സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ഏപ്രിൽ 6 ശനിയാഴ്ച

പ്രവാസി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 6 ശനിയാഴ്ച. Newbridge Demesne Donabate-ല്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ മേയറായ Adrian Henchy, ഭവനവകുപ്പ് മന്ത്രി ഡാര ഒബ്രിയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സ്‌പോര്‍ട്‌സ് ഗ്രാന്റ് ഉപയോഗിച്ചാണ് പരിശീലനകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. സെനറ്റര്‍ റെജീന ഡോഹര്‍ട്ടി, കൗണ്‍സിലര്‍ ഡാര ബട്ട്‌ലര്‍, എംഇപി ബാരി ആന്‍ഡ്രൂസ്, ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ ക്രിക്കറ്റ് ഡെവവപ്‌മെന്റ് മാനേജര്‍ ബ്രയാന്‍ ഒ … Read more

അയർലണ്ടിൽ പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർദ്ധന ഇന്നുമുതൽ

അയര്‍ലണ്ടില്‍ ഇന്നുമുതല്‍ ഇന്ധനവില വര്‍ദ്ധിക്കും. പെട്രോള്‍ ലിറ്ററിന് 4 സെന്റ്, ഡീസലിന് 3 സെന്റ്, ഗ്യാസിന് 1.5 സെന്റ് എന്നിങ്ങനെയാണ് വില വര്‍ദ്ധന. ഉക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തി എക്‌സൈസ് നികുതി ഐറിഷ് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞിരുന്നു. ഇത് പുനഃസ്ഥാപിച്ചതോടെയാണ് വിലയില്‍ വര്‍ദ്ധന സംഭവിച്ചിരിക്കുന്നത്.

അയർലണ്ടിൽ കുട്ടികൾ ഉള്ള സ്ഥലങ്ങളിൽ ഇനി പുകവലി ഉൽപ്പന്നങ്ങളുടെ പരസ്യം പാടില്ല

അയര്‍ലണ്ടില്‍ കുട്ടികളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ ഇ- സിഗരറ്റുകളുടെ പരസ്യം പതിക്കുന്നത് തടയുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. Public Health (Tobacco Products and Nicotine Inhaling Products) Act 2023-ലെ പുതിയ വകുപ്പ് പ്രകാരമാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരും. കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം പരസ്യം നല്‍കുന്നതിന് വിലക്കുണ്ടാകും. ഇതിന് പുറമെ പൊതുഗതാഗതം, സ്‌കൂളിന് 200 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലും ഇ-സിഗരറ്റുകള്‍, വേപ്പറുകള്‍ എന്നിവയുടെ പരസ്യം പാടില്ല. കുട്ടികള്‍ക്ക് ഇത്തരം … Read more

ഓപ്പറേഷൻ തോർ ; വെക്സ്ഫോർഡ് കൗണ്ടിയിൽ 85,000 യൂറോയുടെ വൻ കഞ്ചാവ് വേട്ട , 10 പേർ അറസ്റ്റിൽ

വെക്സ്ഫോർഡ് കൗണ്ടിയിൽ ഓപ്പറേഷൻ തോറിലൂടെ വൻ കഞ്ചാവ് വേട്ട നടത്തി ഗാർഡ പോലീസ്. സ്ഥലത്തെ സംശയാസ്പദമായ ഇടങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. കൗണ്ടിയിലെ ഒരു വീട്ടു പരിസരത്ത് , ഉദ്യോഗസ്ഥർ കഞ്ചാവ് കൃഷി കണ്ടെത്തുകയും ഏകദേശം €43,000 വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം തെക്കൻ കൗണ്ടിയിലെ മറ്റൊരു വീട്ടിൽ നിന്ന് ഏകദേശം €42,000 വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു. ഓപ്പറേഷന്റെ ഭാഗമായി 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിൽപ്പനയ്ക്കോ വിതരണത്തിനോ ആയി മയക്കുമരുന്ന് … Read more

ഡബ്ലിനിലെ കാംഡൻ സ്ട്രീറ്റിൽ മോഷ്ടാവിന്റെ അതിക്രമം, കൗമാരക്കാരൻ ആശുപത്രിയിൽ

ശനിയാഴ്ച ഡബ്ലിൻ നഗരത്തിൽ നടന്ന കവർച്ചക്കിടെ ഉണ്ടായ അക്രമത്തിൽ കൗമാരക്കാരന് പരിക്കേറ്റു.ഡബ്ലിൻ 2 ലെ കാംഡൻ സ്ട്രീറ്റിലാണ് അക്രമം ഉണ്ടായത്. അതേസമയം പരിക്കേറ്റ കൗമാരക്കാരനെ സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ജീവന് ഭീഷണിയല്ലെന്ന് ഗാർഡ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാർഡേ കൂട്ടിച്ചേർത്തു.

