ആറ് യുവാക്കളെ ലൈംഗികമായി ഉപദ്രവിച്ച മുൻ ജഡ്‌ജിന്‌ അയർലണ്ടിൽ തടവ് ശിക്ഷ

ആറ് യുവാക്കളെ ലൈംഗികമായി ഉപദ്രവിച്ച മുന്‍ ജഡ്ജിന് നാല് വര്‍ഷം തടവ് ശിക്ഷ. മുന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജഡ്ജ് ആയിരുന്ന Gerard O’Brien (59) ആണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കുറ്റകൃത്യത്തിന്റെ പേരില്‍ വെള്ളിയാഴ്ച ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്തായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. കൗണ്ടി ടിപ്പററിയിലെ Thurles-ലുള്ള Slievenamon Road, Old School House സ്വദേശിയാണ് പ്രതിയായ Gerard O’Brien. വിചാരണയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബറില്‍ Central Criminal … Read more

ഡബ്ലിനിലെ ബസുകളിൽ വ്യാപകമായ പോക്കറ്റടി; മാസങ്ങളായിട്ടും പിടിതരാതെ സംഘം

ഡബ്ലിനിലെ ബസുകളില്‍ വ്യാപകമായ പോക്കറ്റടി നടക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതര്‍. സംഘടിതമായ പോക്കറ്റടിയാണ് നടക്കുന്നതെന്നും, ഇതിനെതിരെ കരുതിയിരിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഡ്രൈവര്‍മാരോട് ബസ് ഓപ്പറേറ്റര്‍മാരായ Dublin Bus പറഞ്ഞു. ഏതാനും സ്ത്രീകളുടെ ഒരു സംഘമാണ് ഈയിടെയായി വര്‍ദ്ധിച്ച പോക്കറ്റടികള്‍ക്ക് പിന്നിലെന്നാണ് ‘Irish Mirror’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മോഷണം പെരുകിയിരിക്കുകയാണ്. ഈയിടെ ഒരു ജ്വല്ലറി കമ്പനിയില്‍ നിന്നും ഡയമണ്ട് മോതിരങ്ങള്‍ ബസില്‍ ഡെലിവറി ചെയ്യാന്‍ കൊണ്ടുപോകവെ വയോധികനില്‍ നിന്നും അത് മോഷണം പോയിരുന്നു. മെയ് … Read more

കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പ്…; അയർലണ്ടുകാരുടെ സ്വപ്നമായ National Children’s Hospital യാഥാർഥ്യമാകാൻ ഇനിയും വൈകും

അയര്‍ലണ്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന National Children’s Hospital പ്രവര്‍ത്തനമാരംഭിക്കുന്നത് ഇനിയും നീളും. നിലവിലെ അവസ്ഥയില്‍ കുറഞ്ഞത് അടുത്ത വര്‍ഷം ഫെബ്രുവരിയോടെ മാത്രമേ ആശുപത്രിയുടെ പണി പൂര്‍ത്തിയാകൂ എന്നാണ് കരാറുകാരായ BAM അറിയിച്ചിരിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. പ്രധാന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 2022 ഓഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാകുമെന്നായിരുന്നു കരാറുകാരായ BAM ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് 2022 നവംബര്‍ വരെ സമയം നീട്ടിനല്‍കി. പക്ഷേ എന്നിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാതെ സമയം … Read more

ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

നോര്‍ത്ത് ഡബ്ലിനില്‍ പുരുഷന് നേരെ ആക്രമണം. ഫിന്‍ഗ്ലാസിലെ Cardiffsbridge Road-ല്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് 40-ലേറെ പ്രായമുള്ള ഒരാളെ ആജ്ഞാതര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സാരമായി ഇദ്ദേഹം Connolly Hospital Blanchardstown-ല്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ വക്താവ് അറിയിച്ചു.

കാറിന് തീപിടിച്ചു: ഡബ്ലിനിലെ Ikea സ്റ്റോർ ഒഴിപ്പിച്ചു

തീപിടിത്തത്തെ തുടര്‍ന്ന് ഡബ്ലിൻ Ballymun-ലെ Ikea സ്‌റ്റോര്‍ ഒഴിപ്പിച്ചു. ഞായറാഴ്ചയ്ക്ക് ഉച്ചയ്ക്ക് ശേഷമാണ് സ്റ്റോറില്‍ തീ പടര്‍ന്നതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന് വിവരം ലഭിക്കുന്നത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ഒരു കാറിന് തീ പിടിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.

വടക്കൻ അയർലണ്ട് വഴി അനധികൃത കുടിയേറ്റക്കാർ എത്തുന്നു; പ്രത്യേക ഗാർഡ ഉദ്യോഗസ്ഥനെ ബെൽഫാസ്റ്റിൽ നിയമിച്ച് അയർലണ്ട്

വടക്കന്‍ അയര്‍ലണ്ട് വഴി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള പരാതിയെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കാനും മറ്റുമായി പ്രത്യേക ഗാര്‍ഡ ഉദ്യോഗസ്ഥനെ ബെല്‍ഫാസ്റ്റിലേക്കയച്ച് അയര്‍ലണ്ട്. Garda National Immigration Bureau (GNIB)-യിലെ പ്രത്യേക ഉദ്യോഗസ്ഥനെ വടക്കന്‍ അയര്‍ലണ്ട് തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ നിയമിച്ചതായും, കുടിയേറ്റം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവിടെയുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അദ്ദേഹം വിലയിരുത്തുമെന്നും ഗാര്‍ഡ കമ്മിഷണര്‍ ഡ്രൂ ഹാരിസ് അറിയിച്ചു. കോമണ്‍ ട്രാവല്‍ ഏരിയ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള പരാതി അന്വേഷിച്ചുവരികയാണെന്നും പൊലീസിങ് അതോറിറ്റിക്ക് നല്‍കിയ മാസാവസാന റിപ്പോര്‍ട്ടില്‍ ഹാരിസ് വ്യക്തമാക്കി. അതിര്‍ത്തി … Read more

