സീറോ മലബാർ സഭയുടെ വലിയ ഇടയനു ഡബ്ലിനിൽ ഊഷ്മള സ്വീകരണം; നോക്ക് തീർത്ഥാടനം ശനിയാഴ്ച

ഡബ്ലിൻ: സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഡബ്ലിനിൽ ഊഷമള സ്വീകരണം. മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം നടത്തുന്ന ആദ്യ വിദേശയാത്രയിൽ അയർലണ്ടിൽ എത്തിചേർന്ന റാഫേൽ തട്ടിൽ പിതാവിനും സീറോ മലബാർ സഭയുടെ യൂറോപ്യനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും അയർലണ്ട് സീറോ മലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയുടെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി. കാറ്റിക്കിസം ഡയറക്ടർ … Read more

മിഴിയുടെ കലാസന്ധ്യ മെയ് 18-ആം തീയതി ഡബ്ലിനിൽ

കഴിഞ്ഞ വർഷം രൂപീകൃതമായ അയർലണ്ട് ഡബ്ലിനിലെ “മിഴി” സംഘടനയുടെ ഒരു തകർപ്പൻ കലാസന്ധ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 18-ആം തീയതി Castleknock GAA ക്ലബ്ബിൽ വെച്ച് ഉച്ചക്ക് 2 മണിക്ക് തുടങ്ങുന്ന പരിപാടിയുടെ രജിസ്ട്രേഷനുകൾ ആരംഭിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരം കലാപരിപാടികളോടൊപ്പം യു.കെയിലെ മാഞ്ചസ്റ്ററിൽ നിന്നുമുള്ള Manchester Beats ബാൻഡും, ഡബ്ലിനിലെ K North ബാൻഡും കലാസന്ധ്യയ്ക്ക് നിറക്കൂട്ടേകും. രാത്രി 11 മണി വരെ നീളുന്ന പരിപാടി വെകുന്നേരത്തെ ചായ സൽക്കാരവും, രാത്രിയിലെ വിഭവസമൃദ്ധമായ ഡിന്നറും … Read more

ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാമെന്ന് അധികൃതർ; ഡബ്ലിൻ ട്രിനിറ്റി കോളജിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി

ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്താമെന്ന് യൂണിവേഴ്‌സിറ്റി സമ്മതിച്ചതിനെത്തുടര്‍ന്ന് തങ്ങള്‍ നടത്തിവന്ന വഴിതടയല്‍ സമരം അവസാനിപ്പിക്കാന്‍ ഡബ്ലിന്‍ ട്രിനിറ്റി കോളജ് വിദ്യാര്‍ത്ഥികള്‍. ഗാസയിലെ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേലുമായും, ഇസ്രായേലി കമ്പനികളുമായുമുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂണിയന്റെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രക്ഷോഭമാരംഭിച്ചത്. പ്രക്ഷോഭം ശക്തമാകുകയും, വിദ്യാര്‍ത്ഥികള്‍ വഴിതടയല്‍ ആരംഭിക്കുകയും ചെയ്തതോടെ ക്യാംപസിലേയ്ക്ക് പൊതുജനത്തിന് പ്രവേശനം നിഷേധിച്ചിരുന്നു. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളും, യൂണിവേഴ്‌സിറ്റി അധികൃതരും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍, പ്രശ്‌നപരിഹാരത്തിനായുള്ള ഏതാനും കാര്യങ്ങളില്‍ ധാരണയായിരുന്നു. … Read more

അയർലണ്ടിനെ പ്രതിനിധീകരിച്ച് മലയാളികളായ അലിസ്റ്ററും മെൽവിനും ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കെനിയയിലേയ്ക്ക്

