ട്രംപ് പ്രീണനം: യൂറോപ്യൻ വിപണിയിൽ തളർന്ന് ഇലോൺ മസ്കിന്റെ ടെസ്ല; എന്നാൽ അയർലണ്ടിൽ വിൽപ്പന കുതിച്ചുയർന്നു

യൂറോപ്പില്‍ മറ്റെല്ലായിടത്തും വില്‍പ്പന ഇടിയുന്നതിനിടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയ്ക്ക് അയര്‍ലണ്ടില്‍ നേട്ടം. 2025-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ 539 ടെസ്ല കാറുകളാണ് അയര്‍ലണ്ടില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഇത് 412 ആയിരുന്നു. 31% ആണ് വില്‍പ്പനയിലെ വര്‍ദ്ധന. ടെസ്ലയുടെ മോഡല്‍ 3-യുടെ 428 എണ്ണവും, മോഡല്‍ വൈയുടെ 111 എണ്ണവുമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇവിടെ വില്‍പ്പന നടന്നത്. അതേസമയം യൂറോപ്പില്‍ പൊതുവില്‍ ടെസ്ലയുടെ വിപണി ഇടിയുകയാണ്. ജനുവരി മാസത്തില്‍ 7,517 … Read more

Co Down-ൽ കഞ്ചാവ് ഫാക്ടറി; 2 പേർ അറസ്റ്റിൽ

വടക്കന്‍ അയര്‍ലണ്ടിലെ Co Down-ല്‍ കഞ്ചാവ് ഫാക്ടറി നടത്തിവന്ന രണ്ട് യുവാക്കള്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി 10.30-ഓടെ Hillsborough പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡിലാണ് 300,000 പൗണ്ട് വിലവരുന്ന കഞ്ചാവ് കണ്ടെത്തിയത്. Sandringham Court-ലെ ഒരു കെട്ടിടത്തില്‍ 150-ഓളം കഞ്ചാവ് ചെടികളാണ് വളര്‍ത്തിയിരുന്നത്. സംഭവത്തില്‍ 22, 32 പ്രായക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഡബ്ലിൻ നഗരത്തിലെ റസ്റ്ററന്റുകളിൽ മോഷണം പതിവാകുന്നു; മോഷ്ടാക്കളെ ശിക്ഷിച്ചാലും അയയ്ക്കാൻ ജയിലിൽ സ്ഥലമില്ലാത്ത അവസ്ഥ

ഡബ്ലിന്‍ നഗരത്തിലെ റസ്റ്ററന്റുകളില്‍ മോഷണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം അക്രമങ്ങളും മോഷണവും വര്‍ദ്ധിച്ചതോടെ നഗരത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയെ അത് മോശമായി ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡബ്ലിനിലെ പ്രശസ്തമായ ഭക്ഷണകേന്ദ്രങ്ങളില്‍ ഫെബ്രുവരി മാസത്തിലെ ഒരാഴ്ച മാത്രം ഇത്തരം അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. George’s Street-ലെ Kicky’s, Strawberry Beds-ലെ Goats Gruff, Aungier Street-ലെ കോഫി ഷോപ്പായ It’s A Trap on എന്നിവിടങ്ങളാണ് അതില്‍ ചിലത്. CSO-യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യമെമ്പാടുമായി 2023-നെ … Read more

ഡബ്ലിൻ നഗരത്തിൽ കുപ്പി പൊട്ടിച്ച് ഗാർഡയുടെ കൈയിൽ കുത്തി

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഗാര്‍ഡ ഉദ്യോഗസ്ഥന് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ഡബ്ലിന്‍ 1-ലെ Abbey Street-ല്‍ വച്ച് അക്രമി കുപ്പി പൊട്ടിച്ച് ഗാര്‍ഡ ഉദ്യോഗസ്ഥന്റെ കൈയില്‍ പലവട്ടം കുത്തുകയായിരുന്നു. ഇദ്ദേഹത്തെ Mater Misericordiae University Hospital-ല്‍ എത്തിച്ച് ചികിത്സ നല്‍കി. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഗാര്‍ഡയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. നഗരത്തിലെ അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ‘ഓപ്പറേഷന്‍ … Read more

വിദേശ ടൂറിസ്റ്റുകൾ അയർലണ്ടിനെ പ്രണയിക്കാൻ കാരണം ഇവ എന്ന് സർവേ…

ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി അയര്‍ലണ്ട് മാറാുള്ള കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പുതിയ സര്‍വേ. Tourism Ireland നടത്തിയ സര്‍വേ പ്രകാരം ടൂറിസ്റ്റുകള്‍ തങ്ങളുടെ ഇഷ്ടലക്ഷ്യമായി അയര്‍ലണ്ട് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇവിടുത്തെ പ്രകൃതിഭംഗിയും, സംസ്‌കാരവും ആണെന്നാണ് വ്യക്തമായത്. അയര്‍ലണ്ടിലേയ്ക്ക് ഏറ്റവുമധികം വിനോദസഞ്ചാരികളെത്തുന്ന യുകെ, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ടൂറിസ്റ്റുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേയോട് പ്രതികരിച്ച 33% അന്താരാഷ്ട്ര ടൂറിസ്റ്റുകളാണ് അയര്‍ലണ്ടിന്റെ പ്രകൃതിഭംഗിയാണ് തങ്ങളെ ആകര്‍ഷിക്കുന്നത് എന്ന് പറഞ്ഞത്. 11% പേര്‍ അയര്‍ലണ്ടിലെ … Read more

