അയർലണ്ടിൽ വാടകക്കാരെ കാരണം കൂടാതെ ഒഴിപ്പിക്കുന്നതിൽ നിയന്ത്രണം; വലുത്, ചെറുത് എന്നിങ്ങനെ വീട്ടുടമകളെ തരംതിരിച്ചും പ്രഖ്യാപനം

അയര്‍ലണ്ടില്‍ വാടക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ഹൗസിങ് മിനിസ്റ്റര്‍ James Browne. രാജ്യത്തെ വാടക വീട്ടുടമകളെ ‘large’, ‘small’ എന്നിങ്ങനെ തരംതിരിക്കുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങളാണ് മന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. നാലോ അതിലധികമോ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ‘large landlords’ എന്ന ഗണത്തിലാണ് വരിക. വാടകക്കാരെ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഒഴിപ്പിക്കുന്നതിന് (no fault eviction) ഇവര്‍ക്ക് 2026 മാര്‍ച്ച് 1 മുതല്‍ വിലക്ക് നിലവില്‍വരും. രാജ്യത്തെ 45% വാടകവീട് ഉടമകള്‍ small landlord ഗണത്തിലാണ് വരിക. പ്രത്യേക സാഹചര്യങ്ങളില്‍ … Read more

നോർത്തേൺ അയർലണ്ടിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിഷേധം കലാപത്തിന് വഴി മാറി, കാറുകൾക്ക് തീയിട്ടു, കെട്ടിടങ്ങൾ ആക്രമിച്ചു; 15 പോലീസുകാർക്ക് പരിക്ക്

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതിനെതിരായ പ്രതിഷേധം കലാപമായി മാറി. Ballymena-യിലെ Clonavon Terrace പ്രദേശത്ത് തിങ്കളാഴ്ച പകല്‍ നടന്ന പ്രതിഷേധ പ്രകടനം സമാധാനപരമായിരുന്നെങ്കിലും രാത്രിയോടെ അത് കലാപത്തിന് വഴിമാറി.തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയും സമാനമായ കലാപം ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ 1 മണിയോടെ Clonavon Terrace, North Road, Bridge Street പ്രദേശങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു. ചൊവ്വാഴാച രാത്രിയിലെ കലാപത്തില്‍ നിരവധി കാറുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും, വീടുകള്‍ക്കും അക്രമികള്‍ നാശനഷ്ടം വരുത്തി. പൊലീസിന് നേരെ … Read more

റിമി ടോമിയുടെ സംഗീത പ്രകടനവും ഐ എം വിജയന്റെ സാന്നിധ്യവും അടയാളമാകുന്നു; ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 ഓഗസ്റ്റ് 2-ന്

പ്രശസ്ത മലയാളം ഗായിക റിമി ടോമിയും ട്രൂപ്പും ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025-ൽ തങ്ങളുടെ ലൈവ് മ്യൂസിക് ഷോയോടെ രംഗത്തെത്തും. മികച്ച സംഗീത സായാഹ്നം ഒരുക്കുന്ന റിമിയുടെ പ്രകടനം ഈ വർഷത്തെ സമ്മർ ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. ടിക്കറ്റോടെ മാത്രം കാണാൻ കഴിയുന്ന റിമിയുടെ പ്രകടനം, ഈ ഉത്സവത്തിൽ അയർലണ്ട് മലയാളികൾക്ക് സൗജന്യമായി ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് Tipp indian Community Clonmel. കൂടാതെ പ്രശസ്ത keytarist സുമേഷ് കൂട്ടിക്കൽ തന്റെ കീറ്റാർ (Keytar) പെർഫോർമൻസുമായി ക്ലോൺമെൽ … Read more

ജൂൺ മാസത്തിലെ മലയാളം കുർബാന 15-ആം തീയതി ഡബ്ലിനിൽ

ജൂൺ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15 ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂൺ 15 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628 https://g.co/kgs/Ai9kec

ഡബ്ലിനിൽ അപ്പാർട്മെന്റ് ബ്ലോക്കിന് തീവച്ചു; നിരവധി കാറുകൾ കത്തി നശിച്ചു

ഡബ്ലിനിലെ അപ്പാർട്മെന്റ് ബ്ലോക്കിന് തീവച്ചതിനെ തുടർന്ന് നിരവധി കാറുകൾ കത്തി നശിച്ചു. നിരവധി പേർക്ക് താത്കാലികമായി അപ്പാർട്മെന്റുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യവും ആണ്. വെള്ളിയാഴ്ച പുലർച്ചെ ഡബ്ലിൻ 15-ലെ Hansfield-ലുള്ള Station Road- ലെ അപാർട്മെന്റിന്റെ അണ്ടർഗ്രൗണ്ട് കാർ പാർക്കിൽ ആണ് അജ്ഞാതർ തീയിട്ടത്. തുടർന്ന് ഗാർഡയും എമർജൻസി സർവീസും എത്തി സമീപത്തെ നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. അന്വേഷണം ആരംഭിച്ച ഗാർഡ സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ഉള്ളവർ ഏതെങ്കിലും ഗാർഡ … Read more

പിതൃവേദിയുടെ ‘ഡാഡ്സ് ഗോൾ 25’ ഫുട്ബോൾ ടൂർണമെൻ്റ് ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ ഉൽഘാടനം ചെയ്യും; ഫാ. സെബാൻ സെബാസ്റ്റ്യൻ സമ്മാനദാനം നിർവഹിക്കും

