MNI-യുടെ ഇടപെടൽ ഫലം കണ്ടു; റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നൂറുകണക്കിന് ഇന്ത്യൻ നഴ്സുമാരുടെ വിസ വിലക്ക് മാറ്റി

ഐറിഷ് വിസ തട്ടിപ്പിനിരയായി അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ലഭിച്ച നഴ്‌സുമാരുടെ വിലക്ക് നീക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ അധികൃതര്‍ അയച്ചുതുടങ്ങി. സംഭവത്തില്‍ കാര്യക്ഷമമായി ഇടപെട്ട മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ (MNI) പ്രവര്‍ത്തനമാണ് സത്യാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്താനും, വിലക്ക് നീക്കാന്‍ തീരുമാനമെടുക്കാനും വലിയ രീതിയില്‍ സഹായകമായത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഡബ്ലിനില്‍ ജോലി ചെയ്തിരുന്ന സൂരജ് എന്ന വ്യക്തി, വ്യാജ ഇന്റര്‍വ്യൂവും, വ്യാജരേഖകളും ഉപയോഗിച്ച് മലയാളികളടക്കം ഇന്ത്യയിലെ നൂറുകണക്കിന് നഴ്‌സുമാരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. … Read more

ഡബ്ലിൻകാരുടെ കെട്ടിടനികുതി വർദ്ധിക്കും, ടൂറിസ്റ്റ് ടാക്‌സും നൽകേണ്ടി വന്നേക്കും: പുതിയ കൗൺസിൽ ഭരണസഖ്യം രൂപീകരിച്ചു

പുതിയ കൗണ്‍സില്‍ ഭരണകൂടം അധികാരമേറ്റെടുക്കുന്നതോടെ ഡബ്ലിനിലെ താമസക്കാര്‍ ഇനിമുതല്‍ കൂടുതല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നല്‍കേണ്ടിവന്നേക്കും. Fianna Fail, Fine Gael, Labour Party, Green Party എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടുകക്ഷിസഖ്യം ഭരണമേറ്റെടുക്കുന്നതിനൊപ്പമാണ് ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നഗരപരിപാലനത്തിനായി 60 മില്യണ്‍ യൂറോ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനും, ഹോട്ടല്‍ ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുന്നത്. നേരത്തെ Sinn Fein-മായും, സോഷ്യല്‍ ഡെമോക്രാറ്റ്‌സുമായും ചേര്‍ന്ന് ലേബര്‍ പാര്‍ട്ടിയും, ഗ്രീന്‍ പാര്‍ട്ടിയും … Read more

ഇന്ധനവിലയിൽ ആശ്വാസം: അയർലണ്ടിലെ പമ്പുകളിൽ വില കുറയുന്നു

അയര്‍ലണ്ടിലെ പമ്പുകളില്‍ ഇന്ധനവില കുറയുന്നു. എഎ ഫ്യുവല്‍ പ്രൈസ് സര്‍വേയുടെ ജൂണ്‍ മാസത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് പെട്രോളിന് ശരാശരി 4 സെന്റും, ഡീസലിന് 5 സെന്റും ഈ മാസം കുറഞ്ഞതായാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില 1.79 യൂറോയും ഡീസലിന്റേത് 1.71 യൂറോയും ആയി. ക്രൂഡ് ഓയിലിന് ആഗോളമായി വില കുറഞ്ഞതാണ് രാജ്യത്തെ പമ്പുകളിലും പ്രതിഫലിക്കുന്നത്. ക്രൂഡ് ഓയില്‍ ബാരലിന് 83 ഡോളറായാണ് വില താഴ്ന്നത്. എക്‌സൈസ് ഡ്യൂട്ടി പുനഃസ്ഥാപിച്ചത് കാരണം ഈയിടെ … Read more

ഓഫീസിൽ വച്ച് സഹപ്രവർത്തകയുടെ കുടിയേറ്റ വിരുദ്ധ പരാമർശം; അയർലണ്ടിൽ വാദിക്ക് 5,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധി

മിശ്രവംശക്കാരനായ ഐറിഷ് പൗരന് നേരെ സഹപ്രവര്‍ത്തക കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തില്‍ 5,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മിഷനാണ് വാദിക്കുണ്ടായ അപമാനത്തിനും, മനഃപ്രയാസത്തിനും പകരമായി നഷ്ടപരിഹാരം നല്‍കാന്‍ ഇദ്ദേഹം ജോലി ചെയിതിരുന്ന കമ്പനിയോട് ഉത്തരവിട്ടത്. ഇത്തരം സംഭവങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. അയര്‍ലണ്ടിലെ ഒരു മെഡിക്കല്‍ മാനുഫാക്ച്വറിങ് കമ്പനിയിലെ ജോലിക്കാരനായിരുന്നു വാദി. ഇദ്ദേഹത്തിന്റെ പിതാവ് ആഫ്രിക്കന്‍ വംശജനാണ്. 2023 ജൂലൈ 19-ന് ജോലിസ്ഥലത്തെ കാന്റീനില്‍ വച്ച് കുടിയേറ്റത്തെക്കുറിച്ച് … Read more

