കിൽഡെയറിൽ 200 കി.മീ വേഗത്തിൽ കാറുമായി പറന്ന് കൗമാരക്കാരൻ; കാർ പിടിച്ചെടുത്തു, കേസ് കോടതിയിൽ

ലേണര്‍ പെര്‍മിറ്റ് മാത്രമുള്ള കൗമാരക്കാരന്‍ M9 റോഡില്‍ കാറുമായി പറന്നത് മണിക്കൂറില്‍ 200 കി.മീ വേഗത്തില്‍. വാരാന്ത്യത്തില്‍ ഗാര്‍ഡ നടത്തിയ പട്രോളിങ്ങിനിടെയാണ് കൗണ്ടി കില്‍ഡെയറിലെ പ്രദേശത്ത് വച്ച് അമിതവേഗതയില്‍ കാറുമായി പോയ കൗമാരക്കാരനായ ഡ്രൈവര്‍ പിടിയിലായത്. പരമാവധി 80 കി.മീ വേഗപരിധിയുള്ളിടത്തായിരുന്നു പരാക്രമം. കാര്‍ നിര്‍ത്തി പരിശോധിച്ച ഗാര്‍ഡ, കാറില്‍ ഡ്രൈവറെ കൂടാതെ മൂന്ന് ചെറുപ്പക്കാര്‍ കൂടി യാത്ര ചെയ്തിരുന്നതായും കണ്ടെത്തി. ഡ്രൈവറെ അറസ്റ്റ് ചെയ്ത് കാര്‍ പിടിച്ചെടുത്തതായി പറഞ്ഞ ഗാര്‍ഡ, ഡ്രൈവര്‍ക്കെതിരെ കോടതി നടപടികള്‍ തുടരുമെന്നും … Read more

മാറ്റമില്ല ദുരിതത്തിന്! അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടി 600-ഓളം രോഗികൾ

അയര്‍ലണ്ടിലെ ആശുപത്രികളിലെ രോഗികളുടെ തിരക്കും, ചികിത്സയ്ക്കായുള്ള കാത്തിരിപ്പും മാറ്റമില്ലാതെ തുടരുന്നതായി വ്യക്തമാക്കി Irish Midwives and Nurses Organisation (INMO)-ന്റെ പുതിയ റിപ്പോര്‍ട്ട്. സംഘടന തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 598 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതില്‍ 391 രോഗികളും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ഏറ്റവുമധികം രോഗികള്‍ ഇന്നലെ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 101 പേര്‍. University Hospital Galway-ല്‍ ഇത്തരത്തില്‍ 50 പേരും, … Read more

ഗാർഡയും വടക്കൻ അയർലണ്ട് പൊലീസും കൈകോർത്തു; Co Antrim-ൽ പിടികൂടിയത് 7.9 മില്യന്റെ മയക്കുമരുന്നുകൾ

ഗാര്‍ഡയും, നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 7.9 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെയാണ് Co Antrim-ലെ Newtownabbey-ലുള്ള Mullusk പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വലിയ അളവിലുള്ള കഞ്ചാവ്, കൊക്കെയ്ന്‍, കെറ്റമീന്‍ എന്നിവ ഭക്ഷണം സൂക്ഷിക്കുന്ന പാക്കുകളില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും 28 വയസുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. യുകെയിലെ വിവിധ പ്രദേശങ്ങളിലായി ഇവ വിതരണം ചെയ്യാനായിരുന്നു കുറ്റവാളികളുടെ ഉദ്ദേശ്യമെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് പറഞ്ഞു. അതിര്‍ത്തി … Read more

പൊതു ഇടങ്ങളിലെ ‘ലോക്ക് ബോക്സുകൾ’ ശല്യം തന്നെ; നിരോധിക്കാൻ തയ്യാറെടുത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിന്‍ നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലോക്ക് ബോക്‌സുകള്‍ക്ക് ഈ വരുന്ന ഏപ്രില്‍ 14 മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് സിറ്റി കൗണ്‍സില്‍. Airbnb പോലുള്ള ഹ്രസ്വകാല വാടക കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍ക്ക് കെട്ടിടത്തിന്റെ താക്കോല്‍ കൊടുക്കുന്നതിന് അടക്കം വ്യാപകമായി ഇത്തരം ലോക്ക് ബോക്‌സുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ലോക്ക് ബോക്‌സില്‍ താക്കോല്‍ വച്ച ശേഷം വാടകക്കാര്‍ക്ക് ബോക്‌സ് തുറക്കാനുള്ള കോഡ് നല്‍കുകയാണ് ചെയ്യുന്നത്. വാടകക്കാര്‍ ഉടമയെ നേരിട്ട് കാണാതെ തന്നെ കോഡ് ഉപയോഗിച്ച് ബോക്‌സ് തുറന്ന് താക്കോല്‍ എടുക്കുന്നതാണ് രീതി. എന്നാല്‍ … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂർണമെൻറ് ഞായറാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 9 ഞായറാഴ്ച വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെൻറ് അരങ്ങേറുന്നതാണ് . ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റിൽ അയർലണ്ടിലെ പ്രമുഖരായ 15 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 7 മണിയോടു കൂടി അവസാനിക്കും. പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ച വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന … Read more

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് തൊഴില്‍ സമരം പ്രഖ്യാപിച്ച് ഡബ്ലിൻ ബസ് ജീവനക്കാർ