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ റീജിയണൽ പിതൃവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ഡാഡ്സ് ഗോൾ 25’ ഫുട്ബോൾ ടൂർണമെൻ്റ് പ്രമുഖ ധ്യാന പ്രസംഗകൻ റവ.ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ ഉൽഘാടനം ചെയ്യും. റവ.ഫാ. ബൈജു കണ്ണംപിള്ളി അനുഗ്രഹ സന്ദേശം നൽകും.SMCC ഡബ്ലിൻ റീജണൽ ട്രസ്റ്റി ബെന്നി ജോൺ, ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, സഭായോഗം ട്രസ്റ്റി സെക്രട്ടറി ബിനോയി ജോസ്, എന്നിവർ ആശംസകൾ അർപ്പിക്കും. മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍, … Read more

അയർലണ്ടിലെ ഏറ്റവും നല്ല പിസ അവാർഡ് ഡബ്ലിനിലെ റസ്റ്റ്റന്റിന്

അയർലണ്ടിലെ ഏറ്റവും നല്ല പിസയ്ക്കുള്ള അവാർഡ് ഡബ്ലിനിലെ Little Pyg റസ്റ്റ്റന്റിന്. സ്പെയിനിലെ മാഡ്രിഡിൽ നടന്ന Top 50 Pizza Europe Awards-ൽ ആണ് ഡബ്ലിൻ Powerscourt Townhouse Centre-ൽ സ്ഥിതി ചെയ്യുന്ന Little Pyg റസ്റ്റ്റന്റ് നേട്ടം കരസ്ഥമാക്കിയത്. തുടർച്ചയായി മൂന്നാം തവണയാണ് അയർലണ്ടിലെ ബെസ്റ്റ് പിസ അവാർഡിന് റസ്റ്റ്റന്റ് അർഹമാകുന്നത്. യൂറോപ്പിലെ ബെസ്റ്റ് പിസകളിൽ 16-ആം സ്ഥാനവും Little Pyg നേടിയിട്ടുണ്ട്. ഇതോടെ സെപ്റ്റംബറിൽ ഇറ്റലിയിലെ നേപ്പിൾസിൽ നടക്കുന്ന World Pizza Championship- ലും … Read more

ഡബ്ലിനിൽ ഡ്രോൺ ഡെലിവറി സർവ്വീസുമായി Deliveroo

ഡബ്ലിനിൽ ഡ്രോൺ ഡെലിവറി സർവ്വീസുമായി Deliveroo. Blanchardstown-ന് 3 കി. മീ ചുറ്റളവിൽ ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇനി മുതൽ റസ്റ്ററന്റുകളിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്താൽ ഡ്രോൺ വഴി ഡെലിവറി ഉണ്ടാകും. അടുത്ത ആറു മാസത്തിനുള്ളിൽ പലചരക്ക് അടക്കം ഡ്രോൺ ഡെലിവറിയിൽ ഉൾപ്പെടുത്തും.   Manna ആണ് Deliveroo- വിനു വേണ്ടി ഡ്രോണുകൾ കൈകാര്യം ചെയ്യുന്നത്. Manna-യുടെ ലോക്കൽ ഡെലിവറി ഹബ്ബിൽ നിന്നും പുറപ്പെടുന്ന ഡ്രോണുകൾ മണിക്കൂറിൽ 80 കി. മീ വരെ വേഗത്തിൽ സഞ്ചരിക്കും. … Read more

അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് അയർലണ്ടിന്റെ മെഗാമേള

മൈൻഡ് അയർലണ്ടിന്റെ മൂന്നാമത് മെഗാമേള ജനപങ്കാളിത്തം കൊണ്ടും സംഘടനമികവുകൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുത്ത മെഗാമേള അക്ഷരാർത്ഥത്തിൽ അയർലണ്ടിന്റെ മെഗാമേളയായിത്തീർന്നു.   മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും കുടുംബവും ഉൾപ്പെടെ ഫിൻഗൾ കൗണ്ടി കൗൺസിൽ ഡെപ്യൂട്ടി മേയർ ജോൺ കിംഗ്സ്ലി, സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ, മന്ത്രി തോമസ് ബേൺ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ ചേർന്ന് നിലവിളക്കു കൊളുത്തി ഉൽഘാടനം നിർവഹിച്ചു. മൈൻഡ് പ്രസിഡന്റ് സിജു ജോസ് സ്വാഗതപ്രസംഗവും സെക്രട്ടറി സാജുകുമാർ നന്ദിപ്രസംഗവും ചെയ്തു. … Read more

ക്രാന്തി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ് ചാമ്പ്യന്മാരായി..

ഡബ്ലിൻ  : ക്രാന്തി കിൽക്കെനി, വാട്ടർ ഫോർഡ് യൂണിറ്റുകൾ സംയുക്തമായി  ഡബ്ലിൻ കോർക്കാ  പാർക്കിൽ വെച്ച് സംഘടിപ്പിച്ച  ക്രിക്കറ്റ്‌ ടൂർണ്ണമെന്റിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ വാട്ടർ ഫോർഡ് ടൈഗേർസിനെ  പരാജയപ്പെടുത്തി ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ്  (LCC) ചാമ്പ്യന്മാരായി. ആദ്യം ബാറ്റ് ചെയ്ത വാട്ടർഫോർഡ് ടൈഗേർസ്  4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 29 റണ്ണാണെടുത്തത് മറുപടി ബാറ്റിംഗ് ഇറങ്ങിയ ലൂക്കൻ  ക്രിക്കറ്റ് ക്ലബ്ബ്  3  ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു . ക്രാന്തി കേന്ദ്ര … Read more