കൗൺസിൽ തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളിൽ കടപുഴകി Sinn Fein; നേട്ടം കൊയ്ത് Fine Gael-ഉം Fianna Fail-ഉം

അയര്‍ലണ്ടിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവെ വന്‍ തിരിച്ചടി നേരിട്ട് പ്രധാന പ്രതിപക്ഷപാർട്ടിയായ Sinn Fein. അതേസമയം സർക്കാർ കക്ഷികളായ Fianna Fail, Fine Gael എന്നിവർ സീറ്റുകൾ സ്വന്തമാക്കി മുന്നോട്ട് കുതിക്കുകയാണ്. 949 കൗണ്‍സില്‍ സീറ്റുകളിലെ വോട്ടെണ്ണൽ തുടരുന്നതിനിടെ ഏറ്റവും പുതിയ സീറ്റ് നില ഇപ്രകാരം: ആകെ എണ്ണിയ സീറ്റുകൾ- 225 Fianna Fail- 61 Fine Gael- 71 Sinn Fein- 14 ഗ്രീന്‍ പാര്‍ട്ടി- 3 ലേബര്‍ പാര്‍ട്ടി- 11 സോഷ്യല്‍ … Read more

ഡബ്ലിനിലെ വീട്ടിൽ ഗാർഡ റെയ്‌ഡ്‌; 2 കിലോ ഹെറോയിൻ പിടികൂടി, ഒരാൾ അറസ്റ്റിൽ

പടിഞ്ഞാറന്‍ ഡബ്ലിനിലെ വീട്ടില്‍ നിന്നും 300,000 യൂറോ വിലവരുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. ഹെറോയിന്‍, കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ Saggart പ്രദേശത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഡ Dublin Crime Response Team പിടിച്ചെടുത്തത്. ഗാര്‍ഡ ഡോഗ് യൂണിറ്റും സഹായം നല്‍കി. 2 കിലോഗ്രാം ഹെറോയിന്‍ പാഴ്‌സല്‍ പാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവ ചെറിയ അളവിലും ആയിരുന്നു. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ വീട്ടില്‍ വച്ച് തന്നെ … Read more

കോർക്കിൽ യുവതിക്ക് നേരെ ആക്രമണം; അന്വേഷണമാരംഭിച്ച് ഗാർഡ

കോര്‍ക്കില്‍ യുവതിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വ്യാഴാഴ്ച വൈകിട്ട് 7.10-ഓടെ Newmarket area-യിലെ Island Wood-ല്‍ വച്ചാണ് നടക്കാനിറങ്ങിയ 30-ലേറെ പ്രായമുള്ള സ്ത്രീയെ ഒരു പുരുഷന്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നിട്ടുള്ളത്. ആക്രമണത്തില്‍ യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. സംഭവദിവസം വൈകിട്ട് 4 മണി മുതല്‍ 10 മണി Island Wood പ്രദേശത്ത് സഞ്ചരിച്ചിരുന്നവര്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. ഈ വഴി കാറില്‍ യാത്ര ചെയ്തവര്‍ തങ്ങളുടെ ഡാഷ് … Read more

ഡോണഗലിലെ നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി; അന്വേഷന്മാരംഭിച്ച് ഏജൻസികൾ

കൗണ്ടി ഡോണഗലിലെ നദിയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി. വ്യാഴാഴ്ചയാണ് Bridgend-ലെ Skeoge River-ല്‍ 300-ലധികം മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ Inland Fisheries Ireland (IFI) അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോണഗല്‍ കൗണ്ടി കൗണ്‍സിലും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്. നദീജലം ശേഖരിച്ച അന്വേഷണസംഘങ്ങള്‍, എന്തെങ്കിലും രാസവസ്തുവോ മറ്റോ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വളര്‍ച്ചയെത്താത്ത brown trout, European eel എന്നിവയാണ് പ്രധാനമായും ചത്തത്. നദീതീരത്തിന് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവ ചത്തുപൊന്തിയത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി അയർലണ്ട് മിക്സഡ് റിലേ ടീം; ഫിനിഷിങ് റെക്കോർഡ് സമയത്തിൽ

റോമില്‍ നടക്കുന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ മിക്‌സഡ് റിലേ ടീമിന് സ്വര്‍ണ്ണം. 4×400 മീറ്റര്‍ റിലേയിലാണ് 3:09.92 മിനിറ്റില്‍ കുതിച്ച് പാഞ്ഞ് ഫിനിഷ് ചെയ്ത Chris O’Donnell, Rhasidat Adeleke, Thomas Barr,Sharlene Mawdsley എന്നിവരുടെ സംഘം സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. ഈ ഫിനിഷിങ് സമയം പുതിയ ദേശീയ, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് റെക്കോര്‍ഡുകളുമാണ് എന്നത് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ലോക റെക്കോര്‍ഡിന് ഒരു സെക്കന്റ് മാത്രം പിന്നിലാണ് അയര്‍ലണ്ടിന്റെ ഫിനിഷിങ്. 3:10.69 എന്ന സമയത്തില്‍ ഇറ്റലി രണ്ടാമതും, … Read more

അയർലണ്ടിലെ കൗൺസിൽ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ഫലം അറിഞ്ഞു തുടങ്ങുന്നത് എപ്പോൾ?