ഏകദേശം 190 ഓളം ഡബ്ലിൻ ബസ് എഞ്ചിനീയറിംഗ് ജീവനക്കാർ ഇന്നലെ രാത്രി 9 മണിമുതൽ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് Work-to-Rule രീതിയിലുള്ള വ്യവസായ സമരം ആരംഭിച്ചു. ഇതോടെ തൊഴിലാളികൾ പതിവായി ചെയ്യുന്ന അധിക പ്രവർത്തനങ്ങൾ ഒഴിവാക്കി, അവരുടെ കരാർ പ്രകരമുള്ള ജോലികള്‍ മാത്രം നിര്‍വഹിക്കും. എഞ്ചിനീയറിംഗ് ജീവനക്കാർ ബസ്സുകൾ പൊതുഗതാഗത സേവനത്തിന് ലഭ്യമാകുന്ന തരത്തിൽ പരിപാലനവും പൊതുവായ ജോലികളും നിർവഹിക്കുന്നവരാണ്. തൊഴിലാളി യൂണിയനായ SIPTU, ഒരേ ഗ്രേഡിലുള്ള ട്രാഫിക് ഓപ്പറേറ്റീവ് ജീവനകാര്‍ക്ക്  സമാനമായ ശമ്പളനിലവാരം നൽകുന്നതിൽ ഡബ്ലിൻ … Read more

ജൂബിലി വർഷം 2025 അയർലണ്ട് സീറോ മലബാർ സഭയിൽ തിരിതെളിഞ്ഞു

പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിൻ്റെ  അയർലണ്ട് സീറോ മലബാർ സഭാതല  ഔദ്ദോഗീക ഉത്ഘാടനം ഡബ്ലിൻ  ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടന്നു. അയർലണ്ട് സീറോ മലബാർ സഭയുടെ ബെൽ ഫാസ്റ്റ് റീജിയണൽ ഡയറക്ടറും, കമ്യൂണിക്കേഷൻ, മീഡിയ ആൻ്റ് പബ്ലിക് റീലേഷൻസ് ഡയറക്ടറുമായ ഫാ. ജോസ് ഭരണികുളങ്ങര ദീപം തെളിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. നാഷണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ,  ഫാ. ബൈജു ഡേവീസ് കണ്ണാംപള്ളി, നാഷണൽ പാസ്റ്ററൽ … Read more

ഡബ്ലിന്‍ യുവതിയെ (24) കാണ്മാനില്ല

ഡബ്ലിനില്‍ 24 വയസ്സുള്ള യുവതിയെ കാണ്മാനില്ല. ഇവിസ് ജോഗാജ് എന്ന് പേരായ യുവതിയെ താലായിലെ വീട്ടിൽ നിന്ന് ഫെബ്രുവരി 28 വെള്ളിയാഴ്ച്ച കാണാതായതാണ് റിപ്പോർട്ട്. എന്നാൽ, നവംബർ 21 തിങ്കളാഴ്ച രാവിലെ 9 മണിയോടെ സൌത്ത് ഡബ്ലിനില്‍ അവളെ അവസാനമായി കണ്ടതായി വിവരമുണ്ട്. എവിസ് 5 അടി 8 ഇഞ്ച് ഉയരമുള്ള, നേർത്ത ശരീരഘടനയുള്ള, തവിട്ട് മുടിയും തവിട്ട് കണ്ണുകളുമുള്ളവളാണ്. അവസാനമായി കാണുമ്പോള്‍ ഇരുണ്ട ജാക്കറ്റും ജീൻസും ധരിച്ചിരുന്നു. ഡബ്ലിൻ സിറ്റി സെന്റർ പ്രദേശത്ത് അവൾ ഇടയ്ക്കിടെ … Read more

ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ ഡബ്ലിൻ ബസ് നാളെ മുതൽ ഏഴ് പുതിയ പീക്ക്-ടൈം റൂട്ടുകളില്‍ സര്‍വീസ് നടത്തും. ഹ്യൂസ്റ്റൺ സ്റ്റേഷൻ മുതൽ യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ (യുസിഡി) വരെ 45 അധിക സർവീസുകൾ ഉൾപ്പെടുന്നു. ഇതിൽ രാവിലെ 25 സർവീസുകളും  വൈകുന്നേരം 20 സർവീസുകളും ഉൾപ്പെടുന്നു തിങ്കളാഴ്ച മുതൽ X25, X26, X27, X28, X30, X31, X32 എന്നീ ബസുകൾ ഇനി മുതൽ യൂണിവേഴ്സിറ്റി കോളേജ് ബെൽഫീൽഡിൽ വരെ സർവീസ് … Read more

2024-ൽ ഐറിഷ് കുഞ്ഞുങ്ങളിലെ ഏറ്റവും ജനപ്രിയമായ പേരുകൾ ഏതെല്ലാം എന്നറിയാം

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ കുഞ്ഞുങ്ങളില്‍ ഏറ്റവും ജനപ്രിയമായ പേരുകൾ പുറത്തുവിട്ടു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തിറക്കിയ പുതിയ ഡാറ്റ അനുസരിച്ച്, 2024-ൽ അയർലണ്ടിലെ ആൺകുട്ടികൾക്കിടയിൽ “ജാക്ക്” എന്ന പേരാണ് ഏറ്റവും ജനപ്രിയമായി തുടരുന്നത്. ആൺകുട്ടികളിൽ ജാക്ക് തുടർച്ചയായി എട്ടാം വർഷവും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പെൺകുട്ടികളില്‍ ‘സോഫി’ ആണ് ഏറ്റവും പ്രചാരത്തിലുള്ള പേര്. ആൺകുട്ടികൾക്കിടയിൽ ജാക്കിന് ശേഷം നോവ, റിയാൻ, സിലിയൻ, ജെയിംസ് എന്നിവയാണ് ജനപ്രിയമായ മറ്റ് പേരുകൾ. അതേസമയം, കാലെബ് എന്ന പേര് ജനപ്രിയതയിൽ … Read more