കെനിയയില്‍ വച്ച് നടക്കുന്ന ‘വേള്‍ഡ് സ്‌കൂള്‍ ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്‌സില്‍’ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും. സാന്‍ട്രിയിലെ അനിത് ചാക്കോ, സില്‍വിയ ജോസഫ് ദമ്പതികളുടെ മകനായ അലിസ്റ്റര്‍ അനിത്, സെന്റ് മാര്‍ഗരറ്റ്‌സിലെ ബിനോയ്- ടോംസി ദമ്പതികളുടെ മകനായ മെല്‍വിന്‍ ബിനോയ് എന്നിവരാണ് മെയ് 13-ന് നയ്‌റോബിയില്‍ വച്ച് നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്ന ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഡബ്ലിനിലെ Aidan’s CBS Whitehall സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കോച്ചായ അലന്‍ ഒ’നീലിനൊപ്പം ടീം ഇന്ന് കെനിയയിലേയ്ക്ക് പുറപ്പെടും. ചാംപ്യന്‍ഷിപ്പിന് … Read more

അയർലണ്ടിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു; പ്രധാന കാരണം ഇതര വംശക്കാരോടുള്ള വെറുപ്പ്

അയര്‍ലണ്ടില്‍ ഉണ്ടാകുന്ന വിദ്വേഷകുറ്റകൃത്യങ്ങളില്‍ വര്‍ദ്ധന. കുടിയേറ്റവിരുദ്ധ പ്രക്ഷോഭങ്ങളും, തീവ്രവലതുപക്ഷവാദവും വര്‍ദ്ധിക്കുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഗാര്‍ഡ പുറത്തുവിട്ടിരിക്കുന്നത്. 2023-ല്‍ 548 വിദ്വേഷ കുറ്റകൃത്യങ്ങളും, കുറ്റകൃത്യമായി കണക്കാനാകാത്ത അതേസമയം വിദ്വേഷവുമായി ബന്ധപ്പെട്ടതുമായി 103 സംഭവങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഗാര്‍ഡയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-ല്‍ ഇത് യഥാക്രമം 510, 72 എന്ന നിലയിലായിരുന്നു. വിദ്വേഷകുറ്റകൃത്യങ്ങളിലേയ്ക്ക് നയിച്ച കാരണങ്ങളില്‍ മുന്‍പന്തിയിലുള്ളത് വംശീയ വിദ്വേഷം (36%), ഇതര രാജ്യത്തെ പൗരത്വം (18%), ഭിന്നലൈംഗികാഭിരുചി (16%) എന്നിവയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് നടക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളുടെ … Read more

ഗാർഡയുടെ റോഡ് സുരക്ഷാ പരിശോധനയിൽ ലഹരി ഉപയോഗിച്ച 200-ഓളം ഡ്രൈവർമാർ പിടിയിൽ

മെയ് മാസത്തിലെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡിനോടനുബന്ധിച്ച് ഗാര്‍ഡ നടത്തിയ റോഡ് പൊലീസിങ് ഓപ്പറേഷനില്‍ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് 200-ഓളം പേര്‍ പിടിയില്‍. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ഇന്നലെ രാവിലെ 7 വരെയായിരുന്നു പ്രത്യേക ഓപ്പറേഷന്‍. ഈ ദിവസങ്ങള്‍ക്കിടെ 5,349 പേരെ പരിശോധിച്ചതില്‍ നിന്നും 196 പേരെ ഡ്രൈവിങ്ങിനിടെ ലഹരി ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തു. 900 ഡ്രൈവര്‍മാര്‍ അമിതവേഗതയില്‍ വാഹനമോടിച്ചതായും കണ്ടെത്തി. കൗണ്ടി കാവനില്‍ 60 കി.മീ വേഗപരിധിയിലുള്ള റോഡില്‍ 127 കി.മീ വേഗത്തില്‍ … Read more

ഡബ്ലിനിൽ ‘ടെന്റ് ഗ്രാമങ്ങൾ’ ഉയരുന്നു; അഭയാർത്ഥികളെ പുനരധിവസിപ്പിക്കാത്ത സർക്കാരിന് വിമർശനം

