ഡബ്ലിൻ നഗരത്തിൽ പ്ലാസ്റ്റിക് ബാഗുകളിൽ മാലിന്യം ശേഖരിക്കുന്നത് രണ്ടു വർഷത്തിനുള്ളിൽ നിർത്തലാക്കും

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തലാക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. മിക്ക വീടുകളും ബിന്നുകളിലാണ് മാലിന്യം സൂക്ഷിക്കുന്നതെങ്കിലും നഗരത്തിലെ ഏതാനും പ്രദേശങ്ങളില്‍ ഇപ്പോഴും പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. ചെറിയ വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ ബിന്നുകള്‍ വയ്ക്കാന്‍ സ്ഥലസൗകര്യം ഇല്ലാത്തതാണ് ഇതിന് കാരണം. ഡബ്ലിന്‍ നഗരത്തിലെ നോര്‍ത്ത് ഇന്നര്‍ സിറ്റിയില്‍ അമിതമായി മാലിന്യമുണ്ടെന്നും, ഇതിന് പ്രധാന കാരണം പ്ലാസ്റ്റിക് ബാഗുകളില്‍ മാലിന്യം ശേഖരിക്കുന്നതാണെന്നും Irish Business Against Litter ഈയിടെ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു പ്രശ്‌നം … Read more

കോർക്കിലെ എയർ ഇന്ത്യ ദുരന്തത്തിന്റെ 40-ആം വാർഷികം; പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പങ്കെടുക്കും

വെസ്റ്റ് കോര്‍ക്കിലെ എയര്‍ ഇന്ത്യ ദുരന്തത്തിന്റെ 40-ആം വാര്‍ഷികമാചരിക്കാന്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ എത്തും. 1985 ജൂണ്‍ 13-നാണ് തീവ്രവാദികള്‍ സ്ഥാപിച്ച ബോംബ് പൊട്ടിയതിനെത്തുടര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്ന എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 182 കോര്‍ക്കിന് സമീപം കടലില്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ 329 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 268 പേര്‍ കനേഡിയന്‍ പൗരന്മാരും, 27 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, 22 പേര്‍ ഇന്ത്യന്‍ പൗരന്മാരുമായിരുന്നു. കാനഡയിലെ മോണ്‍ട്രിയാലില്‍ നിന്നും ലണ്ടന്‍, ഡെല്‍ഹി വഴി മുംബൈയിലേയ്ക്ക് സര്‍വീസ് … Read more

ഡബ്ലിൻ നഗരത്തിൽ ഞായറാഴ്ച വംശീയ വിരുദ്ധ റാലിയും, കുടിയേറ്റ വിരുദ്ധ പ്രകടനവും; നിരവധി പേർ പങ്കെടുത്തു

ഞായറാഴ്ച ഡബ്ലിന്‍ നഗരത്തില്‍ വംശീയവിരുദ്ധ റാലിയും, കുടിയേറ്റ വിരുദ്ധ പ്രകടനവും നടന്നു. ഉച്ചയോടെ നടന്ന റാലികളില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഗാര്‍ഡ ഇരു റാലിക്കാരെയും ബാരിക്കേഡുകള്‍ വച്ച് തരംതിരിച്ചു. O’Connell Bridge കുറച്ചുസമയത്തേയ്ക്ക് അടച്ചിടുകയും ചെയ്തു. Central Plaza on Dame Street-ല്‍ നിന്നും ആരംഭിച്ച ‘United Against Racism’ റാലി നഗരത്തിലൂടെ മാര്‍ച്ച് ചെയ്ത് 2 മണിയോടെ O’Connell Bridge-ല്‍ എത്തി. ‘സര്‍ക്കാരിനെ കുറ്റപ്പെടുത്തൂ, കുടിയേറ്റക്കാരെയല്ല,’ ‘ഡബ്ലിന്‍ വംശീയവിദ്വേഷത്തിനെതിരെ നിലകൊള്ളുന്നു’ മുതലായ ബാനറുകളും റാലിയില്‍ ഉയര്‍ന്നിരുന്നു. ‘അഭയാര്‍ത്ഥികളെ സ്വീകരിക്കണം’ … Read more