അയര്‍ലണ്ടില്‍ ഇന്നലെ നടന്ന മൂന്ന് സുപ്രധാന വോട്ടെടുപ്പുകള്‍ക്ക് ശേഷം വോട്ടെണ്ണലിന് ഇന്ന് ആരംഭം. ലോക്കല്‍ കൗണ്‍സിലുകള്‍, യൂറോപ്യന്‍ പാര്‍ലമെന്റ് എന്നിവയ്ക്ക് പുറമെ ലിമറിക്കിലെ മേയര്‍ സ്ഥാനത്തേയ്ക്കുമാണ് തെരഞ്ഞെടുപ്പുകള്‍ നടന്നത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ ഇന്ന് രാവിലെ 9 മണിയോടെ തുറക്കുകയും, ഉച്ചയോടെ എണ്ണല്‍ ആരംഭിക്കുകയും ചെയ്യും. വൈകാതെ തന്നെ ആദ്യഫലങ്ങള്‍ പുറത്തെത്തുമെങ്കിലും എല്ലാ കൗണ്‍സില്‍ സീറ്റുകളും നിറയാന്‍ ദിവസങ്ങള്‍ എടുത്തേക്കും. രാജ്യത്തെ സിംഗിള്‍ ട്രാന്‍ഫറബിള്‍ വോട്ടിങ് സംവിധാനമാണ് ഇതിന് കാരണം. അതിനെപ്പറ്റി ചുവടെ വിശദീകരിക്കാം. യൂറോപ്യന്‍ പാര്‍ലമെന്റ് … Read more

കോർക്കിൽ വളർത്തുനായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക്

കോർക്കിൽ വളർത്തുനായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. അക്രമാസക്തനായ നായയെ ഗാർഡ വെടിവച്ചു വീഴ്ത്തിയ ശേഷം മൃഗഡോക്ടറുടെ സഹായത്തോടെ കൊന്നു. ഇന്നലെ വൈകിട്ട് 5.20-ഓടെയാണ് പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ Ballyphehane പ്രദേശത്തു വച്ച് നാട്ടുകാരെ ആക്രമിച്ചത്. പരിക്കേറ്റ ഒരു പുരുഷനെയും സ്ത്രീയെയും കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതേസമയം നായയെ മയക്കാനുള്ള ശ്രമം വിഫലമായതോടെയാണ് ഗാർഡ വെടിവച്ചത്. ശേഷം മൃഗഡോക്ടർ നായയ്ക്ക് ദയാവധം നൽകി. നായയുടെ ഉടമയുമായി തങ്ങൾ സംസാരിച്ചുവെന്നും ഗാർഡ പറഞ്ഞു. കൗണ്ടി ലിമറിക്കിൽ … Read more

അയർലണ്ടിലെ മീസിൽസ് വാക്സിൻ പദ്ധതിക്ക് തിരിച്ചടിയായത് വാക്സിൻ ഓട്ടിസത്തിന് കാരണമാകുമെന്ന വ്യാജപ്രചരണം

അയര്‍ലണ്ടില്‍ മീസില്‍സ് പടരുന്നത് തടയുന്നതില്‍ തിരിച്ചടിയായത് വാക്‌സിനും, ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത. മീസില്‍സിനെ പ്രതിരോധിക്കാനായി എടുക്കുന്ന എംഎംആര്‍ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് വ്യാജവാര്‍ത്ത പരന്നത് കാരണം പലരും വാക്‌സിന്‍ എടുക്കാന്‍ മടി കാണച്ചതായി ആരോഗ്യകുപ്പ് അധികൃതര്‍, ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ എടുക്കാത്തത് കാരണം രാജ്യത്തെ 18-19 പ്രായക്കാരായവരില്‍ അഞ്ചില്‍ ഒന്ന് പേരും പ്രതിരോധമില്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെറിയ പ്രായക്കാരായ ആണ്‍കുട്ടികളിലാണ് ഓട്ടിസം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. മീസില്‍സ് … Read more

അയർലണ്ടിന്റെ സമ്പദ് വ്യവസ്ഥയിൽ 1.4% വളർച്ച; മുന്നോട്ടും പ്രതീക്ഷിക്കുന്നത് വലിയ തിരിച്ചുവരവ്

അയര്‍ലണ്ടിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥ 1.4% വളര്‍ച്ച പ്രാപിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കാണിത്. അതിന് മുമ്പുള്ള മൂന്ന് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ (2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഉണ്ടായിരിക്കുന്ന ഈ വര്‍ദ്ധന, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഭവിക്കുന്ന ഏറ്റവും വലിയ പാദാനുപാദ വളര്‍ച്ചയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ എണ്ണം വളരെയധികമാണ് എന്നതിനാല്‍ gross domestic product (GDP) വച്ച് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കൃത്യമായി … Read more

അയർലണ്ട് ഇന്ന് പോളിംഗ് സ്റ്റേഷനിലേയ്ക്ക്; നടക്കുന്നത് 3 പ്രധാന തെരഞ്ഞെടുപ്പുകൾ

അയര്‍ലണ്ടിലെ പ്രധാനപ്പെട്ട മൂന്ന് വോട്ടെടുപ്പുകള്‍ ഇന്ന്. ലോക്കല്‍ കൗണ്‍സില്‍, യൂറോപ്യന്‍ പാരലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ഇതാദ്യമായി ചില വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പ്രദേശത്തെ മേയറെ നേരിട്ട് തെരഞ്ഞെടുക്കാനും അവസരം ലഭിക്കും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചിട്ടുണ്ട്. ലിയോ വരദ്കറുടെ രാജി, കുടിയേറ്റ പ്രശ്‌നങ്ങള്‍, യു.കെയുമായുള്ള ഉരസല്‍, ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന എന്നിങ്ങനെ അനവധിയായ രാഷ്ട്രീയ- സാമൂഹിക ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ നടക്കുന്നു എന്നതിനാല്‍ ഈ തെരഞ്ഞെടുപ്പുകളുടെ ഫലം വലിയ ആകാംക്ഷയോടെയാണ് അയര്‍ലണ്ട് ഉറ്റുനോക്കുന്നത്. നിലവില്‍ ഭരണം നടത്തുന്ന Fine … Read more