അയർലണ്ടിലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് Sinn Fein-ന്; ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന രാഷ്ട്രീയക്കാരൻ ഇദ്ദേഹം…

അയർലണ്ടിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ പാർട്ടിയായി Sinn Fein. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലായി 925,900 പേരാണ് പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്നതെങ്കിൽ രണ്ടാം സ്ഥാനത്തുള്ള പീപ്പിൾ ബീഫോർ പ്രോഫിറ്റിന് 170,200 ഫോളോവേഴ്സ് മാത്രമാണുള്ളത്. മറ്റെല്ലാ പാർട്ടികളുടെയും ഫോളോവേഴ്‌സിനെ ഒരുമിച്ച് കൂട്ടിയാലും (769,910) Sinn Fein ന്‍റെ അത്രയും ഫോളോവേഴ്സ് വരില്ല എന്നതാണ് വസ്തുത. 2020 ൽ 421,600 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്നിടത്ത് നിന്നാണ് നാലു വർഷത്തിനിടെ ഇരട്ടിയിലധികം പേരെ തങ്ങളുടെ … Read more

അയർലണ്ടിലെ ആശുപത്രികളിൽ ഈ മാസം ട്രോളികളിൽ ചികിത്സ തേടിയത് 10,000-ഓളം പേർ; കണ്ണടച്ച് ഇരുട്ടാക്കി HSE

അയർലണ്ടിൽ മാർച്ച് മാസത്തിൽ ഇതുവരെ ആശുപത്രി ബെഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടിയവരുടെ എണ്ണം 9856 എന്ന് Irish Nurses and Midwives Organisation (INMO). 1961 പേർ ബെഡ് ലഭിക്കാതെ ചികിത്സ തേടിയ University Hospital Limerick ആണ് ഇക്കാര്യത്തിൽ മുന്നിൽ. Cork University Hospital (1075), University Hospital Galway (685) എന്നിവ പിന്നാലെ. ഈ മാസം രോഗികളുടെ വലിയ തിരക്കാണ് രാജ്യത്തെ ആശുപത്രികളിൽ അനുഭവപ്പെടുന്നതെന്നും, HSE പുതിയ റിക്രൂട്ട്മെന്റുകൾ നിർത്തിവച്ചത് കാരണം … Read more

പഴയ ഫോണുകളിൽ ബാങ്ക് ഓഫ് അയർലണ്ട് ആപ്പ് പ്രവർത്തിക്കില്ല? അപ്ഡേറ്റ് ചെയ്യാൻ സമയം നീട്ടിനൽകി ബാങ്ക്

പഴയ സ്മാര്‍ട്ട് ഫോണുകളിലും, ടാബ്ലറ്റുകളിലും ആപ്പ് അപ്‌ഡേറ്റുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഇന്നലെയായിരുന്നു ഇതിനുള്ള അവസാന ദിവസമായി നിശ്ചയിച്ചിരുന്നതെങ്കിലും, ഇത് ജൂലൈ 1 വരെ നീട്ടുന്നതായി ബാങ്ക് അറിയിച്ചു. ഇതോടെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണ്‍ വാങ്ങാനോ, സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാനോ കൂടുതല്‍ സമയം ലഭിക്കും. പഴയ വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ആപ്പിള്‍ ഒഎസ്, ആന്‍ഡ്രോയ്ഡ് എന്നിവയില്‍ നിര്‍മ്മാതാക്കളായ ആപ്പിളില്‍ നിന്നോ, ഗൂഗിളില്‍ നിന്നോ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല എന്ന കാരണത്താലാണ് ബാങ്ക് ഓഫ് … Read more

അയർലണ്ടിൽ ഞായറാഴ്ച രാത്രി മുതൽ സമയം ഒരു മണിക്കൂർ മുന്നോട്ട് നീങ്ങും; ഡേ ലൈറ്റ് സേവിങ്ങിനെ പറ്റി അറിയാം

ഈ ഞായറാഴ്ച രാത്രി 1 മണിക്ക് അയർലണ്ടിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് നീങ്ങും; ഡേ ലൈറ്റ് സേവിങ്ങിനെ പറ്റി അറിയാം ഡേ ലൈറ്റ് സേവിങ് കാരണം അയര്‍ലണ്ടില്‍ ഈ ഞായറാഴ്ച മുതല്‍ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് പോകും. കഴിഞ്ഞ വിന്റര്‍ സീസണില്‍ ഒരു മണിക്കൂര്‍ മുന്നോട്ട് മാറ്റിയ സമയമാണ് മാര്‍ച്ച് 31 ഞായറാഴ്ച വീണ്ടും പഴയത് പോലെ ആക്കുന്നത്. ഓരോ വര്‍ഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ചയും, മാര്‍ച്ചിലെ അവസാന ഞായറാഴ്ചയുമാണ് ഇത്തരത്തില്‍ സമയം മുന്നോട്ടും, … Read more

റൂറൽ റോഡുകളിലെ വാഹനാപകട മരണങ്ങൾ: ഇയുവിൽ അയർലണ്ടിന് മൂന്നാം സ്ഥാനം; ആളുകൾ വേഗപരിധി പാലിക്കുന്നില്ലെന്നും റിപ്പോർട്ട്

റൂറല്‍ റോഡുകളിലുണ്ടാകുന്ന വാഹനാപകട മരണങ്ങളുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ അയര്‍ലണ്ടിന് മൂന്നാം സ്ഥാനം. രാജ്യത്ത് ഉണ്ടാകുന്ന മൂന്നില്‍ രണ്ടിലധികം റോഡപകട മരണങ്ങളും ഇത്തരത്തില്‍ ഉള്‍പ്രദേശത്തെ റോഡുകളിലാണ് സംഭവിക്കുന്നത് എന്നും European Transport Safety Council (ETSC) വ്യക്തമാക്കി. രാജ്യത്ത് 2020-2022 കാലയളവിലുണ്ടായ ആകെ റോഡപകട മരണങ്ങളില്‍ 67 ശതമാനവും ഉള്‍നാടന്‍ പ്രദേശങ്ങളിലാണ്. ഇക്കാര്യത്തില്‍ അയര്‍ലണ്ടിന് മുന്നിലുള്ള രാജ്യങ്ങള്‍ ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാണ്. ഇയു ശരാശരിയാകട്ടെ 52% ആണ്. ഇതിന് പുറമെ ഫ്രാന്‍സ്, ഓസ്ട്രിയ പോലെ നിരവധി ഇയു … Read more