിട്ട് 5 മണിക്ക് പിറവം നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.അയര്‌ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന … Read more

നാഷണല്‍ ബ്രോഡ്ബാന്റ് പ്ലാന്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം; എതിര്‍പ്പുമായി ഫിയനാഫാള്‍

നാഷണല്‍ ബ്രോഡ്ബാന്റ് പ്ലാന്‍ (എന്‍ബിപി) സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചതായി വിവര വിനിമയ വകുപ്പ് മന്ത്രി ഡെന്നിസ് നോട്ടന്‍ ഡോളിനെ അറിയിച്ചു. ഇതോടെ രാജ്യത്തെ ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്റിന് കൂടുതല്‍ പണം നല്‍കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്ന സൂചന ശക്തമായി. സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തുകൊണ്ട് പിയനാഫാള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയം ഡോളില്‍ ചര്‍ച്ചയ്ക്ക് വെക്കണമെന്ന് പാര്‍ട്ടി വക്താവ് ടിമ്മി ഡൂലി ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണം രാജ്യത്ത് ബ്രോഡ്ബാന്‍ര് സേവനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഡെന്നീസ് നോട്ടന്‍ പറഞ്ഞു. 25 വര്‍ഷ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ … Read more

ടിസിഎസിന്റെയും റോയല്‍ കോളേജ് ഓഫ് അയര്‍ലന്റിന്റെയും നേതൃത്വത്തില്‍ ഫിസിഷ്യന്‍ നെറ്റ്‌വര്‍ക്ക് ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് അയര്‍ലന്റിന്റെയും നേതൃത്വത്തില്‍ അയര്‍ലന്റ്, ഇന്ത്യ, ഒമാന്‍, സൗദി അറേബ്യ, യുഎഇ, മലേഷ്യ എന്നിവിടങ്ങളിലെ ഫിസിഷ്യന്‍മാരെ കോര്‍ത്തിണക്കി ഒരു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി രൂപീകരിക്കുന്നു. ദ ഫിസിഷ്യന്‍ നെറ്റ്‌വര്‍ക്ക് എന്നി പേരിട്ടിട്ടുള്ള കമ്മ്യൂണിറ്റി ഈ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ തമ്മില്‍ എളുപ്പത്തിലുള്ള ആശയവിനിമയത്തിനും മികച്ച ചികിത്സാസൗകര്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. ചികിത്സാസൗകര്യങ്ങളുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്ന് … Read more