അയർലണ്ടിൽ നിന്നും ഈ വർഷം നാടുകടത്തുക റെക്കോർഡ് എണ്ണം ആളുകളെ

അയര്‍ലണ്ടില്‍ നിന്നും റെക്കോര്‍ഡ് ആളുകളെ നാടുകടത്താനുള്ള നടപടികളുമായി നീതിന്യായവകുപ്പ്. ഈ വര്‍ഷം ഇതുവരെ 703 പേരെ നാടുകടത്താനുള്ള രേഖകളില്‍ ഒപ്പുവച്ചതായാണ് നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. നാടുകടത്തല്‍ ഓര്‍ഡറുകള്‍ നല്‍കുന്നത് തുടരുമെന്നും, ഈ വര്‍ഷം അവസാനത്തോടെ ഇത്തരത്തില്‍ 4,200-ലധികം ഓര്‍ഡറുകള്‍ പുറത്തിറങ്ങുമെന്നുമാണ് കരുതുന്നത്. 2024-ല്‍ ആകെ 2,403 പേരെ നാടുകടത്താനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഇതില്‍ 1,116 പേരെ നാടുകടത്തുകയും ചെയ്തു. 2023-ല്‍ ഇത് 317 ആയിരുന്നു. കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ടവരില്‍ ഏറ്റവുമധികം പേര്‍ … Read more

ഡബ്ലിനിൽ 570,000 യൂറോയുടെ കഞ്ചാവുമായി ഒരാൾ പിടിയിൽ

570,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി വെസ്റ്റ് ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ പിടിയില്‍. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച റവന്യൂ നടത്തിയ ഓപ്പറേഷനിലാണ് 28.5 കിലോഗ്രാം കഞ്ചാവുമായി 30-ലേറെ പ്രായമുള്ള പുരുഷന്‍ അറസ്റ്റിലായത്. Garda National Drugs and Organised Crime Bureau (GNDOCB), Clondalkin District Drugs Unit, Revenue’s Customs Service എന്നിവര്‍ സംയുക്തമായായിരുന്നു പരിശോധന നടത്തിയത്. അറസ്റ്റിലായ ആളെ ചോദ്യം ചെയ്തുവരികയാണെന്നും, അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.

പലിശനിരക്ക് വീണ്ടും കുറച്ച് സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് എടുത്തവർക്ക് സന്തോഷവാർത്ത

വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. നിരക്ക് .25% കുറച്ചതോടെ നിലവിലെ നിരക്ക് 2.5% ആയി. ഈ വര്‍ഷം ഇത് രണ്ടാം തവണയും, 2024 ജൂണിന് ശേഷം ഇത് ആറാം തവണയുമാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു നേരത്തെ പലിശനിരക്ക് പടിപടിയായി കൂട്ടിയത്. പലിശനിരക്ക് 2023-ല്‍ റെക്കോര്‍ഡായ 4 ശതമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കും, ഊര്‍ജ്ജത്തിനുമുണ്ടായ അസാമാന്യമായ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യം. പണപ്പെരുപ്പം … Read more

അതിർത്തി പരിശോധന കർശനമാക്കി ഗാർഡ; അറസ്റ്റിലായ രണ്ട് പേരെ നാടുകടത്തി

കഴിഞ്ഞ ദിവസം ഗാര്‍ഡ നടത്തിയ അതിര്‍ത്തിപരിശോധനകള്‍ക്കിടെ പിടിയിലായ രണ്ട് പേരെ നാടുകടത്തി. കൗണ്ടി ലൂവിലെ Dundalk-ലുള്ള N1/M1 റൂട്ടിലാണ് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് ഗാര്‍ഡ വ്യാഴാഴ്ച പരിശോധന നടത്തിയത്. ഗാര്‍ഡയ്‌ക്കൊപ്പം നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസും പരിശോധനയില്‍ പങ്കെടുത്തിരുന്നു. റൂറല്‍ ഏരികളിലെ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് എന്നിവ തടയുക ലക്ഷ്യമിട്ട് നടത്തിയ പരിശോധനയില്‍ കുറ്റവാളികള്‍ നിര്‍ബാധം അതിര്‍ത്തി കടക്കുന്നത് തടയാനും ശ്രമം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പത്ത് ബസുകള്‍ തടഞ്ഞ് പരിശോധിച്ചതില്‍ നിന്നുമാണ് മതിയായ രേഖകളില്ലാത്ത രണ്ട് പേരെ അറസ്റ്റ് … Read more

വാട്ടർഫോർഡിലെ സ്പോർട്സ് ക്ലബുകളിൽ സാമൂഹികവിരുദ്ധരുടെ അതിക്രമം; ഗ്രാഫിറ്റി വരച്ചു, ഷെൽട്ടറുകൾ നശിപ്പിച്ചു

കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് നേരെ വ്യാപകമായ സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന അതിക്രമങ്ങളില്‍ Kilmacthomas GAA Club, Brideview United, Tallow GAA എന്നീ ക്ലബ്ബുകളുടെ കെട്ടിടങ്ങളാണ് എഴുതിയും, കുത്തിവരച്ചും മറ്റും നശിപ്പിച്ചത്. ഇതെത്തുടര്‍ന്ന് ക്ലബ്ബിലും, സമീപപ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് Kilmacthomas GAA Club പ്രസ്താവനയില്‍ പറഞ്ഞു. ഗ്രൗണ്ടില്‍ അധിക ലൈറ്റുകളും സ്ഥാപിക്കും. Brideview United, Tallow GAA എന്നീ ക്ലബ്ബുകളില്‍ കളിക്കാര്‍ക്ക് ഇരിക്കാനുള്ള ഷെല്‍റ്ററുകളാണ് നശിപ്പിച്ചത്. ഷെല്‍റ്ററുകളില്‍ ഗ്രാഫിറ്റി പെയിന്റും ചെയ്തിട്ടുണ്ട്. … Read more