ഡബ്ലിനിലെ ഗ്രാന്‍ഡ് കനാലിന് ചുറ്റുമായി അഭയാര്‍ത്ഥികളുടെ ടെന്റുകളുയരുന്നത് തുടരുന്നു. രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികളെ കൃത്യമായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വന്നതോടെ ഇവര്‍ പലയിടങ്ങളിലായി ടെന്റുകളടിച്ച് താമസിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ 20 എണ്ണം വര്‍ദ്ധിച്ച് ഏകദേശം 70 ടെന്റുകളാണ് നിലവില്‍ ഗ്രാന്‍ഡ് കനാലിന് സമീപം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ഡബ്ലിനിലെ ഒ’കോണല്‍ സ്ട്രീറ്റിലും മറ്റുമായി വഴിയോരത്ത് താമസിച്ചിരുന്ന പലരും ഗ്രാന്‍ഡ് കനാല്‍ ഭാഗത്തേയ്ക്ക് എത്തിയിട്ടുണ്ട്.ഒ’കോണല്‍ സ്ട്രീറ്റില്‍ കഴിയുന്ന അഭയാര്‍ത്ഥികളുടെ എണ്ണം അമിതമായതായി കാട്ടി തങ്ങളെ അവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നുവെന്ന് അഭയാര്‍ത്ഥികള്‍ പറഞ്ഞതായി … Read more

അയർലണ്ടിന്റെ സ്വന്തം ‘ബാംബീ തഗ്’ യൂറോവിഷൻ ഫൈനലിൽ

സ്വീഡനില്‍ നടക്കുന്ന യൂറോവിഷന്‍ 2024 സംഗീതമത്സരത്തില്‍ അയര്‍ലണ്ടിന്റെ പ്രതിനിധി ബാംബി തഗ് (Bambie Thug) ഫൈനലില്‍. ചൊവ്വാഴ്ച രാത്രി നടന്ന ആദ്യ സെമിഫൈനലില്‍ തന്റെ ‘Doomsday Blue’ എന്ന ഗാനം ആലപിച്ചാണ് ബാംബി ഫൈനലിലേയ്ക്ക് ടിക്കറ്റ് നേടിയത്. 2018-ന് ശേഷം ഇതാദ്യമായാണ് അയര്‍ലണ്ട് യൂറോവിഷന്‍ ഫൈനലിന് യോഗ്യത നേടുന്നത്. അതേസമയം സെമിഫൈനലിന് തൊട്ടുമുമ്പായി കേടായ മത്സ്യം കഴിച്ച് ബാംബി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി ഈ വിവരം പുറംലോകത്തെ അറിയിച്ച ബാംബി, സെമിയില്‍ പക്ഷേ താന്‍ ഗംഭീരപ്രകടനം … Read more

അയർലണ്ടിൽ ഈയാഴ്ച അന്തരീക്ഷം ‘ചൂടുപിടിക്കും’; 22 ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ ഈയാഴ്ച ചൂട് കുത്തനെ വര്‍ദ്ധിക്കും. വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിക്ക് മുകളിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. ഇന്ന് (ചൊവ്വ) രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. നല്ല വെയില്‍ ലഭിക്കുകയും ചെയ്യും. 14 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയില്‍ 5 ഡിഗ്രി വരെ താപനില കുറഞ്ഞേക്കാം. നാളെയും നല്ല വെയില്‍ ലഭിക്കുന്നത് തുടരും. അതേസമയം പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ചാറ്റല്‍ മഴ വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് മാറും. … Read more

ഡബ്ലിനിൽ ചെറുപ്പക്കാരൻ വെടിയേറ്റ് മരിച്ചു; 3 പേർ അറസ്റ്റിൽ

ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ പുലര്‍ച്ചെ 12.15-ഓടെ ഡബ്ലിന്‍ 12-ലെ Drimnagh-യിലുള്ള Knocknarea Road-ല്‍ വച്ചാണ് ചെറുപ്പക്കാരന് വെടിയേറ്റത്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ഇവിടെയെത്തിയ ഗാര്‍ഡ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സമീപത്തായി 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ വെടിയേറ്റ നിലയിലും കണ്ടെത്തി. ഗാര്‍ഡ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഡബ്ലിനിലെ Kylemore സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് Josh Itseli എന്നാണെന്ന് ഗാര്‍ഡ അറിയിച്ചു. അതേസമയം സംഭവം നടന്നതിന് സമീപപ്രദേശത്ത് നിന്നായി രണ്ട് … Read more