ലിമറിക്കിലെ വീട്ടിൽ തീപിടിത്തം; ഒരു മരണം

കൗണ്ടി ലിമറിക്കിലെ Castletroy-യില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. Kilmurry Village-യിലെ University of Limerick-ന്റെ ഓണ്‍ ക്യാംപസ് സ്റ്റുഡന്റ് അക്കോമഡേഷന്‍ സൈറ്റുകളിലൊന്നിലെ വീട്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. 80-ലേറെ പ്രായമുള്ളയാളാണ് സംഭവത്തില്‍ മരിച്ചത്. ഇദ്ദേഹം ഇവിടെ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിലാണ് അഗ്നിരക്ഷാസേന തീയണച്ചത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

അയർലണ്ടിലെ ഇന്ത്യക്കാരനായ ആദ്യ മേയറായി ചരിത്രം കുറിച്ച് ബേബി പെരേപ്പാടൻ; മലയാളികൾക്ക് ഇരട്ടി മധുരം

ഇന്ത്യന്‍ വംശജനും മലയാളിയുമായ ബേബി പെരേപ്പാടന്‍ ഇനി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയര്‍. കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ താല സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഭരണകക്ഷിയായ Fine Gael-ന്റെ സ്ഥാനാര്‍ത്ഥിയായ ബേബി പെരേപ്പാടന്‍ വിജയിച്ചത്. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ മേയറാകുന്നത്. വിജയിച്ച പാർട്ടി മെമ്പർമാർ ആയ കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്നാണ് അദ്ദേഹത്തെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മുൻമേയർ അലൻ ഹെഡ്ജിൽ നിന്നും അദ്ദേഹം മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു. ഇന്ത്യൻ … Read more

പൈലറ്റുമാരുടെ സമരം: സർവീസുകൾ റദ്ദാക്കി എയർ ലിംഗസ്, ബാധിക്കപ്പെടുന്ന യാത്രക്കാർക്ക് പകരം രണ്ട് ഓപ്‌ഷനുകൾ

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്തയാഴ്ചത്തെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി ഐറിഷ് വിമാനക്കമ്പനിയായ എയര്‍ ലിംഗസ്. ജൂണ്‍ 26 മുതല്‍ 30 വരെയാണ് കമ്പനിയിലെ പൈലറ്റുമാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ ദിവസങ്ങളിലെ 10 മുതല്‍ 20 ശതമാനം സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ലിംഗസ് അറിയിച്ചു. ഏതെല്ലാം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നതെന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ സാധിക്കുമെന്നും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം സര്‍വീസുകള്‍ റദ്ദാക്കുന്നത് മൂലം നഷ്ടം സംഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് … Read more

ഡബ്ലിനിലെ പൗരത്വ ദാന ചടങ്ങ്: ഇന്ത്യക്കാരടക്കം 5,400 പേർ ഐറിഷ് പൗരത്വം സ്വീകരിക്കും

അയര്‍ലണ്ടില്‍ ഇന്നും ഇന്നലെയുമായി നടന്നുവരുന്ന പൗരത്വദാന ചടങ്ങില്‍ ഐറിഷ് പൗരത്വം സ്വീകരിക്കുന്നത് 5,400-ഓളം പേര്‍. ലോകത്തെ 143 രാജ്യങ്ങളില്‍ നിന്നായി എത്തി, അയര്‍ലണ്ടിലെ 30 കൗണ്ടികളിലായി താമസിക്കുന്നവര്‍ ഔദ്യോഗികമായി ഈ രാജ്യത്തെ പൗരന്മാരായി മാറുന്ന ആറ് ചടങ്ങുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. ഇതോടെ ഈ മാസം ഐറിഷ് പൗരത്വം നല്‍കപ്പെടുന്നവരുടെ എണ്ണം 10,000 ആയി ഉയരും. കില്ലാര്‍നിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങുകളിലായി 4,800 പേര്‍ പൗരത്വം സ്വീകരിച്ചിരുന്നു. ഡബ്ലിനിലെ ചടങ്ങില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, നീതിന്യായവകുപ്പ് മന്ത്രി … Read more

ഡബ്ലിനിൽ ആക്രമണത്തിൽ മദ്ധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ നടന്ന ക്രൂരമായി ആക്രമണത്തില്‍ മദ്ധ്യവയസ്‌കന്‍ മരിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ St. Margaret’s Road-ലെ Hampton Wood Way-യില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് Mater Hospital-ല്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹം മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവരോ, ദൃക്‌സാക്ഷികളോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ … Read more

മൊണാഗനിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

കൗണ്ടി മൊണാഗനിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുരുഷന്‍ അറസ്റ്റില്‍. ജൂണ്‍ 1-നായിരുന്നു Clones-ലെ The Diamond-ലുള്ള വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്ന ഗാര്‍ഡ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.