‘ലജ്ജാവഹം അയർലണ്ട്…’; രാജ്യത്തെ ഭവനരഹിതരുടെ എണ്ണം റെക്കോർഡായ 14,000 കടന്നു

ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം 14,000 കടന്നു. ഏപ്രില്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാരിന്റെ എമര്‍ജന്‍സി ഹോംലെസ്സ് അക്കോമഡേഷനില്‍ താമസിക്കാനെത്തിയവരുടെ എണ്ണം 14,009 ആണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ്ങിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള കണക്കുകളാണ് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നലെ പുറത്തുവിട്ടത്. മാര്‍ച്ച് മാസത്തെ ഭവനരഹിതരെക്കാള്‍ 143 പേര്‍ അധികമാണ് ഏപ്രിലില്‍ ഉണ്ടായിട്ടുള്ളത്. 2022 ഏപ്രില്‍ മാസത്തെക്കാള്‍ 14% അധികവുമാണിത്. രാജ്യത്തെ ആകെ 1,996 കുടുംബങ്ങളാണ് ഭവനരഹിതരായി കണക്കാക്കപ്പെട്ടിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 16% … Read more

വൻവിജയമായി അയർലണ്ടിലെ ഡെപ്പോസിറ്റ് റിട്ടേൺ പദ്ധതി; ഉപയോഗശേഷം ഇതുവരെ തിരികെയെത്തിയത് 150 മില്യൺ കുപ്പികൾ

അയര്‍ലണ്ടില്‍ ഫെബ്രുവരി 1-ന് ആരംഭിച്ച ഡെപ്പോസിറ്റ് റിട്ടേണ്‍ പദ്ധതി പ്രകാരം പുനരുപയോഗത്തിനായി ലഭിച്ച കുപ്പികളുടെ എണ്ണം 150 മില്യണോട് അടുക്കുന്നു. ഇതില്‍ 75 മില്യണ്‍ കുപ്പികളും ലഭിച്ചത് മെയ് മാസത്തില്‍ മാത്രമായാണ്. ആദ്യ മാസങ്ങളില്‍ വലിയ രീതിയില്‍ വിജയം കണ്ടില്ലെങ്കിലും മെയ് മാസത്തില്‍ ദിവസേന ശരാശരി 2 മില്യണ്‍ കുപ്പികള്‍ വീതമാണ് ജനങ്ങള്‍ തിരികെയെത്തിച്ചത്. മെയ് വരെയുള്ള ആദ്യ നാല് മാസങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയ ശേഷം, ഇന്നുമുതല്‍ ‘Re-turn’ ലോഗോ പതിച്ച കുപ്പികള്‍ മാത്രമേ നിയമപരമായി ഉപഭോക്താക്കള്‍ക്ക് … Read more

പണമിടപാടുകളും സേവനങ്ങളും മുടങ്ങി; ആപ്പ് പണിമുടക്കിയതിനെത്തുടർന്ന് ബുദ്ധിമുട്ടിലായി Revolut ഉപഭോക്താക്കൾ

അയര്‍ലണ്ടില്‍ പണമിടപാട് നടത്താന്‍ തടസ്സം നേരിട്ടതില്‍ വലഞ്ഞ് Revolut ഉപഭോക്താക്കള്‍. വെള്ളിയാഴ്ചയാണ് Revolut ആപ്പ് പണിമുടക്കിയത് കാരണം കാര്‍ഡ് പേയ്‌മെന്റുകള്‍, മണി ട്രാന്‍സ്ഫര്‍, റീചാര്‍ജ്ജ് മുതലായ സേവനങ്ങള്‍ ലഭ്യമാകാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായത്. അതേസമയം വൈകാതെ തന്നെ പ്രശ്‌നം പരിഹരിച്ചതായും, ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും Revolut വക്താവ് അറിയിച്ചു. ആപ്പ് പഴയത് പോലെ തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയതായും കമ്പനി വ്യക്തമാക്കി. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി ചിലര്‍ പരാതിപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. Revolut-ന്റെ മൊബൈല്‍ … Read more

ഇനി കള്ളത്തരം നടപ്പില്ല! അയർലണ്ടിൽ ബോഡി ക്യാമറകളുമായി ഗാർഡ

ഗാര്‍ഡ ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറ ഉപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമായി. വെള്ളിയാഴ്ച ഡബ്ലിനില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് proof of concept (PoC) എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണാര്‍ത്ഥമുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഏകദേശം 700 ഗാര്‍ഡ ഉദ്യോഗസ്ഥരാണ് പരീക്ഷണഘട്ടത്തില്‍ ഡ്യൂട്ടിക്കിടെ ബോഡി ക്യാമറകള്‍ ഉപയോഗിക്കുക. Pearse Street station, Kevin Street station, Store Street station എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ യൂണിഫോമിനൊപ്പം ശരീരത്തില്‍ ചെറുകാമറകളും ധരിച്ചിട്ടുണ്ടാകും. വരും മാസങ്ങളില്‍ വാട്ടര്‍ഫോര്‍ഡ് സ്‌റ്റേഷനിലും, ലിമറിക്കിലെ … Read more