അയർലണ്ടിൽ 3 പേർക്ക് കൂടി മീസിൽസ്; ആകെ 16 രോഗികൾ

അയര്‍ലണ്ടില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി മീസില്‍സ് അഥവാ അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം രാജ്യത്ത് മീസില്‍സ് പിടിപെടുന്നവരുടെ എണ്ണം 16 ആയി. ഇതിന് പുറമെ 16 പേര്‍ കൂടി നിരീക്ഷണത്തിലുണ്ട്. രാജ്യത്ത് രണ്ട് മീസില്‍സ് ഔട്ട്‌ബ്രേക്കുകള്‍ ഉണ്ടായതായും Health Protection Surveillance Centre (HPSC) അറിയിച്ചിട്ടുണ്ട്. ഇവ രണ്ടും സ്വകാര്യ വ്യക്തികളുടെ വീടുകളിലാണ് സംഭവിച്ചിട്ടുള്ളത്. ഒരിടത്ത് നാല് പേര്‍ക്കും, മറ്റൊരിടത്ത് മൂന്ന് പേര്‍ക്കും രോഗബാധയുണ്ടായി. 2023-ല്‍ രാജ്യത്ത് നാല് പേര്‍ക്കാണ് ആകെ മീസില്‍സ് … Read more

അയർലണ്ടിൽ രണ്ട് പേർക്ക് കൂടി മീസിൽസ്; ആകെ രോഗികൾ 11; ജാഗ്രത വേണം!

അയര്‍ലണ്ടില്‍ രണ്ട് പേര്‍ക്ക് കൂടി മീസില്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഈ വര്‍ഷം രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 11 ആയി. വേറെ ഏതാനും പേര്‍ക്ക് രോഗമുണ്ടോ എന്ന് നിരീക്ഷണം നടത്തിവരികയാണെന്നും Health Protection Surveillance Centre (HPSC) അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മീസില്‍സിന് കഴിയുമെന്നതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മീസില്‍സിനെ ചെറുക്കാന്‍ രോഗം വരാതെ തടയുന്ന എംഎംആര്‍ വാക്‌സിനാണ് ഏറ്റവും ഫലപ്രദം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ കുത്തിവെപ്പ് … Read more

വാക്സിനെടുക്കാൻ ആളുകൾ മടിക്കുന്നു; അയർലണ്ടിൽ മീസിൽസ് പടരാൻ സാധ്യത വളരെ കൂടുതൽ

അയര്‍ലണ്ടില്‍ മീസില്‍സ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന മുന്നറിയിപ്പുമായി HSE. Health Protection Surveillance Centre (HPSC) റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ മീസില്‍സിനെതിരായി വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ആവശ്യമായതിലും വളരെ കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്. പ്രതിരോധശേഷി ഇല്ലാത്തവരില്‍ വളരെ വേഗത്തിലാകും രോഗം പടര്‍ന്നുപിടിക്കുക. Louth, Meath എന്നീ കൗണ്ടികളിലാണ് മീസില്‍സ് വാക്‌സിന്‍ എടുക്കുന്നവര്‍ ഏറ്റവും കുറവ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളില്‍ 80 ശതമാനത്തില്‍ താഴെ ജനങ്ങള്‍ക്ക് മാത്രമേ മീസില്‍സ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളൂ. Sligo, Leitrim, Donegal … Read more