ലിമറിക്ക് സിറ്റിയിൽ ഗ്യാങ് വാർ മുറുകുന്നു; ശനിയാഴ്ചത്തെ അക്രമസംഭവത്തിൽ 3 പേർക്ക് പരിക്ക്

ലിമറിക്ക് സിറ്റിയില്‍ നടന്ന ഗ്യാങ് വാറില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി നഗരത്തിലെ തെക്കന്‍ പ്രദേശമായ Hyde Avenue-വില്‍ ഉണ്ടായ അക്രമസംഭവത്തിലാണ് മൂന്ന് പുരുഷന്മാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. University Hospital Limerick-ലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമസംഭവത്തില്‍ ഒരു കാറും തകര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പക ഇക്കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പ്, പൈപ്പ് ബോംബ് ആക്രമണങ്ങള്‍, വീടുകള്‍ ലക്ഷ്യം വച്ചുള്ള ഫയര്‍ ബോംബിങ്ങുകള്‍ എന്നിവയ്ക്ക് കാരണമായിരുന്നു. പ്രശ്‌നം ഈ നിലയ്ക്ക് തുടരുകയാണെങ്കില്‍ … Read more

ലിമറിക്കിൽ 3 മില്യൺ യൂറോയുടെ കഞ്ചാവ് പിടികൂടി

ലിമറിക്കില്‍ 3 മില്യണ്‍ യൂറോയോളം വിലവരുന്ന കഞ്ചാവ് പിടികൂടി ഗാര്‍ഡ. വ്യാഴാഴ്ച ഗാര്‍ഡയും, റവന്യൂ ഓഫീസര്‍മാരും നടത്തിയ പരിശോധനയിലാണ് 147 കിലോഗ്രാം തൂക്കം വരുന്ന ഹെര്‍ബല്‍ കഞ്ചാവ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധനയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. കസ്റ്റംസും പരിശോധനയില്‍ പങ്കെടുത്തു. സംഘടിതകുറ്റവാളികള്‍ അയര്‍ലണ്ടിലേയ്ക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിനും, വിതരണം ചെയ്യുന്നതിനും, വില്‍പ്പന നടത്തുന്നതിനും തടയിടുക എന്ന ഉദ്ദേശ്യത്തോടെ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. ആരെങ്കിലും മയക്കുമരുന്ന് കടത്തുന്നതായി സംശയം തോന്നിയാല്‍ താഴെ പറയുന്ന നമ്പറില്‍ റവന്യൂവിനെ … Read more

ചുട്ടുപൊള്ളി അയർലണ്ട്; ഇന്നലെ രേഖപ്പെടുത്തിയത് മൂന്ന് വർഷത്തിനിടെയുള്ള ഉയർന്ന താപനില

അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില വെള്ളിയാഴ്ച രേഖപ്പെടുത്തി. Co Roscommon-ലെ Mount Dillion-ല്‍ അന്നലെ രേഖപ്പെടുത്തിയ 29.6 ഡിഗ്രി സെല്‍ഷ്യസ് താപനില രാജ്യത്ത് 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ്. 2018-ന് ശേഷം ഏറ്റവും ചൂടേറിയ ജൂണ്‍ മാസവും ഇതാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാജ്യത്ത് 27 ഡിഗ്രി വരെ ചൂട് ഉയര്‍ന്നിരുന്നു. ഇന്നലെ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ഉയര്‍ന്ന താപനില തന്നെയാണ് രേഖപ്പെടുത്തിയത്. Co Donegal-ലെ Finner-ല്‍ 28.9 … Read more

അയർലണ്ടിൽ ഭവനവില വർദ്ധനയിൽ നേരിയ കുറവ്; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാവുന്നത് എവിടെ?

അയര്‍ലണ്ടിലെ ഭവനവില വര്‍ദ്ധന നിരക്കില്‍ നേരിയ കുറവ്. Central Statistics Office (CSO)-ന്റെ റിപ്പോര്‍ട്ട് പ്രകാരം 2025 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഭവനവില 7.5% ആണ് വര്‍ദ്ധിച്ചത്. മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 7.6 ശതമാനവും, ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 8 ശതമാനവും ആയിരുന്നു. ഡബ്ലിനിലെ ഭവനവില ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 6.2% ആണ് വര്‍ദ്ധിച്ചത്. മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 6% ആയിരുന്നു. 2025 ഏപ്രില്‍ വരെയുള്ള ഒരു … Read more

അയർലണ്ടിൽ ഇന്ന് ചൂട് 29 ഡിഗ്രി വരെ ഉയരും; നീന്താൻ പോകുന്നവർ സൂക്ഷിക്കുക

അയര്‍ലണ്ടില്‍ ഇന്ന് അന്തരീക്ഷ താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്ത് ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് റോസ്‌കോമണിലെ Mount Dillion-ല്‍ 27 ഡിഗ്രി സെല്‍ഷ്യസ് ആണ്. അതേസമയം ഇന്ന് Munster, Leinster പ്രദേശങ്ങളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. ഇവിടങ്ങളില്‍ 24 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും. മറ്റിടങ്ങളില്‍ ചൂട് 29 ഡിഗ്രി തൊട്ടേക്കും. ശനിയാഴ്ചയും വെയിലുള്ള കാലാവസ്ഥ തുടരും. 25 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. അതേസമയം രാജ്യമെമ്പാടും ചാറ്റല്‍ മഴയും പെയ്‌തേക്കും. … Read more

ഇയുവിൽ ജീവിതച്ചെലവ് ഏറ്റവുമേറിയ രണ്ടാമത്തെ രാജ്യം അയർലണ്ട്; ഭക്ഷണം, ഇന്ധനം എന്നിവയ്‌ക്കെല്ലാം ഇയു ശരാശരിക്ക് മുകളിൽ വില

യൂറോപ്യന്‍ യൂണിയനില്‍ ജീവിതച്ചെലവ് ഏറ്റവും കൂടിയ രണ്ടാമത്തെ രാജ്യമായി അയര്‍ലണ്ട്. ഡെന്മാര്‍ക്ക് മാത്രമാണ് പുതിയ പട്ടികയില്‍ അയര്‍ലണ്ടിന് മുന്നിലുള്ളത്. ഇയുവിലെ ശരാശരി ജീവിതച്ചെലവിനെക്കാള്‍ 38% അധികമാണ് അയര്‍ലണ്ടില്‍ എന്നും യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015-ല്‍ 28% അധികമായിരുന്നു ഇത്. ടൊബാക്കോ, ആല്‍ക്കഹോള്‍ എന്നിവയ്ക്ക് ഏറ്റവും ചെലവേറിയ ഇയു രാജ്യം അയര്‍ലണ്ടാണ്. ഇയു ശരാശരിയെക്കാള്‍ 205% ആണ് ഇവയ്ക്ക് ഇവിടെ വില. ഉയര്‍ന്ന നികുതി, ആല്‍ക്കഹോളിന് മിനിമം യൂണിറ്റ് പ്രൈസ് ഏര്‍പ്പെടുത്തിയത് എന്നിവയാണ് ഇതിന് പ്രധാന കാരണം. ആല്‍ക്കഹോള്‍ … Read more

അയർലണ്ടിന്റെ മഹാ മേള ‘കേരളാ ഹൗസ് കാർണിവൽ 2025’ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

അയര്‍ലണ്ടിലെ മഹാമേളയായ ‘കേരളാ ഹൗസ് കാര്‍ണിവല്‍ 2025’ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജൂണ്‍ 21 ശനിയാഴ്ച Co Meath-ലെ Fairyhouse Racecourse-ല്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 9 മണി വരെ നടക്കുന്ന മേളയിലേയ്ക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. നാളെ നടക്കുന്ന 13-ആമത് കേരളാ ഹൗസ് കാര്‍ണിവലിലെ വിശിഷ്ടാതിഥി സിനിമാ താരം മമിത ബൈജു ആണ്. രാവിലെ 10 മണിക്ക് മേള കൊടിയേറുന്നതിന് പിന്നാലെ ആര്‍ട്‌സ്, കളറിങ്, പെന്‍സില്‍ ഡ്രോയിങ്, മലയാളം രചന … Read more